വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

കൈ​വെ​ള്ള​യിൽ ഒതുങ്ങുന്ന ഒരു ലൈ​ബ്രറി

കൈ​വെ​ള്ള​യിൽ ഒതുങ്ങുന്ന ഒരു ലൈ​ബ്രറി

2021 സെപ്‌റ്റം​ബർ 1

 “കുറച്ച്‌ നാൾ മുമ്പു​വരെ ആത്മീയ​ഭ​ക്ഷണം ഇലക്‌​ട്രോ​ണിക്‌ രൂപത്തിൽ കിട്ടു​ന്ന​തി​നെ​ക്കു​റിച്ച്‌ നമുക്കു ചിന്തി​ക്കാ​നേ കഴിയു​മാ​യി​രു​ന്നില്ല.” നിങ്ങൾക്കും അങ്ങനെ തോന്നു​ന്നു​ണ്ടോ? 2020 ഭരണസം​ഘ​ത്തിൽനി​ന്നുള്ള പുതിയ വിവരങ്ങൾ 6-ൽ ജഫ്രി ജാക്‌സൺ സഹോ​ദരൻ നടത്തിയ ഒരു പ്രസം​ഗ​ത്തി​ലെ വാക്കു​ക​ളാണ്‌ അവ. അദ്ദേഹം ഇങ്ങനെ തുടർന്നു: “JW ലൈ​ബ്ര​റി​പോ​ലുള്ള ഉപകര​ണങ്ങൾ ഇല്ലായി​രു​ന്നെ​ങ്കിൽ ഈ മഹാമാ​രി​യു​ടെ സമയത്ത്‌ കാര്യങ്ങൾ എന്താകു​മാ​യി​രു​ന്നെന്നു നമുക്ക്‌ ഇപ്പോൾ തോന്നു​ന്നുണ്ട്‌. അതെ, ഇതു​പോ​ലെ ഒരു സാഹച​ര്യ​ത്തെ നേരി​ടാൻവേണ്ടി യഹോവ വർഷങ്ങ​ളാ​യി നമ്മളെ ഒരുക്കു​ക​യാ​യി​രു​ന്നു.”

 യഹോവ എങ്ങനെ​യാണ്‌ അതു ചെയ്‌തത്‌? JW ലൈ​ബ്രറി ആപ്ലി​ക്കേഷൻ തയ്യാറാ​ക്കു​ന്ന​തി​നും അതിന്റെ പ്രവർത്തനം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നും എന്തൊക്കെ ചെയ്യണ​മാ​യി​രു​ന്നു?

ഒരു പുതിയ കാൽവെപ്പ്‌

 2013 മെയിൽ ഭരണസം​ഘം ലോകാ​സ്ഥാ​ന​ത്തുള്ള മെപ്‌സ്‌ പ്രോ​ഗ്രാ​മിങ്‌ വിഭാ​ഗ​ത്തോ​ടു പുതു​ക്കിയ പുതിയ ലോക ഭാഷാ​ന്തരം ബൈബിൾ ഉപയോ​ഗി​ക്കാൻ പറ്റുന്ന ഒരു ആപ്ലി​ക്കേഷൻ ഉണ്ടാക്കാൻ ആവശ്യ​പ്പെട്ടു. അതെക്കു​റിച്ച്‌ മെപ്‌സ്‌ പ്രോ​ഗ്രാ​മിങ്‌ വിഭാ​ഗ​ത്തിൽ പ്രവർത്തി​ക്കുന്ന പോൾ വില്ലീസ്‌ സഹോ​ദരൻ പറയുന്നു: “നമ്മൾ ഇതുവരെ മൊ​ബൈ​ലി​ലും മറ്റും ഉപയോ​ഗി​ക്കാൻ പറ്റുന്ന ഒരു ആപ്ലി​ക്കേഷൻ തയ്യാറാ​ക്കി​യി​രു​ന്നില്ല. അതു​കൊണ്ട്‌ ഇങ്ങനെ​യൊ​രു ആപ്ലി​ക്കേഷൻ ഉണ്ടാക്കാൻ പുതിയ ഒരു ടീമിനെ നിയമി​ച്ചു. മറ്റു പല പ്രോ​ജ​ക്ടു​ക​ളും നിറു​ത്തി​വെ​ച്ചി​ട്ടാണ്‌ ഇതു ചെയ്‌തത്‌. യഹോ​വ​യു​ടെ സഹായ​ത്തി​നാ​യി ഞങ്ങൾ മുട്ടി​പ്പാ​യി പ്രാർഥി​ക്കു​ക​യും ചെയ്‌തു. അങ്ങനെ വെറും അഞ്ചു മാസം​കൊണ്ട്‌ ആ ആപ്ലി​ക്കേഷൻ തയ്യാറാ​ക്കാ​നും വാർഷി​ക​യോ​ഗ​ത്തിൽ അതു പ്രകാ​ശനം ചെയ്യാ​നും സാധിച്ചു!”

