വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരിത്രസ്‌മൃതികൾ

വിഭജി​ത​ദേ​ശത്ത്‌ ഐക്യ​ത്തോ​ടെ

വിഭജി​ത​ദേ​ശത്ത്‌ ഐക്യ​ത്തോ​ടെ

 1948 മുതൽ 1990-കളുടെ തുടക്കം വരെ സൗത്ത്‌ ആഫ്രി​ക്ക​യി​ലെ രാഷ്ട്രീ​യ​വ്യ​വസ്ഥ വർണവി​വേ​ച​നത്തെ a പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. ഈ കാലഘ​ട്ട​ങ്ങ​ളിൽ ആളുകൾ തങ്ങളിൽനിന്ന്‌ വ്യത്യ​സ്‌ത​രായ വർഗക്കാ​രോട്‌ അന്യാ​യ​മാ​യി പെരു​മാ​റി. അന്ന്‌ മിശ്ര​വം​ശ​രു​ടെ ഗണത്തിൽ കണക്കാ​ക്ക​പ്പെട്ട ക്യാലി എന്ന വ്യക്തി പറയുന്നു: “വെളു​ത്ത​വർഗ​ക്കാ​ര​ല്ലാ​ത്ത​വർക്ക്‌ ഇടയിൽപ്പോ​ലും വേർതി​രി​വു​ക​ളു​ണ്ടാ​യി​രു​ന്നു.”

 സൗത്ത്‌ ആഫ്രി​ക്ക​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷികൾ വ്യത്യസ്‌ത വംശങ്ങ​ളിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു. വർണവി​വേ​ച​ന​ത്തി​ന്റെ സമയത്ത്‌ അവർ എന്താണു ചെയ്‌തത്‌? അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

വിഭാ​ഗീ​യത കത്തിനിന്ന സമയത്തും ധൈര്യ​ത്തോ​ടെ

 സൗത്ത്‌ ആഫ്രി​ക്ക​യിൽ വംശീ​യ​വേർതി​രിവ്‌ അടി​ച്ചേൽപ്പി​ക്കു​ന്ന​തി​നെ എതിർത്ത ചിലർ പ്രതി​ഷേധം സംഘടി​പ്പി​ച്ചു. അങ്ങനെ ഗവൺമെന്റ്‌ നിയമ​ങ്ങൾക്കെ​തി​രെ പ്രതി​ഷേ​ധി​ച്ച​വ​രിൽ പലരെ​യും ജയിലി​ലാ​ക്കി. ചിലരെ കൊല്ലു​ക​പോ​ലും ചെയ്‌തു. അതി​ന്റെ​യെ​ല്ലാം ഫലമായി പ്രക്ഷോ​ഭകർ കൂടുതൽ അക്രമാ​സ​ക്ത​രാ​യി. എന്നാൽ അതേസ​മയം യഹോ​വ​യു​ടെ സാക്ഷികൾ നിയമങ്ങൾ അനുസ​രി​ച്ചു. അവർ പ്രതി​ഷേ​ധ​ങ്ങ​ളി​ലോ ഗവൺമെ​ന്റി​നെ മാറ്റാ​നുള്ള ശ്രമങ്ങ​ളി​ലോ ഉൾപ്പെ​ട്ടില്ല. അങ്ങനെ, ‘ഉന്നതാ​ധി​കാ​രി​കൾക്കു കീഴ്‌പെ​ട്ടി​രുന്ന’ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ അവർ അനുക​രി​ച്ചു.—റോമർ 13:1, 2.

