വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗോള ജലക്ഷാ​മ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ആഗോള ജലക്ഷാ​മ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

 ജീവി​ക്കാൻ നമു​ക്കെ​ല്ലാം ശുദ്ധജലം ആവശ്യ​മാണ്‌. “ലോക​മെ​ങ്ങും ജലത്തിന്റെ ആവശ്യം കൂടി​വ​രു​ന്ന​തു​കൊണ്ട്‌ . . . നമ്മൾ വലിയ ജലക്ഷാ​മം​ത​ന്നെ​യാണ്‌ നേരി​ടു​ന്നത്‌” എന്ന്‌ യുഎൻ സെക്ര​ട്ടറി ജനറലായ അന്റോ​ണി​യോ ഗുട്ടെ​റസ്‌ മുന്നറി​യിപ്പ്‌ നൽകി. “ലോക​മെ​മ്പാ​ടു​മുള്ള കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ഇപ്പോൾത്തന്നെ ശുദ്ധജലം ലഭ്യമല്ല.”

Strdel/AFP via Getty Images

 എല്ലാ ആളുകൾക്കും ആവശ്യ​മായ ശുദ്ധജലം എന്നെങ്കി​ലും ലഭിക്കു​മോ? അതോ നമ്മൾ എന്നും ജലക്ഷാമം നേരി​ടേ​ണ്ടി​വ​രു​മോ? ബൈബിൾ എന്തു പറയുന്നു?

വെള്ളത്തി​ന്റെ ലഭ്യത​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ ഉറപ്പു​ത​രു​ന്നത്‌?

 ജലക്ഷാമം ഒരിക്കൽ ഇല്ലാതാ​കു​മെ​ന്നും എല്ലാവർക്കും ധാരാളം ശുദ്ധജലം ലഭ്യമാ​കു​മെ​ന്നും ബൈബിൾ ഉറപ്പുതരുന്നു.

 “മരുഭൂ​മി​യിൽ ഉറവകൾ പൊട്ടി​പ്പു​റ​പ്പെ​ടും, മരു​പ്ര​ദേ​ശത്ത്‌ അരുവി​കൾ ഒഴുകും. വരണ്ടു​ണ​ങ്ങിയ നിലം ഈറ്റകൾ വളരുന്ന തടാക​മാ​യി മാറും, ദാഹിച്ച്‌ വരണ്ട നിലം നീരു​റ​വ​ക​ളാ​കും.”—യശയ്യ 35:6, 7.

 ബൈബി​ളിൽ പറയുന്ന ഈ കാര്യം വിശ്വ​സി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌? ഭൂമി​യു​ടെ രൂപകൽപ്പ​ന​യി​ലെ ഒരു സവി​ശേ​ഷ​ത​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്ന​തെന്ന്‌ നോക്കാം.

ഭൂമി​യെ​യും ജലപരി​വൃ​ത്തി​യെ​യും കുറിച്ച്‌ ബൈബിൾ പറയു​ന്നത്‌

 ‘ദൈവം ഭൂമിയെ വെറുതേ സൃഷ്ടി​ക്കാ​തെ, മനുഷ്യർക്കു താമസി​ക്കാൻ ഉണ്ടാക്കി.’—യശയ്യ 45:18.

 ജീവൻ നിലനി​റു​ത്താൻ കഴിയുന്ന രീതി​യി​ലാണ്‌ ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌. അതിനു​വേണ്ടി ധാരാളം ശുദ്ധജലം ലഭ്യമാ​കുന്ന വിധത്തിൽ ദൈവം പ്രകൃ​തി​വ്യ​വ​സ്ഥകൾ ക്രമീ​ക​രി​ച്ചു.

 “ദൈവം വെള്ളത്തു​ള്ളി​കൾ വലി​ച്ചെ​ടു​ക്കു​ന്നു; നീരാവി ഘനീഭ​വിച്ച്‌ മഴയായി രൂപം കൊള്ളു​ന്നു. പിന്നെ മേഘങ്ങൾ അതു ചൊരി​യു​ന്നു; അതു മനുഷ്യ​രു​ടെ മേൽ പെയ്‌തി​റ​ങ്ങു​ന്നു.”—ഇയ്യോബ്‌ 36:27, 28.

