വിവരങ്ങള്‍ കാണിക്കുക

ഹംഗറി​യി​ലെ വെള്ള​പ്പൊ​ക്കം—ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു പ്രശംസ

ഹംഗറി​യി​ലെ വെള്ള​പ്പൊ​ക്കം—ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു പ്രശംസ

2013 ജൂണിൽ മധ്യയൂ​റോ​പ്പിൽ ഉണ്ടായ അതിശ​ക്ത​മാ​യ മഴയിൽ നദികൾ കരകവിഞ്ഞ്‌ ഒഴുകി. ചരി​ത്ര​ത്തിൽ ആദ്യമാ​യാണ്‌ ഹംഗറി​യി​ലെ ഡാന്യൂബ്‌ നദിയിൽ ഇത്ര വലി​യൊ​രു വെള്ള​പ്പൊ​ക്കം ഉണ്ടാകു​ന്നത്‌.

പ്രളയ​ത്തി​നു മുമ്പു​ത​ന്നെ, ഹംഗറി​യി​ലെ മാനവ​ശേ​ഷി മന്ത്രാ​ല​യം അവിടത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സി​നെ സമീപിച്ച്‌ പ്രളയ​ദു​ര​ന്ത​ത്തെ ചെറു​ക്കാൻ സഹായി​ക്കാ​മോ എന്നു ചോദി​ച്ചു. ബ്രാ​ഞ്ചോ​ഫീസ്‌ ഉടൻതന്നെ ഡാന്യൂബ്‌ നദിയു​ടെ സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലുള്ള സഭകളെ വിവരം അറിയി​ച്ചു; എന്നിട്ട്‌ പ്രാ​ദേ​ശി​ക അധികാ​രി​ക​ളോ​ടു സഹകരി​ച്ചു​പ്ര​വർത്തി​ക്കാൻ ആവശ്യ​പ്പെ​ട്ടു.

സഭകൾ ഒന്നടങ്കം സഹായി​ക്കാൻ രംഗത്തി​റ​ങ്ങി. 72 സഭകളിൽനി​ന്നു​ള്ള 900-ത്തിലധി​കം സാക്ഷികൾ നദീതീ​രം ബലപ്പെ​ടു​ത്തു​ന്ന പ്രവർത്ത​ന​ത്തിൽ പങ്കു​ചേർന്നു. നിർദേ​ശി​ച്ച​തു​പോ​ലെ​തന്നെ, “യഹോ​വ​യു​ടെ സാക്ഷികൾ” എന്ന്‌ എഴുതിയ ഒരു ബാഡ്‌ജു ധരിച്ചു​കൊ​ണ്ടാണ്‌ അവർ അതു ചെയ്‌തത്‌. ബാഡ്‌ജിൽ അവരുടെ പേരും താമസി​ക്കു​ന്ന നഗരവും രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഒരു നഗരത്തി​ലെ സഭയ്‌ക്ക്‌, ഹംഗറി​യി​ലെ റെഡ്‌​ക്രോ​സ്സി​ന്റെ ഒരു പ്രതി​നി​ധി ഈ സന്ദേശം അയച്ചു: “ഞങ്ങൾക്കു നിങ്ങ​ളോ​ടു വളരെ നന്ദിയും കടപ്പാ​ടും ഉണ്ട്‌. നിങ്ങളു​ടെ ഈ ഐക്യ​വും സഹായി​ക്കാ​നു​ള്ള മനസ്സും ഇന്നത്തെ​ക്കാ​ലത്ത്‌ പലർക്കു​മി​ല്ല. ഈ ജോലി​യിൽ പങ്കെടു​ക്കാൻ നിങ്ങൾ ഏറെ ദൂരം യാത്ര ചെയ്‌തെ​ന്നു​കൂ​ടി ഓർക്കു​മ്പോൾ നിങ്ങ​ളോ​ടു വളരെ ആദരവും തോന്നു​ന്നു. ഇവിടെ നിങ്ങൾ ചെയ്‌ത മാതൃ​കാ​യോ​ഗ്യ​മാ​യ സേവന​ത്തെ​ക്കു​റിച്ച്‌ തികഞ്ഞ അഭിമാ​ന​ത്തോ​ടെ​യാണ്‌ ഞാൻ എല്ലാവ​രോ​ടും പറയുന്നത്‌!”

ദുരി​താ​ശ്വാ​സ​സം​ഘ​ട​ന​യു​ടെ അധ്യക്ഷ​നും ഹംഗറി​യി​ലെ പാർല​മെന്റ്‌ അംഗവും ആയ മറ്റൊരു വ്യക്തി, സാക്ഷി​ക​ളു​ടെ നല്ല പിന്തു​ണ​യ്‌ക്കു നന്ദി പറഞ്ഞു​കൊണ്ട്‌ ബ്രാ​ഞ്ചോ​ഫീ​സിന്‌ ഒരു കത്തെഴു​തി.