നിധികളുടെ നഗരത്തിൽ “ആളുകൾക്കുള്ള ദൈവത്തിന്റെ സമ്മാനം”
റൊമാനിയയിലെ ഒരു വൻനഗരമായ ക്ലുഷ്-നാപോകാ നിധികളുടെ നഗരമെന്നാണ് അറിയപ്പെടുന്നത്. 2016 ഏപ്രിൽ 20 മുതൽ 24 വരെ അവിടെ നടന്ന ഗൗഡിയമസ് പുസ്തകമേളയിൽ യഹോവയുടെ സാക്ഷികൾ ഒരു സ്റ്റാൾ ഇട്ടു. ആയിരക്കണക്കിന് ആളുകൾ ആ സ്റ്റാൾ സന്ദർശിച്ചു. ബൈബിളിലെ ആത്മീയവും ധാർമികവും ആയ മൂല്യങ്ങളെ വിശേഷവത്കരിക്കുന്ന വീഡിയോകളും ബൈബിൾപ്രസിദ്ധീകരണങ്ങളും ബൈബിളുകളും അവിടെ പ്രദർശിപ്പിച്ചിരുന്നു. ഇവയിൽ താത്പര്യം കാണിച്ച ആളുകളോടു സാക്ഷികൾ സംസാരിച്ചു.
പഠനയാത്രയുടെ ഭാഗമായി പല സ്കൂളുകളിൽനിന്നും ഈ പുസ്തകമേള കാണാൻ വന്ന വിദ്യാർഥികളെ അധ്യാപകർ സാക്ഷികളുടെ സ്റ്റാളിലും കൊണ്ടുവന്നു. യഹോവയുടെ കൂട്ടുകാരാകാം പരമ്പരയിലെ അനിമേഷൻ വീഡിയോകൾ കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പലരും മക്കളെ പഠിപ്പിക്കുക എന്ന ലഘുപത്രികയും എന്റെ ബൈബിൾ കഥാപുസ്തകം എന്ന പുസ്തകവും ചോദിച്ചുവാങ്ങി. കുട്ടികളെ നോക്കുന്ന ഒരു സ്ത്രീ ചില അനിമേഷൻ വീഡിയോകൾ കണ്ടപ്പോൾ തന്റെ സഹപ്രവർത്തകയോട് ഇങ്ങനെ പറഞ്ഞു: “ഈ വെബ്സൈറ്റിന്റെ അഡ്രസ്സ് (www.pr418.com) എഴുതിയെടുക്കണം. എല്ലാ കുട്ടികളെയും ഈ വീഡിയോകൾ കാണിക്കാമല്ലോ.”
ടാബിൽ കാണിച്ച അനിമേഷൻ വീഡിയോകൾ യുവപ്രായത്തിലുള്ള വിദ്യാർഥികൾ നന്നായി ആസ്വദിച്ചു. ഇത് സ്നേഹമോ അഭിനിവേശമോ?, സോഷ്യൽ നൈറ്റ്വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക, ബലപ്രയോഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരിടാം? എന്നിവയായിരുന്നു അവയിൽ ചിലത്.
ഒരു ഓർത്തഡോക്സ് പുരോഹിതനും ഭാര്യയും സ്റ്റാൾ പല പ്രാവശ്യം സന്ദർശിച്ചു. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ബൈബിളും ചില ലഘുപത്രികകളും അവർ വായിക്കാനായി എടുക്കുകയും ചെയ്തു. ഈ പരിഭാഷയുടെ “ബൈബിൾപദങ്ങളുടെ സൂചിക” എന്ന സവിശേഷതയും പരിഭാഷകർ ഉപയോഗിച്ച വിശ്വസനീയമായ പല ഉറവിടങ്ങളും തന്നിൽ മതിപ്പുളവാക്കിയെന്ന് പുരോഹിതൻ പറഞ്ഞു. ബൈബിൾചർച്ചകൾ നടത്താൻ തനിക്കു ആഗ്രഹമുണ്ടെന്നും അദ്ദേഹം സാക്ഷികളോടു പറഞ്ഞു. അദ്ദേഹത്തിന്റെ ഫോൺ നമ്പർ അവർക്കു കൊടുക്കുകയും ചെയ്തു.
jw.org വെബ്സൈറ്റിൽ കുട്ടികൾക്കുവേണ്ടിയുള്ള വിവരങ്ങൾ എവിടെ കണ്ടെത്താനാകുമെന്നു പുരോഹിതന്റെ ഭാര്യ ചോദിച്ചപ്പോൾ വെബ്സൈറ്റിലുള്ള “കുട്ടികൾ” എന്ന ഭാഗം സാക്ഷികൾ അവരെ കാണിച്ചു. സത്യസന്ധരായിരിപ്പിൻ എന്ന വിഡീയോ കണ്ട അവർക്ക് അത് വളരെ ഇഷ്ടമായി. ഇതും വെബ്സൈറ്റിലെ മറ്റു സവിശേഷതകളും കണ്ടപ്പോൾ പുരോഹിതൻ പറഞ്ഞു: “ആളുകൾക്കുള്ള ദൈവത്തിന്റെ സമ്മാനം!”