 ലളിത​മാ​യി പറഞ്ഞാൽ, വെള്ളം വീണ്ടും ഉപയോ​ഗ​പ്ര​ദ​മാ​ക്കു​ന്ന​തി​നും എല്ലായി​ട​ത്തും എത്തിക്കു​ന്ന​തി​നും ആയി ദൈവം പ്രകൃ​തി​യിൽ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചാണ്‌ ഈ ഭാഗം പറയു​ന്നത്‌. കരയിൽനി​ന്നും കടലിൽനി​ന്നും ഉള്ള വെള്ളം നീരാ​വി​യാ​യി​ത്തീ​രു​ക​യും അത്‌ ഘനീഭ​വിച്ച്‌ മഴയായി പെയ്യു​ക​യും ചെയ്യുന്നു. അങ്ങനെ മനുഷ്യർക്കും മൃഗങ്ങൾക്കും ശുദ്ധമായ ജലം എപ്പോ​ഴും ലഭിക്കു​ന്നു.—സഭാ​പ്ര​സം​ഗകൻ 1:7; ആമോസ്‌ 5:8.

 “തക്ക കാലത്ത്‌ ഞാൻ നിങ്ങൾക്കു മഴ തരും. ഭൂമി വിളവ്‌ തരുക​യും വൃക്ഷങ്ങൾ ഫലം നൽകു​ക​യും ചെയ്യും.”—ലേവ്യ 26:4.

 കൃഷി​ക്കാ​രാ​യ പുരാതന ഇസ്രാ​യേ​ല്യർക്ക്‌ സ്ഥിരമാ​യി വെള്ളം നൽകി​ക്കൊണ്ട്‌ അവരുടെ വിള​വെ​ടു​പ്പി​നെ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ ദൈവം ഉറപ്പു​കൊ​ടു​ത്തു. നല്ല ഭക്ഷ്യവ​സ്‌തു​ക്കൾ ഉത്‌പാ​ദി​പ്പി​ക്ക​ണ​മെ​ങ്കിൽ തക്ക സമയത്ത്‌ ആവശ്യ​ത്തിന്‌ മഴ ലഭിക്ക​ണ​മെന്ന്‌ ദൈവ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു.

 പുരാതന ഇസ്രാ​യേ​ലിൽ ചെയ്‌ത​തു​പോ​ലെ​തന്നെ ദൈവം ഉടനെ മുഴു​ഭൂ​മി​യി​ലും ചെയ്യും. (യശയ്യ 30:23) എന്നാൽ ഇപ്പോൾ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും ജലക്ഷാമം രൂക്ഷമാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആവശ്യ​ത്തിന്‌ മഴ ലഭിക്കാ​ത്തത്‌ ഈ പ്രശ്‌ന​ത്തി​ന്റെ ഒരു കാരണം മാത്ര​മാണ്‌. ജലക്ഷാ​മ​ത്തിന്‌ ഇടയാ​ക്കുന്ന മറ്റു പ്രശ്‌ന​ങ്ങൾക്കുള്ള പരിഹാ​ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തെങ്കി​ലും പറയു​ന്നു​ണ്ടോ?

ജലക്ഷാ​മ​ത്തിന്‌ ഒരു അവസാനം

 ജലക്ഷാമം ഉൾപ്പെ​ടെ​യുള്ള നമ്മുടെ ഭൂമിയെ ബാധി​ക്കുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളും ദൈവം തന്റെ രാജ്യ​ത്തി​ലൂ​ടെ പരിഹ​രി​ക്കു​മെന്ന്‌ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നു. (മത്തായി 6:9, 10) ദൈവ​രാ​ജ്യം എന്നത്‌ ഭൂമി​യു​ടെ മേൽ ഭരിക്കുന്ന ഒരു സ്വർഗീ​യ​ഗ​വൺമെ​ന്റാണ്‌. (ദാനി​യേൽ 2:44; വെളി​പാട്‌ 11:15) മനുഷ്യ​ഗ​വൺമെ​ന്റു​കൾക്ക്‌ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ദൈവ​രാ​ജ്യം ചെയ്യും. അത്‌ ജലക്ഷാ​മ​ത്തിന്‌ ഇടയാ​ക്കുന്ന കാരണ​ങ്ങ​ളെ​ല്ലാം ഇല്ലാതാ​ക്കും.

