വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Justin Paget/Stone via Getty Images

ഒറ്റപ്പെ​ട​ലി​ന്റെ വേദന—നിങ്ങൾക്ക്‌ എന്തു ചെയ്യാം?

ഒറ്റപ്പെ​ട​ലി​ന്റെ വേദന—നിങ്ങൾക്ക്‌ എന്തു ചെയ്യാം?
  •   “ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കുന്ന മുതിർന്ന​വ​രിൽ പകുതി​യോ​ളം പേരും തങ്ങൾക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ടു​ന്ന​താ​യി പറയുന്നു. പ്രത്യേ​കി​ച്ചും 18-നും 25-നും ഇടയിൽ പ്രായ​മു​ള്ള​വർക്ക്‌.”—പടർന്നു​പി​ടി​ക്കുന്ന ഏകാന്ത​ത​യും ഒറ്റപ്പെ​ട​ലും: സാമൂ​ഹിക ബന്ധത്തി​ന്റെ​യും സമൂഹ​ത്തി​ന്റെ​യും പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള യു.എസ്‌. സർജൻ ജനറലി​ന്റെ ഔദ്യോ​ഗിക മുന്നറി​യിപ്പ്‌, 2023.

  •   “(ലോകാ​രോ​ഗ്യ​സം​ഘടന) ഒരു കൂട്ടം ആളുകളെ നിയമി​ച്ചു. അവരുടെ ഉത്തരവാ​ദി​ത്വം ഏകാന്ത​തയെ ഒരു അടിയ​ന്തിര ആരോ​ഗ്യ​പ്ര​ശ്‌ന​മാ​യി കണ്ട്‌ സാമൂ​ഹി​ക​ബ​ന്ധങ്ങൾ ഊട്ടി​യു​റ​പ്പി​ക്കുക, വികസ​ന​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ തരംതി​രി​ക്കാ​തെ എല്ലാ രാജ്യ​ങ്ങ​ളി​ലെ​യും ഏകാന്തത എന്ന പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നുള്ള വഴികൾ കണ്ടെത്തുക എന്നൊ​ക്കെ​യാണ്‌.”—ലോകാ​രോ​ഗ്യ സംഘടന, 2023 നവംബർ 15.

 പരസ്‌പരം നല്ല ബന്ധങ്ങൾ വളർത്താ​നും ഏകാന്തത ഒഴിവാ​ക്കാ​നും സഹായി​ക്കുന്ന നല്ല നിർദേ​ശങ്ങൾ ബൈബി​ളി​ലുണ്ട്‌.

സഹായ​ക​മായ ബൈബിൾ തത്ത്വങ്ങൾ

 സ്വയം ഒറ്റപ്പെ​ടു​ത്തുന്ന പ്രവർത്ത​നങ്ങൾ കുറയ്‌ക്കുക. സോഷ്യൽമീ​ഡി​യ​യു​ടെ അമിത​മായ ഉപയോ​ഗം ഇതിൽപ്പെ​ടും. അതിനു പകരം ആളുക​ളു​മാ​യി സമയം ചെലവ​ഴി​ക്കാ​നും അവരെ കൂട്ടു​കാ​രാ​ക്കാ​നും ഉള്ള അവസരങ്ങൾ നോക്കുക.

  •   ബൈബിൾത​ത്ത്വം: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

 മറ്റുള്ള​വരെ സഹായി​ക്കാ​നുള്ള അവസരങ്ങൾ കണ്ടെത്തുക. മറ്റുള്ള​വരെ സഹായി​ക്കു​ന്നതു ബന്ധങ്ങൾ ശക്തമാ​ക്കാൻ മാത്രമല്ല, നമുക്കു​തന്നെ സന്തോഷം തോന്നാ​നും ഇടയാ​ക്കും.

  •   ബൈബിൾത​ത്ത്വം: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”—പ്രവൃ​ത്തി​കൾ 20:35.

 നല്ല സൗഹൃ​ദങ്ങൾ വളർത്താൻ സഹായി​ക്കുന്ന വിവരങ്ങൾ ബൈബി​ളിൽനിന്ന്‌ കണ്ടെത്താൻ ഞങ്ങളുടെ വെബ്‌​സൈ​റ്റി​ലെ ഈ പേജ്‌ സന്ദർശി​ക്കുക.