 ബൈബി​ളി​നു പുറമേ മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ചേർത്ത്‌ അതിനെ ശരിക്കും ഒരു ലൈ​ബ്ര​റി​യാ​ക്കുക എന്നതും മറ്റു ഭാഷക​ളിൽ അതു ലഭ്യമാ​ക്കുക എന്നതും ആയിരു​ന്നു അടുത്ത വെല്ലു​വി​ളി. 2015 ജനുവ​രി​യോ​ടെ നമ്മൾ അപ്പോൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന മിക്ക ഇംഗ്ലീഷ്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഈ ആപ്ലി​ക്കേ​ഷ​നിൽ ലഭ്യമാ​യി. ആറു മാസം​കൂ​ടി കഴിഞ്ഞ​പ്പോൾ ഈ ആപ്ലി​ക്കേഷൻ ഉപയോ​ഗി​ക്കു​ന്ന​വർക്കു നൂറു​ക​ണ​ക്കി​നു ഭാഷക​ളിൽ ആ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഡൗൺലോഡ്‌ ചെയ്യാ​നാ​കു​മാ​യി​രു​ന്നു.

 അന്നുമു​തൽ സഹോ​ദ​രങ്ങൾ ഈ ആപ്ലി​ക്കേ​ഷ​നി​ലേക്കു പുതി​യ​പു​തിയ സവി​ശേ​ഷ​തകൾ ചേർത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, വീഡി​യോ​കൾ അതിൽ ലഭ്യമാ​ക്കി. ഓരോ ആഴ്‌ച​ത്തെ​യും മീറ്റി​ങ്ങിൽ ഉപയോ​ഗി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഓഡി​യോ​ക​ളും വീഡി​യോ​ക​ളും ഒരിടത്ത്‌ ലഭ്യമാ​ക്കി. ബൈബിൾ വാക്യ​ത്തിൽനിന്ന്‌ നേരിട്ട്‌ ഗവേഷ​ണ​സ​ഹാ​യി​യി​ലെ വിവരങ്ങൾ കണ്ടെത്തു​ന്ന​തും സാധ്യ​മാ​ക്കി.

