വിവരങ്ങള്‍ കാണിക്കുക

സ്‌തുതിഗീതങ്ങൾ—ഒരു നൂറ്റാണ്ടും പിന്നിട്ട്‌. . .

സ്‌തുതിഗീതങ്ങൾ—ഒരു നൂറ്റാണ്ടും പിന്നിട്ട്‌. . .

“താങ്കൾ ന്യൂയോർക്ക്‌ സിറ്റി​യി​ലു​ള്ള കൊളം​ബി​യ സ്റ്റുഡിയോസിൽ ചെന്ന്‌ നമ്മുടെ ഭക്തിഗീതങ്ങളിൽ ഒരെണ്ണം പാടണം. അവർ അത്‌ റെക്കോർഡ്‌ ചെയ്യും. പക്ഷേ ഇക്കാര്യം മറ്റാ​രോ​ടും പറയരുത്‌.”

വില്യം മോക്‌റി​ഡ്‌ജ്‌

1913-ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ വില്യം മോക്‌റി​ഡ്‌ജി​നാണ്‌ ചാൾസ്‌ റ്റെയ്‌സ്‌ റസ്സലിൽനിന്ന്‌ a അസാധാ​ര​ണ​മാ​യ ഈ നിയമനം ലഭിച്ചത്‌. “സ്വപ്‌ന​സു​ന്ദ​ര​മാ​യ വരും​കാ​ലം” എന്നു പലരും വിളി​ച്ചി​രു​ന്ന ആ പാട്ട്‌ ഗ്രാമഫോൺ റെക്കോർഡായാണ്‌ തയ്യാറാ​ക്കി​യത്‌ (78-rpm റെക്കോർഡ്‌). പിന്നീ​ടാ​ണു വില്യം അറിയു​ന്നത്‌, “സൃഷ്ടിപ്പിൻ ഫോട്ടോ-നാടക”ത്തിന്റെ തുടക്കത്തിൽ ഉപയോ​ഗി​ക്കാ​നു​ള്ള​താണ്‌ ആ പാട്ടെന്ന്‌. ബൈബിൾപ്രസംഗങ്ങൾ, സംഗീതം, നിശ്ശബ്ദ​ച​ല​ച്ചി​ത്രം, ഗ്ലാസ്സ്‌ സ്ലൈഡുകളിൽ പെയിന്റു ചെയ്‌ത ചിത്രങ്ങൾ എന്നിവ ഇണക്കിച്ചേർത്തുകൊണ്ടുള്ള ദൃശ്യാ​വി​ഷ്‌കാ​ര​മാ​യി​രു​ന്നു “ഫോട്ടോ-നാടകം.” 1914 ജനുവരിയിൽ ന്യൂയോർക്ക്‌ സിറ്റിയിൽവെച്ചാണ്‌ “ഫോട്ടോ-നാടക”ത്തിന്റെ ആദ്യ പ്രദർശനം നടന്നത്‌.

ഇംഗ്ലീഷിൽ “ഫോട്ടോ-നാടകം” പ്രദർശിപ്പിച്ച സ്ഥലങ്ങളിൽ കേൾപ്പിച്ച 50-ലധികം പാട്ടുകളിൽ ഒന്നായി​രു​ന്നു വില്യ​മി​ന്റേത്‌. ഉപയോ​ഗി​ച്ച സംഗീതത്തിൽ മിക്കവ​യും മറ്റുള്ളവരിൽനിന്ന്‌ വാങ്ങി​യ​താ​യി​രു​ന്നു. എന്നാൽ വില്യ​മി​ന്റേത്‌ ഉൾപ്പെടെ ഏതാനും പാട്ടുകൾ ബൈബിൾ വിദ്യാർഥികൾതന്നെ പ്രത്യേ​കം പറഞ്ഞ്‌ തയ്യാറാ​ക്കി. അവരുടെ ഒരു പാട്ടു​പു​സ്‌ത​ക​മാ​യ സഹസ്രാ​ബ്ദോ​ദയ ഗീതങ്ങ​ളി​ലെ (ഇംഗ്ലീഷ്‌) വാക്കു​ക​ളാണ്‌ ആ പാട്ടുകളിൽ ഉപയോ​ഗി​ച്ചത്‌.

