വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്നു നേരി​ടുന്ന ഭക്ഷ്യക്ഷാ​മ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

ഇന്നു നേരി​ടുന്ന ഭക്ഷ്യക്ഷാ​മ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

 “വിശപ്പു​ര​ഹിത ലോകം.” ലോക​നേ​താ​ക്ക​ന്മാർ വെച്ചി​രി​ക്കുന്ന ഒരു ലക്ഷ്യമാണ്‌ ഇത്‌. ഇന്നു മനുഷ്യർ നേരി​ടുന്ന ഏറ്റവും വലിയ ഒരു പ്രതി​സന്ധി എല്ലാവർക്കും വേണ്ടത്ര ഭക്ഷണം ലഭിക്കു​ന്നില്ല എന്നതാണ്‌. a ലോകത്ത്‌ എന്നെങ്കി​ലും പട്ടിണി ഇല്ലാത്ത ഒരു കാലം വരുമോ? ബൈബിൾ എന്താണു പറയു​ന്നത്‌?

ഇന്നു നേരി​ടുന്ന ഭക്ഷ്യക്ഷാ​മ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു

 ബൈബിൾ ‘അവസാ​ന​കാ​ലം’ എന്നു വിളി​ക്കുന്ന ഇക്കാലത്ത്‌ ഭക്ഷ്യക്ഷാ​മം ഉണ്ടാകു​മെന്ന്‌ മുന്നമേ പറഞ്ഞി​ട്ടുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:1) എന്നാൽ ഈ ഭക്ഷ്യക്ഷാ​മ​ത്തി​നു കാരണ​ക്കാ​രൻ ദൈവമല്ല, എങ്കിലും അതു വരു​മെന്ന്‌ ദൈവം മുന്നറി​യി​പ്പു തന്നിട്ടുണ്ട്‌. (യാക്കോബ്‌ 1:13) ഇതെക്കു​റി​ച്ചുള്ള രണ്ടു ബൈബിൾപ്ര​വ​ച​നങ്ങൾ നോക്കാം.

 ‘പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മങ്ങൾ ഉണ്ടാകും.’ (മത്തായി 24:7) ഭക്ഷ്യോ​ത്‌പാ​ദ​ന​ത്തെ​യും വിതര​ണ​ത്തെ​യും കുറിച്ച്‌ പഠിക്കുന്ന ചിലരു​ടെ റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “ഭക്ഷ്യസു​രക്ഷ ഉറപ്പു​വ​രു​ത്താ​നും പട്ടിണി​യും വികല​പോ​ഷ​ണ​വും അവസാ​നി​പ്പി​ക്കാ​നും ഉള്ള മനുഷ്യ​ന്റെ ശ്രമങ്ങൾ ഇന്നു പരാജ​യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.” b പല രാജ്യ​ങ്ങ​ളി​ലെ​യും ലക്ഷക്കണ​ക്കിന്‌ ആളുകൾക്ക്‌ ആവശ്യ​മായ ഭക്ഷണം ലഭിക്കു​ന്നില്ല. ഇതു കാരണം പലരു​ടെ​യും ജീവൻ നഷ്ടപ്പെ​ടു​ന്നു എന്നതാണ്‌ സങ്കടക​ര​മായ കാര്യം.