 പലപ്പോ​ഴും യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിഷ്‌പക്ഷത കൈവി​ടാ​നും ഏതെങ്കി​ലും പക്ഷംപി​ടി​ക്കാ​നും ഉള്ള സമ്മർദം നേരി​ടേ​ണ്ടി​വന്നു. ഏതെങ്കി​ലും പക്ഷംപി​ടി​ച്ചാൽ രാഷ്ട്രീ​യ​ക​ല​ഹ​ത്തിൽ ഉൾപ്പെ​ടേ​ണ്ടി​വ​രും. ചില​പ്പോൾ ആത്മീയ​സ​ഹോ​ദ​ര​ങ്ങൾക്ക്‌ എതി​രെ​പോ​ലും പോരാ​ടേ​ണ്ടി​വ​രും. “1976-ലെ വിപ്ലവ​ത്തി​ന്റെ സമയത്ത്‌ മിക്ക ഹൈസ്‌കൂൾ വിദ്യാർഥി​ക​ളെ​യും രാഷ്ട്രീ​യ​ക​ലാ​പ​ത്തിൽ ഉൾപ്പെ​ടാൻ നിർബ​ന്ധി​ച്ചു,” എന്ന്‌ റ്റെംസി പറയുന്നു. “കലാപ​ത്തിൽ ഉൾപ്പെ​ടുന്ന വിദ്യാർഥി​കൾ ഓരോ വീട്ടി​ലും ചെന്ന്‌ മറ്റു വിദ്യാർഥി​ക​ളോട്‌ അവരോ​ടൊ​പ്പം ചേരാൻ പറയും. അവർ അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ അവരുടെ വീടുകൾ കത്തിക്കു​ക​യോ അവരെ മർദിച്ച്‌ കൊല്ലു​ക​യോ​പോ​ലും ചെയ്‌തേ​ക്കും.” പ്രതി​പ​ക്ഷ​പാർട്ടി​യി​ലെ ഒരു നേതാവ്‌ ഒരു സാക്ഷി​യായ തിയൊ​ഫ​ല​സി​നോ​ടു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “വെള്ളക്കാ​രെ പരാജ​യ​പ്പെ​ടു​ത്തി കഴിഞ്ഞാൽ അടുത്തത്‌ ഞങ്ങൾ നിന്നെ​യാ​യി​രി​ക്കും കൊല്ലു​ന്നത്‌. കാരണം, നീ നിന്റെ രാജ്യ​ത്തി​നു​വേണ്ടി പോരാ​ടി​യില്ല.”

ഭിന്നിച്ച ദേശത്ത്‌ ഒരുമിച്ച്‌ കൂടുന്നു

 വർണവി​വേ​ച​ന​ത്തി​ന്റെ ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും സൗത്ത്‌ ആഫ്രി​ക്ക​യി​ലെ സാക്ഷികൾ മീറ്റി​ങ്ങിന്‌ ഒരുമിച്ച്‌ കൂടു​മാ​യി​രു​ന്നു. (എബ്രായർ 10:24, 25) വർണവി​വേ​ചനം കാരണം ദാരി​ദ്ര്യം അനുഭ​വി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ചില സഭകൾക്ക്‌ രാജ്യ​ഹാൾ പണിയാൻ കഴിഞ്ഞില്ല. b “വർഷങ്ങ​ളോ​ളം തീരെ സൗകര്യ​ങ്ങ​ളി​ല്ലാത്ത വാടക​ക്കെ​ട്ടി​ട​ങ്ങ​ളി​ലാ​ണു ഞങ്ങൾ ഒരുമിച്ച്‌ കൂടി​വ​ന്നത്‌,” എന്ന്‌ എൻവർ പറയുന്നു. “അതു​കൊണ്ട്‌ സഭാ​യോ​ഗ​ങ്ങൾക്കാ​യി ഞങ്ങളുടെ വീട്ടിൽ കൂടി​വ​രാ​മെന്ന്‌ അച്ഛൻ പറഞ്ഞു. ഞങ്ങൾ ആഴ്‌ച​യിൽ രണ്ടു ദിവസം ഞങ്ങളുടെ വീട്‌ ഒരു രാജ്യ​ഹാ​ളാ​ക്കി മാറ്റി. ചില​പ്പോൾ 100-ലധികം പേർ തിങ്ങി​നി​റ​ഞ്ഞി​ട്ടു​ണ്ടാ​കും. മിക്ക​പ്പോ​ഴും മീറ്റി​ങ്ങി​നു ശേഷം ഞങ്ങൾ എല്ലാവർക്കും ആതിഥ്യം നൽകും. അതു നല്ല രസമാ​യി​രു​ന്നു.”

