വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒറ്റപ്പെ​ട​ലി​നെ കീഴട​ക്കാം, സൗഹൃ​ദ​ത്തി​ലൂ​ടെ—ബൈബിൾ നൽകുന്ന സഹായം

ഒറ്റപ്പെ​ട​ലി​നെ കീഴട​ക്കാം, സൗഹൃ​ദ​ത്തി​ലൂ​ടെ—ബൈബിൾ നൽകുന്ന സഹായം

 ഒറ്റപ്പെടൽ എന്നത്‌ ഗുരു​ത​ര​മായ ഒരു ആഗോള ആരോ​ഗ്യ​ഭീ​ഷ​ണി​യാ​യി മാറി​യി​രി​ക്കു​ന്നു എന്ന്‌ 2023-ൽ ആരോ​ഗ്യ​വി​ദ​ഗ്‌ധർ കണ്ടെത്തി. ഇതി​നൊ​രു പരിഹാ​ര​മു​ണ്ടോ?

  •   “ഒറ്റപ്പെ​ട​ലും ഏകാന്ത​ത​യും നമ്മുടെ ആരോ​ഗ്യ​ത്തെ​യും സന്തോ​ഷ​ത്തെ​യും വളരെ മോശ​മാ​യി ബാധി​ച്ചേ​ക്കാം,” എന്ന്‌ യു.എസ്‌. സർജൻ ജനറലായ ഡോ. വിവേക്‌ മൂർത്തി പറയുന്നു. അദ്ദേഹം ഇങ്ങനെ​യും പറഞ്ഞു: “അത്‌ പരിഹ​രി​ക്കാൻ നമുക്ക്‌ ചിലത്‌ ചെയ്യാ​നാ​കും.” എന്താണ്‌ അത്‌? “നമ്മുടെ സൗഹൃ​ദങ്ങൾ ശക്തമാ​ക്കാൻ സഹായി​ക്കുന്ന ചെറി​യ​ചെ​റിയ കാര്യങ്ങൾ എല്ലാ ദിവസ​വും ചെയ്‌തു​കൊണ്ട്‌.” a

 ഒറ്റയ്‌ക്ക്‌ ഇരിക്കു​മ്പോൾ മാത്രമല്ല ഒരാൾക്ക്‌ ഒറ്റപ്പെടൽ തോന്നു​ന്നത്‌. ചിലർക്ക്‌ ഒരു കൂട്ടത്തി​നി​ട​യിൽ ആയിരി​ക്കു​മ്പോ​ഴും ഒറ്റപ്പെടൽ തോന്നാം. കാരണം എന്താ​ണെ​ങ്കി​ലും, ബൈബി​ളിന്‌ സഹായി​ക്കാ​നാ​കും. സൗഹൃദം ശക്തമാ​ക്കാൻ സഹായി​ക്കുന്ന നല്ല നിർദേ​ശങ്ങൾ ബൈബി​ളി​ലുണ്ട്‌. അത്‌ ഒറ്റപ്പെടൽ തോന്നു​ന്നത്‌ കുറയ്‌ക്കാൻ സഹായി​ച്ചേ​ക്കും.

സഹായ​ക​മായ ബൈബിൾത​ത്ത്വ​ങ്ങൾ

 നന്നായി ആശയവി​നി​മയം ചെയ്യുന്ന ഒരാളാ​കുക. നമ്മുടെ ഉള്ളിലു​ള്ളത്‌ മറ്റുള്ള​വ​രോട്‌ പറയു​ന്നത്‌ മാത്രമല്ല, മറ്റൊ​രാൾ സംസാ​രി​ക്കു​മ്പോൾ ശ്രദ്ധിച്ച്‌ കേൾക്കു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു. നിങ്ങൾ മറ്റുള്ള​വ​രു​ടെ കാര്യ​ത്തിൽ എത്ര താത്‌പ​ര്യം കാണി​ക്കു​ന്നോ, അത്ര ശക്തമാ​യി​രി​ക്കും നിങ്ങളു​ടെ ബന്ധങ്ങൾ.

  •   ബൈബിൾത​ത്ത്വം: “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലി​പ്പി​യർ 2:4.

 നിങ്ങളു​ടെ സുഹൃ​ദ്‌വ​ലയം വലുതാ​ക്കുക. നിങ്ങ​ളേ​ക്കാൾ പ്രായം കുറഞ്ഞ​വ​രെ​യും കൂടി​യ​വ​രെ​യും സുഹൃ​ത്തു​ക്ക​ളാ​ക്കാൻ മനസ്സു​ണ്ടാ​യി​രി​ക്കുക. അതു​പോ​ലെ മറ്റു പശ്ചാത്ത​ല​ത്തിൽനി​ന്നോ രാജ്യ​ത്തിൽനി​ന്നോ ഉള്ളവ​രെ​യും കൂട്ടു​കാ​രാ​ക്കാം.

 ശക്തമായ സൗഹൃ​ദങ്ങൾ വളർത്താൻ മറ്റെ​ന്തെ​ല്ലാം ചെയ്യാം എന്ന്‌ അറിയാൻ, “സൗഹൃ​ദ​ത്തി​നാ​യുള്ള വാഞ്‌ഛ തൃപ്‌തി​പ്പെ​ടു​ത്തൽ” എന്ന ലേഖനം വായി​ക്കുക.

a പടർന്നുപിടിക്കുന്ന ഏകാന്ത​ത​യും ഒറ്റപ്പെ​ട​ലും: സാമൂ​ഹിക ബന്ധത്തി​ന്റെ​യും സമൂഹ​ത്തി​ന്റെ​യും പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള യു.എസ്‌. സർജൻ ജനറലി​ന്റെ ഔദ്യോ​ഗിക മുന്നറി​യിപ്പ്‌, 2023.