വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

വിശ്വാ​സം ബലപ്പെ​ടു​ത്തുന്ന സത്യസ​ന്ധ​മായ വാർത്തകൾ

വിശ്വാ​സം ബലപ്പെ​ടു​ത്തുന്ന സത്യസ​ന്ധ​മായ വാർത്തകൾ

2021 ഡിസംബർ 1

 യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ വളരെ ചിന്തയു​ള്ള​വ​രാണ്‌. (1 പത്രോസ്‌ 2:17) കെനി​യ​യി​ലുള്ള ടാനിസ്‌ സഹോ​ദ​രി​യെ​പ്പോ​ലെ​യാ​ണു നമ്മളിൽ പലർക്കും തോന്നു​ന്നത്‌. സഹോ​ദരി പറയുന്നു: “ലോക​മെ​ങ്ങു​മുള്ള എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങ​ളു​ടെ വിശേ​ഷങ്ങൾ അറിയാൻ എനിക്ക്‌ എന്ത്‌ ഇഷ്ടമാ​ണെ​ന്നോ.” ടാനിസ്‌ സഹോ​ദ​രി​ക്കും ലക്ഷക്കണ​ക്കി​നു​വ​രുന്ന മറ്റു സാക്ഷി​കൾക്കും ഈ വിവര​ങ്ങ​ളൊ​ക്കെ എങ്ങനെ​യാണ്‌ അറിയാൻ കഴിയു​ന്നത്‌? 2013 മുതൽ jw.org വെബ്‌​സൈ​റ്റി​ലെ വാർത്താ​ജാ​ല​ക​ത്തി​ലൂ​ടെ​യാണ്‌ ആ വിവരങ്ങൾ അറിയാ​നാ​കു​ന്നത്‌.

 യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള സത്യസ​ന്ധ​മായ ധാരാളം റിപ്പോർട്ടു​കൾ വാർത്താ​ജാ​ല​ക​ത്തിൽ വരാറുണ്ട്‌. പല ഭാഷക​ളിൽ ബൈബിൾ പുറത്തി​റ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും നിർമാ​ണ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും പ്രധാ​ന​പ്പെട്ട മറ്റു പല സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചും അതിലൂ​ടെ അറിയാം. ഇനി, വിശ്വാ​സ​ത്തി​ന്റെ പേരിൽ തടവി​ലാ​ക്ക​പ്പെട്ട നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​ക്കു​റി​ച്ചുള്ള വിവര​ങ്ങ​ളും അതിലുണ്ട്‌. പ്രചാ​ര​ണ​പ​രി​പാ​ടി​ക​ളെ​യും സ്‌മാ​ര​കാ​ച​ര​ണ​ത്തെ​യും കുറി​ച്ചുള്ള പ്രോ​ത്സാ​ഹനം പകരുന്ന അനുഭ​വ​ങ്ങ​ളും നമുക്ക്‌ അതിലൂ​ടെ ലഭിക്കു​ന്നു. ഈ വാർത്ത​കൾക്കു​വേണ്ട വിവരങ്ങൾ ആരാണ്‌ ശേഖരി​ക്കു​ന്നത്‌? ഇതൊക്കെ എങ്ങനെ​യാണ്‌ തയ്യാറാ​ക്കു​ന്നത്‌?

