വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2017-ലെ ഒരു ഗിലെ​യാദ്‌ ക്ലാസ്‌.

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

അനേകർക്കു പ്രയോ​ജനം ചെയ്യുന്ന ഗിലെ​യാദ്‌ സ്‌കൂൾ

അനേകർക്കു പ്രയോ​ജനം ചെയ്യുന്ന ഗിലെ​യാദ്‌ സ്‌കൂൾ

2020, ഡിസംബർ 1

 ന്യൂ​യോർക്കി​ലെ പാറ്റേർസ​ണി​ലുള്ള വാച്ച്‌ടവർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തിൽവെച്ച്‌ നടക്കുന്ന വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾസ്‌കൂളിൽ a പങ്കെടു​ക്കാ​നാ​യി ലോക​മെ​ങ്ങു​നി​ന്നു​മുള്ള പ്രത്യേക മുൻനി​ര​സേ​വ​ക​രിൽ ചിലരെ ഓരോ വർഷവും ക്ഷണിക്കാ​റുണ്ട്‌. യഹോ​വ​യു​ടെ സംഘട​ന​യിൽ തങ്ങൾക്കു ലഭിച്ചി​രി​ക്കുന്ന നിയമ​നങ്ങൾ ഏറ്റവും നന്നായി ചെയ്യാൻ എങ്ങനെ കഴിയു​മെന്ന്‌ വിദ്യാർഥി​കൾ ഈ സ്‌കൂ​ളി​ലൂ​ടെ പഠിക്കു​ന്നു. സഭകളെ ശക്തി​പ്പെ​ടു​ത്താ​നും ബ്രാഞ്ചി​ന്റെ പ്രവർത്തനം ഊർജി​ത​മാ​ക്കാ​നും ഈ പരിശീ​ലനം അവരെ സഹായി​ക്കു​ന്നു.

 ഗിലെ​യാദ്‌ ഒരു അന്താരാ​ഷ്ട്ര​സ്‌കൂ​ളാ​ണെന്ന്‌ പറയാം. 2019-ൽ നടന്ന ഗിലെ​യാ​ദി​ന്റെ 147-ാമത്തെ ക്ലാസിന്റെ കാര്യ​മെ​ടു​ത്താൽ 29 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള 56 വിദ്യാർഥി​ക​ളാണ്‌ അതിൽ പങ്കെടു​ത്തത്‌. പ്രത്യേക മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ ഏതെങ്കി​ലു​മൊ​രു വശത്ത്‌ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വരെ​യാണ്‌ ഇതി​ലേക്കു ക്ഷണിക്കു​ന്നത്‌. പ്രത്യേക മുൻനി​ര​സേ​വകർ, സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ, ബഥേലം​ഗങ്ങൾ, മിഷന​റി​മാർ എന്നിവ​രെ​ല്ലാം അതിൽപ്പെ​ടും.