 പ്രശ്‌നം: കാലാ​വ​സ്ഥാ​വ്യ​തി​യാ​നം ജലപരി​വൃ​ത്തി​യെ കാര്യ​മാ​യി ബാധി​ക്കു​ന്നു. അതിന്റെ ഭവിഷ്യ​ത്തു​ക​ളിൽ ചിലതാണ്‌, അതിക​ഠി​ന​മായ വരൾച്ച അല്ലെങ്കിൽ കനത്ത മഴയോ ഉയർന്ന സമു​ദ്ര​ജ​ല​നി​ര​പ്പോ കാരണം ഉണ്ടാകുന്ന വെള്ള​പ്പൊ​ക്കം.

 പരിഹാ​രം: ദൈവ​രാ​ജ്യം പ്രകൃ​തി​യു​ടെ എല്ലാ കേടു​പാ​ടു​ക​ളും പരിഹ​രി​ക്കും. അങ്ങനെ ഭൂമി പഴയതു​പോ​ലെ​യാ​കും. ദൈവം ഇങ്ങനെ ഉറപ്പു​ത​രു​ന്നു: “ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു.” (വെളി​പാട്‌ 21:5) ദൈവ​രാ​ജ്യം വരു​മ്പോൾ വരണ്ടു​ണ​ങ്ങിയ ദേശങ്ങ​ളിൽ ധാരാളം ശുദ്ധജലം ലഭ്യമാ​കും. ഇപ്പോൾ വാസ​യോ​ഗ്യ​മ​ല്ലാത്ത സ്ഥലങ്ങളിൽപ്പോ​ലും അന്ന്‌ ജീവൻ തുടി​ക്കും. (യശയ്യ 41:17-20) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രി​സ്‌തു ഭൂമി​യി​ലെ പ്രകൃ​തി​ശ​ക്തി​കളെ നിയ​ന്ത്രി​ക്കു​ക​യും ചെയ്യും.

 യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ വലിയ കൊടു​ങ്കാ​റ്റി​നെ ശാന്തമാ​ക്കി. ദൈവം യേശു​വിന്‌ നൽകിയ ശക്തിയു​ടെ ഒരു ചെറിയ രൂപം യേശു അന്ന്‌ കാണി​ക്കു​ക​യാ​യി​രു​ന്നു. (മർക്കോസ്‌ 4:39, 41) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രി​സ്‌തു ഭരിക്കു​മ്പോൾ പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളൊ​ന്നും ഉണ്ടാകില്ല. ദുരന്ത​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ആ കാലത്ത്‌ ആളുകൾ യഥാർഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ആസ്വദി​ക്കും.

 പ്രശ്‌നം: ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​തെ പ്രവർത്തി​ക്കുന്ന മനുഷ്യ​രും അത്യാ​ഗ്ര​ഹി​ക​ളായ കമ്പനി​ക​ളും ബിസി​നെ​സ്സു​കാ​രും നദിക​ളും തടാക​ങ്ങ​ളും ഭൂമിക്ക്‌ അടിയി​ലെ ജലസം​ഭ​ര​ണി​ക​ളും മലിന​മാ​ക്കു​ന്നു. ഇതും ശുദ്ധജ​ല​ക്ഷാ​മ​ത്തിന്‌ കാരണ​മാ​കു​ന്നു.