ലൈ​ബ്ര​റി​യു​ടെ സുഗമ​മായ പ്രവർത്ത​ന​ത്തിന്‌

 ഓരോ ദിവസ​വും JW ലൈ​ബ്രറി ആപ്ലി​ക്കേഷൻ ഉപയോ​ഗി​ക്കുന്ന ഉപകര​ണ​ങ്ങ​ളു​ടെ എണ്ണം 80 ലക്ഷത്തോ​ളം വരും. ഒരു മാസത്തിൽ അത്‌ 1 കോടി 50 ലക്ഷത്തി​ല​ധി​ക​മാണ്‌. ഉപകര​ണ​ങ്ങ​ളിൽ ഈ ആപ്ലി​ക്കേഷൻ നന്നായി പ്രവർത്തി​ക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌? വില്ലീസ്‌ സഹോ​ദരൻ പറയുന്നു: “ഒരു മൊ​ബൈൽ ആപ്ലി​ക്കേ​ഷന്റെ നിർമാ​ണം ഒരിക്ക​ലും അവസാ​നി​ക്കു​ക​യില്ല. നമ്മൾ എപ്പോ​ഴും അതിൽ പുതിയ സവി​ശേ​ഷ​തകൾ ചേർക്കു​ക​യും ആളുകൾക്ക്‌ അത്‌ ഉപയോ​ഗി​ക്കാൻ എളുപ്പ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യും വേണം. കാരണം ഇലക്‌​ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളിൽ ഉപയോ​ഗി​ക്കുന്ന ഓപ്പ​റേ​റ്റിങ്‌ സിസ്റ്റം അതിന്റെ നിർമാ​താ​ക്കൾ കൂടെ​ക്കൂ​ടെ പുതു​ക്കാ​റുണ്ട്‌. അതു​കൊണ്ട്‌ നമ്മളും നമ്മുടെ ആപ്ലി​ക്കേഷൻ ആ ഉപകര​ണ​ങ്ങ​ളിൽ നന്നായി പ്രവർത്തി​ക്കാൻവേണ്ടി മാറ്റങ്ങൾ വരുത്തി​ക്കൊ​ണ്ടേ​യി​രി​ക്കണം. ഇനി അതു മാത്രമല്ല, JW ലൈ​ബ്രറി ആപ്ലി​ക്കേ​ഷ​നിൽ ലഭ്യമാ​യി​ട്ടുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും റെക്കോർഡി​ങ്ങു​ക​ളു​ടെ​യും എണ്ണം കൂടു​ന്ന​ത​നു​സ​രി​ച്ചും അതിന്റെ സോഫ്‌റ്റ്‌വെ​യ​റിൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യം വരും.” എല്ലാ ഭാഷക​ളി​ലും​കൂ​ടെ ഏകദേശം രണ്ടു ലക്ഷത്തോ​ളം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ആറു ലക്ഷത്തി​ല​ധി​കം ഓഡി​യോ-വീഡി​യോ റെക്കോർഡി​ങ്ങു​ക​ളും ഇപ്പോൾ JW ലൈ​ബ്ര​റി​യിൽ ലഭ്യമാണ്‌!

 ഈ ആപ്ലി​ക്കേ​ഷ​നിൽ അത്തരം മാറ്റങ്ങൾ വരുത്താൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മാത്രം പോരാ. പല കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെ​യ​റു​ക​ളും വില​കൊ​ടുത്ത്‌ വാങ്ങേ​ണ്ടി​വ​രും. ഇത്തരത്തി​ലുള്ള ഒരു പ്രോ​ഗ്രാ​മി​ന്റെ ലൈസൻസി​നു​തന്നെ ഓരോ വർഷവും 1,08,000-ത്തിലധി​കം രൂപയാ​കും. അതിനു പുറമേ പുതി​യ​പു​തിയ കമ്പനികൾ ഇറക്കുന്ന കമ്പ്യൂ​ട്ട​റു​ക​ളി​ലും ടാബ്‌ല​റ്റു​ക​ളി​ലും ഫോണു​ക​ളി​ലും ഈ ആപ്ലി​ക്കേഷൻ ഉപയോ​ഗി​ക്കാൻ കഴി​യേ​ണ്ട​തിന്‌ മെപ്‌സ്‌ പ്രോ​ഗ്രാ​മിങ്‌ ഡിപ്പാർട്ടു​മെന്റ്‌ വർഷം​തോ​റും 7,25,000-ത്തിലധി​കം രൂപ ചെലവ​ഴി​ക്കു​ന്നുണ്ട്‌.