 “അതാ, ഒരു കറുത്ത കുതിര! കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്റെ കൈയിൽ ഒരു ത്രാസ്സു​ണ്ടാ​യി​രു​ന്നു.” (വെളി​പാട്‌ 6:5) ഈ പ്രവച​ന​ത്തിൽ ആലങ്കാ​രിക അർഥത്തിൽ പറഞ്ഞി​രി​ക്കുന്ന കുതി​ര​യും കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വ​നും ചിത്രീ​ക​രി​ക്കു​ന്നത്‌ അവസാ​ന​കാ​ലത്തെ ക്ഷാമ​ത്തെ​യാണ്‌. c കുതി​ര​സ​വാ​രി​ക്കാ​രന്റെ കൈയിൽ ഇരിക്കുന്ന ത്രാസ്സ്‌ കുറച്ച്‌ ഭക്ഷണം മാത്രം റേഷനാ​യി തൂക്കി​ക്കൊ​ടു​ക്കു​ന്ന​തി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. ഈ സവാരിക്ക്‌ ഇടയിൽ ഭക്ഷണസാ​ധ​ന​ങ്ങ​ളു​ടെ വില കുതി​ച്ചു​യ​രു​ന്നു എന്നും അതു​കൊണ്ട്‌ ആളുകൾ അടിസ്ഥാന ഭക്ഷണസാ​ധ​നങ്ങൾ ശേഖരി​ച്ചു​വെ​ക്കണം എന്നും ഉള്ള മുന്നറി​യി​പ്പു നൽകുന്ന ഒരു ശബ്ദം കേൾക്കു​ന്നു. (വെളി​പാട്‌ 6:6) ഇന്ന്‌ ആളുകൾ നേരി​ടുന്ന ആഗോ​ള​ഭക്ഷണ പ്രതി​സ​ന്ധി​യെ ഇതു വരച്ചു​കാ​ട്ടു​ന്നു. കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ഇന്നു വേണ്ടത്ര ഭക്ഷണം ലഭിക്കു​ന്നില്ല, അല്ലെങ്കിൽ അതു വാങ്ങാ​നുള്ള വക അവർക്കില്ല.

ഭക്ഷ്യക്ഷാ​മ​ത്തിന്‌ ഒരു അവസാനം

 എല്ലാ മനുഷ്യർക്കും വേണ്ടതി​ല​ധി​കം ഭക്ഷണം ഈ ഭൂമി ഉത്‌പാ​ദി​പ്പി​ക്കു​ന്നുണ്ട്‌ എന്നാണ്‌ വിദഗ്‌ധർ പറയു​ന്നത്‌. അപ്പോൾപ്പി​ന്നെ എന്തു​കൊ​ണ്ടാണ്‌ ഭക്ഷ്യക്ഷാ​മം ഉണ്ടാകു​ന്നത്‌? നമ്മുടെ സ്രഷ്ടാ​വായ യഹോവ d ഈ പ്രശ്‌ന​ത്തിന്‌ ഒരു പരിഹാ​രം കൊണ്ടു​വ​രു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബി​ളിൽ എന്താണു പറയു​ന്നത്‌?

 പ്രശ്‌നം: ജനങ്ങളെ പട്ടിണി​യി​ലാ​ക്കുന്ന ദാരി​ദ്ര്യ​വും സാമ്പത്തിക അസമത്വ​വും ഇല്ലാതാ​ക്കാൻ ഗവൺമെ​ന്റു​കൾക്കു കഴിയില്ല.

 പരിഹാ​രം: കുറവു​കൾ ഉള്ള മനുഷ്യ​ഗ​വൺമെ​ന്റു​കളെ മാറ്റി എല്ലാം തികഞ്ഞ ഒരു ഗവൺമെന്റ്‌ വരും—ദൈവ​രാ​ജ്യം എന്ന ഗവൺമെന്റ്‌. (ദാനി​യേൽ 2:44; മത്തായി 6:10) ഇന്ന്‌ അനേകം ആളുകൾ ആഹാര​ത്തി​നു വകയി​ല്ലാ​തെ കഷ്ടപ്പെ​ടു​ന്നു. എന്നാൽ ദൈവ​രാ​ജ്യ​ത്തിൽ ഇതി​നെ​ല്ലാം ഒരു മാറ്റം വരും. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “സഹായ​ത്തി​നാ​യി കേഴുന്ന ദരി​ദ്രനെ അവൻ രക്ഷിക്കും; എളിയ​വ​നെ​യും ആരോ​രു​മി​ല്ലാ​ത്ത​വ​നെ​യും അവൻ വിടു​വി​ക്കും. . . . ഭൂമി​യിൽ ധാന്യം സുലഭ​മാ​യി​രി​ക്കും; മലമു​ക​ളിൽ അതു നിറഞ്ഞു​ക​വി​യും.”—സങ്കീർത്തനം 72:12, 16.

