വാർവിക്ക് ഫോട്ടോ ഗ്യാലറി 6 (2016 മാർച്ച് മുതൽ ആഗസ്റ്റ് വരെ)
യഹോവയുടെ സാക്ഷികളുടെ പുതിയ ആസ്ഥാനത്തെ പ്രവർത്തനങ്ങളെക്കുറിച്ചും 2016 മാർച്ച് മുതൽ ആഗസ്റ്റ് വരെ നടന്ന നിർമാണപ്രവർത്തനത്തിൽ സ്വമേധാസേവകർ പങ്കെടുത്തതിനെക്കുറിച്ചും ഈ ഫോട്ടോ ഗ്യാലറിയിൽ വർണിച്ചിരിക്കുന്നു.
2016 മാർച്ച് 16—വാർവിക്ക് പണിസ്ഥലം
നിലം നിരപ്പാക്കുന്നവർ ഓക്ക് മരങ്ങളും മേപ്പിൾ മരങ്ങളും വണ്ടിയിൽനിന്ന് ഇറക്കുന്നു. 1,400-ലധികം മരങ്ങളാണ് വാർവിക്കിൽ നട്ടുപിടിപ്പിക്കുന്നത്.
2016 മാർച്ച് 23—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം
വാർവിക്കിലുള്ളവർ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നു. 384 പേർ അന്ന് അവിടെ ഹാജരായി. ലോകമെങ്ങുമായി യഹോവയുടെ സാക്ഷികൾ വാർഷികമായി നടത്തുന്ന ഒരു ആചരണമാണ് ഇത്.
2016 ഏപ്രിൽ 15—വാർവിക്ക് പണിസ്ഥലം
ഗേറ്റിന് അടുത്തുള്ള കെട്ടിടത്തിന് മരപ്പണിക്കാർ ജനലുകൾ പിടിപ്പിക്കുന്നു. ഗേറ്റ് ക്യാബിനിൽ ജോലി ചെയ്യുന്നവർ സന്ദർശകരെ സ്വാഗതം ചെയ്യുകയും കെട്ടിടത്തിനും ചുറ്റുപാടിനും കാവൽ ഉറപ്പാക്കുകയും ചെയ്യും. വാഹനങ്ങൾ അകത്തേക്കും പുറത്തേക്കും പോകാനുള്ളത് നിയന്ത്രിക്കുന്നതും ഇവർതന്നെയായിരിക്കും.
2016 ഏപ്രിൽ 19—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
കാർപ്പെറ്റുകൾ ഒട്ടിക്കുന്ന ഒരു ടീമിലെ അച്ഛനും മോനും മൂന്നാം നിലയിലെ ഇടനാഴിയിൽ പണിയെടുക്കുന്നു. വലിയൊരു കാർപ്പെറ്റ് ഒട്ടിച്ചാൽ കേടുപാടുകൾ തീർക്കുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് വിശാലമായ സ്ഥലങ്ങളിലെല്ലാം കാർപ്പെറ്റുകളുടെ ചെറിയ ടൈലുകളാണ് ഒട്ടിക്കുന്നത്. അങ്ങനെയാകുമ്പോൾ കേടു വരുന്ന ആ ഒരു ടൈൽ മാത്രം മാറ്റിയാൽ മതിയാകും.
2016 ഏപ്രിൽ 27—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
എടുത്തുമാറ്റാവുന്ന ഭിത്തികൾ സ്ഥാപിച്ചുകൊണ്ട് മരപ്പണിക്കാർ ഓഫീസുകൾ വിഭാഗിക്കുന്നു. സ്ഥലം ആവശ്യമായി വരുന്നതനുസരിച്ച് മുറിയുടെ വലുപ്പം വ്യത്യാസപ്പെടുത്താൻ ഇത് എളുപ്പമാക്കും.
2016 മെയ് 10—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
സന്ദർശകമുറിയോടു ചേർന്നുള്ള ബാത്ത്റൂമുകളിൽ ടോയ്ലെറ്റുകൾ വെക്കാനും മുറികൾ തിരിക്കാനും വേണ്ട സംവിധാനങ്ങൾ ചെയ്യുന്നു.
