വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

mustafahacalaki/DigitalVision Vectors via Getty Images

ഉണർന്നിരിക്കുക!

ആർട്ടി​ഫി​ഷ്യൽ ഇന്റലി​ജൻസ്‌—ഗുണത്തി​നോ ദോഷ​ത്തി​നോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

ആർട്ടി​ഫി​ഷ്യൽ ഇന്റലി​ജൻസ്‌—ഗുണത്തി​നോ ദോഷ​ത്തി​നോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 അടുത്തി​ടെ ലോക​നേ​താ​ക്ക​ളും ശാസ്‌ത്ര​ജ്ഞ​ന്മാ​രും സാങ്കേ​തി​ക​വി​ദ​ഗ്‌ധ​രും നിർമി​ത​ബു​ദ്ധി​യു​ടെ അഥവാ ആർട്ടി​ഫി​ഷ്യൽ ഇന്റലി​ജൻസി​ന്റെ (എഐ) ശക്തി​യെ​ക്കു​റിച്ച്‌ പറയു​ക​യു​ണ്ടാ​യി. ഈ സാങ്കേ​തി​ക​വി​ദ്യ​യു​ടെ നേട്ടങ്ങൾ സമ്മതി​ക്കു​മ്പോൾത്തന്നെ, അതു ദുരു​പ​യോ​ഗം ചെയ്‌തേ​ക്കു​മോ എന്ന ആശങ്കയും അവർ പ്രകടി​പ്പി​ക്കു​ന്നു.

  •   “ഇന്നത്തെ ഏറ്റവും ശക്തമായ സാങ്കേ​തി​ക​വി​ദ്യ​ക​ളിൽ ഒന്നായ എഐയ്‌ക്ക്‌ മനുഷ്യ​രു​ടെ ജീവിതം മെച്ച​പ്പെ​ടു​ത്താ​നുള്ള പ്രാപ്‌തി​യുണ്ട്‌. . . . എന്നാൽ അതേസ​മയം സുരക്ഷ​യ്‌ക്കും പൗരാ​വ​കാ​ശ​ങ്ങൾക്കും സ്വകാ​ര്യ​ത​യ്‌ക്കും ഇതു ഉയർത്തി​യേ​ക്കാ​വുന്ന ഭീഷണി​യും നമ്മൾ മുന്നിൽക്കാ​ണണം. ഈ സാങ്കേ​തി​ക​വി​ദ്യ ജനാധി​പ​ത്യ​ത്തി​ലുള്ള ആളുക​ളു​ടെ വിശ്വാ​സം തകരാൻ കാരണ​മാ​യേ​ക്കാം.”—കമലാ ഹാരിസ്‌, യു.എസ്‌.-ന്റെ വൈസ്‌ പ്രസി​ഡന്റ്‌ , 2023 മെയ്‌ 4.

  •   “നിർമി​ത​ബു​ദ്ധി (എഐ) ആരോ​ഗ്യ​മേ​ഖ​ല​യിൽ പുരോ​ഗ​തി​കൾ വരുത്തു​മെ​ങ്കി​ലും മനുഷ്യ​രു​ടെ ശാരീ​രി​ക​വും മാനസി​ക​വും ആയ ആരോ​ഗ്യ​ത്തിന്‌ അതു പല വെല്ലു​വി​ളി​ക​ളും ഉയർത്തി​യേ​ക്കാം.” ഡോ. ഫ്രെ​ഡെ​റിക്‌ ഫിഡെ​സ്‌പീ​ലി​ന്റെ നേതൃ​ത്വ​ത്തി​ലുള്ള ഡോക്ടർമാ​രു​ടെ​യും ആരോ​ഗ്യ​വി​ദ​ഗ്‌ധ​രു​ടെ​യും ഒരു അന്താരാ​ഷ്ട്ര കൂട്ടം എഴുതി​യത്‌, ബിഎംജെ ഗ്ലോബൽ ഹെൽത്തിൽ 2023 മെയ്‌ 9-ന്‌ പ്രസി​ദ്ധീ​ക​രിച്ച ഒരു ലേഖന​ത്തിൽ വന്നത്‌. a

  •   “ആളുകൾക്ക്‌ ഇപ്പോൾത്തന്നെ തെറ്റായ വിവരങ്ങൾ പ്രചരി​പ്പി​ക്കാ​നുള്ള ഒരു ഉപകര​ണ​മാ​യി എഐയെ ഉപയോ​ഗി​ക്കാ​നാ​കും. ഇനി പെട്ടെ​ന്നു​തന്നെ ആളുക​ളു​ടെ ജോലി​സാ​ധ്യ​തകൾ ഇല്ലാതാ​ക്കാൻ ഈ സാങ്കേ​തി​ക​വി​ദ്യ​യ്‌ക്കു കഴി​ഞ്ഞേ​ക്കും. ഭാവി​യിൽ എപ്പോ​ഴെ​ങ്കി​ലും, മനുഷ്യ​രാ​ശി​ക്കു​തന്നെ അതു ഭീഷണി​യാ​യേ​ക്കു​മെ​ന്നും സാങ്കേ​തി​ക​മേ​ഖ​ല​യിൽ പ്രവർത്തി​ക്കു​ന്നവർ മുന്നറി​യിപ്പ്‌ നൽകുന്നു.”—ദ ന്യൂ​യോർക്ക്‌ ടൈംസ്‌, 2023 മെയ്‌ 1.

