വിവരങ്ങള്‍ കാണിക്കുക

ബഥേൽ സന്ദർശനം

ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ അഥവാ ബഥേൽ സന്ദർശി​ക്കാൻ നിങ്ങളെ ഊഷ്‌മ​ള​മാ​യി ക്ഷണിക്കു​ന്നു. ഞങ്ങളുടെ ചില ഓഫീ​സു​ക​ളിൽ ഗൈഡി​ന്റെ സഹായം കൂടാതെ തനിയെ ആസ്വദി​ക്കാ​വുന്ന പ്രദർശ​ന​ങ്ങ​ളും ഉണ്ട്‌.

ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു: 2023 ജൂൺ 1-ാം തീയതിമുതൽ മിക്ക രാജ്യങ്ങളിലും നമ്മുടെ ബ്രാഞ്ചോഫീസുകളിലെ ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, നിങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക. നിങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ, അതുപോലെ ജലദോഷമോ പനിയുടെ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, ദയവായി ബ്രാഞ്ചോഫീസ് സന്ദർശിക്കാതിരിക്കുക. അടുത്തിടെ കോവിഡ്-19 പോസിറ്റീവായ ഒരു വ്യക്തിയുമായി ഇടപഴകിയിട്ടുണ്ടെങ്കിലും സന്ദർശനം ഒഴിവാക്കുക.

ജർമനി

ടൂർ വിവരങ്ങൾ

റിസർവേ​ഷൻ ചെയ്യുക

റിസർവേ​ഷ​നു​കൾ കാണുക അല്ലെങ്കിൽ മാറ്റുക

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യുക

പ്രദർശ​ന​ങ്ങൾ

മധ്യയൂ​റോപ്പ്‌-ചരി​ത്ര​പ്ര​ദർശനം. “കുടും​ബ​ച​രി​ത്രം” എന്ന ഭാഗത്ത്‌ സന്ദർശ​കർക്ക്‌ ഓസ്‌ട്രിയ, ജർമനി, ലിക്‌റ്റൻസ്റ്റെൻ, ലക്‌സം​ബർഗ്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവി​ട​ങ്ങ​ളി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചരി​ത്ര​ത്തെ​ക്കു​റിച്ച്‌ അറിയാൻ കഴിയും. 1890-കളിൽ ചുരുക്കം ചില ധീരരായ പ്രചാ​രകർ ആരംഭിച്ച പ്രസം​ഗ​പ്ര​വർത്തനം ഉപദ്ര​വ​ങ്ങ​ളും നിരോ​ധ​ന​ങ്ങ​ളും മറിക​ടന്ന്‌ ഇന്ന്‌ വലിയ അളവിൽ വളർച്ച പ്രാപി​ക്കാൻ യഹോവ എങ്ങനെ​യാണ്‌ അനു​ഗ്ര​ഹി​ച്ച​തെന്ന്‌ ഈ പ്രദർശനം വിവരി​ക്കു​ന്നു.

അഡ്രസ്സും ഫോൺ നമ്പറും

മാപ്പ്‌ കാണാൻ