യഹോവയുടെ സാക്ഷികൾ തയ്യാറാക്കിയിരിക്കുന്ന ബൈബിൾപഠന പരിപാടി എന്താണ്?
നിങ്ങൾക്കു ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ടോ? അതിനുവേണ്ടി മികച്ച ഒരു ബൈബിൾപഠന പരിപാടി യഹോവയുടെ സാക്ഷികൾ ഒരുക്കിയിട്ടുണ്ട്. ഈ കോഴ്സ് നിങ്ങളെ എങ്ങനെ സഹായിക്കും?
ഒരു സന്തോഷമുള്ള ജീവിതം ഉണ്ടായിരിക്കാൻ
ദൈവത്തിന്റെ സുഹൃത്താകാൻ
ഭാവിയെക്കുറിച്ച് ബൈബിൾ ഉറപ്പുതരുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ
ഈ പേജിൽ
എന്താണ് ഈ ബൈബിൾപഠനം?
വിഷയംവിഷയമായി ബൈബിൾ പഠിക്കാൻ നിങ്ങളെ ഒരു അധ്യാപകൻ സഹായിക്കും. ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിച്ചുകൊണ്ടാണ് രസകരമായ ഈ ബൈബിൾപഠന പരിപാടി. ഇതിലൂടെ ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്നും അതു നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും പതിയെപ്പതിയെ നിങ്ങൾ മനസ്സിലാക്കും. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.
ഈ കോഴ്സിന് ഫീസ് ഉണ്ടോ?
ഇല്ല. യേശു ശിഷ്യന്മാർക്കു കൊടുത്ത ഒരു നിർദേശമാണ് യഹോവയുടെ സാക്ഷികൾ അനുസരിക്കുന്നത്: “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു. സൗജന്യമായിത്തന്നെ കൊടുക്കുക.” (മത്തായി 10:8) അതുപോലെ ഈ കോഴ്സിന്റെ ഭാഗമായി നിങ്ങൾക്കു ബൈബിളിന്റെ ഒരു കോപ്പിയും ജീവിതം ആസ്വദിക്കാം എന്ന പ്രസിദ്ധീകരണവും ലഭിക്കും. അതിനും വില ഈടാക്കില്ല.
എത്ര നാളത്തെ കോഴ്സാണ് ഇത്?
മൊത്തം 60 പാഠങ്ങളാണു പഠിക്കാനുള്ളത്. എത്ര വേഗത്തിൽ പഠിക്കണമെന്നു നിങ്ങൾക്കു തീരുമാനിക്കാം. പൊതുവെ ആഴ്ചയിൽ ഒന്നോ അതിലധികമോ പാഠങ്ങൾ പഠിക്കാൻ പല വിദ്യാർഥികളും ഇഷ്ടപ്പെടുന്നു.
ഈ കോഴ്സിൽ ചേരാൻ എന്താണു ചെയ്യേണ്ടത്?
1. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. അതിൽ കൊടുക്കുന്ന നിങ്ങളുടെ വ്യക്തിഗതവിവരങ്ങൾ, നിങ്ങൾ ആവശ്യപ്പെട്ടതുപോലെ ഒരു യഹോവയുടെ സാക്ഷി നിങ്ങളെ ബന്ധപ്പെടുന്നതിനുവേണ്ടി മാത്രമേ ഉപയോഗിക്കൂ.
2. ഒരു അധ്യാപകൻ നിങ്ങളെ ബന്ധപ്പെടും. ഈ ബൈബിൾപഠന പരിപാടിയിൽ എന്താണ് ഉള്ളതെന്ന് അധ്യാപകൻ വിശദീകരിച്ചുതരും. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യമുണ്ടെങ്കിൽ അപ്പോൾ ചോദിക്കാനാകും.
3. പഠിക്കാനുള്ള ക്രമീകരണങ്ങൾ അധ്യാപകനുമൊത്ത് നിങ്ങൾക്കു ചെയ്യാം. നേരിട്ടോ അല്ലെങ്കിൽ ടെലിഫോണിലൂടെയോ വീഡിയോ കോളിലൂടെയോ കത്തിലൂടെയോ മെയിലിലൂടെയോ ഒക്കെ നിങ്ങൾക്കു പഠിക്കാം. പഠനത്തിനായി സാധാരണ ഒരു മണിക്കൂർ ഉപയോഗിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ സാഹചര്യമനുസരിച്ച് അതു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ഒരു തവണ ഈ പഠനം എനിക്കൊന്നു പരീക്ഷിച്ചുനോക്കാൻ പറ്റുമോ?
