ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 2 (2015 സെപ്റ്റംബർ–2016 ആഗസ്റ്റ്)
ബ്രിട്ടനിലെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ ബ്രാഞ്ചോഫീസ് ലണ്ടനിലെ മിൽഹിലിൽനിന്ന് 70 കിലോമീറ്റർ കിഴക്കു മാറി എസ്സെക്സിലുള്ള കെംസ്ഫോർഡ് നഗരത്തിന് അടുത്തേക്കു മാറ്റുന്നു. ഈ ഫോട്ടോ ഗ്യാലറിയിൽ 2015 സെപ്റ്റംബർ മുതൽ 2016 ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ നടന്ന പണിയുടെ ഫോട്ടോകൾ കാണുക.
2015 ഒക്ടോബർ 29—പണിക്കാർക്കുള്ള സൗകര്യങ്ങൾ
ജോലിക്കാർ ഗ്യാരേജിന്റെ മുൻവശത്ത് കോൺക്രീറ്റ് ഇടുന്നു. പണി സ്ഥലത്തെ മെഷീനുകൾ നന്നാക്കുന്നത് ഇവിടെയാണ്.
2015 ഡിസംബർ 9—പണിക്കാർക്കുള്ള സൗകര്യങ്ങൾ
പണിസ്ഥലത്തെ ഓഫീസുകൾക്കും തീൻമുറിക്കും വേണ്ടിയുള്ള കെട്ടിടത്തിന്റെ മേൽക്കൂര കോൺട്രാക്റ്റർമാർ സ്ഥാപിക്കുന്നു.
2016 ജനുവരി 18—പണിക്കാർക്കുള്ള സൗകര്യങ്ങൾ
പ്രധാനപ്രവേശന വഴിയിൽ ഒരു ജോലിക്കാരൻ യന്ത്രം ഉപയോഗിച്ച് ചില മരങ്ങൾ മുറിക്കുകയും അതേ മെഷീൻ ഉപയോഗിച്ച് അവ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്യുന്നു. വെട്ടിമാറ്റുന്ന മരങ്ങൾക്കു പകരം ആയിരക്കണക്കിനു മരങ്ങൾ കോൺട്രാക്റ്റർമാർതന്നെ പണി തീരുന്നതിനുമുമ്പ് വെച്ചുപിടിപ്പിക്കും.
2016 മാർച്ച് 31—ബ്രാഞ്ച് സൈറ്റ്
സ്ഥലത്തുണ്ടായിരുന്ന പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്ന ജോലിക്കാർ. അങ്ങനെ അവിടത്തെ മണ്ണ് വീണ്ടും പണിയാവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുന്നു.
2016 ഏപ്രിൽ 14—ബ്രാഞ്ച് സൈറ്റ്
ക്രെയിൻ ഉപയോഗിച്ച് ക്യാബിനുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നു. നിർമാണസ്ഥലത്തെ പ്രധാന ടീമും കോൺട്രാക്റ്റർമാരും ഈ ക്യാബിനുകൾ അവരുടെ ഓഫീസ് ആവശ്യങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും.
2016 മെയ് 5—ബ്രാഞ്ച് സൈറ്റ്
വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ വേർതിരിച്ച് മാറ്റിയിടുന്നു. പരിസ്ഥിതിക്ക് കേടു വരുത്താത്ത പാഴ്വസ്തുക്കളിൽ 95 ശതമാനം നശിപ്പിച്ചുകളയുന്നതിനുപകരം വീണ്ടും ഉപയോഗിക്കാൻ നിർമാണ കമ്മിറ്റി ലക്ഷ്യം വെച്ചു. എന്നാൽ ലക്ഷ്യം വെച്ചതിനെക്കാൾ കൂടുതൽ അവർക്ക് ശേഖരിക്കാനായി. ഇതിനു പുറമെ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയതിൽ 89 ശതമാനം കല്ലും കോൺക്രീറ്റും തടിയും എല്ലാം മറ്റ് പണികൾക്കായി ഉപയോഗിക്കും.
2016 മെയ് 23—പണിക്കാർക്കുള്ള സൗകര്യങ്ങൾ
ജോലിക്കാരിൽ ഒരാൾ പൈപ്പ് ഇടാനുള്ള കുഴി മൂടുന്നു. പണിക്കാർക്ക് താമസിക്കാനുള്ള കെട്ടിടത്തിനുവേണ്ടിയാണ് ഇത്.
2016 മെയ് 26—ബ്രാഞ്ച് സൈറ്റ്
സൈറ്റിനു ചുറ്റും റോഡ് നിർമിക്കുന്നതിനു പറ്റിയ മണ്ണാണോ എന്നു പരിശോധിക്കാൻ മണ്ണ് ശേഖരിക്കുന്ന ഒരു കോൺട്രാക്റ്റർ.