ചെലവ്‌ ചുരു​ക്കിയ JW ലൈ​ബ്ര​റി

 JW ലൈ​ബ്രറി ആപ്ലി​ക്കേഷൻ വന്നതോ​ടെ അച്ചടി​ക്കും ബയൻഡി​ങ്ങി​നും പുസ്‌ത​കങ്ങൾ കയറ്റി അയയ്‌ക്കു​ന്ന​തി​നും മറ്റും ചെലവ​ഴി​ച്ചി​രുന്ന പണത്തിൽ വലി​യൊ​രു കുറവ്‌ വന്നു. ഉദാഹ​ര​ണ​ത്തിന്‌, തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരി​ശോ​ധി​ക്കൽ എന്ന ചെറു​പു​സ്‌ത​ക​ത്തി​ന്റെ കാര്യം​തന്നെ എടുക്കുക. 2013-ൽ ഈ ചെറു​പു​സ്‌ത​ക​ത്തി​ന്റെ ഏതാണ്ട്‌ 1 കോടി 20 ലക്ഷം കോപ്പി​ക​ളാ​ണു നമ്മൾ അച്ചടി​ച്ചത്‌. എന്നാൽ 2020 ആയപ്പോ​ഴേ​ക്കും ലോക​മെ​ങ്ങു​മാ​യി പ്രചാ​ര​ക​രു​ടെ എണ്ണത്തിൽ ഏതാണ്ട്‌ ഏഴു ലക്ഷത്തിന്റെ വർധന​യു​ണ്ടാ​യി​ട്ടു​പോ​ലും ഈ ചെറു​പു​സ്‌ത​ക​ത്തി​ന്റെ 50 ലക്ഷത്തോ​ളം കോപ്പി​കൾ മാത്രമേ നമ്മൾ അച്ചടി​ച്ചു​ള്ളൂ. എന്താണ്‌ അതിന്റെ കാരണം? ഇപ്പോൾ മിക്ക സഹോ​ദ​ര​ങ്ങ​ളും JW ലൈ​ബ്ര​റി​യിൽനി​ന്നാ​ണു ദിനവാ​ക്യം വായി​ക്കു​ന്നത്‌. a

‘ഒരു അമൂല്യ​സ​മ്മാ​നം’

 JW ലൈ​ബ്രറി മറ്റു പല വിധങ്ങ​ളി​ലും ആളുകൾക്കു പ്രയോ​ജനം ചെയ്യു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കാനഡ​യിൽ താമസി​ക്കുന്ന ജെൻവീവ്‌ പറയു​ന്നത്‌, ഈ ആപ്ലി​ക്കേഷൻ ഉള്ളതു​കൊണ്ട്‌ പതിവാ​യി പഠിക്കു​ന്നത്‌ അവർക്ക്‌ ഒരു ശീലമാ​യി എന്നാണ്‌. അവർ പറയുന്നു: “ദിവസ​വും രാവിലെ ഷെൽഫി​ലി​രി​ക്കുന്ന പുസ്‌ത​ക​ങ്ങ​ളൊ​ക്കെ എടുത്തു​വെച്ച്‌ പഠിക്ക​ണ​മെ​ന്നു​വെ​ച്ചാൽ സത്യം പറയാ​ല്ലോ, എന്നെ​ക്കൊണ്ട്‌ അതൊ​ന്നും നടക്കുന്ന കാര്യമല്ല. എന്നാൽ ടാബ്‌ല​റ്റിൽ ഈ ആപ്ലി​ക്കേഷൻ ഉള്ളതു​കൊണ്ട്‌ എനിക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം അതിലുണ്ട്‌. അങ്ങനെ ദിവസ​വും പഠിക്കു​ന്നത്‌ എനിക്ക്‌ ഇപ്പോൾ ഒരു ശീലമാ​യി. അത്‌ എന്റെ വിശ്വാ​സം ബലപ്പെ​ടാ​നും ആത്മീയത ശക്തമാ​കാ​നും സഹായി​ച്ചി​രി​ക്കു​ന്നു.”

ജെൻവീവ്‌

 കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ പ്രത്യേ​കിച്ച്‌ ഈ ആപ്ലി​ക്കേഷൻ ഒരുപാട്‌ ഉപകാ​ര​പ്പെട്ടു. ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ഷാർലിൻ അതെക്കു​റിച്ച്‌ പറയു​ന്നത്‌ ഇതാണ്‌: “കോവിഡ്‌-19 ലോക​മെ​ങ്ങും പടർന്നു​പി​ടി​ച്ചി​രി​ക്കുന്ന ഈ സമയത്ത്‌ കഴിഞ്ഞ ഒരു വർഷത്തി​ല​ധി​ക​മാ​യി നമ്മുടെ പുതിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ അച്ചടിച്ച കോപ്പി​കൾ ഒരെണ്ണം​പോ​ലും ഞാൻ കണ്ടിട്ടില്ല. എന്നാൽ JW ലൈ​ബ്രറി ഉള്ളതു​കൊണ്ട്‌ നമ്മുടെ വിശ്വാ​സം ശക്തമാ​ക്കി​നി​റു​ത്താൻ ആവശ്യ​മാ​യ​തെ​ല്ലാം കൃത്യ​മാ​യി കിട്ടുന്നു. യഹോവ സ്‌നേ​ഹ​ത്തോ​ടെ ഇങ്ങനെ​യൊ​രു കരുതൽ ചെയ്‌ത​തി​നു ഞാൻ ഒരുപാ​ടു നന്ദിയു​ള്ള​വ​ളാണ്‌.”

