വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

കോവിഡ്‌ 19-ന്റെ സമയത്ത്‌ രാജ്യ​ഹാ​ളു​കൾ സുരക്ഷി​ത​മാ​ക്കാൻ ചെയ്‌തത്‌

കോവിഡ്‌ 19-ന്റെ സമയത്ത്‌ രാജ്യ​ഹാ​ളു​കൾ സുരക്ഷി​ത​മാ​ക്കാൻ ചെയ്‌തത്‌

2022 ഒക്ടോബർ 1

 “ഗവൺമെന്റ്‌ നിയ​ന്ത്ര​ണങ്ങൾ ഇല്ലാത്തി​ട​ത്തോ​ളം ഏപ്രിൽ 1 മുതൽ ഒരുമിച്ച്‌ കൂടി​വ​ന്നുള്ള യോഗങ്ങൾ നടത്താൻ എല്ലാ സഭക​ളെ​യും ഭരണസം​ഘം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.” 2022 മാർച്ച്‌ തുടക്ക​ത്തിൽ jw.org-ൽ വന്ന ഈ അറിയിപ്പ്‌ ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ ജനത്തിന്‌ ആവേശം പകർന്നു. പക്ഷേ കോവിഡ്‌-19 മഹാമാ​രി അപ്പോ​ഴും അവസാ​നി​ച്ചി​രു​ന്നില്ല. a മീറ്റി​ങ്ങു​കൾക്കു കൂടി​വ​രു​ന്ന​വർക്ക്‌ വൈറസ്‌ പകരാ​തി​രി​ക്കാൻ രാജ്യ​ഹാ​ളു​ക​ളിൽ എന്തൊക്കെ മാറ്റങ്ങ​ളും സജ്ജീക​ര​ണ​ങ്ങ​ളും ഉപകര​ണ​ങ്ങ​ളും ആവശ്യ​മാ​യി​രു​ന്നു? രണ്ടു വർഷമാ​യി മീറ്റി​ങ്ങു​ക​ളൊ​ന്നും നടക്കാ​തി​രുന്ന രാജ്യ​ഹാ​ളു​കൾ പെട്ടെന്ന്‌ എങ്ങനെ​യാണ്‌ മീറ്റി​ങ്ങു​കൾക്കു സജ്ജമാ​യത്‌?

 ശരിക്കും പറഞ്ഞാൽ, രാജ്യ​ഹാ​ളിൽ മീറ്റി​ങ്ങു​കൾ തുടങ്ങു​ന്ന​തിന്‌ മാസങ്ങൾക്കു മുമ്പു​തന്നെ സഹോ​ദ​രങ്ങൾ അതിനു​വേ​ണ്ടി​യുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യാൻ തുടങ്ങി.

വ്യത്യസ്‌ത ആവശ്യങ്ങൾ, വ്യത്യസ്‌ത പരിഹാ​ര​ങ്ങൾ

 2020-ൽ നമ്മുടെ നേരി​ട്ടുള്ള മീറ്റി​ങ്ങു​കൾ നിറു​ത്തി​വെച്ച്‌ ഒരു മാസത്തി​നു​ള്ളിൽത്തന്നെ ന്യൂ​യോർക്കി​ലെ വാർവി​ക്കി​ലുള്ള നമ്മുടെ ലോക​വ്യാ​പക ഡിസൈൻ/നിർമാണ വിഭാഗം (ഡബ്ല്യു​ഡി​സി) രാജ്യ​ഹാ​ളു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. കോവിഡ്‌-19 വന്ന ഈ സാഹച​ര്യ​ത്തിൽ, ഇനി മുന്നോട്ട്‌ രാജ്യ​ഹാ​ളു​കൾ ഉപയോ​ഗി​ക്കുന്ന രീതി​യിൽ എന്തൊക്കെ മാറ്റം വരുത്ത​ണ​മെ​ന്നും അതു കൂടുതൽ സുരക്ഷി​ത​മാ​ക്കാൻ എന്തു ചെയ്യാ​മെ​ന്നും അവർ ആലോ​ചി​ച്ചു.

