വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

ദൈവ​ത്തോട്‌ അടുക്കാൻ സഹായി​ക്കുന്ന പാട്ടുകൾ

ദൈവ​ത്തോട്‌ അടുക്കാൻ സഹായി​ക്കുന്ന പാട്ടുകൾ

2021 നവംബർ 1

 സംഗീതം യഹോ​വ​യിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌. അതിന്‌ നമ്മുടെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും തൊട്ടു​ണർത്താ​നാ​കും. നമ്മുടെ ചിത്ര​ഗീ​ത​ങ്ങ​ളു​ടെ കാര്യ​ത്തി​ലും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌. മാത്രമല്ല, ചിത്ര​ഗീ​തങ്ങൾ നമ്മളെ യഹോ​വ​യി​ലേക്കു കൂടുതൽ അടുപ്പി​ക്കു​ക​യും ചെയ്യും.

 2014 മുതൽ 70-ലധികം ചിത്ര​ഗീ​തങ്ങൾ നമ്മൾ പുറത്തി​റ​ക്കി​യി​ട്ടുണ്ട്‌. ഇതിൽ ഒരു പാട്ടെ​ങ്കി​ലും ഇപ്പോൾ 500-ലധികം ഭാഷക​ളിൽ ലഭ്യമാണ്‌. ആരാണ്‌ ഇവയ്‌ക്കു പിന്നിൽ? എങ്ങനെ​യാണ്‌ ഇവ പുറത്തി​റ​ങ്ങു​ന്നത്‌?

തിരശ്ശീ​ല​യ്‌ക്കു പുറകിൽ

 ഭരണസം​ഘ​ത്തി​ന്റെ ടീച്ചിങ്‌ കമ്മിറ്റി​യു​ടെ മേൽനോ​ട്ട​ത്തി​ലുള്ള ഓഡി​യോ വീഡി​യോ വിഭാ​ഗ​ത്തി​ലെ മ്യൂസിക്‌ ടീമാണ്‌ ചിത്ര​ഗീ​തങ്ങൾ പുറത്തി​റ​ക്കു​ന്നത്‌. 13 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അടങ്ങു​ന്ന​താണ്‌ ആ മ്യൂസിക്‌ ടീം. പാട്ടുകൾ രചിക്കാ​നും അവയ്‌ക്ക്‌ ഈണം നൽകാ​നും അതുമാ​യി ബന്ധപ്പെട്ട മറ്റു കാര്യ​ങ്ങ​ളി​ലും അവർ സഹായി​ക്കു​ന്നു. ഇവരെ സഹായി​ക്കു​ന്ന​തി​നാ​യി ടീച്ചിങ്‌ കമ്മിറ്റി വിദൂര ബഥേൽസേ​വ​ക​രെ​യും നിയമി​ച്ചി​ട്ടുണ്ട്‌. അവരിൽ പാട്ടുകൾ രചിക്കു​ന്ന​വ​രും അതിന്‌ ഈണം നൽകു​ന്ന​വ​രും പാട്ടു​കാ​രും ഒക്കെയുണ്ട്‌. താഴ്‌മ​യുള്ള ആ സഹോ​ദ​രങ്ങൾ മറ്റുള്ള​വ​രിൽനിന്ന്‌ ബഹുമതി ഒന്നും പ്രതീ​ക്ഷി​ക്കാ​തെ തങ്ങൾക്കുള്ള കഴിവു​കൾ ഉപയോ​ഗി​ക്കു​ന്നു.

 ചിത്ര​ഗീ​ത​ങ്ങൾ എങ്ങനെ​യാണ്‌ നിർമി​ക്കു​ന്നത്‌? ഏതു തിരു​വെ​ഴു​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഒരു പാട്ടു രചി​ക്കേ​ണ്ട​തെ​ന്നും അത്‌ ആളുക​ളിൽ ഉണ്ടാക്കേണ്ട വികാരം എന്തായി​രി​ക്ക​ണ​മെ​ന്നും ആദ്യം​തന്നെ ടീച്ചിങ്‌ കമ്മിറ്റി തീരു​മാ​നി​ക്കും. പിന്നീട്‌, ആ പാട്ടിന്റെ വരികൾ എഴുതാ​നും ഈണം ചിട്ട​പ്പെ​ടു​ത്താ​നും മ്യൂസിക്‌ ടീം നിയമ​നങ്ങൾ കൊടു​ക്കും. എന്നിട്ട്‌ ആ പാട്ടിന്റെ ഒരു സാമ്പിൾ റെക്കോർഡ്‌ ചെയ്യും. പിന്നെ ടീച്ചിങ്‌ കമ്മിറ്റി, റെക്കോർഡ്‌ ചെയ്‌ത ആ സാമ്പിൾ വിലയി​രു​ത്തി വേണ്ട നിർദേ​ശങ്ങൾ കൊടു​ക്കും. തുടർന്ന്‌ മ്യൂസിക്‌ ടീം വേണ്ട മാറ്റങ്ങ​ളെ​ല്ലാം വരുത്തി ആ പാട്ടിന്റെ ശരിക്കു​മുള്ള റെക്കോർഡിങ്‌ നടത്തും. ഈ റെക്കോർഡി​ങ്ങു​കൾ പല സ്ഥലങ്ങളി​ലാ​യി​ട്ടാണ്‌ നടക്കു​ന്നത്‌, ബ്രാഞ്ചി​ലും വീടു​ക​ളി​ലും ഒക്കെയാ​യിട്ട്‌.