വാർത്തകൾ വാർത്താ​ജാ​ല​ക​ത്തി​ലേക്ക്‌

 ലോകാ​സ്ഥാ​ന​ത്തുള്ള പൊതു​വി​വര കാര്യാ​ലയം (ഒപിഐ) ആണ്‌ വാർത്താ​ജാ​ല​ക​ത്തി​ന്റെ പ്രവർത്ത​നങ്ങൾ നോക്കി​ന​ട​ത്തു​ന്നത്‌. ഭരണസം​ഘ​ത്തി​ന്റെ കോ-ഓർഡി​നേ​റ്റേ​ഴ്‌സ്‌ കമ്മിറ്റി​യു​ടെ കീഴി​ലാണ്‌ ഇതു പ്രവർത്തി​ക്കു​ന്നത്‌. വിദൂര ബഥേൽസേ​വകർ ഉൾപ്പെടെ 100-ലധികം സഹോ​ദ​രങ്ങൾ ഈ ഡിപ്പാർട്ടു​മെ​ന്റി​ലുണ്ട്‌. അവരിൽതന്നെ ലേഖനം എഴുതു​ന്ന​വ​രും വിവരങ്ങൾ ശേഖരി​ക്കു​ന്ന​വ​രും വീഡി​യോ​ക​ളും ചിത്ര​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട ജോലി ചെയ്യു​ന്ന​വ​രും പരിഭാ​ഷ​ക​രും ഒക്കെയുണ്ട്‌. ഇനി മറ്റു ചിലരു​ടെ ജോലി, ഗവൺമെന്റ്‌ അധികാ​രി​ക​ളെ​യോ വിദ്യാ​ഭ്യാ​സ​മേ​ഖ​ല​യിൽ ഉള്ളവ​രെ​യോ മാധ്യ​മ​പ്ര​വർത്ത​ക​രെ​യോ ഒക്കെ ബന്ധപ്പെ​ടു​ന്ന​താണ്‌. ഈ പൊതു​വി​വര കാര്യാ​ല​യത്തെ സഹായി​ക്കാ​നാ​യി ലോക​മെ​ങ്ങു​മുള്ള ബ്രാഞ്ചു​ക​ളിൽ 80-ലധികം പബ്ലിക്‌ ഇൻഫോർമേഷൻ ഡെസ്‌കു​കൾ (പിഐഡി) ഉണ്ട്‌.

 ഒരു വാർത്ത തയ്യാറാ​ക്കു​ന്ന​തിന്‌ ഒപിഐ, പിഐ​ഡി​യു​മാ​യി ചേർന്ന്‌ പ്രവർത്തി​ക്കു​ന്നു. പ്രസി​ദ്ധീ​ക​രി​ക്കാ​വുന്ന ഒരു വാർത്ത​യു​ണ്ടെന്നു കണ്ടാൽ നമ്മുടെ സഹോ​ദ​രങ്ങൾ അതെക്കു​റിച്ച്‌ നന്നായി അന്വേ​ഷിച്ച്‌ സത്യസ​ന്ധ​മായ വിവരങ്ങൾ ശേഖരി​ക്കു​ന്നു. അതിനാ​യി അവർ പലരെ​യും അഭിമു​ഖം ചെയ്യും, വിദഗ്‌ധ​രു​മാ​യി സംസാ​രി​ക്കും. ഇങ്ങനെ വിവരങ്ങൾ ശേഖരി​ച്ച​ശേഷം അവർ ആ വാർത്താ​ലേ​ഖനം എഴുതും, എഡിറ്റ്‌ ചെയ്യും, തെറ്റുകൾ എന്തെങ്കി​ലും ഉണ്ടോ എന്ന്‌ വായി​ച്ചു​നോ​ക്കും, അതോ​ടൊ​പ്പം ഫോ​ട്ടോ​കൾ ചേർക്കും, അനുമ​തി​ക്കാ​യി കോ-ഓർഡി​നേ​റ്റേ​ഴ്‌സ്‌ കമ്മിറ്റിക്ക്‌ അയച്ചു​കൊ​ടു​ക്കും.