 ലോക​ത്തി​ന്റെ ഒരു ഭാഗത്ത്‌ ആവശ്യ​മുള്ള കാര്യ​ങ്ങളല്ല മറ്റു ചില ഭാഗങ്ങ​ളിൽ ആവശ്യ​മാ​യി​ട്ടു​ള്ളത്‌. ഡബ്ല്യു​ഡി​സി-യിൽ പ്രവർത്തി​ക്കുന്ന മാത്യു ഡി സാൻക്‌റ്റിസ്‌ സഹോ​ദരൻ പറയുന്നു: “ചിലയി​ട​ങ്ങ​ളി​ലെ പ്രശ്‌നം, കൈ കഴുകാൻ ആവശ്യ​മായ സൗകര്യ​ങ്ങൾ ഇല്ലാത്ത​താണ്‌. രാജ്യ​ഹാ​ളു​ക​ളിൽ വെള്ളം ലഭ്യമ​ല്ലെ​ങ്കിൽ അത്‌ പണം കൊടുത്ത്‌ മേടി​ക്കു​ക​യോ തൊട്ട​ടു​ത്തുള്ള പുഴയി​ലോ കിണറി​ലോ പോയി എടുത്തു​കൊ​ണ്ടു​വ​രു​ക​യോ വേണം. മറ്റു രാജ്യ​ങ്ങ​ളിൽ, കെട്ടി​ട​ത്തിൽ വെക്കുന്ന എ.സി., വായു​സ​ഞ്ചാര യൂണി​റ്റു​കൾ, ആരോ​ഗ്യ​ത്തോ​ടും ശുചി​ത്വ​ത്തോ​ടും ബന്ധപ്പെട്ട സൈൻബോർഡു​കൾ എന്നീ കാര്യ​ങ്ങ​ളിൽ ഗവൺമെ​ന്റു​കൾ ചില ഭേദഗ​തി​കൾ വരുത്തി​യി​രി​ക്കു​ന്നു.”

 ഇത്തരം പ്രശ്‌ന​ങ്ങളെ എങ്ങനെ​യാണ്‌ സഹോ​ദ​രങ്ങൾ കൈകാ​ര്യം ചെയ്‌തത്‌? പല രാജ്യ​ഹാ​ളു​ക​ളി​ലും “ലളിത​വും ചെലവ്‌ കുറഞ്ഞ​തും ആയ രീതികൾ വളരെ ഫലപ്ര​ദ​മാ​യി കണ്ടു” എന്ന്‌ മാത്യു പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, പാപ്പുവ ന്യൂഗി​നി​യിൽ 20 ലിറ്റർ കൊള്ളുന്ന ക്യാനു​ക​ളിൽ പൈപ്പ്‌ പിടി​പ്പിച്ച്‌ കൈ കഴുകാ​നുള്ള സൗകര്യം ഒരുക്കി. ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലുള്ള രാജ്യ​ഹാ​ളു​ക​ളിൽ പൊതു​വേ ഈ സജ്ജീക​രണം ഒരുക്കാൻ ഏകദേശം 3,000 രൂപയേ (40 യു.എസ്‌. ഡോളർ) വേണ്ടി​വ​ന്നു​ള്ളൂ. ആഫ്രി​ക്ക​യി​ലെ രാജ്യ​ഹാ​ളു​കൾക്കാ​യി 6,000-ത്തിലധി​കം ഉയർന്ന നിലവാ​ര​മുള്ള കൈ കഴുകൽ കേന്ദ്രങ്ങൾ ഏഷ്യയി​ലെ ഒരു വിതര​ണ​ക്കാ​ര​നിൽനിന്ന്‌ വാങ്ങിച്ചു.

ശുചിത്വകാര്യങ്ങളിൽ മാതാ​പി​താ​ക്കൾ മക്കൾക്ക്‌ നല്ല മാതൃക വെക്കുന്നു

 രാജ്യ​ഹാ​ളു​ക​ളിൽ മറ്റു ചില മാറ്റങ്ങ​ളും വരുത്തി. വായു​സ​ഞ്ചാ​രം കൂട്ടു​ന്ന​തി​നു​വേണ്ടി ഫാനു​ക​ളി​ലും വായു​സ​ഞ്ചാര യൂണി​റ്റു​ക​ളി​ലും മാറ്റം വരുത്തു​ക​യോ പുതി​യത്‌ പിടി​പ്പി​ക്കു​ക​യോ ചെയ്‌തു. മൈക്കു​കൾ കൈക​ളി​ലൂ​ടെ കൈമാ​റാ​തി​രി​ക്കാൻ മിക്ക രാജ്യ​ഹാ​ളു​ക​ളി​ലും മൈക്ക്‌ ഘടിപ്പി​ക്കാ​നുള്ള നീണ്ട സ്റ്റിക്കുകൾ വാങ്ങിച്ചു. ടാപ്പു​ക​ളി​ലോ വാതി​ലി​ന്റെ പിടി​യി​ലോ ഒക്കെ കൂടു​ത​ലാ​യി സ്‌പർശി​ക്കാൻ ഇടയു​ള്ള​തു​കൊണ്ട്‌ അവിടെ നിരന്തരം അണുവി​മു​ക്ത​മാ​ക്കി. ഇനി അതോ​ടൊ​പ്പം, അത്തരം സ്ഥലങ്ങളിൽ സ്‌പർശി​ക്കു​ന്നതു പരമാ​വധി കുറയ്‌ക്കാ​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, ചില സഭകൾ ബാത്‌റൂ​മു​ക​ളി​ലൊ​ക്കെ തനിയെ ഓണാ​കുന്ന സെൻസർ ടാപ്പുകൾ പിടി​പ്പി​ച്ചു. ചിലി​യിൽ ഈ ക്രമീ​ക​ര​ണങ്ങൾ ചെയ്യു​ന്ന​തിന്‌ ഒരു രാജ്യ​ഹാ​ളിന്‌ ഏതാണ്ട്‌ ഒരു ലക്ഷത്തി​ല​ധി​കം രൂപയാണ്‌ ആവശ്യ​മാ​യി​വ​ന്നത്‌.