2016 മെയ് 26—വാർവിക്ക് പണിസ്ഥലം
ഒരു പരിശീലനപരിപാടിയുടെ ഭാഗമായി അടിയന്തിരവിഭാഗത്തിലുള്ളവർ തീ അണയ്ക്കുന്നു. ഇത്തരം കാര്യങ്ങൾ പെട്ടെന്നു കൈകാര്യം ചെയ്യാൻ പരിശീലിക്കുന്നതിലൂടെ വാർവിക്കിലുള്ളവരെയും അതുപോലെ കെട്ടിടങ്ങളും സംരക്ഷിക്കാനും പ്രാദേശികസ്ഥലത്തെ അടിയന്തിരവിഭാഗത്തിലുള്ളവരുടെ ജോലിഭാരം കുറയ്ക്കാനും കഴിയും.
2016 മെയ് 30—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
വാർവിക്കിൽ ജോലി ചെയ്യുന്നവരെ പ്രധാന ഭക്ഷണമുറിയിൽ ആദ്യത്തെ പ്രഭാതാരാധനയ്ക്കായി വെയ്റ്റർ ഇരുത്തുന്നു.
2016 മെയ് 31—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്ങ് സ്ഥലം
ലെവൽ ചെയ്യുന്ന ഒരു ലേസറിന്റെ സഹായത്തോടെ ബോർഡുകൾ കൃത്യമായി സ്ഥാപിക്കുന്നു. അവിടത്തെ താമസക്കാർക്കും സന്ദർശകർക്കും ദിശകൾ മനസ്സിലാക്കുന്നതിനായി ഇത്തരത്തിലുള്ള 2,500-ലധികം ബോർഡുകളാണ് വെച്ചിട്ടുള്ളത്.
2016 ജൂൺ 1—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
സന്ദർശകമുറിയിൽനിന്ന് ഓഡിറ്റോറിയത്തിലേക്ക് പോകുന്ന വഴിക്കുള്ള പടികളിൽ കൈവരികൾ പിടിപ്പിക്കുന്ന ഒരു വെൽഡർ. തീ പ്രതിരോധിക്കാൻ സഹായിക്കുന്ന കട്ടിയുള്ള തുണി ഇട്ടിരിക്കുന്നതുകൊണ്ട് ചുറ്റുമുള്ളവയ്ക്കു കേടുപാടുകൾ വരാതിരിക്കാൻ ഉപകരിക്കുന്നു.
2016 ജൂൺ 9—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
ഭിത്തികളുടെയും സീലിങ്ങുകളുടെയും ഡിപ്പാർട്ടുമെന്റിൽ സേവിക്കുന്ന ഒരാൾ “വിശ്വാസം പ്രവൃത്തിയിൽ” എന്ന പ്രദർശനമുറിയിലേക്കുള്ള ഭിത്തികൾ മോടിപിടിപ്പിക്കുന്നു. സന്ദർശകർക്ക് ഒരു ഗൈഡിന്റെ സഹായമില്ലാതെ കാണാവുന്ന മൂന്ന് പ്രദർശനങ്ങളിൽ ഒന്നാണ് ഇത്. ഭിത്തികളിലെ ചിത്രീകരണങ്ങളിൽനിന്ന് ഓരോ ഗ്യാലറിയുടെയും വിഷയം മനസ്സിലാക്കിയെടുക്കാവുന്ന വിധത്തിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
2016 ജൂൺ 16—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം
ജോലിക്കാർ കോൺക്രീറ്റ് തറ സാന്ദ്രതയുള്ളതാക്കുന്നു. ഇങ്ങനെ മിനുസപ്പെടുത്തുന്നതിലൂടെ തറ ദൃഢമാക്കിനിറുത്താനും പൊടിയോ ടയറിന്റെ പാടുകളോ ഇല്ലാതെ വൃത്തിയുള്ളതായി സൂക്ഷിക്കാനും കഴിയും.
2016 ജൂൺ 29—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
പ്രവേശനകവാടത്തിനു മുകളിൽ ഒരു കൂട്ടം മരപ്പണിക്കാർ ചേർന്ന് ഫൈബർകൊണ്ടുള്ള ഗ്ലാസ്സ് മീതെ വെക്കുന്നു. പ്രധാന ഇടനാഴിയിലേക്കു നേരിയ വെളിച്ചം അരിച്ചിറങ്ങാൻ ഇതു സഹായിക്കുന്നു.
2016 ജൂൺ 29—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
ഭാര്യയും ഭർത്താവും ചേർന്നുള്ള ഒരു ടീം “ബൈബിളും ദിവ്യനാമവും” എന്ന പ്രദർശനമുറിയിലേക്കുള്ള തറയിൽ ഗ്രാനൈറ്റ് വിരിക്കുന്നു.
