ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 5 (2017 സെപ്റ്റംബർ—2018 ഫെബ്രുവരി)
ബ്രിട്ടനിലെ യഹോവയുടെ സാക്ഷികളുടെ പുതിയ ബ്രാഞ്ചോഫീസിന്റെ, 2017 സെപ്റ്റംബർ മുതൽ 2018 ഫെബ്രുവരി വരെയുള്ള നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി കാണാം.
2017 സെപ്റ്റംബർ 6—താമസത്തിനുള്ള കെട്ടിടം സി
പുറം പണിക്കാർ കട്ടകൾക്ക് ഇടയിലെ ചാന്ത് ചുരണ്ടിക്കളഞ്ഞ് ഭംഗി വരുത്തുന്നു. കനം കുറഞ്ഞ ഈ കട്ടകൾ ഒരു തകിട് ചട്ടക്കൂടിൽ സെറ്റു ചെയ്ത്, താങ്ങായി നിൽക്കുന്ന സ്റ്റീൽ ഭിത്തി മറയ്ക്കുന്നു.
2017 സെപ്റ്റംബർ 20—താമസത്തിനുള്ള കെട്ടിടം ഡി
ആർക്കിടെക്ച്ച്വറൽ ടീമിലെ ഒരംഗം, ട്രൈപോഡിൽ ഘടിപ്പിച്ച ലേസർ ലെവലും സർവേ ഉപകരണവും ഉപയോഗിച്ച് പുറംമതിൽ പണിയേണ്ട സ്ഥാനം അടയാളപ്പെടുത്തുന്നു. പശ്ചാത്തലത്തിൽ താമസത്തിനുള്ള കെട്ടിടം എഫ്-ൽ ആശാരിപ്പണികൾ നടക്കുന്നതു കാണാം.
2017 സെപ്റ്റംബർ 27—താമസത്തിനുള്ള കെട്ടിടം എഫ്
തേച്ച മതിലിൽ വെള്ളം ചെറുതായി തളിച്ച് അതിനെ നന്നായി മിനുസ്സപ്പെടുത്തുന്നു. വെള്ളം ലാഭിക്കുന്നതിനായി മിനുക്കുപണി നടത്തുന്ന ടീം ഡീഹ്യുമിഡിഫയറിൽനിന്ന് ശേഖരിക്കുന്ന വെള്ളം ചാന്ത് കൂട്ടാനും ടൈൽ ഇടുന്നതിനു മുമ്പ് ഒഴിക്കുന്ന ഗ്രൗട്ട് കലക്കാനും ഉപയോഗിക്കുന്നു.
2017 ഒക്ടോബർ 3—ബ്രാഞ്ച് സൈറ്റ്
താമസത്തിനുള്ള കെട്ടിടം ഇ-യുടെ പുറത്തുള്ള റോഡ് ടാർ ചെയ്യുന്നു.
2017 ഒക്ടോബർ 10—താമസത്തിനുള്ള കെട്ടിടം എഫ്
71 വയസ്സുള്ള ഒരു ജോലിക്കാരൻ താമസത്തിനുള്ള കെട്ടിടം എഫ്-ന്റെ പുറം മതിൽ പണിയുന്നു. ഈ നിർമാണ പ്രവർത്തനം തുടങ്ങിയതു മുതൽ 70 വയസ്സിനുമേൽ പ്രായമുള്ള 100-ലധികം യഹോവയുടെ സാക്ഷികൾ അവരുടെ കഴിവും അനുഭവപരിചയവും ഈ പ്രവർത്തനത്തിനായി ഉപയോഗിച്ചു.
2017 നവംബർ 16—താമസത്തിനുള്ള കെട്ടിടങ്ങൾ
പടിഞ്ഞാറുനിന്നുള്ള ആകാശദൃശ്യം. എല്ലാ കെട്ടിടങ്ങളുടെയും മേൽക്കൂരയിൽ ചെടി നട്ടുപിടിപ്പിക്കും. വെള്ളം കോൺക്രീറ്റിലേക്ക് ഇറങ്ങാതെ ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം സജ്ജീകരിച്ചതിനു ശേഷം ചെടികളുടെ വിത്തു പാകുന്നു. ഇത് ജീവജാലങ്ങൾക്കു പ്രയോജനം ചെയ്യുന്നതും ഊർജം ലാഭിക്കാനും മഴവെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കാൻ സഹായിക്കുന്നതും ആണ്. മുൻവശത്തായി താമസത്തിനുള്ള കെട്ടിടം എ-യുടെയും ഓഫീസ് സമുച്ചയത്തിന്റെയും അടിത്തറയുടെ പണി പുരോഗമിക്കുന്നതു കാണാം.
