വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരി​ത്ര​സ്‌മൃ​തി​കൾ

ന്യൂസി​ലൻഡി​ലെ യഹോ​വ​യു​ടെ സാക്ഷികൾ—അവർ വിപ്ലവ​കാ​രി​ക​ളോ?

ന്യൂസി​ലൻഡി​ലെ യഹോ​വ​യു​ടെ സാക്ഷികൾ—അവർ വിപ്ലവ​കാ​രി​ക​ളോ?

 ന്യൂസി​ലൻഡി​ലെ യഹോ​വ​യു​ടെ സാക്ഷികൾ വിപ്ലവ​കാ​രി​ക​ളാ​ണെ​ന്നും പൊതു​ജ​ന​ത്തിന്‌ ഭീഷണി​യാ​ണെ​ന്നും 1940 ഒക്ടോബർ 21-ന്‌ അവിടത്തെ ഗവൺമെന്റ്‌ പ്രഖ്യാ​പി​ച്ചു. ഈ പ്രഖ്യാ​പനം അവിടത്തെ സാക്ഷി​കൾക്കു പല ബുദ്ധി​മു​ട്ടു​കൾ വരുത്തി​യെ​ങ്കി​ലും അതൊ​ന്നും അവരെ നിരു​ത്സാ​ഹി​ത​രാ​ക്കി​യില്ല. അധികാ​രി​ക​ളു​ടെ റെയ്‌ഡും അറസ്റ്റും ഒക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും അവർ പതിവു​പോ​ലെ ആരാധ​ന​യ്‌ക്കു കൂടി വന്നു.

 ഭീഷണി ഉണ്ടായി​രു​ന്നി​ട്ടും മീറ്റി​ങ്ങൊ​ന്നും മുടക്കാ​തി​രി​ക്കാൻ മേരി എന്ന സഹോ​ദരി പ്രത്യേ​കം ശ്രദ്ധിച്ചു. സഹോ​ദ​രി​യു​ടെ ഭർത്താവ്‌ ആൻഡി ക്ലാർക്ക്‌ ഇതൊക്കെ ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മീറ്റി​ങ്ങി​ലാ​യി​രി​ക്കു​മ്പോൾ തന്റെ ഭാര്യയെ അറസ്റ്റ്‌ ചെയ്യു​മോ എന്ന പേടി അദ്ദേഹ​ത്തി​നു​ണ്ടാ​യി. അതു​കൊണ്ട്‌ അദ്ദേഹ​വും സഹോ​ദ​രി​യോ​ടൊ​പ്പം മീറ്റി​ങ്ങു​കൾക്കു പോകാൻ തുടങ്ങി. സാധാരണ അദ്ദേഹം അങ്ങനെ പോകാ​റി​ല്ലാ​യി​രു​ന്നു. അദ്ദേഹം സഹോ​ദ​രി​യോ​ടു പറഞ്ഞു: “അവർ നിന്നെ അറസ്റ്റു ചെയ്‌താൽ എന്നെയും അറസ്റ്റു ചെയ്യേണ്ടി വരും.” അന്നുമു​തൽ അദ്ദേഹം ഭാര്യ​യോ​ടൊ​പ്പം എല്ലാ മീറ്റി​ങ്ങു​കൾക്കും പോകാൻ തുടങ്ങി. പിന്നീട്‌ അദ്ദേഹ​വും സ്‌നാ​ന​മേറ്റ്‌ സാക്ഷി​യാ​യി​ത്തീർന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ഉപദ്ര​വങ്ങൾ നേരി​ട്ട​പ്പോ​ഴും ഉറച്ച തീരു​മാ​നങ്ങൾ എടുത്ത ന്യൂസി​ലൻഡി​ലെ അനേകം സാക്ഷി​ക​ളിൽ ഒരാളു​ടെ ഉദാഹ​രണം മാത്ര​മാ​ണു മേരി​യു​ടേത്‌.