 ക്ലാസ്‌ തുടങ്ങു​ന്ന​തി​നു വളരെ മുമ്പേ ഗിലെ​യാദ്‌ സ്‌കൂ​ളി​നു​വേ​ണ്ടി​യുള്ള ഒരുക്കങ്ങൾ ആരംഭി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ലോകാ​സ്ഥാന യാത്രാ​വി​ഭാ​ഗം ഗിലെ​യാദ്‌ സ്‌കൂ​ളിൽ പങ്കെടു​ക്കു​ന്ന​വർക്കു​വേ​ണ്ടി​യുള്ള ടിക്കറ്റു​കൾ ബുക്ക്‌ ചെയ്യും. 147-ാമത്തെ ക്ലാസിന്‌ ഒരു വിദ്യാർഥിക്ക്‌ വിദേ​ശ​ത്തു​നിന്ന്‌ പാറ്റേർസ​ണി​ലേക്ക്‌ വന്ന്‌ തിരി​ച്ചു​പോ​കു​ന്ന​തിന്‌ ശരാശരി 80,000 രൂപ ചെലവാ​യി. സോളമൻ ദ്വീപു​ക​ളിൽനിന്ന്‌ വന്ന വിദ്യാർഥി​ക​ളു​ടെ കാര്യ​മെ​ടു​ക്കാം. പാറ്റേർസ​ണി​ലേക്കു വരാൻ അവർക്കു നാലു വിമാ​നങ്ങൾ മാറി കയറേ​ണ്ടി​വന്നു, തിരിച്ച്‌ നാട്ടി​ലേക്കു മൂന്നു വിമാ​ന​ങ്ങ​ളും. മൊത്തം 35,400-ലധികം കിലോ​മീ​റ്റർ യാത്ര! അവി​ടെ​നി​ന്നുള്ള ഓരോ വിദ്യാർഥി​യു​ടെ​യും യാത്ര​യ്‌ക്കാ​യി ഏകദേശം 1,67,000 രൂപ ചെലവാ​യി. കുറഞ്ഞ ചെലവി​ലുള്ള ടിക്കറ്റ്‌ കണ്ടെത്തു​ന്ന​തി​നാ​യി ലോകാ​സ്ഥാന യാത്രാ​വി​ഭാ​ഗം ഒരു കമ്പ്യൂട്ടർ പ്രോ​ഗ്രാം ഉപയോ​ഗി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്കു ചെലവ്‌ ചുരു​ക്കാ​നാ​കു​ന്നു. അവർ ന്യായ​മായ നിരക്കി​ലുള്ള ഒരു ടിക്കറ്റ്‌ താത്‌കാ​ലി​ക​മാ​യി ബുക്ക്‌ ചെയ്‌തിട്ട്‌ അതിലും കുറഞ്ഞ നിരക്കി​ലുള്ള ടിക്കറ്റ്‌ കിട്ടു​മോ എന്ന്‌ ഈ കമ്പ്യൂട്ടർ പ്രോ​ഗ്രാം ഉപയോ​ഗിച്ച്‌ നോക്കും. പലപ്പോ​ഴും കുറഞ്ഞ നിരക്കി​നു​വേണ്ടി ആഴ്‌ച​ക​ളോ​ളം കാത്തി​രി​ക്കേ​ണ്ടി​വ​രും, ചില​പ്പോൾ മാസങ്ങ​ളോ​ളം നീളും. കൂടെ​ക്കൂ​ടെ യാത്ര ചെയ്യു​ന്ന​വർക്കു കിട്ടുന്ന എയർലൈൻ പോയി​ന്റു​ക​ളും ഇളവു​ക​ളും ലോകാ​സ്ഥാന യാത്രാ​വി​ഭാ​ഗം ഉപയോ​ഗി​ക്കാ​റുണ്ട്‌.

 അമേരി​ക്ക​യി​ലേക്കു യാത്ര ചെയ്യു​ന്ന​തിന്‌ പല വിദ്യാർഥി​കൾക്കും വിസ ആവശ്യ​മാണ്‌. അവർക്കു​വേണ്ട വിദ്യാർഥി​വിസ കിട്ടു​ന്ന​തിന്‌ ലോകാ​സ്ഥാ​നത്തെ നിയമ​വി​ഭാ​ഗം അവരെ സഹായി​ക്കും. വിസയ്‌ക്കും രജിസ്‌​ട്രേഷൻ ഫീസി​നും കൂടി ഒരു വിദ്യാർഥി​ക്കു ശരാശരി 37,000-ത്തോളം രൂപ വരും.