 പ്രശ്‌നം: യുദ്ധം മൂലമുള്ള നാശന​ഷ്ട​ങ്ങ​ളും സാമ്പത്തിക അസ്ഥിര​ത​യും കാരണം ആളുകൾക്ക്‌ വേണ്ടത്ര ഭക്ഷണം കിട്ടു​ന്നില്ല.

 പരിഹാ​രം: “(യഹോവ) ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു. വില്ല്‌ ഒടിച്ച്‌ കുന്തം തകർക്കു​ന്നു, യുദ്ധവാ​ഹ​നങ്ങൾ കത്തിച്ചു​ക​ള​യു​ന്നു.” (സങ്കീർത്തനം 46:9) ദൈവം യുദ്ധത്തിന്‌ ഉപയോ​ഗി​ക്കുന്ന ആയുധ​ങ്ങ​ളും അതിന്റെ കാരണ​ക്കാ​രെ​യും നശിപ്പി​ക്കും. അങ്ങനെ എല്ലാ ആളുകൾക്കും നല്ല ഭക്ഷണം എളുപ്പ​ത്തിൽ കിട്ടും. ബൈബിൾ ഇങ്ങനെ ഉറപ്പു നൽകുന്നു: ‘നീതി​മാൻ തഴച്ചു​വ​ള​രും; സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും.’—സങ്കീർത്തനം 72:7.

 പ്രശ്‌നം: മോശ​മായ കാലാ​വ​സ്ഥ​യും പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളും കാരണം വിളകൾ നശിക്കു​ക​യും മൃഗങ്ങൾ ചത്തൊ​ടു​ങ്ങു​ക​യും ചെയ്യുന്നു.

 പരിഹാ​രം: ദൈവം പ്രകൃ​തി​ശ​ക്തി​കളെ നിയ​ന്ത്രി​ക്കും. ഭക്ഷ്യോ​ത്‌പാ​ദ​ന​ത്തിന്‌ അനു​യോ​ജ്യ​മായ കാലാവസ്ഥ ഒരുക്കും. ബൈബിൾ പറയുന്നു: “(യഹോവ) കൊടു​ങ്കാ​റ്റു ശാന്തമാ​ക്കു​ന്നു; കടലിലെ തിരമാ​ലകൾ അടങ്ങുന്നു. . . . ദൈവം മരുഭൂ​മി​യെ ഈറ്റകൾ വളരുന്ന ജലാശ​യ​മാ​ക്കു​ന്നു, വരണ്ട നില​ത്തെ​യോ നീരു​റ​വ​ക​ളും. വിശക്കു​ന്ന​വരെ ദൈവം അവിടെ താമസി​പ്പി​ക്കു​ന്നു; . . . അവർ വയലിൽ വിതയ്‌ക്കു​ന്നു, മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കു​ന്നു. അവ സമൃദ്ധ​മായ വിളവ്‌ തരുന്നു.”—സങ്കീർത്തനം 107:29, 35-37.

 പ്രശ്‌നം: അത്യാ​ഗ്ര​ഹി​ക​ളും അഴിമ​തി​ക്കാ​രും ആയ ആളുകൾ സുരക്ഷി​ത​മ​ല്ലാത്ത ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കു​ന്നു. അല്ലെങ്കിൽ ആവശ്യ​മു​ള്ള​വർക്ക്‌ ഭക്ഷണം ലഭിക്കു​ന്നതു തടയുന്നു.

