ഏകാന്തതയെ തോൽപ്പിക്കാം
നിങ്ങൾ ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും തടവിലാണോ? ‘ഞാൻ പുരമുകളിൽ തനിച്ച് ഇരിക്കുന്ന പക്ഷിയെപ്പോലെയാണ്’ എന്നു പറഞ്ഞ സങ്കീർത്തനക്കാരനെപ്പോലെയാണോ നിങ്ങൾക്കും തോന്നുന്നത്? (സങ്കീർത്തനം 102:7) ഏകാന്തതയെ തോൽപ്പിക്കാൻ സഹായിക്കുന്ന വിവരങ്ങൾ ബൈബിളിലുണ്ട്.
ദൈവത്തോട് അടുക്കുക
നിങ്ങൾ ഒറ്റപ്പെട്ട സാഹചര്യത്തിലാണെങ്കിൽപ്പോലും ദൈവത്തോടു കൂടുതൽ അടുത്തുകൊണ്ട് സന്തോഷമുള്ളവരായിരിക്കാം. (മത്തായി 5:3, 6) അതിനു സഹായകമായ വിവരങ്ങളാണ് താഴെയുള്ളത്.
ലളിതമായതും കൃത്യതയുളളതും ആയ ഓൺലൈൻ ബൈബിൾ
ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകളെക്കുറിച്ചുള്ള ലഘുവീഡിയോകൾ
വ്യത്യസ്ത “ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ”
ബൈബിളിലെ വിശ്വസ്തരായ സ്ത്രീപുരുഷന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള ലേഖനപരമ്പര—“അവരുടെ വിശ്വാസം അനുകരിക്കുക”
പ്രകൃതിലോകത്തിന്റെ സൗന്ദര്യവും സങ്കീർണതയും വരച്ചുകാട്ടുന്ന “ആരുടെ കരവിരുത്?” എന്ന ലേഖനപരമ്പര
ബൈബിളിലെ ആശ്വാസവചനങ്ങൾ വായിക്കുക
പലർക്കും താഴെ കൊടുത്തിരിക്കുന്ന ബൈബിൾവാക്യങ്ങളിൽനിന്ന് വളരെ ആശ്വാസം കണ്ടെത്താനായിട്ടുണ്ട്. ഏകാന്തതയുടെ ഈ സമയത്ത് ഒറ്റയിരുപ്പിനു കുറെ ഭാഗങ്ങൾ വായിച്ചുതീർക്കാം എന്നു തീരുമാനിക്കുന്നതിനു പകരം ഓരോ ഭാഗവും വായിച്ച് അതെക്കുറിച്ച് നന്നായി ചിന്തിക്കാനും പ്രാർഥിക്കാനും സമയം കണ്ടെത്താൻ കഴിയുമോ?—മർക്കോസ് 1:35.
ലോകസംഭവങ്ങളുടെ അർഥം മനസ്സിലാക്കുക
മോശം കാര്യങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും ദൈവം അതെല്ലാം മാറ്റാൻ പോകുന്നത് എങ്ങനെയാണെന്നും മനസ്സിലാക്കുന്നത് ഇപ്പോഴുള്ള ബുദ്ധിമുട്ടുനിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ സഹായിക്കും.—യശയ്യ 65:17.
അനാവശ്യമായ ഉത്കണ്ഠകൾ ഒഴിവാക്കുക
എകാന്തതമൂലം ഉണ്ടാകുന്ന ‘ഉത്കണ്ഠയും’ ടെൻഷനും കുറയ്ക്കാൻ പിൻവരുന്ന ലേഖനങ്ങൾ സഹായിക്കും.—മത്തായി 6:25.
സൗഹൃദങ്ങൾ ശക്തമാക്കുക
നേരിട്ട് കണ്ട് സംസാരിക്കാൻ പറ്റിയില്ലെങ്കിൽപ്പോലും സുഹൃദ്ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതു ശുഭാപ്തിവിശ്വാസത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ നമ്മളെ സഹായിക്കും. നിങ്ങൾക്കു വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണോ? അങ്ങനെയാണെങ്കിൽ വീഡിയോ കോളിലൂടെയോ ടെലിഫോണിലൂടെയോ, ഉള്ള സുഹൃദ്ബന്ധങ്ങൾ നിലനിറുത്താനും പുതിയവ തുടങ്ങാനും കഴിയുമോ? “യഥാർഥസ്നേഹിതൻ” ആയിരിക്കാനും അങ്ങനെയുള്ള ഒരാളെ കണ്ടെത്താനും താഴെ കൊടുത്തിരിക്കുന്ന ലേഖനങ്ങൾ സഹായിക്കും.—സുഭാഷിതങ്ങൾ 17:17.
വ്യായാമം ചെയ്യുക
‘വ്യായാമം പ്രയോജനമുള്ളതാണ്’ എന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 4:8, അടിക്കുറിപ്പ്) പ്രത്യേകിച്ച് ഒറ്റപ്പെട്ടിരിക്കുമ്പോഴൊ ഏകാന്തത തോന്നുമ്പോഴൊ. ഇങ്ങനെയുള്ള സമയങ്ങളിലും നന്നായി ചിന്തിക്കാനും സന്തോഷത്തോടെ ഇരിക്കാനും വ്യായാമം ചെയ്യുന്നതു ഗുണം ചെയ്യും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സമയത്തും ഊർജസ്വലരായിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്.