തടവി​നും തടയാ​നാ​കാ​തെ

 ഒരു ദിവസം 78 വയസ്സുള്ള ജോൺ മുറേ എന്ന സഹോ​ദരൻ വീടു​തോ​റും പോയി ബൈബി​ളി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ അദ്ദേഹത്തെ പോലീസ്‌ പിടിച്ചു. ഒരു വിപ്ലവ​സം​ഘ​ട​ന​യു​ടെ പ്രവർത്ത​ന​ത്തിൽ പങ്കെടു​ത്തു എന്നതാ​യി​രു​ന്നു അദ്ദേഹ​ത്തി​നെ​തി​രെ കോടതി ചുമത്തിയ കുറ്റം. വേറെ കുറെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​യും കോടതി മുമ്പാകെ ഹാജരാ​ക്കി. ചിലർക്കു പിഴയ​ട​ക്കേണ്ടി വന്നു. മറ്റു ചിലർക്ക്‌ അടുപ്പിച്ച്‌ മൂന്നു മാസ​ത്തേക്ക്‌ തടവിൽ കഴി​യേ​ണ്ടി​വന്നു. ഇനി, അവരിൽ ചിലർ പല തവണ തടവി​ലാ​യി.

 സാക്ഷികൾ അവരുടെ ബൈബിൾ പരിശീ​ലിത മനസ്സാക്ഷി അനുസ​രിച്ച്‌ സൈനിക സേവനം നിരസി​ച്ചു. (യശയ്യ 2:4) അവരിൽ പല സഹോ​ദ​ര​ങ്ങൾക്കും കടുത്ത ബുദ്ധി​മു​ട്ടു​കൾ നേരി​ടേ​ണ്ടി​വന്നു. അങ്ങനെ സൈന്യ​ത്തിൽ ചേർക്കാൻ കൊണ്ടു​വ​ന്ന​വ​രിൽ 80-ഓളം പേരെ ക്യാമ്പി​ലേ​ക്കാ​ണു പറഞ്ഞയ​ച്ചത്‌. യുദ്ധകാ​ല​ത്തു​ട​നീ​ളം അവിടത്തെ കടുത്ത തണുപ്പും അധികാ​രി​ക​ളു​ടെ മോശം പെരു​മാ​റ്റ​വും ഒക്കെ സഹി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും അവർ തുടർന്നും യഹോ​വയെ സന്തോ​ഷ​ത്തോ​ടെ ആരാധി​ച്ചു.

 തടവി​ലാ​യി​രു​ന്ന​പ്പോ​ഴും അവർ ഒട്ടും സമയം പാഴാ​ക്കി​യില്ല. മീറ്റി​ങ്ങും പ്രസം​ഗ​പ്ര​വർത്ത​ന​വും ആയി അവർ എപ്പോ​ഴും തിരക്കി​ലാ​യി​രു​ന്നു. അവി​ടെ​യും അവർ ഒരു സഭയെ​ന്ന​നി​ല​യിൽ പ്രവർത്തി​ച്ചു. സഹതട​വു​കാ​രോ​ടു സാക്ഷീ​ക​രി​ക്കാ​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തു. ചില ക്യാമ്പു​ക​ളിൽ കാവൽക്കാ​രു​ടെ സാന്നി​ധ്യ​ത്തിൽ സമ്മേള​ന​ങ്ങൾപോ​ലും നടത്താ​നുള്ള അനുമതി അവർക്കു കിട്ടി. ചിലർ ബൈബിൾ പഠിച്ച്‌ ക്യാമ്പി​നു​ള്ളിൽവെ​ച്ചു​തന്നെ സ്‌നാ​ന​മേൽക്കു​ക​പോ​ലും ചെയ്‌തു.

തടവറയിൽ കഴിയുന്ന സാക്ഷികൾ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ സംഘടി​പ്പി​ക്കു​ന്നു

 നമ്മൾ നേരത്തെ കണ്ട മേരി​യു​ടെ​യും ആൻഡി​യു​ടെ​യും ഇളയ മകൻ ബ്രൂസ്‌, ജയിലിൽ കിടന്ന സമയം ആത്മീയ​മാ​യി കൂടുതൽ പഠിക്കാ​നുള്ള ഒരു അവസര​മാ​യി​ട്ടാണ്‌ കണ്ടത്‌. ബ്രൂസ്‌ പറയുന്നു: “സ്‌കൂ​ളിൽ പോകു​ന്ന​തു​പോ​ലെ​യാണ്‌ എനിക്കു തോന്നി​യത്‌. അന്ന്‌ ക്യാമ്പി​ലു​ണ്ടാ​യി​രുന്ന അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങ​ളോ​ടു സംസാ​രി​ക്കാ​നും അവരുടെ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ പഠിക്കാ​നും എനിക്കു കഴിഞ്ഞു.”

