ബ്രിട്ടൻ ഫോട്ടോ ഗാലറി 6 (2018 മാർച്ച്—ആഗസ്റ്റ്)
ബ്രിട്ടനിലെ യഹോവയുടെ സാക്ഷികളുടെ പുതിയ ബ്രാഞ്ചോഫീസിന്റെ, 2018 മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി കാണാം.
2018 മാർച്ച് 8—ബ്രാഞ്ച് സൈറ്റ്
മുഖ്യകവാടത്തിനു മുന്നിലുള്ള കുളത്തിലെ വെള്ളത്തിന്റെ ഗുണനിലവാരം (pH) പരിസ്ഥിതിപ്രവർത്തകരിൽ ഒരാൾ പരിശോധിക്കുന്നു. മലിനീകരണം തടയാൻ ചെയ്തിരിക്കുന്ന ക്രമീകരണങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഇത്.
2018 മാർച്ച് 13—താമസത്തിനുള്ള കെട്ടിടം ബി
പ്രതികൂലകാലാവസ്ഥകളെ നേരിടാൻ ഉതകുന്ന സംരക്ഷകബോർഡുകൾ എങ്ങനെ സ്ഥാപിക്കാം എന്ന് ഒരാളെ പഠിപ്പിക്കുന്നു. താമസത്തിനുള്ള കെട്ടിടത്തിന്റെ മുൻവശത്തെ ഭിത്തിയിൽ ഈ ബോർഡുകൾ പതിക്കുന്നു.
2018 ഏപ്രിൽ 5—തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
ടാർ ഇടുന്നതിനു മുമ്പ് റോഡ് റോളർകൊണ്ട് വഴി ഒരുക്കുന്നു. തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടത്തിന്റെ അടുത്തുള്ള ഈ വഴി കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ എത്തും.
2018 മെയ് 1—ഓഫീസ് കെട്ടിടം
വടക്കുപടിഞ്ഞാറ് ദിശയിൽനിന്നുള്ള ആകാശദൃശ്യം. ഓഫീസ് കെട്ടിടത്തിന്റെ സന്ദർശകകവാടത്തിന് അടുത്തായി ടവർ ക്രെയിൻ നിൽക്കുന്നതു കാണാം. അതിന്റെ വലതുവശത്തായി ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് വാർത്തിരിക്കുന്നതും കാണാം. ഇടതുവശത്തായി അടുക്കളയുടെയും ഊണുമുറിയുടെയും ഓഡിറ്റോറിയത്തിന്റെയും തറ കെട്ടിയിട്ടിരിക്കുന്നു. സന്ദർശകർക്കു പണിസ്ഥലം വിശാലമായി കാണാൻ ചില്ലുപാളികളുള്ള ചെറിയ മുറി വലത്തേ അറ്റത്തേക്കു മാറ്റിസ്ഥാപിച്ചിരിക്കുന്നതു കാണാം.
2018 മെയ് 9—ഓഫീസ് കെട്ടിടം
അടുക്കളയുടെയും ഊണുമുറിയുടെയും ഓഫീസ് കെട്ടിടത്തിന്റെ ഓഡിറ്റോറിയത്തിന്റെയും മേൽക്കൂര സ്ഥാപിക്കുന്നതിനുള്ള സ്റ്റീൽ ചട്ടക്കൂടുകൾ കൂട്ടിയോജിപ്പിക്കുന്നതിന്റെ പണി പുരോഗമിക്കുന്നു.
2018 മെയ് 14—ഓഫീസ് കെട്ടിടം
ഒരു പരിസ്ഥിതിപ്രവർത്തക മരത്തിനു കേടുപാടൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു. മരത്തിന്റെ വേരുകൾക്കു കേടുപാടൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട കരുതലുകൾ സ്വീകരിച്ചിരിക്കുന്നു. ഇനി ചില ഇടങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്താതിരിക്കാൻ മരങ്ങളെ വേലികെട്ടി തിരിച്ചുപോലും സംരക്ഷിച്ചിരിക്കുന്നു.
2018 മെയ് 24—താമസത്തിനുള്ള കെട്ടിടം ഇ
നടപ്പാതയുടെ അരികിലായി മുറിച്ചുകൊണ്ടുവന്ന പുൽത്തകിടി വെച്ചുപിടിപ്പിക്കുന്നു. പുല്ലു വളർന്നുവരുമ്പോൾ അവ നീങ്ങിപ്പോകാതിരിക്കാൻ അതിനെ കുറ്റിയടിച്ച് നിറുത്തുന്നു.
2018 ജൂൺ 19—താമസത്തിനുള്ള കെട്ടിടം ഡി
മൂന്നാം നിലയിൽ തടികൊണ്ട് അലങ്കരിച്ചിരിക്കുന്ന ചുവരിൽ നമ്പർ അടിക്കുന്ന പെയിന്റർ. അടുത്ത മാസങ്ങളിൽ നിർമാണപ്രവർത്തകർ ഡി-യിലേക്കു താമസം മാറും.
2018 ജൂൺ 20—ഓഫീസ് കെട്ടിടം
കോൺട്രാക്റ്റർമാർ കോൺക്രീറ്റ് കോണിപ്പടി സ്ഥാപിക്കുന്നു.
2018 ജൂൺ 26—ഓഫീസ് കെട്ടിടം
ഭിത്തികൾ സ്ഥാപിക്കുന്നവർ ലിഫ്റ്റിൽ നിന്നുകൊണ്ട് ഇടനാഴിയുടെ ഭിത്തിയുടെ ചട്ടക്കൂട് സീലിങിനോടു ചേർത്ത് സ്ഥാപിക്കുന്നു. വലതുവശത്ത്, ചൂടും തണുപ്പും നിയന്ത്രിക്കുന്ന സംവിധാനത്തിന്റെ പണികൾ ഒരു തരം ലിഫ്റ്റ് ഉപയോഗിച്ച് നടത്തുന്നു.
2018 ജൂലൈ 10—ഓഫീസ് കെട്ടിടം
ഓഫീസ് കെട്ടിടത്തിന്റെ സന്ദർശന കവാടഭാഗത്ത് നിർമാണപ്രവർത്തകർ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ക്ലിപ്പുകൾ ഘടിപ്പിക്കുന്നു.
2018 ജൂലൈ 10—പ്രൊഡക്ഷൻ കെട്ടിടങ്ങൾ
വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടത്തിനും തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടത്തിനും ഇടയിൽ അഴുക്കുചാൽ നിർമിക്കുന്നു.
2018 ജൂലൈ 17—ഓഫീസ് കെട്ടിടം
ഊണുമുറിയുടെ മുകൾവശത്തായി പുറത്തെ അരഭിത്തി സ്ഥാപിക്കുന്ന കോൺട്രാക്റ്റർമാർ. താമസത്തിനുള്ള കെട്ടിടം എ-യിലേക്ക് ഇവിടെനിന്ന് പോകാം.
2018 ജൂലൈ 19—തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
സ്റ്റീൽ തൂണുകൾ അതതു സ്ഥാനത്തു സ്ഥാപിക്കുന്നു. ഇവിടെയായിരിക്കും വർക്ക് ഷോപ്പുകളും ഓഫീസുകളും.
2018 ആഗസ്റ്റ് 2—ബ്രാഞ്ച് സൈറ്റ്
വടക്കുപടിഞ്ഞാറുനിന്നുള്ള ആകാശദൃശ്യം. വലതുവശത്ത് നടുക്കായി, തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടത്തിന്റെ സ്റ്റീൽ ചട്ടക്കൂടിന്റെ പണി പൂർത്തിയായിരിക്കുന്നതും ഭിത്തിയുടെ പണി പുരോഗമിക്കുന്നതും കാണാം. മുൻവശത്തായി വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നതും അതിനു മുൻവശത്ത് ടാർ ചെയ്തിരിക്കുന്നതും കാണാം. ഇടതുവശത്ത് നടുക്കായി ഓഫീസ് കെട്ടിടങ്ങൾ കാണാം. അടുത്തുതന്നെയുള്ളതു താമസത്തിനുള്ള കെട്ടിടങ്ങളാണ്.
2018 ആഗസ്റ്റ് 3—താമസത്തിനുള്ള കെട്ടിടങ്ങൾ
സൂര്യോദയസമയത്ത് കിഴക്കുനിന്നുള്ള ഒരു ആകാശദൃശ്യം. താമസത്തിനുള്ള കെട്ടിടം ഡി, ഇ, എഫ് എന്നിവയുടെ പണി കഴിഞ്ഞിരിക്കുന്നതു മുൻവശത്തായി കാണാം. താമസത്തിനുള്ള കെട്ടിടം സി-യുടെ പണി ഒക്ടോബറോടെ പൂർത്തിയാകും.
2018 ആഗസ്റ്റ് 7—ഓഫീസ് കെട്ടിടം
ചുണ്ണാമ്പുകല്ലുകൊണ്ട് കുളത്തിനു ചുറ്റുമതിൽ കെട്ടുന്നു. മരങ്ങളുള്ള മനോഹരമായ ഈ ഭാഗത്തുകൂടിയാണ് ഓഫീസ് കെട്ടിടത്തിലേക്കുള്ള വഴി.
2018 ആഗസ്റ്റ് 7—ഓഫീസ് കെട്ടിടം
മരപ്പണിക്കാർ ചൂടും തണുപ്പും നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും സീലിങിലെ വെളിച്ചസംവിധാനവും സ്ഥാപിക്കുന്നു. ഓരോ ടീമിനും പ്രവർത്തിക്കാൻ വേണ്ട കാര്യങ്ങളൊക്കെ എത്തിച്ചുകൊടുക്കാൻ ഉപയോഗിക്കുന്ന കെട്ടിടമാണിത്.
2018 ആഗസ്റ്റ് 21—ഓഫീസ് കെട്ടിടം
ഓഫീസ് കെട്ടിടത്തിൽ കോൺക്രീറ്റ് പാനലുകൾ സ്ഥാപിക്കുന്നു. ഇതുപോലുള്ള കോൺക്രീറ്റ് പാനലുകൾ നിർമാണപ്രവർത്തനത്തിന്റെ വേഗത കൂട്ടിയിരിക്കുന്നു. ആഗസ്റ്റ് അവസാനത്തോടെ ഓഫീസ് കെട്ടിടത്തിന്റെ പണി മുഴുവനായും പൂർത്തികരിക്കും. പകൽവെളിച്ചം പരമാവധി കിട്ടുന്ന വിധത്തിലാണു വലിയ ജനലുകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ കണ്ണിലേക്കു അധികം വെളിച്ചം അടിക്കാത്ത വിധത്തിലും വേനൽക്കാലത്ത് ഓഫീസിൽ അധികം ചൂടു തോന്നാത്ത വിധത്തിലുമാണ് ജനാലയുടെ ഗ്ലാസുകൾ പിടിപ്പിച്ചിരിക്കുന്നത്.
2018 ആഗസ്റ്റ് 24—ഓഫീസ് കെട്ടിടം
ഊണുമുറിയുടെയും ഓഡിറ്റോറിയത്തിന്റെയും മേൽക്കൂരയിൽ പണി നടത്തുന്ന ജോലിക്കാർ. ഒരിടത്തെ ഒച്ചയും ബഹളവും മറ്റേ സ്ഥലത്തു കേൾക്കാതിരിക്കാനുള്ള സംവിധാനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.