ലൈംഗിക ചൂഷകരിൽനിന്നും മക്കളെ സംരക്ഷിക്കാൻ യഹോവയുടെ സാക്ഷികൾ മാതാപിതാക്കളെയും കുട്ടികളെയും ബോധവത്കരിക്കുന്നു
മക്കളെ സ്നേഹിക്കാനും സംരക്ഷിക്കാനും അവർക്ക് മാർഗനിർദേശം നൽകാനും, അവരെ ദൈവത്തിൽനിന്നുള്ള ദാനമായി വീക്ഷിക്കാനും ബൈബിൾ മാതാപിതാക്കളെ ഉപദേശിക്കുന്നു. (സങ്കീർത്തനം 127:3; സദൃശവാക്യങ്ങൾ 1:8; എഫെസ്യർ 6:1-4) അവരെ സംരക്ഷിക്കേണ്ട മേഖലകളിൽ ഒന്ന് ലൈംഗിക ചൂഷണമാണ്.
പതിറ്റാണ്ടുകളായി, യഹോവയുടെ സാക്ഷികൾ മെച്ചമായ കുടുംബബന്ധങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൂടാതെ, കുട്ടികളെ ലൈംഗിക ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിനും ലൈംഗിക ചൂഷകരെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനും മാതാപിതാക്കളെ സഹായിക്കുന്ന വിവരങ്ങൾ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ ഉചിതമായ മാർഗനിർദേശം നൽകുന്ന, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ഏതാനും ചില ലേഖനങ്ങളും മറ്റും ആണ് താഴെക്കൊടുത്തിരിക്കുന്നത്. ഇവ എത്ര ഭാഷകളിൽ, എത്ര പ്രതികൾ വീതം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ശ്രദ്ധിക്കുക. a
വിഷയം: അഗമ്യഗമനം—ഒരു നിഗൂഢ കുറ്റകൃത്യം
പ്രസിദ്ധീകരണം: 1981 ഫെബ്രുവരി 8 ലക്കം ഉണരുക!
മൊത്തം പ്രതികൾ: 78,00,000
മൊത്തം ഭാഷകൾ: 34
വിഷയം: നിഷിദ്ധബന്ധത്തിന്റെ ഇരകൾക്കു സഹായം
പ്രസിദ്ധീകരണം: 1983 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരം
മൊത്തം പ്രതികൾ: 1,00,50,000
മൊത്തം ഭാഷകൾ: 102
വിഷയങ്ങൾ: ശിശുദ്രോഹം—ഓരോ അമ്മയുടെയും ദുഃസ്വപ്നം; ശിശുദ്രോഹം—‘അത്തരം ഒരു കാര്യം ആരു ചെയ്യും?’; ശിശുദ്രോഹം—നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കാൻ കഴിയും
പ്രസിദ്ധീകരണം: 1985 ജനുവരി 22 ലക്കം ഉണരുക!
മൊത്തം പ്രതികൾ: 98,00,000
മൊത്തം ഭാഷകൾ: 54
വിഷയങ്ങൾ: ശിശുദ്രോഹത്തിന്റെ നിഷ്കളങ്കരായ ഇരകൾ; ശിശുദ്രോഹത്തിന്റെ നിഗൂഢ മുറിവുകൾ
പ്രസിദ്ധീകരണം: 1991 ഒക്ടോബർ 8 ലക്കം ഉണരുക!
മൊത്തം പ്രതികൾ: 1,29,80,000
മൊത്തം ഭാഷകൾ: 64
വിഷയങ്ങൾ: നിങ്ങളുടെ കുട്ടി അപകടത്തിൽ!; നമ്മുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?; വീട്ടിനുള്ളിലെ മുൻകരുതലുകൾ
പ്രസിദ്ധീകരണം: 1993 ഒക്ടോബർ 8 ലക്കം ഉണരുക!
മൊത്തം പ്രതികൾ: 1,32,40,000
മൊത്തം ഭാഷകൾ: 67
-
പ്രസിദ്ധീകരണം: പൊതുജനസേവന അറിയിപ്പ് വീഡിയോ നമ്പർ 4, 2002-ൽ പ്രസിദ്ധീകരിച്ചത്
മൊത്തം ഭാഷകൾ: 2
വിഷയം: യഹോവ യേശുവിനെ സംരക്ഷിച്ച വിധം
പ്രസിദ്ധീകരണം: മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം, അധ്യായം 32, 2003-ൽ പ്രസിദ്ധീകരിച്ചത്
മൊത്തം പ്രതികൾ: 3,97,46,022
മൊത്തം ഭാഷകൾ: 141
വിഷയങ്ങൾ: അച്ഛനമ്മമാരുടെ പേടിസ്വപ്നം; നിങ്ങളുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?; നിങ്ങളുടെ കുടുംബം ഒരു അഭയസ്ഥാനമായിരിക്കട്ടെ!
പ്രസിദ്ധീകരണം: 2007 ഒക്ടോബർ ലക്കം ഉണരുക!
മൊത്തം പ്രതികൾ: 3,42,67,000
മൊത്തം ഭാഷകൾ: 81
വിഷയങ്ങൾ: ലൈംഗിക ചൂഷകരിൽനിന്നും എനിക്ക് എന്നെത്തന്നെ എങ്ങനെ സംരക്ഷിക്കാം?; മാതാപിതാക്കൾ ചോദിക്കുന്ന ചോദ്യങ്ങൾ: എന്റെ കുട്ടിയോട് ലൈംഗികകാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കേണ്ടതുണ്ടോ?
പ്രസിദ്ധീകരണം: യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും—വാല്യം 1, അധ്യായം 32-ഉം അനുബന്ധവും, 2011-ൽ പ്രസിദ്ധീകരിച്ചത്
മൊത്തം പ്രതികൾ: 1,83,81,635
മൊത്തം ഭാഷകൾ: 65
വിഷയം: ലൈംഗികതയെപ്പറ്റി മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ പഠിപ്പിക്കാൻ കഴിയും?
പ്രസിദ്ധീകരണം: jw.org വെബ്സൈറ്റ്; 2013 സെപ്റ്റംബർ 5-ന് പ്രസിദ്ധീകരിച്ച ലേഖനം
മൊത്തം ഭാഷകൾ: 64
ലൈംഗിക ചൂഷകരിൽനിന്നുള്ള ഉപദ്രവം ഒഴിവാക്കാൻ യഹോവയുടെ സാക്ഷികൾ മാതാപിതാക്കളെയും കുട്ടികളെയും ബോധവത്കരിക്കുന്നതിൽ തുടരും.
a പ്രസിദ്ധീകരണത്തീയതി ഇംഗ്ലീഷ് പതിപ്പിന്റേതാണ്.