നന്ദി നിറഞ്ഞ വാക്കുകൾ

 വാർത്താ​ജാ​ല​ക​ത്തെ​ക്കു​റിച്ച്‌ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ എന്താണ്‌ തോന്നു​ന്നത്‌? ഫിലി​പ്പീൻസി​ലുള്ള ചെറിൽ എന്ന ഒരു സഹോ​ദരി പറയുന്നു: “ഞാൻ എന്റെ ഒരു ദിവസം തുടങ്ങു​ന്ന​തു​തന്നെ യഹോ​വ​യു​ടെ സംഘട​ന​യെ​ക്കു​റി​ച്ചും സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ഒക്കെയുള്ള വാർത്തകൾ വായി​ച്ചു​കൊ​ണ്ടാണ്‌. അത്‌ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌.”

 jw.org-ൽ വരുന്ന വാർത്ത​ക​ളും മറ്റു മാധ്യ​മ​ങ്ങ​ളിൽ വരുന്ന വാർത്ത​ക​ളും തമ്മിലുള്ള വ്യത്യാ​സ​മാണ്‌ പല വായന​ക്കാ​രും പറയാ​റു​ള്ളത്‌. കസാഖ്‌സ്ഥാ​നി​ലുള്ള റ്റാറ്റി​യാന പറയുന്നു: “jw.org-ൽ വരുന്ന വാർത്തകൾ ശരിയാ​ണോ എന്ന്‌ സംശയി​ക്കേണ്ട ആവശ്യ​മേ​യില്ല. അത്‌ വിശ്വ​സി​ക്കാ​വുന്ന സത്യസ​ന്ധ​മായ വാർത്ത​ക​ളാണ്‌.” മെക്‌സി​ക്കോ​യി​ലെ അൽമാ സഹോ​ദ​രി​യു​ടെ വാക്കുകൾ ഇങ്ങനെ​യാണ്‌: “പൊതു​വേ മാധ്യ​മ​ങ്ങ​ളി​ലെ വാർത്തകൾ കണ്ടാൽ നമ്മുടെ ടെൻഷൻ കൂടും. പക്ഷേ വാർത്താ​ജാ​ല​ക​ത്തി​ലെ ലേഖനങ്ങൾ നമുക്കു പ്രോ​ത്സാ​ഹനം തരുന്ന​താണ്‌.”

 വാർത്താ​ജാ​ല​ക​ത്തി​ലെ വിവരങ്ങൾ വിശ്വ​സി​ക്കാ​മെന്നു മാത്രമല്ല, അതു നമ്മുടെ വിശ്വാ​സം ബലപ്പെ​ടു​ത്തു​ന്ന​തു​മാണ്‌. കെനി​യ​യി​ലുള്ള ബെർണാഡ്‌ പറയുന്നു: “ലോക​ത്തി​ന്റെ ഏതു ഭാഗത്തു​നി​ന്നുള്ള സഹോ​ദ​രങ്ങൾ ആണെങ്കി​ലും അവരെ​ല്ലാം എന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​ണെന്ന്‌ ചിന്തി​ക്കാൻ ഈ വാർത്തകൾ എന്നെ സഹായി​ക്കു​ന്നുണ്ട്‌. അതു​കൊണ്ട്‌ അവരുടെ പേരു​ക​ളും സാഹച​ര്യ​ങ്ങ​ളും എടുത്തു​പ​റഞ്ഞ്‌ പ്രാർഥി​ക്കാൻ എനിക്കു പറ്റുന്നുണ്ട്‌.” കെനി​യ​യിൽത​ന്നെ​യുള്ള ബി​ബ്രോൺ സഹോ​ദ​രി​യു​ടെ വാക്കുകൾ ഇങ്ങനെ​യാണ്‌: “പുതി​യ​പു​തിയ ഭാഷക​ളിൽ ബൈബിൾ പുറത്തി​റ​ങ്ങു​ന്ന​തി​നെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ എനിക്ക്‌ ആവേശം തോന്നാ​റുണ്ട്‌. യഹോവ പക്ഷപാ​ത​മുള്ള ഒരു ദൈവ​മ​ല്ലെന്ന്‌ ഇത്‌ എന്നെ ഓർമി​പ്പി​ക്കു​ന്നു.”