 ഗിലെ​യാദ്‌ വിദ്യാർഥി​കൾക്ക്‌ ഇത്തരം പരിശീ​ലനം കിട്ടു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ എന്തു പ്രയോ​ജ​ന​മാ​ണു​ള്ളത്‌? തെക്കു​കി​ഴക്കൻ ഏഷ്യയി​ലെ ഒരു മൂപ്പനാണ്‌ ഹെൻഡ്രാ ഗുണവാൻ. അദ്ദേഹ​ത്തി​ന്റെ സഭയിൽ ഗിലെ​യാദ്‌ ബിരുദം നേടിയ ഒരു ദമ്പതി​ക​ളു​ണ്ടാ​യി​രു​ന്നു. അദ്ദേഹം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “മുമ്പ്‌ ഞങ്ങളുടെ സഭയിൽ സാധാരണ മുൻനി​ര​സേ​വനം ചെയ്യു​ന്ന​വ​രി​ല്ലാ​യി​രു​ന്നു. എന്നാൽ ഈ ദമ്പതികൾ എത്തിയ​തോ​ടെ സഭയ്‌ക്കു ശരിക്കും ഗുണം ചെയ്‌തു. അവരുടെ തീക്ഷ്‌ണ​ത​യും ഉത്സാഹ​വും കണ്ടപ്പോൾ പലരും മുൻനി​ര​സേ​വനം തുടങ്ങി. ഒരു സഹോ​ദരി രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽപോ​ലും പങ്കെടു​ത്തു.”

 തെക്കു​കി​ഴ​ക്കൻ ഏഷ്യയി​ലെ ഒരു ബഥേലി​ലെ അംഗമാണ്‌ സെർഗി​യോ പൻ​ജൈറ്റൻ. ഗിലെ​യാദ്‌ ബിരുദം നേടി​യ​വ​രോ​ടൊ​പ്പ​മാണ്‌ അദ്ദേഹം സേവി​ക്കു​ന്നത്‌. സെർഗി​യോ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഗിലെ​യാ​ദിൽനിന്ന്‌ അവർക്കു കിട്ടിയ പരിശീ​ല​നം​കൊണ്ട്‌ ഞങ്ങൾക്കും പ്രയോ​ജനം കിട്ടി. അവർ അവി​ടെ​നിന്ന്‌ ഒരുപാട്‌ കാര്യങ്ങൾ പഠിച്ചു. എന്നു​വെച്ച്‌ ‘ഞങ്ങൾ വലിയ സംഭവ​മാണ്‌’ എന്നൊ​ന്നും അവർ ചിന്തി​ക്കു​ന്നില്ല. പഠിച്ച കാര്യ​ങ്ങ​ളൊ​ക്കെ ഞങ്ങൾക്കും പറഞ്ഞു​തന്നു. അതു ഞങ്ങൾക്കു വലി​യൊ​രു പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു. ഞങ്ങൾക്കു മറ്റുള്ള​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിഞ്ഞു.”

 ഈ സ്‌കൂ​ളി​ന്റെ ചെലവു​കൾക്ക്‌ ആവശ്യ​മായ പണം സംഘട​ന​യ്‌ക്ക്‌ എങ്ങനെ​യാ​ണു കിട്ടു​ന്നത്‌? ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കുള്ള സ്വമേ​ധയാ സംഭാ​വ​ന​ക​ളി​ലൂ​ടെ. അതിൽ donate.pr418.com-ലൂടെ നമ്മൾ ചെയ്യുന്ന സംഭാ​വ​ന​ക​ളും ഉൾപ്പെ​ടു​ന്നു. ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലു​മു​ള്ള​വർക്കു പ്രയോ​ജനം ചെയ്യുന്ന ഈ സ്‌കൂ​ളി​നു​വേണ്ടി, നിങ്ങൾ ഉദാര​മാ​യി നൽകുന്ന സംഭാ​വ​ന​കൾക്ക്‌ ഒരായി​രം നന്ദി.

a ഈ സ്‌കൂ​ളി​നു​വേ​ണ്ടി​യുള്ള പാഠ്യ​പ​ദ്ധതി തയ്യാറാ​ക്കു​ന്നത്‌ ഭരണസം​ഘ​ത്തി​ന്റെ ടീച്ചിങ്‌ കമ്മിറ്റി​യു​ടെ നേതൃ​ത്വ​ത്തി​ലുള്ള ദിവ്യാ​ധി​പത്യ സ്‌കൂൾ ഡിപ്പാർട്ടു​മെ​ന്റാണ്‌. ഈ ഡിപ്പാർട്ടു​മെ​ന്റി​ലെ അംഗങ്ങ​ളും ഭരണസം​ഘാം​ഗ​ങ്ങ​ളും മറ്റു ചിലരും ആണ്‌ ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ അധ്യാ​പകർ.