വിവരങ്ങള്‍ കാണിക്കുക

ബഥേൽ സന്ദർശനം

ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ അഥവാ ബഥേൽ സന്ദർശി​ക്കാൻ നിങ്ങളെ ഊഷ്‌മ​ള​മാ​യി ക്ഷണിക്കു​ന്നു. ഞങ്ങളുടെ ചില ഓഫീ​സു​ക​ളിൽ ഗൈഡി​ന്റെ സഹായം കൂടാതെ തനിയെ ആസ്വദി​ക്കാ​വുന്ന പ്രദർശ​ന​ങ്ങ​ളും ഉണ്ട്‌.

ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു: 2023 ജൂൺ 1-ാം തീയതിമുതൽ മിക്ക രാജ്യങ്ങളിലും നമ്മുടെ ബ്രാഞ്ചോഫീസുകളിലെ ടൂറുകൾ പുനരാരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, നിങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക. നിങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ, അതുപോലെ ജലദോഷമോ പനിയുടെ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, ദയവായി ബ്രാഞ്ചോഫീസ് സന്ദർശിക്കാതിരിക്കുക. അടുത്തിടെ കോവിഡ്-19 പോസിറ്റീവായ ഒരു വ്യക്തിയുമായി ഇടപഴകിയിട്ടുണ്ടെങ്കിലും സന്ദർശനം ഒഴിവാക്കുക.

ബ്രസീൽ

ടൂർ വിവരങ്ങൾ

റിസർവേ​ഷൻ ചെയ്യുക

റിസർവേ​ഷ​നു​കൾ കാണുക അല്ലെങ്കിൽ മാറ്റുക

ടൂർ ബ്രോഷർ ഡൗൺലോഡ്‌ ചെയ്യുക

പ്രദർശ​ന​ങ്ങൾ

ബൈബിൾ—പുസ്‌ത​ക​വും അതിന്റെ ഗ്രന്ഥകർത്താ​വും. ഈ പ്രദർശനം ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വായ യഹോ​വ​യ്‌ക്ക്‌ അർഹി​ക്കുന്ന ബഹുമതി കൊടു​ക്കു​ക​യും ബൈബി​ളി​ന്റെ മുഖ്യ​വി​ഷ​യ​മായ ദൈവ​രാ​ജ്യ​ത്തിന്‌ പ്രാധാ​ന്യം നൽകു​ക​യും ചെയ്യുന്നു. ബൈബിൾ ഇക്കാലം​വരെ എങ്ങനെ​യാ​ണു നിലനി​ന്ന​തെ​ന്നും എതിരാ​ളി​കൾ അതിലെ യഥാർഥ​വി​വ​ര​ങ്ങൾക്കു മാറ്റം വരുത്താൻ ശ്രമി​ച്ചി​ട്ടും യഹോവ എങ്ങനെ അതു സംരക്ഷി​ച്ചെ​ന്നും സന്ദർശ​കർക്ക്‌ കാണാ​നാ​കും.

ചരി​ത്ര​പ്ര​ദർശനം. കഴിഞ്ഞ 120-ലേറെ വർഷമാ​യി ബ്രസീ​ലിൽ നടക്കുന്ന രാജ്യ​പ്ര​സം​ഗ​പ്ര​വർത്ത​നത്തെ യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ഇത്‌ കാണി​ക്കു​ന്നു. എതിർപ്പും ഉപദ്ര​വ​വും നിറഞ്ഞ ബ്രസീ​ലി​ലെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ തുടക്ക​ത്തെ​യും പുരോ​ഗ​തി​യെ​യും കുറി​ച്ചുള്ള പുതിയ വിവരങ്ങൾ അടുത്ത കാലത്ത്‌ നടന്ന ചരിത്ര ഗവേഷ​ണ​ത്തിൽ കണ്ടെത്തി. അത്‌ ഈ പ്രദർശ​ന​ത്തിൽ കാണാ​നാ​കും.

അഡ്രസ്സും ഫോൺ നമ്പറും

മാപ്പ്‌ കാണാൻ