 ചിത്ര​ഗീ​ത​ങ്ങ​ളു​ടെ ഈണം ചിട്ട​പ്പെ​ടു​ത്താ​നും റെക്കോർഡ്‌ ചെയ്യാ​നും സഹോ​ദ​രങ്ങൾ പല തരത്തി​ലുള്ള കമ്പ്യൂട്ടർ പ്രോ​ഗ്രാ​മു​കൾ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. കൂടാതെ, പല സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളും അവയിൽനി​ന്നുള്ള ശബ്ദം സംയോ​ജി​പ്പി​ക്കു​ന്ന​തി​നുള്ള ഉപകര​ണ​ങ്ങ​ളും ആംപ്ലി​ഫ​യ​റു​ക​ളും സ്‌പീ​ക്ക​റു​ക​ളും മൈക്കു​ക​ളും ഒക്കെ ആവശ്യ​മാണ്‌. മൈക്കു​കൾക്ക്‌ ഏകദേശം 7,400 രൂപമു​തൽ 74,000-ത്തിലധി​കം രൂപവരെ ചെലവു​വ​രും. 2020-ൽ സംഗീത റെക്കോർഡി​ങ്ങി​നുള്ള ഉപകര​ണ​ങ്ങൾക്കു​വേണ്ടി മാത്ര​മാ​യി 85 ലക്ഷത്തി​ല​ധി​കം രൂപ ചെലവ​ഴി​ച്ചു.

 ചെലവ്‌ ചുരു​ക്കാ​നാ​യി നമ്മൾ എന്തെല്ലാ​മാ​ണു ചെയ്യു​ന്നത്‌? പാട്ടു പാടു​ന്ന​തി​നും സംഗീ​തോ​പ​ക​ര​ണങ്ങൾ വായി​ക്കു​ന്ന​തി​നും ബഥേലിൽ ഒരു വലിയ ടീം ഉണ്ടാക്കു​ന്ന​തി​നു പകരം വിദൂര ബഥേൽസേ​വ​കരെ ഉപയോ​ഗി​ക്കു​ന്നു. അതു​പോ​ലെ, സംഗീ​തോ​പ​ക​ര​ണങ്ങൾ വായി​ക്കാൻ പല സ്ഥലങ്ങളിൽനി​ന്നുള്ള സഹോ​ദ​ര​ങ്ങളെ ഒരുമി​ച്ചു​കൂ​ട്ടു​ന്ന​തി​നു പകരം പല സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ശബ്ദം ഒരു കമ്പ്യൂട്ടർ പ്രോ​ഗ്രാം ഉപയോ​ഗിച്ച്‌ സൃഷ്ടി​ക്കു​ന്നു.

“പാട്ടുകൾ എന്റെ വിശ്വാ​സം ശക്തമാക്കി”

 നമ്മുടെ ചിത്ര​ഗീ​തങ്ങൾ കേൾക്കാൻ സഹോ​ദ​ര​ങ്ങൾക്ക്‌ ഒത്തിരി ഇഷ്ടമാണ്‌. ജർമനി​യിൽ താമസി​ക്കുന്ന താര പറയുന്നു: “ടെൻഷ​ന​ടി​ച്ചി​രി​ക്കുന്ന സമയത്ത്‌ ഈ പാട്ടു​ക​ളൊ​ക്കെ കേൾക്കു​മ്പോൾ എനിക്കു വലിയ ആശ്വാസം തോന്നും. എന്റെ സ്വന്തം ഭാഷയിൽത്തന്നെ കേൾക്കു​മ്പോൾ യഹോവ എന്നെ കെട്ടി​പ്പി​ടി​ക്കു​ന്ന​തു​പോ​ലെ​യാണ്‌.“ കസാഖ്‌സ്ഥാ​നിൽനി​ന്നുള്ള ദിമി​ത്രി സഹോ​ദരൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “നമ്മുടെ ചിത്ര​ഗീ​തങ്ങൾ കേൾക്കാൻ എനിക്ക്‌ ഒത്തിരി ഇഷ്ടമാണ്‌. ഈ പാട്ടുകൾ കേൾക്കു​മ്പോൾ ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലുള്ള പാട്ടാ​ണോ എന്നോർത്ത്‌ ടെൻഷ​ന​ടി​ക്കേണ്ട. പിന്നെ, യഹോ​വ​യു​മാ​യി നല്ലൊരു ബന്ധം ഉണ്ടായി​രി​ക്കാ​നും ഈ പാട്ടുകൾ എന്നെ സഹായി​ക്കു​ന്നു.”

