ഉണർന്നിരിക്കുക!
യഹോവയുടെ സാക്ഷികളും നാസി കൂട്ടക്കൊലയും—ബൈബിളിനു പറയാനുള്ളത്
2023 ജനുവരി 27, രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ഓർമദിനമായി (അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമദിനം) ആചരിക്കുന്നു. 75-ലധികം വർഷം മുമ്പ് നടന്ന ക്രൂരവും മൃഗീയവും ആയ ഈ കൂട്ടക്കൊല ‘ദൈവം കണ്ടുകൊണ്ടിരിക്കുകയായിരുന്നില്ലേ, ദൈവം എന്തുകൊണ്ടാണ് അത് അനുവദിച്ചത്’ എന്ന് പലരും ചിന്തിച്ചേക്കാം.
ഇതെക്കുറിച്ച് ബൈബിൾ എന്താണു പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാൻ “നാസി കൂട്ടക്കൊല എന്തുകൊണ്ട് സംഭവിച്ചു, ദൈവം അതു തടയാഞ്ഞത് എന്തുകൊണ്ട്?” എന്ന ലേഖനം വായിക്കുക.
ജൂതജനത ക്രൂരമായ ഈ കൂട്ടക്കൊലയുടെ ഇരകളായി. കരുതിക്കൂട്ടിയുള്ള ഈ ആക്രമണത്തിൽ ദശലക്ഷം ജൂതന്മാർ കൊല്ലപ്പെട്ടു. മറ്റു ചില കൂട്ടങ്ങളെയും നാസികൾ ലക്ഷ്യമിട്ട് മൃഗീയമായി കൊലചെയ്തു. യഹോവയുടെ സാക്ഷികളും അതിൽപ്പെടുന്നു. ബൈബിൾവിശ്വാസങ്ങൾ മുറുകെപ്പിടിച്ചതുകൊണ്ടാണ് അവർക്ക് ഉപദ്രവങ്ങൾ ഏൽക്കേണ്ടിവന്നത്.
അതെക്കുറിച്ച് അറിയാൻ, “നാസി കൂട്ടക്കൊലയുടെ സമയത്ത് യഹോവയുടെ സാക്ഷികൾക്ക് എന്തു സംഭവിച്ചു?” എന്ന ലേഖനം വായിക്കുക.
“നല്ല ഭാവിയും പ്രത്യാശയും”
നാസി കൂട്ടക്കൊലപോലുള്ള സംഭവങ്ങൾ ഇനിയും നടക്കുമോ എന്നു പല ആളുകളും ഭയപ്പെടുന്നു. എന്നാൽ സന്തോഷകരമായ കാര്യം ഇതാണ്: ഇത്തരം ദുരന്തങ്ങളൊന്നും സംഭവിക്കില്ലാത്ത ഒരു കാലത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്.
“‘ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ചിന്തിക്കുന്നതു ദുരന്തത്തെക്കുറിച്ചല്ല, സമാധാനത്തെക്കുറിച്ചാണ്; നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരുന്നതിനെക്കുറിച്ചാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”—യിരെമ്യ 29:11. a
ഈ പ്രത്യാശ എങ്ങനെയാണ് യാഥാർഥ്യമാകുന്നത്? ദൈവമായ യഹോവ ദുഷ്ടതയുടെ ഓരോ കണികയും ഇല്ലാതാക്കും, ദുഷ്ടതകൊണ്ട് ഉണ്ടായ നഷ്ടങ്ങൾക്കും വേദനകൾക്കും എല്ലാം പരിഹാരം കാണും. ദൈവം പെട്ടെന്നുതന്നെ:
മറ്റുള്ളവരെ ദ്രോഹിക്കുന്നവരെ നീക്കിക്കളയും.—സുഭാഷിതങ്ങൾ 2:22.
കഷ്ടതകൾ അനുഭവിച്ചവരുടെ യാതനകളെല്ലാം ഇല്ലാതാക്കും.—വെളിപാട് 21:4.
മരിച്ചുപോയവരെ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരും.—യോഹന്നാൻ 5:28, 29.
ബൈബിൾ നൽകുന്ന ആശ്വാസകരമായ ഈ പ്രത്യാശയിൽ നിങ്ങൾക്ക് പൂർണമായി വിശ്വസിക്കാം. അതെക്കുറിച്ച് കൂടുതലായി അറിയാൻ ഞങ്ങളുടെ സൗജന്യ ബൈബിൾപഠനപരിപാടിയിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കുന്നു.
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.