മൈക്കു​കൾ കൈക​ളി​ലൂ​ടെ കൈമാ​റു​ന്നി​ല്ല

 രാജ്യ​ഹാ​ളു​കൾ സുരക്ഷി​ത​മാ​ക്കു​ന്ന​തിന്‌ പ്രാധാ​ന്യം കൊടു​ത്ത​പ്പോൾത്തന്നെ സംഭാ​വ​നകൾ പാഴാ​ക്കാ​തി​രി​ക്കാ​നും സഹോ​ദ​രങ്ങൾ പ്രത്യേ​കം ശ്രദ്ധിച്ചു. ഉദാഹ​ര​ണ​ത്തിന്‌, ചില സ്ഥലങ്ങളിൽ കൈ കഴുകൽ കേന്ദ്ര​ങ്ങൾക്കും മൈക്കു​കൾ പിടി​പ്പി​ക്കാ​നുള്ള സ്റ്റിക്കുകൾ മേടി​ക്കു​ന്ന​തി​നും ഗവൺമെ​ന്റു​കൾ തന്നിരി​ക്കുന്ന ഇളവുകൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി. ബ്രാ​ഞ്ചോ​ഫീ​സു​കൾ വലിയ അളവിൽ സാധനങ്ങൾ മേടി​ച്ച​പ്പോൾ അതും പണം ലാഭി​ക്കാൻ സഹായി​ച്ചു. ഇനി, ബ്രാ​ഞ്ചോ​ഫീ​സും ആഗോള പർച്ചേ​സിങ്‌ ഡിപ്പാർട്ടു​മെ​ന്റും മിക്ക​പ്പോ​ഴും നിർമാ​താ​ക്ക​ളു​ടെ കൈയിൽനിന്ന്‌ നേരിട്ട്‌ സാധനങ്ങൾ മേടിച്ചു. അങ്ങനെ കുറഞ്ഞ ചെലവിൽ സാധനങ്ങൾ കിട്ടി​യെന്നു മാത്രമല്ല അതു പെട്ടെന്നു ലഭ്യമാ​കു​ക​യും ചെയ്‌തു.

കൈകൾ അണുവി​മു​ക്ത​മാ​ക്കാ​നുള്ള സൗകര്യം

“ഇവിടെ ആയിരി​ക്കു​മ്പോൾ എനിക്കു ടെൻഷ​നില്ല”

 രാജ്യ​ഹാ​ളു​കൾ സുരക്ഷി​ത​മാ​ക്കാൻ ക്രമീ​ക​ര​ണങ്ങൾ ചെയ്‌ത​പ്പോൾ അതു മീറ്റി​ങ്ങി​നു വന്ന സഹോ​ദ​ര​ങ്ങളെ സംരക്ഷി​ച്ചെന്നു മാത്രമല്ല അത്‌ സഹോ​ദ​ര​ങ്ങൾക്ക്‌ സമാധാ​ന​വും നൽകി. ഉദാഹ​ര​ണ​ത്തിന്‌, പെറു​വി​ലെ ഡൂൾസീ​നെ എന്ന സഹോ​ദ​രിക്ക്‌ വീണ്ടും രാജ്യ​ഹാ​ളു​ക​ളിൽ മീറ്റിങ്ങ്‌ തുടങ്ങാൻപോ​കു​ന്നെന്നു കേട്ട​പ്പോൾ ഉള്ളിൽ “ചെറിയ പേടി തോന്നി.” അതിന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ സഹോ​ദരി പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “മഹാമാ​രി തുടങ്ങി​യ​പ്പോൾത്തന്നെ എനിക്കു കോവിഡ്‌ വന്നിരു​ന്നു. രാജ്യ​ഹാ​ളിൽ പോയി​ക്ക​ഴി​ഞ്ഞാൽ കോവിഡ്‌ പിന്നെ​യും വന്നാലോ എന്ന പേടി​യാ​യി​രു​ന്നു എനിക്ക്‌. പക്ഷേ രാജ്യ​ഹാ​ളിൽ സുരക്ഷ​യ്‌ക്കു​വേണ്ടി മൂപ്പന്മാർ ചെയ്‌ത ക്രമീ​ക​ര​ണങ്ങൾ കണ്ടപ്പോൾ ശരിക്കും ആശ്വാസം തോന്നി. എല്ലാവർക്കും സാനി​റ്റൈസ്‌ ചെയ്യാൻവേണ്ട സൗകര്യ​ങ്ങൾ ഉണ്ടായി​രു​ന്നു. ഉത്തരം പറയു​മ്പോൾ ആരും മൈക്കിൽ പിടി​ക്കേണ്ട ആവശ്യം​പോ​ലും വരുന്നില്ല. ഇനി ഓരോ മീറ്റി​ങ്ങി​നു മുമ്പും ശേഷവും ഹാളുകൾ അണുവി​മു​ക്ത​മാ​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ ഇവിടെ ആയിരി​ക്കു​മ്പോൾ എനിക്കു ടെൻഷ​നില്ല.” b