2017 നവംബർ 21—താമസത്തിനുള്ള കെട്ടിടം എഫ്
ഒരു അപ്പാർട്ടുമെന്റിൽ റെഡിമെയ്ഡ് ലോഹക്കട്ടിള ആശാരിപ്പണിക്കാർ പിടിപ്പിക്കുന്നു. റെഡിമെയ്ഡ് കട്ടിളകൾക്കും വാതിലുകൾക്കും പെയിന്റ് അടിക്കുകയോ വിജാഗരി പിടിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അതുകൊണ്ട് ഇതു എളുപ്പത്തിൽ സ്ഥാപിക്കാൻ കഴിയും.
2017 നവംബർ 28—ഓഫീസ് കെട്ടിടം
സന്ധ്യാസമയത്ത് കരാറുകാർ ഓഫീസ് കെട്ടിടത്തിനുവേണ്ടിയുള്ള പൈൽ ഉറപ്പിക്കാനുള്ള ജോലികൾ ചെയ്യുന്നു. ചിത്രത്തിന്റെ നടുക്ക് കരാറുകാർ ഏകദേശം 65 അടി ആഴമുള്ള കുഴിയിലേക്കു വാർക്കക്കമ്പി ഇറക്കുന്നതു കാണാം. പുറകിലായി താമസത്തിനുള്ള കെട്ടിടം ബി കാണാം.
2017 ഡിസംബർ 5—താമസത്തിനുള്ള കെട്ടിടം ഇ
പാർക്കിങ് സ്ഥലത്തിന്റെ മേൽക്കൂരയിൽ താപക്കുഴലുകൾ പോകുന്നതിനുള്ള കൊളുത്തുകൾ പിടിപ്പിക്കുന്നു. ഇവിടുത്തെ സീലീങ്ങിൽ സോഫിറ്റ് ബോർഡുകൾ പിടിപ്പിച്ചിരിക്കുന്നു. ഇതു മുകളിലേക്കു തണുപ്പ് കയറാതിരിക്കാൻ സഹായിക്കുന്നു.
2017 ഡിസംബർ 8—താമസത്തിനുള്ള കെട്ടിടം എഫ്
മിനുക്കുപണി ടീമിലെ ഒരാൾ വിനൈൽ കവറിങ് ചെയ്യുന്നതിനു മുമ്പ്
ഭിത്തി വൃത്തിയാക്കുന്നു. ഈ ഉപകരണത്തിലെ ചെറിയ സുഷിരങ്ങൾ ഏതാണ്ട് എല്ലാ പൊടിയുംതന്നെ വലിച്ചെടുക്കും.
2017 ഡിസംബർ 21—ബ്രാഞ്ച് സൈറ്റ്
സൈറ്റ് വർക്ക് ടീമിലെ രണ്ടു പേർ യൂട്ടിലിറ്റി സ്റ്റേഷനിലേക്കുള്ള ഒരു വഴിയുടെ ഉപരിതലം ഒരുക്കുന്നു. കോൺക്രീറ്റ് ഇട്ട സമയത്ത് വെച്ചിരുന്ന കനം കുറഞ്ഞ അച്ചുകൾ ഒരു ഗ്യാസ് ടോർച്ച് കത്തിച്ച് കളഞ്ഞിട്ട് പുല്ലു വളരാൻ പാകത്തിനുള്ള കുഴികൾ ഒരുക്കുന്നു. ഇങ്ങനെ തയ്യാറാക്കിയ ഉപരിതലം മഴവെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കുന്നു.
2017 ഡിസംബർ 26—താമസത്തിനുള്ള കെട്ടിടം എഫ്
ഒരു അപ്പാർട്ടുമെന്റിന്റെ അടുക്കള എയർലെസ്സ് സ്പ്രേയർ ഉപയോഗിച്ച് അവസാനഘട്ട പെയിന്റിങ് ചെയ്യുന്നു.
2017 ഡിസംബർ 28—താമസത്തിനുള്ള കെട്ടിടം എഫ്
ബാൽക്കണി സ്ഥാപിക്കുന്നതിനു നിലകൾ അഴിച്ചു മാറ്റുന്നു. ചിത്രത്തിന്റെ നടുക്കു കാണുന്ന ചുവന്ന കുഴലുകൾ സിമെന്റ് തറയും തേച്ച ചുമരും പെയിന്റ് അടിച്ച ഭാഗവും മഞ്ഞുകാലത്ത് ഉണക്കുന്നതിനുവേണ്ടി ഉഷ്ണവായു കടത്തിവിടാനുള്ളതാണ്.