വെളുത്തവർഗക്കാരും കറുത്ത​വർഗ​ക്കാ​രും ആയ സാക്ഷികൾ ഒരുമി​ച്ചു​കൂ​ടു​ന്നു, 1950 ഏപ്രിൽ

പല വർഗത്തിൽപ്പെ​ട്ടവർ ജോഹ​ന്നാ​സ്‌ബർഗി​ലുള്ള റാന്റ്‌ സ്റ്റേഡി​യ​ത്തിൽ ഒത്തുകൂ​ടി​യി​രി​ക്കു​ന്നു, 1980

 വർണവി​വേ​ച​നം കാരണം ഉണ്ടായ പല തടസ്സങ്ങ​ളും മറിക​ട​ക്കാൻ സഹോ​ദ​രങ്ങൾ ബുദ്ധി​പ​ര​മായ പല വഴിക​ളും കണ്ടെത്തി. ഉദാഹ​ര​ണ​ത്തിന്‌, ലിം​പോ​പോ പ്രവി​ശ്യ​യി​ലെ കറുത്ത​വർഗ​ക്കാർ താമസി​ക്കുന്ന ഒരു സ്ഥലത്ത്‌ സർക്കിട്ട്‌ സമ്മേളനം നടന്ന​പ്പോൾ ഒരു പ്രസം​ഗ​ത്തി​നു വെള്ളക്കാ​ര​നായ ഒരു സഹോ​ദരൻ വന്നു. എന്നാൽ, വെളു​ത്ത​വർഗ​ക്കാർക്ക്‌ ആ പ്രദേ​ശത്ത്‌ പ്രവേ​ശ​ന​മി​ല്ലാ​യി​രു​ന്നു. കറുത്ത​വർഗ​ക്കാ​രു​ടെ ആ പ്രദേ​ശ​ത്തി​നു തൊട്ട​പ്പു​റത്ത്‌ വെളു​ത്ത​വർഗ​ക്കാ​ര​നായ ഒരു വ്യക്തി​യു​ടെ കൃഷി​യി​ട​മാ​യി​രു​ന്നു. അദ്ദേഹം ആ ഉടമയെ സമീപി​ച്ചു. അവിടെ നിന്ന്‌ പ്രസംഗം നടത്താ​നുള്ള അനുവാ​ദം ചോദി​ച്ചു. അങ്ങനെ ആ കൃഷി​യി​ട​ത്തി​ന്റെ മതിലി​ന്റെ ഒരു വശത്ത്‌ വെള്ളക്കാ​ര​നായ സഹോ​ദ​ര​നും മറുവ​ശത്ത്‌ സദസ്സും ഇരുന്ന്‌ സമ്മേളനം നടത്തി.

വിഭജി​ച്ചു​കി​ട​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ സാക്ഷീ​ക​രി​ക്കു​ന്നു

 വംശീയ വേർതി​രി​വു​ള്ള​തു​കൊണ്ട്‌ ഓരോ വംശത്തിൽപ്പെ​ട്ട​വ​രും വ്യത്യസ്‌ത പ്രദേ​ശ​ങ്ങ​ളി​ലാ​യി തരംതി​രി​ഞ്ഞാ​ണു താമസി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ സഭാ​പ്ര​ദേ​ശങ്ങൾ നോക്കു​ക​യാ​ണെ​ങ്കിൽ ഓരോ സ്ഥലത്തും ഒരേ വർഗത്തിൽപ്പെ​ട്ടവർ മാത്ര​മാ​യി​രി​ക്കും ഉണ്ടാകുക. വർണവി​വേ​ചനം കാരണം സാക്ഷി​കൾക്ക്‌ വയൽസേ​വ​ന​ത്തി​നു പോകു​മ്പോൾ നല്ല വഴക്കം വേണമാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നിയമിച്ച്‌ കൊടു​ത്തി​ട്ടി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളിൽ പോയി സാക്ഷീ​ക​രി​ക്കു​ന്നതു വലി​യൊ​രു വെല്ലു​വി​ളി​യാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ വെളു​ത്ത​വ​ര​ല്ലാ​ത്ത​വർക്കു രാത്രി തങ്ങാൻ ഒരു സ്ഥലവും കിട്ടില്ല. അപ്പോ​ഴൊ​ക്കെ ഞങ്ങൾ കാറി​ലോ മരത്തിന്റെ കീഴി​ലോ ഒക്കെ കിടക്കും. വർണവി​വേ​ചനം നിലവി​ലി​രുന്ന സമയത്ത്‌ “ഇന്ത്യൻ” എന്ന്‌ തരംതി​രി​ക്ക​പ്പെട്ട ക്രിഷ്‌ പറയുന്നു: “നേരം വെളു​ക്കു​മ്പോൾ കുളി​ക്കാ​നും മറ്റും ആയി പെ​ട്രോൾപ​മ്പി​ലെ ബാത്ത്‌റൂ​മു​ക​ളാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. ചില​പ്പോ​ഴൊ​ക്കെ അവി​ടെ​യുള്ള ബാത്ത്‌റൂ​മു​ക​ളി​ലും ‘വെള്ളക്കാർക്കു മാത്രം പ്രവേ​ശനം’ എന്ന്‌ എഴുതി​യി​ട്ടു​ണ്ടാ​കും. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും പ്രചാ​രകർ തീക്ഷ്‌ണ​ത​യോ​ടെ​തന്നെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെട്ടു. ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളി​ലുള്ള താത്‌പ​ര്യ​ക്കാ​രോ​ടു പ്രസം​ഗി​ക്കാൻ അവർക്കു വലിയ ഇഷ്ടമാ​യി​രു​ന്നു.”

