യഹോവയുടെ സാക്ഷികളുടെ കൂട്ടത്തിലുള്ള സ്ത്രീകൾ പ്രസംഗിക്കാറുണ്ടോ?
ഉണ്ട്. യഹോവയുടെ സാക്ഷികളെല്ലാം ശുശ്രൂഷയിൽ അഥവാ പ്രസംഗവേലയിൽ ഏർപ്പെടുന്നു. ഇതിൽ, ദശലക്ഷക്കണക്കിന് സ്ത്രീകളുമുണ്ട്. ബൈബിൾ മുൻകൂട്ടി പറഞ്ഞിരിക്കുന്നതുപോലെ, “സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.”—സങ്കീർത്തനം 68:11.
യഹോവയുടെ സാക്ഷികളായ സ്ത്രീകൾ ബൈബിളിൽ പറഞ്ഞിരിക്കുന്ന സ്ത്രീകളുടെ മാതൃക പിൻപറ്റുന്നു. (സദൃശവാക്യങ്ങൾ 31:10-31) അവർ സഭകളിൽ നേതൃത്വമെടുക്കുന്നില്ലെങ്കിലും, സാക്ഷീകരണവേലയിൽ പൂർണമായി പങ്കെടുക്കുന്നു. കൂടാതെ, അവർ മക്കളെയും ബൈബിൾതത്ത്വങ്ങൾ പഠിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 1:8) തങ്ങളുടെ വാക്കുകളാലും പ്രവൃത്തികളാലും, മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയായിരിക്കാൻ അവർ പരിശ്രമിക്കുന്നു.—തീത്തൊസ് 2:3-5.