പറ്റും. അതിനായി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. നിങ്ങളെ വിളിക്കുന്ന വ്യക്തിയോടു ബൈബിൾപഠനം ഒന്ന് പരീക്ഷിച്ചുനോക്കാൻ ആഗ്രഹിക്കുന്നു എന്നു പറയുക. അധ്യാപകനോ അധ്യാപികയോ മൂന്നു പാഠങ്ങളുള്ള ജീവിതം ആസ്വദിക്കാം ലഘുപത്രികയായിരിക്കും ഇതിനുവേണ്ടി ഉപയോഗിക്കുക. അങ്ങനെ നിങ്ങൾക്ക് ഈ പഠനം ഒന്നു പരീക്ഷിച്ചുനോക്കാവുന്നതാണ്.
ഈ ബൈബിൾപഠനം സ്വീകരിച്ചാൽ എന്നെ ഒരു യഹോവയുടെ സാക്ഷിയാകാൻ നിർബന്ധിക്കുമോ?
ഇല്ല. യഹോവയുടെ സാക്ഷികൾക്ക് ആളുകളെ ബൈബിൾ പഠിപ്പിക്കാൻ ഇഷ്ടമാണ്. പക്ഷേ ഞങ്ങളുടെ മതത്തിൽ ചേരാൻ ഞങ്ങൾ ആരെയും നിർബന്ധിക്കില്ല. എന്തു വിശ്വസിക്കണം എന്നു തീരുമാനിക്കാൻ ഓരോ വ്യക്തികൾക്കും അവകാശമുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ബൈബിൾ എന്താണു പഠിപ്പിക്കുന്നത് എന്ന് ആളുകൾക്കു കാണിച്ചുകൊടുക്കുക മാത്രമേ ഞങ്ങൾ ചെയ്യുന്നുള്ളൂ.—1 പത്രോസ് 3:15.
എനിക്ക് എന്റെ സ്വന്തം ബൈബിൾ ഉപയോഗിക്കാമോ?
ഉപയോഗിക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു ബൈബിൾഭാഷാന്തരവും ഉപയോഗിക്കാം. വ്യക്തവും കൃത്യവും ആയ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരമാണ് ഞങ്ങൾ ഉപയോഗിക്കാറുള്ളത്. എന്നാൽ പലർക്കും അവർക്കു പരിചയമുള്ള ബൈബിൾഭാഷാന്തരം ഉപയോഗിക്കാനായിരിക്കും ഇഷ്ടമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
പഠനത്തിനായി എനിക്ക് മറ്റുള്ളവരെയും കൂടെക്കൂട്ടാൻ കഴിയുമോ?
കഴിയും. കുടുംബത്തെ മൊത്തമോ നിങ്ങളുടെ കൂട്ടുകാരെയോ ആരെ വേണമെങ്കിലും നിങ്ങൾക്ക് ഉൾപ്പെടുത്താം.
ഞാൻ മുമ്പ് യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിച്ചിട്ടുണ്ടെങ്കിലോ? എനിക്ക് വീണ്ടും പഠിക്കാമോ?
പഠിക്കാം. മുമ്പ് നിങ്ങൾ പഠിച്ചതിനെക്കാളും രസകരമായിരിക്കും ഇപ്പോഴത്തെ പഠനരീതി. കാരണം ഇന്നത്തെ ആളുകളുടെ ആവശ്യം മനസ്സിലാക്കിയാണ് അതു തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോൾ കൂടുതൽ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല രസകരമായി ചർച്ച ചെയ്യുന്ന ഒരു രീതിയായിരിക്കും അതിനുള്ളത്.
ഒരു അധ്യാപകന്റെ സഹായമില്ലാതെയുള്ള പഠനരീതികൾ നിങ്ങൾക്കുണ്ടോ?
ഉണ്ട്. മിക്ക വിദ്യാർഥികൾക്കും അധ്യാപകന്റെ സഹായത്തോടെ പഠിക്കുന്നത് നല്ലതായി തോന്നിയിട്ടുണ്ട്. എന്നാൽ മറ്റു ചിലർക്ക് ആദ്യം ഒറ്റയ്ക്കൊന്ന് പഠിച്ചുനോക്കാനായിരിക്കും ഇഷ്ടം. അതിനു നിങ്ങളെ സഹായിക്കുന്ന സൗജന്യമായ പല പഠനോപകരണങ്ങളും “ബൈബിൾപഠന സഹായികൾ” എന്ന പേജിൽ കാണാനാകും. പ്രയോജനം ചെയ്യുന്ന ചില പഠനോപകരണങ്ങൾ ഇതാണ്:
ബൈബിൾ വീഡിയോകൾ. ഈ ചെറിയ വീഡിയോകൾ അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകൾ വിശദീകരിച്ചുതരും.
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ. ഇവിടെയുള്ള ലേഖനങ്ങളിൽ അനേകം ചോദ്യങ്ങൾക്ക് ബൈബിൾ തരുന്ന ഉത്തരങ്ങൾ കാണാം.
ബൈബിൾവാക്യങ്ങളുടെ വിശദീകരണം. പരിചിതമായ പല ബൈബിൾവാക്യങ്ങളുടെയും അതിലെ പദപ്രയോഗങ്ങളുടെയും അർഥം മനസ്സിലാക്കാം.