ബോട്സ്വാന വിപണന മേളയിൽ പ്രത്യേകതരം രത്നങ്ങൾ
ലോകത്തിലെ ഏറ്റവും കൂടുതൽ വജ്രശേഖരമുള്ള നാടാണ് ബോട്സ്വാന. അവിടെയുള്ള യഹോവയുടെ സാക്ഷികൾ 2016 ആഗസ്റ്റ് 22 മുതൽ 28 വരെ നടന്ന ഒരു വിപണന മേളയിൽ പ്രത്യേകതരം ‘രത്നങ്ങളുടെ’ ശേഖരം പ്രദർശിപ്പിച്ചു. ആ പ്രദർശനത്തിൽ, ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ, jw.org വെബ്സൈറ്റ്, കുടുംബബന്ധങ്ങളെ കെട്ടുറപ്പുള്ളതാക്കി നിറുത്താൻ സഹായിക്കുന്ന വീഡിയോകൾ എന്നിവ ഉണ്ടായിരുന്നു.
യഹോവയുടെ കൂട്ടുകാരാകാം എന്ന കാർട്ടൂൺ പരമ്പര അവിടം സന്ദർശിച്ച മാതാപിതാക്കളുടെയും കുട്ടികളുടെയും മനം കവർന്നു. ബൈബിൾതത്ത്വങ്ങൾ എങ്ങനെ പ്രയോഗത്തിൽ വരുത്താമെന്ന് ആ വീഡിയോകൾ പഠിപ്പിക്കുന്നു. ബോട്സ്വാനയുടെ ദേശീയ ഭാഷയായ സെട്സ്വാനയിൽ അധികം കാർട്ടൂൺ വീഡിയോകൾ ഇല്ലാത്തതുകൊണ്ട്, ആ വീഡിയോകൾ എങ്ങനെ സ്വന്തമാക്കാമെന്ന് സന്ദർശകരിൽ പലരും ചോദിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് വന്ന സന്ദർശകർ ഏതാണ്ട് 10,000 പ്രസിദ്ധീകരണങ്ങൾ വാങ്ങിച്ചു. 120 പേർ സൗജന്യ ബൈബിൾപഠനത്തിന് അപേക്ഷിക്കുകയും ചെയ്തു. ആ പരിപാടിയിൽ, യഹോവയുടെ സാക്ഷികളുടെ ഇംഗ്ലീഷ്, സെട്സ്വാന സഭാംഗങ്ങൾ തോളോടു തോൾ ചേർന്നു പ്രവർത്തിച്ചത് പലരിലും മതിപ്പുളവാക്കി.
മേളയുടെ സംഘാടകർ മികച്ച സ്റ്റാളിനും അതിലെ പ്രദർശനത്തിനും മാർക്കിട്ടപ്പോൾ, യഹോവയുടെ സാക്ഷികൾക്കായിരുന്നു ഒന്നാം സ്ഥാനം.