 ഫിലി​പ്പീൻസിൽ താമസി​ക്കുന്ന ഫേയെ​പ്പോ​ലെ​യാ​ണു പലരും ഈ ആപ്ലി​ക്കേ​ഷ​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌. ഫേ പറയുന്നു: “എന്റെ ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളെ​ല്ലാം ഈ ആപ്ലി​ക്കേ​ഷനെ ചുറ്റി​പ്പ​റ്റി​യാ​ണെന്നു പറയാം. കാരണം രാവിലെ എഴു​ന്നേ​റ്റാൽ ഞാൻ ആദ്യം​തന്നെ ഇതിൽനി​ന്നാ​ണു വായി​ക്കു​ന്നത്‌. വീട്ടു​ജോ​ലി​ക​ളൊ​ക്കെ ചെയ്യു​മ്പോൾ ഓഡി​യോ​കൾ കേൾക്കാൻ ഞാൻ ഈ ആപ്ലി​ക്കേഷൻ ഉപയോ​ഗി​ക്കു​ന്നു. ഇനി, മീറ്റി​ങ്ങി​നും ബൈബിൾപ​ഠ​ന​ത്തി​നും തയ്യാറാ​കാ​നും ഞാൻ ഇതാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ഒഴിവു​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ഞാൻ അതിലെ വീഡി​യോ​കൾ കാണാ​റുണ്ട്‌. എന്തി​നെ​ങ്കി​ലും വേണ്ടി കാത്തു​നിൽക്കേ​ണ്ടി​വ​രു​മ്പോൾ ഞാൻ ഇതിലെ ലേഖന​ങ്ങ​ളും ബൈബി​ളും ഒക്കെ വായി​ക്കും. ശരിക്കും ഒരു അമൂല്യ​സ​മ്മാ​ന​മാണ്‌ ഇത്‌.”

 ശുശ്രൂ​ഷ​യി​ലും ഈ ആപ്ലി​ക്കേഷൻ ഒരുപാ​ടു പ്രയോ​ജ​ന​പ്പെ​ടു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കാമറൂ​ണിൽനി​ന്നുള്ള ഒരു സഹോ​ദരി പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നി​ടെ, ഏതാനും ആഴ്‌ചകൾ മുമ്പ്‌ മറ്റൊരു സഹോ​ദരി ഉപയോ​ഗിച്ച ഒരു വാക്യം കാണി​ക്കാൻ ആഗ്രഹി​ച്ചു. പക്ഷേ അത്‌ ഏതാ​ണെന്ന്‌ ഓർമ​യില്ല. സഹോ​ദരി പറയുന്നു: “ആ വാക്യ​ത്തി​ലെ ഒരു പദപ്ര​യോ​ഗം എനിക്ക്‌ ഓർമ​യു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ അത്‌ ഉപയോ​ഗിച്ച്‌ JW ലൈ​ബ്ര​റി​യി​ലെ ബൈബി​ളിൽ ഞാൻ തിരഞ്ഞു. അങ്ങനെ ആ വാക്യം കണ്ടുപി​ടി​ക്കാൻ പറ്റി. മറന്നു​പോ​കുന്ന വാക്യങ്ങൾ കണ്ടുപി​ടി​ക്കാൻ പലപ്പോ​ഴും ഈ ആപ്ലി​ക്കേഷൻ എനിക്കു വലിയ സഹായ​മാണ്‌.”

 donate.pr418.com-ൽ പറഞ്ഞി​രി​ക്കുന്ന ഏതെങ്കി​ലും ഒരു രീതി​യി​ലൂ​ടെ നിങ്ങൾ നൽകിയ സംഭാവന JW ലൈ​ബ്രറി ആപ്ലി​ക്കേഷൻ തയ്യാറാ​ക്കാ​നും അതിന്റെ പ്രവർത്തനം മെച്ച​പ്പെ​ടു​ത്താ​നും ഞങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നു. ലോക​മെ​ങ്ങു​മുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ അതു വളരെ​യ​ധി​കം പ്രയോ​ജനം ചെയ്‌തി​ട്ടുണ്ട്‌. നിങ്ങളു​ടെ ഉദാര​മായ സംഭാ​വ​ന​യ്‌ക്കു വളരെ​വ​ളരെ നന്ദി.