 പരിഹാ​രം: ദൈവം ഭൂമിയെ ശുദ്ധീ​ക​രി​ക്കും. പുഴക​ളെ​യും തടാക​ങ്ങ​ളെ​യും കടലു​ക​ളെ​യും മണ്ണി​നെ​യും എല്ലാം പൂർവ​സ്ഥി​തി​യി​ലാ​ക്കും. അങ്ങനെ ഭൂമി ഒരു പറുദീ​സ​യാ​കും. കാവ്യാ​ത്മ​ക​രൂ​പ​ത്തിൽ ബൈബി​ളിൽ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “വിജന​ഭൂ​മി​യും വരണ്ടു​ണ​ങ്ങിയ ദേശവും സന്തോ​ഷി​ച്ചു​ല്ല​സി​ക്കും, മരു​പ്ര​ദേശം ആനന്ദിച്ച്‌ കുങ്കു​മം​പോ​ലെ പൂക്കും.”—യശയ്യ 35:1.

 പ്രകൃ​തി​യെ​ക്കു​റി​ച്ചോ സഹമനു​ഷ്യ​രെ​ക്കു​റി​ച്ചോ ചിന്തി​ക്കാ​തെ പ്രവർത്തി​ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും? “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കും” എന്നു ദൈവം ഉറപ്പു​ത​ന്നി​രി​ക്കു​ന്നു.—വെളി​പാട്‌ 11:18; സുഭാ​ഷി​തങ്ങൾ 2:21, 22.

 പ്രശ്‌നം: മനുഷ്യർ ഇന്ന്‌ വെള്ളം ദുരു​പ​യോ​ഗം ചെയ്യുന്നു. ഭൂമിക്ക്‌ വീണ്ടും ഉത്‌പാ​ദി​പ്പി​ക്കാൻ കഴിയു​ന്ന​തി​നെ​ക്കാൾ വേഗത്തിൽ ആളുകൾ വെള്ളം പാഴാ​ക്കു​ന്നു.

 പരിഹാ​രം: ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ, അത്യാ​ഗ്ര​ഹി​ക​ളായ മനുഷ്യ​രു​ടെ ഇഷ്ടമല്ല, ദൈവ​ത്തി​ന്റെ ഇഷ്ടം ‘ഭൂമി​യിൽ നടക്കും.’ (മത്തായി 6:9, 10) ദൈവ​രാ​ജ്യം അതിന്റെ കീഴിലെ മനുഷ്യർക്ക്‌ ഏറ്റവും നല്ല വിദ്യാ​ഭ്യാ​സം നൽകും. “ഭൂമി മുഴുവൻ യഹോ​വ​യു​ടെ പരിജ്ഞാ​നം നിറഞ്ഞി​രി​ക്കും” എന്ന്‌ യശയ്യ 11:9 പറയുന്നു. a ആ ഉന്നതമായ ജ്ഞാനം ലഭിക്കു​ന്ന​തു​കൊ​ണ്ടും ദൈവ​ത്തോ​ടും ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളോ​ടും ആഴമേ​റിയ സ്‌നേഹം ഉള്ളതു​കൊ​ണ്ടും അന്ന്‌ മനുഷ്യർ മനോ​ഹ​ര​മായ ഈ ഗ്രഹ​ത്തെ​യും അതിലെ പ്രകൃ​തി​വി​ഭ​വ​ങ്ങ​ളെ​യും നന്നായി പരിപാ​ലി​ക്കും.

  •    ദൈവ​രാ​ജ്യം ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ, “ദൈവ​രാ​ജ്യ​ത്തി​ന്റെ നേട്ടങ്ങൾ” എന്ന ലേഖനം കാണുക.

  •    ഭൂമി ഒരു പറുദീ​സ​യാ​യി മാറു​ന്നത്‌ എങ്ങനെ​യെന്ന്‌ അറിയാൻ ബൈബി​ളി​ലെ യശയ്യ 35-ാം അധ്യായം വായി​ക്കുക.

  •    ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി അറിയാൻ, ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌ എന്തിനു​വേ​ണ്ടി​യാണ്‌? എന്ന വീഡി​യോ കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.