ലോകമെങ്ങുമുള്ള സഹോ​ദ​രങ്ങൾ നേരി​ടുന്ന പ്രശ്‌നങ്ങൾ എടുത്തു​പ​റഞ്ഞ്‌ പ്രാർഥി​ക്കാൻ വാർത്താ​ജാ​ലകം നമ്മളെ സഹായി​ക്കു​ന്നു

 ഉപദ്ര​വ​ങ്ങൾ നേരി​ടുന്ന സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്ത​കൾപോ​ലും നമുക്കു പ്രോ​ത്സാ​ഹനം തരും. “അവരുടെ ധൈര്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ എന്റെ വിശ്വാ​സം ശക്തമാ​ക്കു​ന്നു” എന്ന്‌ കെനി​യ​യി​ലെ ജാക്ലിൻ പറയുന്നു. സഹോ​ദരി തുടർന്ന്‌ പറയുന്നു: “അവർ എങ്ങനെ​യാണ്‌ ഇതു​പോ​ലെ സഹിച്ചു​നിൽക്കു​ന്ന​തെന്ന്‌ ഞാൻ ചിന്തി​ക്കാ​റുണ്ട്‌. നമുക്കു ചെറു​തെന്നു തോന്നി​യേ​ക്കാ​വുന്ന ചില കാര്യ​ങ്ങ​ളു​ണ്ട​ല്ലോ, പ്രാർഥ​ന​യും ബൈബിൾവാ​യ​ന​യും പാട്ടു​പാ​ടു​ന്ന​തും ഒക്കെ. അതാണ്‌ അവരെ പിടി​ച്ചു​നിൽക്കാൻ സഹായി​ക്കു​ന്ന​തെന്ന്‌ എനിക്കു മനസ്സി​ലാ​യി.”

 പ്രകൃ​തി​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ചുള്ള വാർത്തകൾ അറിയാൻ കഴിയു​ന്ന​തും സഹോ​ദ​രങ്ങൾ വിലമ​തി​ക്കു​ന്നുണ്ട്‌. കോസ്റ്റ​റീ​ക്ക​യി​ലുള്ള ബിയാ​ട്രീസ്‌ സഹോ​ദ​രി​യു​ടെ ഈ വാക്കു​ക​ളിൽ ആ നന്ദി കാണാം: “ഒരു ദുരന്തം ഉണ്ടാകു​മ്പോൾ സഹോ​ദ​ര​ങ്ങൾക്ക്‌ ആവശ്യ​മാ​യ​തൊ​ക്കെ സ്‌നേ​ഹ​ത്തോ​ടെ എത്ര പെട്ടെ​ന്നാണ്‌ സംഘടന എത്തിച്ച്‌ കൊടു​ക്കു​ന്ന​തെന്ന്‌ ഈ വാർത്തകൾ വായി​ക്കു​മ്പോൾ ഞാൻ ചിന്തി​ക്കാ​റുണ്ട്‌. ഇതു ശരിക്കും യഹോ​വ​യു​ടെ സംഘട​ന​ത​ന്നെ​യാ​ണെന്ന്‌ എനിക്കു കൂടുതൽ ഉറപ്പാ​കു​ന്നു.”

 ലോക​മെ​ങ്ങു​മു​ള്ള നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പുതി​യ​പു​തിയ വാർത്തകൾ അറിയാ​നാ​കു​ന്ന​തിൽ നമ്മളെ​ല്ലാം നന്ദിയു​ള്ള​വ​രാണ്‌. ഇതെല്ലാം നടക്കു​ന്നതു ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കു​വേണ്ടി നിങ്ങൾ സംഭാവന നൽകു​ന്ന​തു​കൊ​ണ്ടാണ്‌. പലരും donate.pr418.com വഴിയാണ്‌ ഇത്തരം സംഭാ​വ​നകൾ നൽകാ​റു​ള്ളത്‌. നിങ്ങളു​ടെ ഉദാര​മായ സംഭാ​വ​ന​കൾക്ക്‌ ഒരുപാ​ടു നന്ദി.