ലോകാസ്ഥാനം—ഇവിടെ ചരിത്രം രചിക്കപ്പെടുന്നു
ന്യൂയോർക്കിലെ വോർവിക്കിൽ യഹോവയുടെ സാക്ഷികൾ അവരുടെ പുതിയ ലോകാസ്ഥാനം നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഐക്യനാടുകളുടെ പല ഭാഗത്തുനിന്നായി എത്തിച്ചേരുന്ന സന്നദ്ധപ്രവർത്തകരുടെ പിന്തുണകൊണ്ടാണ് ഈ നിർമാണപ്രവർത്തനം ഇത്ര വേഗത്തിൽ നടത്താൻ കഴിയുന്നത്. അവർ അവിടെ ചെന്ന് കൂലിയൊന്നും വാങ്ങാതെ സന്തോഷത്തോടെ കഠിനാധ്വാനം ചെയ്യുന്നു. ഈ സേവനങ്ങൾ ദൈവത്തിനുള്ള ഒരു കാഴ്ചയും സമ്മാനവും ആണെന്നാണ് അവർ പറയുന്നത്. സവിശേഷതയാർന്ന ഈ കൂട്ടം മഹത്തായ ചില കാര്യങ്ങൾ ചെയ്യുന്നത് എങ്ങനെയാണെന്നു കാണാം!