വാക്കുകൾക്കു ശ്രദ്ധ കൊടു​ക്കു​ന്നു

വർഷങ്ങളോളം സാക്ഷികൾ ആരാധ​ന​യ്‌ക്ക്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌ മറ്റുള്ളവർ എഴുതിയ പാട്ടു​ക​ളാണ്‌. ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള തങ്ങളുടെ അറിവി​നു ചേർച്ചയിൽ അവർ അതിൽ വേണ്ട മാറ്റങ്ങൾ വരുത്തു​മാ​യി​രു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, “ഫോട്ടോ-നാടക”ത്തിലെ ഒരു പാട്ടിന്റെ തലക്കെട്ട്‌ “നമ്മുടെ രാജാവ്‌ മുന്നേ​റു​ന്നു” എന്നായി​രു​ന്നു. അമേരി​ക്ക​യി​ലെ ഒരു ദേശഭ​ക്തി​ഗാ​ന​ത്തെ (“Battle Hymn of the Republic”) അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു അത്‌. “കർത്താവിൻ വരവിന്റെ പ്രൗഢി എൻ കണ്ണുകൾ കണ്ടല്ലോ” എന്നാണ്‌ അതിന്റെ ആദ്യവരി. എന്നാൽ ബൈബിൾ വിദ്യാർഥികൾ അതിൽ ചില മാറ്റങ്ങൾ വരുത്തി, “കർത്താവിൻ സാന്നി​ധ്യ​ത്തി​ന്റെ പ്രൗഢി എൻ കണ്ണുകൾ കാണു​ന്ന​ല്ലോ” എന്നാക്കി. യേശു​ക്രി​സ്‌തു​വി​ന്റെ ഭരണത്തിൽ വരവു മാത്രമല്ല, ഒരു കാലഘ​ട്ട​ത്തേ​ക്കു​ള്ള സാന്നി​ധ്യ​വും ഉൾപ്പെടുന്നുണ്ട്‌ എന്ന പഠിപ്പി​ക്ക​ലിന്‌ അനുസ​രി​ച്ചു​ള്ള ഒരു മാറ്റമാ​യി​രു​ന്നു അത്‌.—മത്തായി 24:3.

പാടു​ക​യും നിങ്ങളു​ടെ ഹൃദയത്തിൽ സംഗീ​ത​ത്തോ​ടെ ചേരു​ക​യും എന്ന പാട്ടു​പു​സ്‌ത​കം 1966-ൽ പുറത്തി​റ​ക്കി. അതിൽ, മറ്റു മതങ്ങളിൽനിന്നോ മറ്റേ​തെ​ങ്കി​ലും ഉറവിടങ്ങളിൽനിന്നോ ഉള്ള സംഗീതം ഉപയോഗിക്കാതിരിക്കാൻ പ്രത്യേ​കം ശ്രദ്ധി​ച്ചി​രു​ന്നു. ആ വർഷം സാക്ഷികൾ ഒരു ഓർക്കെസ്‌ട്ര സംഘടി​പ്പിച്ച്‌ ആ പാട്ടു​പു​സ്‌ത​ക​ത്തി​ലെ 119 പാട്ടി​ന്റെ​യും സംഗീതം റെക്കോർഡു ചെയ്‌തു. ഇവയുടെ അകമ്പടി​യോ​ടെ​യാണ്‌ സഭകളിൽ ആ പാട്ടുകൾ പാടി​യി​രു​ന്നത്‌. ഇവ പ്ലേ ചെയ്യാൻ സൗകര്യ​ങ്ങ​ളു​ണ്ടാ​യി​രുന്ന ചില സാക്ഷികൾ തങ്ങളുടെ വീടുകളിൽവെച്ചും അവ കേൾക്കാറുണ്ടായിരുന്നു.