 ചിത്ര​ഗീ​ത​ങ്ങ​ളെ​ക്കു​റിച്ച്‌ സൗത്ത്‌ ആഫ്രി​ക്ക​യിൽനി​ന്നുള്ള ഡെലിയ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ആ പാട്ടുകൾ എന്റെ വിശ്വാ​സം ശക്തമാക്കി. ഞാൻ ഒരു പ്രശ്‌ന​ത്തി​ലാ​യി​രി​ക്കു​മ്പോൾ അല്ലെങ്കിൽ സങ്കട​പ്പെ​ട്ടി​രി​ക്കു​മ്പോൾ എന്റെ ആ സാഹച​ര്യ​ത്തിന്‌ യോജിച്ച ഒരു പാട്ടു കാണും. ചില​പ്പോൾ ആ പാട്ടു​ക​ളു​ടെ ട്യൂൺ ഒന്നു കേട്ടാൽ മതി, എനിക്ക്‌ ഭയങ്കര ആശ്വാ​സ​മാ​കും.”

 ചില ചിത്ര​ഗീ​തങ്ങൾ നമുക്ക്‌ ഒത്തിരി ഇഷ്ടമാ​യി​രി​ക്കും. സൗത്ത്‌ ആഫ്രി​ക്ക​യി​ലെ ലെറാ​റ്റോ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “‘കാൺമെൻ കൺമു​ന്നിൽ ഞാൻ,’ ‘വരാനി​രി​ക്കുന്ന പുതിയ ലോകം’ ഈ ചിത്ര​ഗീ​ത​ങ്ങ​ളാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടം. അതു കാണു​മ്പോൾ വീണ്ടും എന്റെ അമ്മയു​ടെ​കൂ​ടെ ജീവി​ക്കാൻ പറ്റുന്ന ആ കാലം എന്റെ മനസ്സിൽ വരും. ഓരോ പ്രാവ​ശ്യ​വും ഈ പാട്ടുകൾ കേൾക്കു​മ്പോൾ എന്നെ കെട്ടി​പ്പി​ടി​ക്കാൻ അമ്മ ഓടി​വ​രു​ന്ന​തു​പോ​ലെ എനിക്കു തോന്നും.”

 ശ്രീല​ങ്ക​യി​ലെ ഒരു ചെറു​പ്പ​ക്കാ​രിക്ക്‌ നമ്മുടെ ഒരു ചിത്ര​ഗീ​തം ശരിക്കും പ്രയോ​ജനം ചെയ്‌തു. ആ പെൺകു​ട്ടി പറയുന്നു: “ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യ​തു​കൊണ്ട്‌ ക്ലാസിൽ എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ എന്റെ സയൻസ്‌ ടീച്ചർ എന്നെ വല്ലാതെ വഴക്കു പറഞ്ഞു. ഞാൻ ശരിക്കും പേടി​ച്ചു​പോ​യി. എന്തു പറയണ​മെന്ന്‌ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. വീട്ടിൽ വന്നപ്പോൾ ‘പഠനം നിങ്ങളെ കരുത്ത​രാ​ക്കും’ എന്ന ചിത്ര​ഗീ​തം കാണാൻ അമ്മ എന്നോടു പറഞ്ഞു. അതു കണ്ടപ്പോൾ ടീച്ചർ ചോദിച്ച ചോദ്യ​ത്തിന്‌ നന്നായി ഗവേഷണം ചെയ്‌ത്‌ ഉത്തരം കൊടു​ക്ക​ണ​മെന്ന്‌ എനിക്കു തോന്നി. അടുത്ത ദിവസം​തന്നെ ഞാൻ ടീച്ചറി​നോട്‌ സംസാ​രി​ച്ചു. ഞാൻ പറഞ്ഞ​തെ​ല്ലാം ടീച്ചർ ശ്രദ്ധി​ച്ചു​കേ​ട്ടെന്നു മാത്രമല്ല യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സത്തെ വിലമ​തി​ക്കു​ക​യും ചെയ്‌തു. പ്രോ​ത്സാ​ഹനം പകരുന്ന ഇത്തരം പാട്ടുകൾ ഞങ്ങൾക്കു തരുന്ന​തിന്‌ യഹോ​വ​യു​ടെ സംഘട​ന​യോട്‌ എനിക്ക്‌ ഒരുപാട്‌ നന്ദിയുണ്ട്‌.”

 ഈ പാട്ടു​ക​ളു​ടെ ചെലവു​കൾക്ക്‌ ആവശ്യ​മായ പണം സംഘട​ന​യ്‌ക്ക്‌ എങ്ങനെ​യാ​ണു കിട്ടു​ന്നത്‌? ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കാ​യി സ്വമന​സ്സാ​ലെ നൽകുന്ന സംഭാ​വ​ന​ക​ളി​ലൂ​ടെ. അതിൽ donate.pr418.com-ലൂടെ ലഭിക്കുന്ന സംഭാ​വ​ന​ക​ളും ഉൾപ്പെ​ടു​ന്നു. നിങ്ങളു​ടെ ഉദാര​മായ സംഭാ​വ​ന​കൾക്കു നന്ദി.