2016 മെയ് 31—ബ്രാഞ്ച് സൈറ്റിന്റെ മാതൃക
2016 മെയ് 31-ന് യഹോവയുടെ സാക്ഷികളുടെ ഭരണസംഘം അംഗീകാരം കൊടുത്ത ബ്രാഞ്ച് സൈറ്റിന്റെ മാതൃക. ഈ അനുമതിയും പ്രാദേശിക അധികാരികളിൽനിന്നുള്ള അനുമതികളും ലഭിച്ചതോടെ നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള വഴി തുറന്നു.
2016 ജൂൺ 16—ബ്രാഞ്ച് സൈറ്റ്
നിർമാണ സ്ഥലത്തുനിന്ന് എടുത്ത മണ്ണിൽനിന്ന് ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കം ചെയ്യുന്ന ജോലിക്കാർ. ആ മണ്ണ് മറ്റു പണികൾക്കായി ഉപയോഗിക്കും. മണ്ണ് സൈറ്റിൽനിന്ന് മാറ്റാനും പുതിയത് കൊണ്ടുവരാനും ഉള്ള ചെലവ് കുറയ്ക്കാൻ ഇതിലൂടെ കഴിയുന്നു.
2016 ജൂൺ 20—ബ്രാഞ്ച് സൈറ്റ്
പ്രധാനവഴി നിർമിക്കാനുള്ള സ്ഥലം വൃത്തിയാക്കുന്ന ജോലിക്കാർ. ഒരു മാസത്തോളം നീണ്ടുനിന്ന ശക്തമായ മഴ കാരണം സൈറ്റിന്റെ ഒരു ഭാഗം ചെളിക്കുണ്ടായെങ്കിലും പണി തുടർന്നു.
2016 ജൂലൈ 18—പണിക്കാർക്കുള്ള സൗകര്യങ്ങൾ
പൊടി പറക്കാതിരിക്കാൻ റോഡിൽ വെള്ളം തളിക്കുന്നു. നിർമാണനിലവാരങ്ങൾ വെക്കുന്ന ഒരു ഗവണ്മെന്റ് സ്ഥാപനത്തിൽ (Considerate Constructors Scheme) പേര് ചാർത്തിയതിനാൽ ആ സംഘടനയുടെ നിർദേശം അനുസരിച്ച് നിർമാണ സൈറ്റ് വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കണം. ഈ സംഘടന പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ സമൂഹത്തെയും അയൽക്കാരെയും ആദരിക്കുന്ന ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലുള്ളതാണ്.
2016 ജൂലൈ 18—പണിക്കാർക്കുള്ള സൗകര്യങ്ങൾ
എ.സി.-ക്കുള്ള പൈപ്പുകൾ താങ്ങി നിറുത്തുന്നതിനുള്ള കമ്പികൾ മുറിക്കുന്നു.
2016 ജൂലൈ 22—ബ്രാഞ്ച് സൈറ്റ്
20,000 ഘന മീറ്റർ വരുന്ന കല്ലും മണ്ണും വേർതിരിക്കുന്നു. ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ ഒരു വലിയ യന്ത്രത്തിലേക്കു വീഴുന്ന കല്ലും മണ്ണും വിവിധ തരത്തിലുള്ള അരിപ്പകൾ ഉപയോഗിച്ച് വേർതിരിക്കുന്നു. നല്ല മണ്ണ് ഏറ്റവും അടിയിലായി വീഴുന്നു. ഇങ്ങനെ വേർതിരിച്ചെടുക്കുന്നവ, മൂന്നു വശത്തുമുള്ള വണ്ടികളിലേക്കു പോയി വീഴുന്നു.
2016 ജൂലൈ 22—ബ്രാഞ്ച് സൈറ്റ്
കെട്ടിടത്തിന്റെ ഡിസൈന് ആവശ്യമായ രീതിയിൽ നിലം ഒരുക്കാൻ കോൺട്രാക്റ്റർമാർ മണ്ണ് മാറ്റുന്നു.
2016 ആഗസ്റ്റ് 18—ബ്രാഞ്ച് സൈറ്റ്
ഫോട്ടോയുടെ ഇടതുവശത്ത് ഏതാണ്ട് മധ്യഭാഗത്തായി, താമസത്തിനുള്ള കെട്ടിടസൗകര്യത്തിന്റെ അടിസ്ഥാനം ഇടുന്നതിനുവേണ്ടി കോൺട്രാക്റ്റർമാർ നിലം നിരപ്പാക്കുന്നു. ഇടതുവശത്ത്, അതിനും പുറകിലായി 118 നിർമാണ പ്രവർത്തകർക്കു താമസിക്കുന്നതിനുള്ള സ്ഥലം കാണാം.