 പരിഹാ​രം: ദൈവ​രാ​ജ്യം സത്യസ​ന്ധ​ര​ല്ലാ​ത്ത​വ​രെ​യും അഴിമ​തി​ക്കാ​രെ​യും ഇല്ലാതാ​ക്കും. (സങ്കീർത്തനം 37:10, 11; യശയ്യ 61:8) “വഞ്ചനയ്‌ക്കി​ര​യാ​യ​വർക്കു നീതി നടത്തി​ക്കൊ​ടു​ക്കു​ന്നവൻ; വിശന്നി​രി​ക്കു​ന്ന​വന്‌ ആഹാരം നൽകു​ന്നവൻ” എന്നാണ്‌ ബൈബിൾ യഹോ​വ​യെ​ക്കു​റിച്ച്‌ പറയു​ന്നത്‌.—സങ്കീർത്തനം 146:7.

 പ്രശ്‌നം: ലോക​ത്തി​ലെ ഭക്ഷ്യവി​ത​ര​ണ​ത്തി​ന്റെ മൂന്നി​ലൊന്ന്‌ ഓരോ വർഷവും പാഴാ​കു​ക​യോ നഷ്ടപ്പെ​ടു​ക​യോ ചെയ്യുന്നു.

 പരിഹാ​രം: ദൈവ​രാ​ജ്യ​ത്തിൽ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടുന്ന ഭക്ഷണം കൈകാ​ര്യം ചെയ്യു​ന്നത്‌ ഏറ്റവും നല്ല രീതി​യി​ലാ​യി​രി​ക്കും. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ഭക്ഷണ​മൊ​ന്നും പാഴാ​ക്കി​യില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരവസ​ര​ത്തിൽ യേശു 5,000-ത്തിലധി​കം വരുന്ന ആളുകളെ അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ച്ചു. പിന്നീട്‌ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “മിച്ചമുള്ള കഷണങ്ങ​ളെ​ല്ലാം എടുക്കുക. ഒന്നും കളയരുത്‌.”യോഹ​ന്നാൻ 6:5-13.

 ഇന്ന്‌ പട്ടിണിക്ക്‌ ഇടയാ​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ദൈവ​രാ​ജ്യ​ത്തിൽ ഇല്ലാതാ​കും. അങ്ങനെ എല്ലാ മനുഷ്യർക്കും പോഷ​ക​പ്ര​ദ​മായ ആഹാരം സമൃദ്ധ​മാ​യി ലഭിക്കും. (യശയ്യ 25:6) ദൈവ​രാ​ജ്യം എപ്പോ​ഴാ​യി​രി​ക്കും ഈ കാര്യങ്ങൾ നടപ്പി​ലാ​ക്കുക എന്നറി​യാൻ “ദൈവ​രാ​ജ്യം എന്നായി​രി​ക്കും ഭൂമി​യിൽ ഭരണം തുടങ്ങു​ന്നത്‌?” എന്ന ലേഖനം കാണുക.

a 2015-ൽ ഐക്യ​രാ​ഷ്ട്ര സംഘട​ന​യി​ലെ അംഗങ്ങൾ മുന്നോ​ട്ടു​വെച്ച സുസ്ഥിര വികസന അജണ്ട, 2030.

b ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാർഷി​ക​സം​ഘ​ട​ന​യും അന്താരാ​ഷ്‌ട്ര കാർഷിക വികസ​ന​നി​ധി​യും ഐക്യ​രാ​ഷ്‌ട്ര ശിശു​ക്ഷേ​മ​നി​ധി​യും ഐക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യു​ടെ ലോക ഭക്ഷ്യപ​രി​പാ​ടി​യും ലോകാ​രോ​ഗ്യ സംഘട​ന​യും ചേർന്ന്‌ ഇറക്കിയ റിപ്പോർട്ട്‌.

c വെളിപാട്‌ പുസ്‌ത​ക​ത്തി​ലെ നാലു കുതി​ര​സ​വാ​രി​ക്കാ​രെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ “നാലു കുതി​ര​സ​വാ​രി​ക്കാർ ആരാണ്‌?” എന്ന ലേഖനം കാണുക.

d ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.