ഒരു ഗ്രാമ​പ്ര​ദേ​ശത്ത്‌ പല വർഗത്തിൽപ്പെട്ട സാക്ഷികൾ പ്രസം​ഗ​പ്ര​വർത്തനം നടത്തുന്നു, 1981

 ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ ജനത്തിന്റെ എണ്ണം വർധി​ച്ചു​കൊ​ണ്ടി​രു​ന്നു. 1948-ൽ വർണവി​വേ​ചനം നിലവിൽ വന്ന സമയത്ത്‌ സൗത്ത്‌ ആഫ്രി​ക്ക​യി​ലെ പ്രചാ​ര​ക​രു​ടെ എണ്ണം 4,831 ആയിരു​ന്നു. 1994-ൽ ആ നിയമം അവസാ​നിച്ച സമയത്ത്‌, അത്‌ 58,729 ആയി. എന്നാൽ, പ്രചാ​ര​ക​രു​ടെ എണ്ണം വീണ്ടും​വീ​ണ്ടും വർധിച്ചു. 2021-ൽ സൗത്ത്‌ ആഫ്രി​ക്ക​യി​ലെ പ്രചാ​ര​ക​രു​ടെ എണ്ണം 1,00,112 ആയി.

വെറു​പ്പി​നാൽ ചുറ്റ​പ്പെ​ട്ട​പ്പോ​ഴും സ്‌നേ​ഹ​ത്താൽ ഒന്നിച്ചു​നി​ന്നു

 വർണവി​വേ​ച​ന​ത്തി​ന്റെ കാലത്ത്‌ സൗത്ത്‌ ആഫ്രിക്ക വംശീ​യ​വേർതി​രി​വി​നു പേരു​കേട്ട ഒരു രാജ്യ​മാ​യി​രു​ന്നു. അങ്ങനെ​യൊ​രു ചുറ്റു​പാ​ടി​ലാ​യി​രു​ന്നെ​ങ്കി​ലും എല്ലാ വർഗക്കാ​രു​ടെ​യും ഇടയിൽ സ്‌നേ​ഹ​വും ഐക്യ​വും കൊണ്ടു​വ​രാൻ യഹോ​വ​യു​ടെ ജനം ശ്രമിച്ചു. അതിനു​വേണ്ടി അവർ ബൈബിൾത​ത്ത്വ​ങ്ങൾ പഠിപ്പി​ക്കു​ക​യും അതി​നൊത്ത്‌ ജീവി​ക്കു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 10:34, 35) വെറു​പ്പി​നാൽ ചുറ്റ​പ്പെ​ട്ടെ​ങ്കി​ലും സ്‌നേ​ഹ​ത്താൽ അവർ ഒന്നിച്ചു​നി​ന്നു.—യോഹ​ന്നാൻ 13:34, 35.

