വിവരങ്ങള്‍ കാണിക്കുക

“നിങ്ങൾ നല്ലൊരു മാതൃ​ക​യാണ്‌!”

“നിങ്ങൾ നല്ലൊരു മാതൃ​ക​യാണ്‌!”

സിസിലി പട്ടണത്തി​ലെ സേപോ​നേ​രേ​യി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു ബഹുമ​തി​ഫ​ല​കം ലഭിച്ചു. അവിടെ ഒരു വെള്ള​പ്പൊ​ക്കം ഉണ്ടായ​പ്പോൾ അവർ നടത്തിയ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്കുള്ള ആദരസൂ​ച​ക​മാ​യി​ട്ടാ​യി​രു​ന്നു അത്‌.

2011 നവംബർ 22-ന്‌ ഉണ്ടായ ആ വെള്ള​പ്പൊ​ക്കം മെസ്സിന പ്രവി​ശ്യ​യി​ലെ ചില പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും വൻ നാശമാ​ണു വിതച്ചത്‌. അന്നേ ദിവസം വൈകു​ന്നേ​രം സേപോ​നേ​രേ​യിൽ ഉണ്ടായ മണ്ണിടി​ച്ചി​ലിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നു​പേർ മരിക്കു​ക​യും ചെയ്‌തു.

ദുരന്തത്തെ തുടർന്നു​ള്ള ദിവസ​ങ്ങ​ളിൽ, ദുരന്ത​ബാ​ധി​ത​പ്ര​ദേ​ശ​ത്തു​നിന്ന്‌ ചെളി​യും നാശാ​വ​ശി​ഷ്ട​ങ്ങ​ളും നീക്കം​ചെ​യ്യാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരു കൂട്ടം സന്നദ്ധ​സേ​വ​കർ സംഘടി​ത​രാ​യി രംഗത്തി​റ​ങ്ങി.

ഏറ്റവും സഹായം ആവശ്യ​മാ​യി​രു​ന്നി​ടത്ത്‌ അതു നൽകാൻ അവർ അധികാ​രി​ക​ളോ​ടു ചേർന്ന്‌ പ്രവർത്തി​ച്ചു. അടിയ​ന്തി​ര​സ​ഹാ​യം വേണ്ടി​യി​രു​ന്ന ആദ്യ ദിവസ​ങ്ങ​ളിൽ മാത്രമല്ല, അതിനു ശേഷവും അവർ ജോലി തുടർന്നു. 50 മുതൽ 80 വരെ സാക്ഷി​ക​ളാണ്‌ ഇതിനാ​യി ഓരോ ദിവസ​വും മുന്നോ​ട്ടു വന്നത്‌. അവരിൽ ചിലർ അവിടെ എത്താൻ 97-ലേറെ കിലോ​മീ​റ്റർ (60-ലേറെ മൈൽ) യാത്ര ചെയ്‌തു!

സാക്ഷി​ക​ളു​ടെ ഈ സേവനത്തെ ദുരന്ത​ബാ​ധി​ത പ്രദേ​ശത്ത്‌ താമസി​ക്കു​ന്ന പലരും വളരെ വിലമ​തി​ച്ചു. “നിങ്ങൾ നല്ലൊരു മാതൃ​ക​യാണ്‌!” സ്ഥലത്തെ മേയർ പല ആവർത്തി പറഞ്ഞു.

അഞ്ചു മാസം കഴിഞ്ഞ്‌, നഗരഭ​ര​ണ​സ​മി​തി​യെ പ്രതി​നി​ധീ​ക​രിച്ച്‌ അതിലെ ഒരു അംഗമായ ഫേബ്യോ വിൻഷി ആ പ്രദേ​ശ​ത്തെ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു ഫലകം സമ്മാനി​ച്ചു.