2018 ജനുവരി 16—താമസത്തിനുള്ള കെട്ടിടം എഫ്
വിനൈൽ കവറിങ് ചെയ്ത ഭിത്തിക്ക് ഇടയിൽ തങ്ങിനിൽക്കുന്ന വായു നീക്കം ചെയ്യുന്നു. ആളുകൾ കൂടുതൽ നടക്കുന്ന സ്ഥലങ്ങളിൽ, എളുപ്പം കഴുകി വൃത്തിയാക്കാവുന്ന ഇത്തരം പ്രതലമാണ് ഈടു നിൽക്കുന്നതും പ്രായോഗികവും. തൊട്ടുപുറകിലായി വിനൈൽ കവറിങ് ചെയ്യുന്നതും പെയിന്റ് അടിക്കുന്നതും കാണാം.
2018 ജനുവരി 27—താമസത്തിനുള്ള കെട്ടിടം ഇ
ജോലി തുടങ്ങുന്നതിനു മുമ്പ് ജോലിക്കാർ ഒന്നിച്ച് ഒരു മീറ്റിങ്ങ് നടത്തുന്നു. ടീം ലീഡർ സുരക്ഷയ്ക്കു മുൻതൂക്കം നൽകുകയും വന്നേക്കാവുന്ന അപകടങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യും. പല ഡിപ്പാർട്ടുമെന്റുകളിൽ ഉള്ളവർ താമസസ്ഥലം എഫ്-ഉം അതിന്റെ പരിസരവും താമസക്കാർ വരുന്നതിനു മുമ്പ് വൃത്തിയാക്കാൻ കൂടുതൽ സമയം ജോലി ചെയ്തു.
2018 ഫെബ്രുവരി 1—താമസത്തിനുള്ള കെട്ടിടം എഫ്
ബൂം ലിഫ്റ്റ് ഉപയോഗിച്ച് കരാറുകാർ ബാൽക്കണികൾ സ്ഥാപിക്കുന്നു. ബാൽക്കണിയുടെ നിറം കെട്ടിടം എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. ശരത്കാലത്ത് ചുറ്റും കൊഴിഞ്ഞ് വീണുകിടക്കുന്ന മനോഹരമായ ഇലകളെയും അത് ഓർമിപ്പിക്കുന്നു. മഞ്ഞും മഴയും വീഴാതിരിക്കാൻ താമസത്തിനുള്ള കെട്ടിടം ഇ-യിൽ കെട്ടിയിരിക്കുന്ന ഷീറ്റ് നിലകൾ അഴിച്ചുമാറ്റുന്നതിനു മുമ്പു നീക്കം ചെയ്യുന്നതു പശ്ചാത്തലത്തിൽ കാണാം.
2018 ഫെബ്രുവരി 3—താമസത്തിനുള്ള കെട്ടിടം എഫ്
ജോലിക്കു ശേഷം ഒരു ദമ്പതികൾ തങ്ങളുടെ സാധനങ്ങൾ തലേദിവസം പണി കഴിഞ്ഞ താമസത്തിനുള്ള കെട്ടിടം എഫ്-ലേക്കു മാറ്റുന്നു. ജോലിക്കാരെ താത്കാലികമായി പുതിയ അപ്പാർട്ടുമെന്റിൽ താമസിപ്പിക്കുന്നതിലൂടെ വാടകയും യാത്രാച്ചെലവും കുറയ്ക്കാൻ കഴിയും. ജോലിക്കാർക്കു നന്നായി ജോലി ചെയ്യാനും കഴിയുന്നു.
2018 ഫെബ്രുവരി 12—താമസത്തിനുള്ള കെട്ടിടം എ
കരാറുകാർ വൈകുന്നേരം പാർക്കിങ് സ്ഥലം കോൺക്രീറ്റു ചെയ്യുന്നു. താമസത്തിനുള്ള കെട്ടിടം ബി പുറകിലായി കാണാം.
2018 ഫെബ്രുവരി 15—താമസത്തിനുള്ള കെട്ടിടം ഇ
അടുക്കളയിൽ വെക്കാനുള്ള സ്ഫടിക സ്ലാബ്, കട്ടറും പൊടി വലിച്ചെടുക്കുന്ന ഉപകരണവും ഉപയോഗിച്ച് ഒരു ഭർത്താവും ഭാര്യയും മുറിക്കുന്നു. വെക്കാൻ ഉദ്ദേശിക്കുന്നിടത്തുവെച്ചുതന്നെ സ്ലാബുകൾ മുറിക്കുന്നതുകൊണ്ട് എടുത്തു മാറ്റിവെക്കുമ്പോൾ ഉണ്ടാകാനിടയുള്ള തട്ടലും മുട്ടലും ഒക്കെ ഒഴിവാക്കാം.