രാജ്യ​ഹാൾ അണുവി​മു​ക്ത​മാ​ക്കു​ന്നു

 സാംബി​യ​യി​ലു​ള്ള സാറ സഹോ​ദ​രിക്ക്‌ മറ്റൊരു പ്രശ്‌ന​മാണ്‌ നേരി​ട്ടത്‌. സാറ പറയുന്നു: “കുറച്ച്‌ മാസങ്ങൾക്കു മുമ്പാണ്‌ എന്റെ ഭർത്താവ്‌ കോവിഡ്‌ വന്ന്‌ മരിച്ചത്‌. വീണ്ടും രാജ്യ​ഹാ​ളിൽ പോയി​ത്തു​ട​ങ്ങു​മ്പോൾ എന്റെ ഭർത്താവ്‌ കൂടെ​യു​ണ്ടാ​കി​ല്ല​ല്ലോ എന്നോർത്ത്‌ എനിക്ക്‌ ടെൻഷ​നും വിഷമ​വും ഒക്കെ തോന്നി.” പക്ഷേ മീറ്റി​ങ്ങി​നു പോയ​പ്പോൾ സഹോ​ദ​രിക്ക്‌ എന്താണ്‌ തോന്നി​യത്‌? സാറ പറയു​ന്നത്‌ കേൾക്കുക: “ഈ അവസാ​ന​നാ​ളു​ക​ളിൽ യഹോവ നമ്മുടെ കൂടെ​യു​ണ്ടെന്ന്‌ നേരിട്ട്‌ മീറ്റി​ങ്ങി​നു പോയ​പ്പോൾ എനിക്കു കൂടുതൽ ഉറപ്പായി. മുമ്പ​ത്തെ​ക്കാ​ളും അധികം എനിക്കു പ്രോ​ത്സാ​ഹ​ന​വും ആശ്വാ​സ​വും പിന്തു​ണ​യും ഒക്കെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽനി​ന്നും മൂപ്പന്മാ​രിൽനി​ന്നും ലഭിച്ചു.”

മീറ്റി​ങ്ങിന്‌ നേരി​ട്ടു​വ​ന്ന​പ്പോ​ഴുള്ള സന്തോഷം

 രാജ്യ​ഹാ​ളു​ക​ളിൽ വീണ്ടും ഒത്തു​ച്ചേ​രാ​നാ​യ​തിൽ ലോക​മെ​ങ്ങു​മുള്ള നമ്മുടെ സഹോ​ദ​രങ്ങൾ വളരെ​യ​ധി​കം നന്ദിയു​ള്ള​വ​രാണ്‌. നിങ്ങളു​ടെ സംഭാ​വ​ന​കൾക്കു ഒത്തിരി നന്ദി. പലരും donate.pr418.com-ലൂടെയാണ്‌ സംഭാ​വ​നകൾ നൽകി​യത്‌. ശുദ്ധാ​രാ​ധ​ന​യ്‌ക്കാ​യി കൂടി​വ​രുന്ന ഇടങ്ങൾ സുരക്ഷി​ത​വും സൗകര്യ​പ്ര​ദ​വും ആക്കാൻ ഈ സംഭാ​വ​നകൾ സഹായി​ച്ചു.

a ഫോണിലൂടെയോ വീഡി​യോ കോൺഫ​റൻസി​ലൂ​ടെ​യോ മീറ്റി​ങ്ങു​കൾ കൂടാ​നുള്ള സൗകര്യം സാധ്യ​മായ ഇടങ്ങളിൽ ചെയ്‌തി​ട്ടുണ്ട്‌.

b അതോടൊപ്പം രാജ്യ​ഹാ​ളിൽ മീറ്റിങ്ങ്‌ കൂടു​ന്ന​വരെ മാസ്‌ക്‌ ധരിക്കാൻ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു.