വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Left: Olena Yefremkina/stock.adobe.com; center: lunamarina/stock.adobe.com; right: Rido/stock.adobe.com

ഉണർന്നിരിക്കുക!

ആരെ വിശ്വ​സി​ക്കും?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

ആരെ വിശ്വ​സി​ക്കും?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 വിശ്വ​സ്‌ത​രാ​യി​രി​ക്കേ​ണ്ടവർ ശരിക്കും അങ്ങനെ​യ​ല്ലെന്നു തിരി​ച്ച​റി​യു​മ്പോൾ ആളുകൾ നിരാ​ശ​യി​ലാ​യി​പ്പോ​കു​ന്നു. പലർക്കും വിശ്വാ​സം നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു . . .

  •   ആളുകൾക്കു​വേണ്ടി പ്രവർത്തി​ക്കു​ന്ന​തി​നു പകരം സ്വന്തം കാര്യം നോക്കുന്ന രാഷ്‌ട്രീ​യ​നേ​താ​ക്ക​ളിൽ.

  •   പക്ഷം പിടി​ച്ചു​കൊണ്ട്‌ സത്യസ​ന്ധ​മ​ല്ലാത്ത വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്ന വാർത്താ​മാ​ധ്യ​മ​ങ്ങ​ളിൽ.

  •   ആളുകൾക്കു ഗുണം ചെയ്യുന്ന രീതി​യിൽ പ്രവർത്തി​ക്കാത്ത ശാസ്‌ത്ര​ജ്ഞ​ന്മാ​രിൽ.

  •   ദൈവത്തെ പ്രതി​നി​ധീ​ക​രി​ക്കു​ന്ന​തി​നു പകരം രാഷ്‌ട്രീ​യത്തെ പിന്തു​ണ​യ്‌ക്കു​ന്ന​തിൽ മുഴു​കി​യി​രി​ക്കുന്ന മതനേ​താ​ക്ക​ന്മാ​രിൽ.

 ആരെ വിശ്വ​സി​ക്കണം എന്ന കാര്യ​ത്തിൽ ശ്രദ്ധിച്ച്‌ തീരു​മാ​ന​മെ​ടു​ക്കു​ന്നതു ബുദ്ധി​യാണ്‌. കാരണം ബൈബിൾ മുന്നറി​യി​പ്പു തരുന്നു:

  •   “സഹായ​ത്തി​നാ​യി നിങ്ങളു​ടെ നേതാ​ക്കളെ ആശ്രയി​ക്ക​രുത്‌. മനുഷ്യ​രെ ആശ്രയി​ക്ക​രുത്‌. എന്തെന്നാൽ, മനുഷ്യർക്ക്‌ നിങ്ങളെ രക്ഷിക്കാ​നാ​വില്ല.”—സങ്കീർത്തനം 146:3, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ.

വിശ്വ​സി​ക്കാ​നാ​കുന്ന ഒരാൾ

  നമുക്കു വിശ്വ​സി​ക്കാൻ പറ്റുന്ന ഒരാ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. അത്‌ യേശു​ക്രി​സ്‌തു​വാണ്‌. നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ ജീവി​ച്ചി​രുന്ന ഒരു നല്ല മനുഷ്യൻ മാത്രമല്ല യേശു. ദൈവം യേശു​വി​നെ “രാജാ​വാ​യി” നിയമി​ച്ചി​രി​ക്കു​ന്നു; “അവന്റെ ഭരണത്തിന്‌ അവസാ​ന​മു​ണ്ടാ​കില്ല.” (ലൂക്കോസ്‌ 1:32, 33) ഇപ്പോൾ സ്വർഗ​ത്തിൽനിന്ന്‌ ഭരിക്കുന്ന ഒരു ഗവൺമെ​ന്റി​ന്റെ, ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാണ്‌ യേശു.—മത്തായി 6:10.