JW ലൈ​ബ്രറി—നാഴി​ക​ക്ക​ല്ലു​കൾ

  1. 2013 ഒക്ടോബർ—പുതു​ക്കിയ പുതിയ ലോക ഭാഷാ​ന്തരം ബൈബിൾ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ആപ്ലി​ക്കേഷൻ പ്രകാ​ശനം ചെയ്‌തു

  2. 2015 ജനുവരി—ഇംഗ്ലീ​ഷി​ലുള്ള മറ്റു പ്രസി​ദ്ധീ​ക​ര​ണങ്ങൾ അതിൽ ലഭ്യമാ​ക്കി. അതിനു ശേഷം നൂറു​ക​ണ​ക്കി​നു മറ്റു ഭാഷക​ളി​ലും അവ ലഭ്യമാ​യി

  3. 2015 നവംബർ—പാഠഭാ​ഗത്ത്‌ പല നിറത്തിൽ അടയാ​ള​പ്പെ​ടു​ത്താ​നുള്ള സവി​ശേഷത ചേർത്തു

  4. 2016 മെയ്‌—മീറ്റി​ങ്ങി​നുള്ള വിവര​ങ്ങ​ളെ​ല്ലാം​കൂ​ടെ ഒരു സ്ഥലത്ത്‌ ലഭ്യമാ​ക്കി

  5. 2017 മെയ്‌—നോട്ട്‌ എഴുതാ​നുള്ള സൗകര്യം കൂട്ടി​ച്ചേർത്തു

  6. 2017 ഡിസംബർ—പഠന​ബൈ​ബി​ളി​ന്റെ സവി​ശേ​ഷ​തകൾ ലഭ്യമാ​ക്കി

  7. 2019 മാർച്ച്‌—ഓഡി​യോ​കൾ ഡൗൺലോഡ്‌ ചെയ്യാ​നും ഓൺ​ലൈ​നാ​യി വീഡി​യോ​കൾ കാണാ​നും ഗവേഷ​ണ​സ​ഹാ​യി​യി​ലെ ഉറവി​ട​ങ്ങ​ളിൽനി​ന്നുള്ള വിവരങ്ങൾ വായി​ക്കാ​നും ഉള്ള സൗകര്യം കൂട്ടി​ച്ചേർത്തു

  8. 2021 ജനുവരി—ജീവിതം ആസ്വദി​ക്കാം—എന്നേക്കും! എന്ന പുസ്‌തകം അതിന്റെ എല്ലാ സവി​ശേ​ഷ​ത​ക​ളോ​ടും​കൂ​ടെ ലഭ്യമാ​ക്കി

a ഓരോ തവണ JW ലൈ​ബ്ര​റി​യിൽനിന്ന്‌ എന്തെങ്കി​ലും ഡൗൺലോഡ്‌ ചെയ്യു​ന്ന​തി​നു പണച്ചെ​ല​വുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കഴിഞ്ഞ ഒരു വർഷം​തന്നെ jw.org-ൽനിന്നും JW ലൈ​ബ്ര​റി​യിൽനി​ന്നും ഇത്തരത്തിൽ ഡൗൺലോഡ്‌ ചെയ്യാ​നോ ഓൺ​ലൈ​നാ​യി കാണാ​നോ വേണ്ടി 11 കോടി​യി​ല​ധി​കം രൂപ നമ്മൾ ചെലവ​ഴി​ച്ചു. എന്നാൽ സാഹി​ത്യ​ങ്ങൾ അച്ചടിച്ച്‌ വിതരണം ചെയ്യു​ന്ന​തി​നും അതു​പോ​ലെ സിഡി-കളും ഡിവിഡി-കളും നിർമി​ക്കു​ന്ന​തി​നും വേണ്ടി​വ​രുന്ന തുക​യോ​ടുള്ള താരത​മ്യ​ത്തിൽ ഈ തുക വളരെ നിസ്സാ​ര​മാണ്‌.