 1993-ൽ സൗത്ത്‌ ആഫ്രി​ക്ക​യിൽ എല്ലാ വംശത്തി​ലും​പെട്ട ആളുകൾ പങ്കെടുത്ത യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷൻ നടന്നു. ഈ കൺ​വെൻ​ഷനു പങ്കെടു​ക്കാൻ മറ്റു രാജ്യ​ങ്ങ​ളിൽനിന്ന്‌ എയർപോർട്ടിൽ എത്തിയ സഹോ​ദ​ര​ങ്ങളെ സൗത്ത്‌ ആഫ്രി​ക്ക​യി​ലെ സഹോ​ദ​രങ്ങൾ സ്‌നേ​ഹ​ത്തോ​ടെ സ്വാഗതം ചെയ്യു​ന്ന​തും അവരെ കെട്ടി​പ്പി​ടി​ക്കു​ന്ന​തും ഒരു രാഷ്ട്രീ​യ​നേ​താവ്‌ ശ്രദ്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾക്കി​ട​യി​ലെ ഈ ഐക്യം ഞങ്ങൾക്ക്‌ ഉണ്ടായി​രു​ന്നെ​ങ്കിൽ, നമ്മുടെ ഈ പ്രശ്‌നങ്ങൾ പണ്ടേ പരിഹ​രി​ക്കാ​മാ​യി​രു​ന്നു.”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​ത്തു​നി​ന്നുള്ള മിൽട്ടൻ ഹെൻഷൽ പല വർഗത്തിൽപ്പെട്ട സാക്ഷി​ക​ളു​ടെ വലിയ യോഗ​ത്തിൽ പ്രസം​ഗി​ക്കു​ന്നു, 1955

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സൗത്ത്‌ ആഫ്രി​ക്ക​യി​ലെ ബ്രാ​ഞ്ചോ​ഫീ​സിൽ വെളു​ത്ത​വർഗ​ക്കാ​രും കറുത്ത​വർഗ​ക്കാ​രും ഒരുമിച്ച്‌ ജോലി ചെയ്യുന്നു, 1986

വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളായ തോമസ്‌ സ്‌കോ​സ​ന​യും (ഇടത്ത്‌) ആൽ​ഫ്രെഡ്‌ സ്റ്റെയിൻബർഗും ഒരു കൺ​വെൻ​ഷ​നിൽ, 1985

ഒരു കൺ​വെൻ​ഷ​നിൽ ഭക്ഷണം വിതരണം ചെയ്യുന്ന പല വർഗത്തിൽപ്പെട്ട സാക്ഷികൾ, 1985

ജോഹ​ന്നാ​സ്‌ബർഗി​ലെ എഫ്‌എൻബി സ്റ്റേഡി​യ​ത്തിൽ പല വർഗത്തിൽപെട്ട സാക്ഷി​ക​ളു​ടെ ഒരു വലിയ കൂട്ടം ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കു​ന്നു, 2011

a വംശീയമായ വേർതി​രിവ്‌ കൊണ്ടു​വന്ന ഒരു നിയമ​വ്യ​വ​സ്ഥ​യാ​യി​രു​ന്നു വർണവി​വേ​ചനം. ഓരോ വ്യക്തി​യു​ടെ​യും വംശമ​നു​സ​രിച്ച്‌ അയാൾക്ക്‌ എന്തു വിദ്യാ​ഭ്യാ​സം ലഭിക്കണം, അയാൾ എന്തു ജോലി ചെയ്യണം, എവിടെ ജീവി​ക്കണം, ആരെ വിവാഹം കഴിക്കണം എന്നൊക്കെ തീരു​മാ​നി​ക്കുന്ന ഒരു നിയമ​മാ​യി​രു​ന്നു അത്‌. കൂടുതൽ വിവര​ങ്ങൾക്കാ​യി, 2007-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌ത​ക​ത്തി​ലെ “വർണവി​വേ​ച​ന​ത്തി​ന്റെ കറുത്ത മുഖം” എന്ന ഭാഗം കാണുക.

b 1999 മുതൽ ലോക​വ്യാ​പ​ക​മാ​യുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളിൽനിന്ന്‌ ലഭിക്കുന്ന സംഭാ​വ​നകൾ, ആവശ്യ​മുള്ള സ്ഥലങ്ങളിൽ രാജ്യ​ഹാ​ളു​കൾ നിർമി​ക്കാ​നും പുതു​ക്കി​പ്പ​ണി​യാ​നും ഉപയോ​ഗി​ക്കു​ന്നു.