2009-ൽ യഹോ​വ​യെ പാടിസ്‌തുതിക്കുവിൻ എന്ന പുതിയ പാട്ടു​പു​സ്‌ത​കം യഹോ​വ​യു​ടെ സാക്ഷികൾ പുറത്തി​റ​ക്കി. അതിലെ പാട്ടുകൾ പല ഭാഷക​ളി​ലും പാടി റെക്കോർഡു ചെയ്‌തു. 2013-ൽ കുട്ടികൾക്കുവേണ്ടി ചില പാട്ടുകൾ വീഡി​യോ രൂപത്തിൽ ഇറക്കി. അതി​ലൊ​ന്നാണ്‌ എപ്പോ​ഴും പ്രാർഥിക്കാം എന്നത്‌. ഓരോ മാസവും jw.org സൈറ്റിൽനിന്ന്‌ സന്ദർശകർ ലക്ഷക്കണ​ക്കി​നു തവണയാ​ണു ഞങ്ങളുടെ പാട്ടുകൾ ഡൗൺലോഡു ചെയ്യു​ന്നത്‌.

ഈ പാട്ടുകൾ വളരെ ഇഷ്ടപ്പെ​ട്ടെന്ന്‌ ധാരാളം പേർ അറിയി​ച്ചു. യഹോ​വ​യെ പാടിസ്‌തുതിക്കുവിൻ എന്ന പാട്ടു​പു​സ്‌ത​ക​ത്തെ​ക്കു​റിച്ച്‌ ജൂലി എന്നൊരു സ്‌ത്രീ എഴുതി: “പുതിയ പാട്ടുകൾ കേൾക്കാൻ നല്ല രസമുണ്ട്‌! ഒറ്റയ്‌ക്കിരിക്കുമ്പോൾ, എന്റെ മനോവികാരങ്ങൾ വർണിക്കുന്ന പാട്ടുകൾ ഞാൻ കേൾക്കും. അങ്ങനെ യഹോ​വ​യു​മാ​യു​ള്ള എന്റെ ബന്ധം ശക്തമാ​യി​ത്തീ​രു​ന്നത്‌ എനിക്ക്‌ അനുഭ​വി​ച്ച​റി​യാ​നാ​കു​ന്നു. എനിക്കു​ള്ള​തെ​ല്ലാം യഹോ​വ​യ്‌ക്കു നൽകാൻ ഞാൻ ഇപ്പോൾ ഉറച്ച തീരു​മാ​നം എടുത്തി​രി​ക്കു​ന്നു.”

ഏഴും ഒമ്പതും വയസ്സുള്ള രണ്ടു കുട്ടി​ക​ളു​ടെ അമ്മയായ ഹെതർ എപ്പോ​ഴും പ്രാർഥിക്കാം എന്ന വീഡി​യോ​യെ​ക്കു​റിച്ച്‌ ഇങ്ങനെ എഴുതി: “അത്‌ എന്റെ മക്കളെ പ്രാർഥിക്കാൻ പഠിപ്പി​ച്ചു; രാവിലെ എഴുന്നേൽക്കുമ്പോഴോ ഞങ്ങളോ​ടൊ​പ്പം ആയിരി​ക്കു​മ്പോ​ഴോ മാത്രമല്ല, യഹോ​വ​യോ​ടു സംസാരിക്കാൻ തോന്നു​മ്പോ​ഴെ​ല്ലാം പ്രാർഥിക്കാൻ!”

a ചാൾസ്‌ റ്റെയ്‌സ്‌ റസ്സലാണ്‌ (1852–1916) ബൈബിൾ വിദ്യാർഥികൾ എന്ന്‌ അക്കാലത്ത്‌ അറിയ​പ്പെ​ട്ടി​രു​ന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനങ്ങൾക്കു നേതൃ​ത്വം വഹിച്ചി​രു​ന്നത്‌.