2016 ജൂലൈ 6—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
പ്രധാന ഓഡിറ്റോറിയത്തിൽ കസേര പിടിപ്പിക്കുന്നു. ഇങ്ങനെ 1,018 സീറ്റുകളാണ് അവിടെയുള്ളത്. വീക്ഷാഗോപുരപഠനത്തിനും മറ്റ് ആത്മീയ പരിപാടികൾക്കും വേണ്ടി ബഥേൽ കുടുംബാംഗങ്ങൾ ഇവിടെ കൂടിവരും.
2016 ജൂലൈ 9—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
പ്രധാനകവാടത്തിൽ മരപ്പണിക്കാരും ഇലക്ട്രീഷ്യന്മാരും മറ്റുള്ളവരും ചേർന്ന് സന്ദർശകരെ സ്വാഗതം ചെയ്യുന്ന ബോർഡ് സ്ഥാപിക്കുന്നു. ഇത് എപ്പോഴും പ്രകാശിക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.
2016 ജൂലൈ 13—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
നിർമാണപ്രവർത്തകരെ പിന്തുണയ്ക്കുന്ന വിഭാഗത്തിലുള്ളവർ പ്രധാന ലോബിയിൽ പണിയെടുക്കുന്നവർക്കുവേണ്ടി വെള്ളമെടുക്കുന്നു. ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ജലാംശം അധികം നഷ്ടപ്പെടാതിരിക്കാൻ വെള്ളം കുടിക്കാൻ ടീമിലുള്ളവരെ കൂടെക്കൂടെ ഓർമിപ്പിക്കുമായിരുന്നു.
2016 ജൂലൈ 19—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
“ബൈബിളും ദിവ്യനാമവും” എന്ന പ്രദർശനമുറിയിൽ അധികം ലഭ്യമല്ലാത്ത ചില ബൈബിളുകൾ വെക്കുന്നു. പല ബൈബിളുകളും അതിനോടനുബന്ധിച്ച സാധനങ്ങളും ഉള്ള, കറങ്ങുന്ന ഒരു ഗ്യാലറിയും ഇവിടെയുണ്ട്.
2016 ജൂലൈ 22—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
പ്രൊജക്ടറിൽനിന്ന് ഭിത്തിയിൽ കാണിച്ചിരിക്കുന്ന ബ്ലൂപ്രിന്റിന്റെ സഹായത്തോടെ ഒരു ഭൂപടത്തിൽ ഓസ്ട്രേലിയയും തെക്കുകിഴക്കൻ ഏഷ്യയിലെ ദ്വീപുകളും പതിപ്പിക്കുന്നു. യഹോവയുടെ സാക്ഷികൾ എന്ന പേർ ഭിത്തിയിൽ ഏകദേശം 700 ഭാഷകളിൽ കാണിച്ചിട്ടുണ്ട്.
2016 ജൂലൈ 23—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
ബഥേൽ കുടുംബാംഗങ്ങൾ ഒരു പരിശീലനസെഷനിൽ സംബന്ധിക്കുന്നു. പിന്നീടു വരുന്ന ബഥേൽ കുടുംബാംഗങ്ങളെ സ്വാഗതം ചെയ്യുക, പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. അതുപോലെ പണിസ്ഥലത്തെ സുരക്ഷയോടു ബന്ധപ്പെട്ട നിർദേശങ്ങളും അവർക്കു നൽകും.
2016 ആഗസ്റ്റ് 17—JW പ്രക്ഷേപണ സ്റ്റുഡിയോ
JW പ്രക്ഷേപണത്തിലെ അവതാരകന്റെ ഇരിപ്പിടത്തിനു മുകളിൽ ലൈറ്റും മറ്റു സംവിധാനങ്ങളും പിടിപ്പിക്കുന്നു. സ്റ്റുഡിയോയുമായി ബന്ധപ്പെട്ട മിക്ക സംവിധാനങ്ങളും ബ്രൂക്ളിനിൽനിന്ന് ഇവിടേക്കു കൊണ്ടുപോന്നു.
2016 ആഗസ്റ്റ് 24—വാർവിക്ക് പണിസ്ഥലം
പ്രവേശനകവാടത്തിൽ LED വെളിച്ചമുള്ള ഒരു പുതിയ ബോർഡ് സ്ഥാപിക്കുന്ന ഇലക്ട്രീഷ്യൻ. സെപ്റ്റംബർ 1-ഓടെ ലോകാസ്ഥാനത്തെ മിക്ക ഡിപ്പാർട്ടുമെന്റുകളും വാർവിക്കിൽ പ്രവർത്തിക്കാൻതുടങ്ങി.