 നിർമി​ത​ബു​ദ്ധി​യു​ടെ ഉപയോ​ഗം മനുഷ്യർക്കു ഗുണമാ​ണോ ദോഷ​മാ​ണോ വരുത്തുക എന്നു കാലം തെളി​യി​ക്കും. എന്നാൽ ബൈബിൾ ഇതെക്കു​റിച്ച്‌ എന്താണു പറയു​ന്നത്‌?

മനുഷ്യ​ന്റെ ശ്രമങ്ങൾ ആശങ്കകൾ ഉയർത്തു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

 മനുഷ്യൻ നേടി​യെ​ടു​ക്കുന്ന സാങ്കേ​തി​ക​പു​രോ​ഗ​തി​കൾ നല്ലതി​നു​വേണ്ടി മാത്രമേ ഉപയോ​ഗി​ക്കൂ എന്ന്‌ ഉറപ്പു​ത​രാൻ അവർക്കു കഴിയു​ന്നില്ല. അതിന്റെ കാരണം ബൈബിൾ വ്യക്തമാ​ക്കു​ന്നു.

  1.  1. നല്ല ഉദ്ദേശ്യ​ത്തോ​ടെ​യാണ്‌ ആളുകൾ പലതും ചെയ്യു​ന്ന​തെ​ങ്കി​ലും അതിന്റെ ദോഷ​വ​ശങ്ങൾ മുൻകൂ​ട്ടി​ക്കാ​ണാൻ അവർക്കു കഴിയു​ന്നില്ല.

    •   ഒരു വഴി ശരിയാ​ണെന്നു ചില​പ്പോൾ ഒരുവനു തോന്നും; എന്നാൽ അതു ചെന്നെ​ത്തു​ന്നതു മരണത്തി​ലാ​യി​രി​ക്കും.—സുഭാ​ഷി​തങ്ങൾ 14:12.

  2.  2. താൻ കണ്ടുപി​ടി​ച്ചൊ​രു കാര്യത്തെ മറ്റൊ​രാൾ ദുരു​പ​യോ​ഗം ചെയ്യു​ന്നതു തടയാൻ ഒരാൾക്കാ​കില്ല.

    •   “എനിക്കു ശേഷം വരുന്ന​വ​നു​വേണ്ടി, (ചെയ്‌ത​തെ​ല്ലാം) ഞാൻ വിട്ടി​ട്ടു​പോ​ക​ണ​മ​ല്ലോ. അവൻ ബുദ്ധി​മാ​നോ വിഡ്‌ഢി​യോ എന്ന്‌ ആർക്ക്‌ അറിയാം? അവൻ എങ്ങനെ​യു​ള്ള​വ​നാ​യാ​ലും ഞാൻ വളരെ ശ്രമം ചെയ്‌ത്‌ ജ്ഞാനം ഉപയോ​ഗിച്ച്‌ സൂര്യനു കീഴെ സമ്പാദി​ച്ച​തെ​ല്ലാം അവൻ കൈയ​ട​ക്കും.”—സഭാ​പ്ര​സം​ഗകൻ 2:18, 19.

 നമുക്ക്‌ സ്രഷ്ടാ​വി​ന്റെ സഹായം വേണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ മനുഷ്യ​ന്റെ ഈ പരിമി​തി​കൾ കാണി​ച്ചു​ത​രു​ന്നു. 

നമുക്ക്‌ ആരിൽ വിശ്വ​സി​ക്കാം?

 ഈ ഭൂമി​യെ​യോ മനുഷ്യ​കു​ടും​ബ​ത്തെ​യോ നശിപ്പി​ക്കാൻ മനുഷ്യ​രെ​യോ അവരു​ണ്ടാ​ക്കിയ സാങ്കേ​തി​ക​വി​ദ്യ​യെ​യോ ഒരിക്ക​ലും അനുവ​ദി​ക്കി​ല്ലെന്ന്‌ സ്രഷ്ടാവ്‌ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌.

 ബൈബി​ളി​ലൂ​ടെ, സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ഉള്ളൊരു ഭാവി​ജീ​വി​തം നേടാൻ സ്രഷ്ടാവ്‌ നമ്മളെ സഹായി​ക്കു​ന്നു. ഇതെക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്ന​തെന്ന്‌ കൂടുതൽ അറിയാൻ “ഭാവി സുരക്ഷി​ത​മാ​ക്കാൻ എന്തു സഹായി​ക്കും?,” “നല്ലൊരു ഭാവി ശരിക്കും പ്രതീ​ക്ഷി​ക്കാ​മോ?” എന്നീ ലേഖനങ്ങൾ വായി​ക്കുക.

a ഫ്രെഡെറിക്‌ ഫിഡെ​സ്‌പീൽ, രൂത്ത്‌ മിച്ചെൽ, ആശ അശോകൻ, കാർലോസ്‌ ഉമാന, ഡേവിഡ്‌ മഖോയ്‌ എന്നിവർ എഴുതിയ “ആർട്ടി​ഫി​ഷ്യൽ ഇന്റലി​ജൻസ്‌ മനുഷ്യ​രു​ടെ ആരോ​ഗ്യ​ത്തി​നും നിലനിൽപ്പി​നും ഉയർത്തുന്ന ഭീഷണി​കൾ” എന്ന ലേഖന​ത്തിൽനിന്ന്‌.