 തടവി​ലാ​യി​രു​ന്ന ചിലരെ വിട്ടയ്‌ക്കാൻ 1944-ൽ ഗവൺമെന്റ്‌ ആലോ​ചി​ച്ചു. എന്നാൽ സൈനിക ഉദ്യോ​ഗസ്ഥർ അതി​നോ​ടു വിയോ​ജി​ച്ചു. കാരണം സാക്ഷി​കളെ തടവിൽനിന്ന്‌ വിട്ടാൽ അവർ പുറത്തു​പോ​യി അവരുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​മെന്ന്‌ അധികാ​രി​കൾക്ക്‌ ഉറപ്പാ​യി​രു​ന്നു. അതെക്കു​റിച്ച്‌ ഒരു റിപ്പോർട്ട്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഇതു​പോ​ലുള്ള മതഭ്രാന്ത്‌ ഒരിക്ക​ലും മാറ്റാൻ കഴിയില്ല. ഇത്‌ കുറ​ച്ചെ​ങ്കി​ലും നിയ​ന്ത്രി​ക്ക​ണ​മെ​ങ്കിൽ തടവു​ത​ന്നെ​യാണ്‌ പോം​വഴി.”

സമൂഹ​ത്തി​നു ദോഷം വരുത്തു​ന്ന​വ​രല്ല

 യഹോ​വ​യു​ടെ സാക്ഷി​കളെ നിരോ​ധി​ച്ചു കഴിഞ്ഞ​പ്പോൾ പൊതു​ജ​ന​ത്തിന്‌ ഇവർ ആരാ​ണെ​ന്ന​റി​യാ​നുള്ള ആകാംക്ഷ കൂടി. യഹോ​വ​യു​ടെ സാക്ഷികൾ പൊതു​ജ​ന​ത്തിന്‌ യാതൊ​രു വിധത്തി​ലു​മുള്ള ഭീഷണി​യും ഉയർത്തു​ന്നില്ല, അവർ നിരു​പ​ദ്ര​വ​കാ​രി​ക​ളും സമാധാ​നം ഇഷ്ടപ്പെ​ടു​ന്ന​വ​രും ആണ്‌ എന്ന്‌ പതി​യെ​പ്പ​തി​യെ ജനം മനസ്സി​ലാ​ക്കി. അങ്ങനെ ന്യൂസി​ലൻഡി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം 1939-ൽ 320 ആയിരു​ന്നത്‌ 1945 ആയപ്പോ​ഴേ​ക്കും 536 ആയി.

 എന്നാൽ നീതി​പൂർവം ചിന്തി​ക്കുന്ന അധികാ​രി​കൾ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നേരെ​യുള്ള ഈ നിരോ​ധനം അന്യാ​യ​മാ​ണെന്നു പറഞ്ഞി​ട്ടുണ്ട്‌. ഒരിക്കൽ സന്തോ​ഷ​വാർത്ത പ്രസം​ഗിച്ച ഒരു സഹോ​ദ​ര​നെ​തി​രെ​യുള്ള, വാദം കേട്ട ജഡ്‌ജി ആ കേസ്‌ തള്ളി. അദ്ദേഹം പറയുന്നു: “ബൈബിൾ വിതരണം ചെയ്യു​ന്നത്‌ ഒരു ക്രിമി​നൽ കുറ്റമാ​ണെന്നു പറയു​ന്നത്‌ എന്റെ മനസ്സാ​ക്ഷി​യെ​യും ഞാൻ പഠിച്ച നിയമ​വ്യ​വ​സ്ഥ​യെ​യും ഞെട്ടി​പ്പി​ക്കുന്ന ഒരു കാര്യ​മാണ്‌.”

 ഒടുവിൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ച്ച​തോ​ടെ നിരോ​ധ​ന​വും മാറ്റി. അങ്ങനെ യഹോ​വ​യു​ടെ സാക്ഷികൾ മുമ്പെ​ന്ന​ത്തേ​ക്കാ​ളും ഊർജി​ത​മാ​യി അയൽക്കാ​രോ​ടു സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ തുടങ്ങി. 1945-ൽ ന്യൂസി​ലൻഡി​ലെ എല്ലാ സഭകൾക്കും ബ്രാ​ഞ്ചോ​ഫീ​സിൽ നിന്ന്‌ ഒരു കത്തു കിട്ടി. അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “നിങ്ങൾ ഓരോ​രു​ത്ത​രും നയവും ദയയും സൗഹൃ​ദ​വും കാണി​ക്കുക. തർക്കവും ബഹളവും ഒക്കെ ഒഴിവാ​ക്കുക. നിങ്ങൾ കണ്ടുമു​ട്ടുന്ന ആളുകൾ അവരുടെ മതത്തിലെ കാര്യങ്ങൾ ആത്മാർഥ​മാ​യി വിശ്വ​സി​ക്കു​ക​യും അത്‌ അനുസ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യു​ന്ന​വ​രാ​ണെന്ന്‌ ഓർക്കുക. അവരിൽ അനേക​രും കർത്താ​വി​ന്റെ കുഞ്ഞാ​ടു​ക​ളാണ്‌. യഹോ​വ​യി​ലേ​ക്കും ദൈവ​ത്തി​ന്റെ രാജ്യ​ത്തി​ലേ​ക്കും നമ്മൾ അവരെ നയിക്കണം.”

 ഇന്ന്‌ ന്യൂസി​ലൻഡി​ലെ യഹോ​വ​യു​ടെ സാക്ഷികൾ അവി​ടെ​യു​ള്ള​വ​രോ​ടും വരുന്ന ടൂറി​സ്റ്റു​ക​ളോ​ടും ബൈബിൾസ​ന്ദേശം അറിയി​ക്കു​ന്നു. അവിടെ തുരങ്കി എന്ന സ്ഥലത്ത്‌ നിന്നുള്ള നാലു സഹോ​ദ​രി​മാർ, ഒരു ദിവസം ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ 17 രാജ്യ​ങ്ങ​ളിൽനി​ന്നു വന്ന 67 പേരോ​ടാണ്‌ സംസാ​രി​ച്ചത്‌!

 ബൈബിൾ സത്യങ്ങളെ ആഴമായി സ്‌നേ​ഹി​ക്കുന്ന, സമാധാ​ന​പ്രി​യ​രും അർപ്പണ​മ​നോ​ഭാ​വ​മു​ള്ള​വ​രും ആയ ക്രിസ്‌ത്യാ​നി​ക​ളാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന്‌ ന്യൂസി​ലൻഡി​ലെ ആളുകൾ മനസ്സി​ലാ​ക്കി. ഓരോ വർഷവും നൂറു​ക​ണ​ക്കിന്‌ ആളുക​ളാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി സ്‌നാ​ന​മേൽക്കു​ന്നത്‌. 2019-ലെ കണക്കനു​സ​രിച്ച്‌ ഈ ദേശത്ത്‌ 14,000-ത്തിലധി​കം സാക്ഷി​ക​ളാ​ണു സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്നത്‌.

1940-ലെ നിരോ​ധനം ഏർപ്പെ​ടു​ത്തിയ ശേഷം സഭാ ബൈബിൾപ​ഠ​ന​ത്തി​നാ​യി കൂടി​വ​ന്നി​രി​ക്കു​ന്നു

ന്യൂസിലൻഡിലെ നോർത്ത്‌ ഐലൻഡി​ലുള്ള തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലെ ഏകാന്ത തടവു​മു​റി​കൾ

ന്യൂസിലൻഡിലെ നോർത്ത്‌ ഐലൻഡി​ലുള്ള തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലെ ഏകാന്ത തടവു​മു​റി​കൾ

നിഷ്‌പക്ഷതയുടെ പേരിൽ തടവറ​യിൽ കഴിഞ്ഞ സാക്ഷികൾ 1949-ൽ ഒത്തുകൂ​ടി​യ​പ്പോൾ