വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ ഏഴു രാജ്യങ്ങളിൽ പ്രത്യേക കൺ​വെൻ​ഷ​നു​കൾ നടത്തി

യഹോ​വ​യു​ടെ സാക്ഷികൾ ഏഴു രാജ്യങ്ങളിൽ പ്രത്യേക കൺ​വെൻ​ഷ​നു​കൾ നടത്തി

അടുത്തകാലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ അയർലൻഡ്‌, ഇസ്രയേൽ, കോസ്റ്റ​റി​ക്ക, ന്യൂസി​ലൻഡ്‌, ബ്രസീൽ, സ്വീഡൻ, ഹോങ്‌കോങ്‌ എന്നിവി​ട​ങ്ങ​ളിൽ പ്രത്യേക കൺ​വെൻ​ഷ​നു​കൾ നടത്തി. 2012 ജൂ​ലൈ​യിൽ സ്വീഡ​നി​ലാ​യി​രു​ന്നു ഈ പരമ്പര​യി​ലെ ആദ്യ കൺ​വെൻ​ഷൻ. അവസാ​ന​ത്തെ മൂന്ന്‌ എണ്ണം കോസ്റ്റ​റി​ക്ക​യി​ലും ന്യൂസി​ലൻഡി​ലും ആയിരു​ന്നു, 2013 ജനുവ​രി​യിൽ.

വർഷന്തോറും ഞങ്ങൾ നടത്താ​റു​ള്ള മറ്റു ത്രിദിന കൺ​വെൻ​ഷ​നു​ക​ളിൽ എന്നപോ​ലെ ഇവയി​ലും ബൈബിൾപ്ര​സം​ഗ​ങ്ങ​ളും അവതര​ണ​ങ്ങ​ളും നാടക​ങ്ങ​ളും ഉണ്ടായി​രു​ന്നു.

ഈ പ്രത്യേക കൺ​വെൻ​ഷ​നു​ക​ളിൽ സംബന്ധി​ക്കു​ന്ന​തിന്‌ മറ്റു ദേശങ്ങ​ളിൽനി​ന്നും ആളുകളെ ക്ഷണിച്ചി​രു​ന്നു. കൺ​വെൻ​ഷ​നു മുമ്പും ശേഷവും ആതി​ഥേ​യ​രാ​ജ്യ​ത്തെ സ്ഥലങ്ങൾ സന്ദർശി​ക്കു​ന്ന​തി​നു​ള്ള ക്രമീ​ക​ര​ണ​ങ്ങ​ളും അവർക്കാ​യി ചെയ്‌തു.

ബ്രസീലിലെ കൺ​വെൻ​ഷ​നിൽ സംബന്ധിച്ച ഒരാൾ പറഞ്ഞു: “സഹോദരങ്ങളുടെ അകമഴിഞ്ഞ സ്‌നേ​ഹ​വും ആതിഥ്യ​വും ആസ്വദി​ച്ച​റി​ഞ്ഞ​പ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. നിമി​ഷ​നേ​രം​കൊണ്ട്‌ പുതിയ ചില കുടും​ബാം​ഗ​ങ്ങ​ളെ കിട്ടി​യ​തു​പോ​ലെ​യാ​യി​രു​ന്നു എനിക്ക്‌.”

ഹോങ്‌കോങ്ങിലെ പ്രത്യേക കൺ​വെൻ​ഷ​നു ഹാജരായ മറ്റൊ​രാൾ പറഞ്ഞു: “മാൻഡറിൻ ഭാഷക്കാ​രാ​യ സഹോ​ദ​ര​ങ്ങൾ അവർക്കു പുതു​താ​യി ലഭിച്ച ബൈബി​ള​ധി​ഷ്‌ഠി​ത സാഹി​ത്യ​ങ്ങൾ നെഞ്ചോ​ടു ചേർത്തു പിടിച്ച്‌ നിറക​ണ്ണു​ക​ളോ​ടെ പുഞ്ചി​രി​ക്കു​ന്ന കാഴ്‌ച ഹൃദയ​സ്‌പർശി​യാ​യി​രു​ന്നു.”

വർഷന്തോറും യഹോ​വ​യു​ടെ സാക്ഷികൾ ലോക​മെ​ങ്ങും കൺ​വെൻ​ഷ​നു​കൾ നടത്തുന്നു. ലക്ഷക്കണ​ക്കിന്‌ ആളുക​ളാണ്‌ അതിനു ഹാജരാ​കു​ന്നത്‌.

ഞങ്ങളുടെ സാഹോ​ദ​ര്യ​ത്തി​ന്റെ സവി​ശേ​ഷ​ത​ക​ളാ​യ സ്‌നേ​ഹ​വും സന്തോ​ഷ​വും സമാധാ​ന​വും അനുഭ​വി​ച്ച​റി​യാൻ ഈ കൺ​വെൻ​ഷ​നു​കൾ അവസരം ഒരുക്കു​ന്നു. പ്രത്യേക കൺ​വെൻ​ഷ​നു​ക​ളി​ലും അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളി​ലും ഇതു വളരെ പ്രകട​മാ​യി​രി​ക്കും. പരിപാ​ടി​യു​ടെ ഇടവേ​ള​ക​ളിൽ എല്ലാവ​രും സന്തോ​ഷ​ത്തോ​ടെ സംസാ​രി​ക്കു​ന്നു, ഒരുമിച്ച്‌ ആഹാരം കഴിക്കു​ന്നു, ചെറി​യ​ചെ​റി​യ സമ്മാന​ങ്ങ​ളും ഫോൺ നമ്പറും മറ്റും കൈമാ​റു​ന്നു, ഫോട്ടോ എടുക്കു​ന്നു, സ്‌നേ​ഹ​ത്തോ​ടെ പരസ്‌പ​രം ആശ്ലേഷി​ക്കു​ന്നു.

യഹോവയുടെ സാക്ഷി​ക​ള​ല്ലാ​ത്ത​വർക്കും ഞങ്ങളുടെ കൺ​വെൻ​ഷ​ക​ളി​ലെ​ല്ലാം സംബന്ധി​ക്കാ​വു​ന്ന​താണ്‌.