വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

YURI LASHOV/AFP via Getty Images

ഉണർന്നിരിക്കുക!

ക്രിസ്‌ത്യാ​നി​ക​ളും യുദ്ധവും—ബൈബി​ളി​നു പറയാ​നു​ള്ളത്‌

ക്രിസ്‌ത്യാ​നി​ക​ളും യുദ്ധവും—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 പല ക്രിസ്‌തീ​യ​പു​രോ​ഹി​ത​ന്മാ​രും യുദ്ധത്തെ ശക്തമായി പിന്തു​ണ​യ്‌ക്കു​ക​യും അതിനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. റഷ്യ-യു​ക്രെ​യിൻ യുദ്ധത്തിൽ നമ്മൾ അതാണു കാണു​ന്നത്‌. ഇരുപ​ക്ഷ​ത്തു​മുള്ള പുരോ​ഹി​ത​ന്മാർ അതിനു ശ്രമി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നോക്കാം.

  •   “ശത്രു​ക്ക​ളിൽനിന്ന്‌ യു​ക്രെ​യി​നെ സംരക്ഷി​ക്കാൻവേണ്ടി പോരാ​ടുന്ന എല്ലാ പടയാ​ളി​ക​ളും നമ്മുടെ നന്ദിയും ബഹുമ​തി​യും അർഹി​ക്കു​ന്നു. . . . ഞങ്ങളുടെ സ്‌നേ​ഹ​വും പ്രാർഥ​ന​യും പിന്തു​ണ​യും നിങ്ങൾക്ക്‌ ഒപ്പമുണ്ട്‌.”—കീവിലെ എപ്പിഫാ​നി​യസ്‌ ഒന്നാമൻ മെത്രാ​പ്പോ​ലിത്ത, ദ ജറുസ​ലേം പോസ്റ്റിൽ റിപ്പോർട്ട്‌ ചെയ്‌തത്‌, 2022 മാർച്ച്‌ 16.

  •   “റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ സഭയുടെ തലവൻ ഈ ഞായറാഴ്‌ച റഷ്യൻ പട്ടാള​ക്കാർക്കു​വേണ്ടി ഒരു പ്രത്യേ​ക​ശു​ശ്രൂഷ നടത്തി. യു​ക്രെ​യിന്‌ എതി​രെ​യുള്ള യുദ്ധത്തിൽ ‘നമ്മൾ റഷ്യക്കാർക്ക്‌ മാത്രം കഴിയുന്ന’ ശക്തമായ പോരാ​ട്ടം കാഴ്‌ച​വെ​ക്കാൻ അദ്ദേഹം അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.”—റോയ്‌റ്റേ​ഴ്‌സ്‌ വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തത്‌, 2022 ഏപ്രിൽ 3.

 ക്രിസ്‌ത്യാ​നി​കൾ യുദ്ധത്തിൽ പങ്കെടു​ക്ക​ണോ? ബൈബിൾ എന്താണു പറയു​ന്നത്‌?

ശരിക്കും ബൈബിൾ പറയു​ന്നത്‌

 യേശു​ക്രി​സ്‌തു​വി​ന്റെ യഥാർഥ അനുഗാ​മി​കൾ യുദ്ധത്തിൽ പങ്കെടു​ക്ക​രു​തെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌.

  •   “വാൾ ഉറയിൽ ഇടുക; വാൾ എടുക്കു​ന്ന​വ​രെ​ല്ലാം വാളിന്‌ ഇരയാ​കും.”—മത്തായി 26:52.

     യുദ്ധത്തെ അംഗീ​ക​രി​ക്കു​ക​യോ യുദ്ധത്തിൽ പോരാ​ടു​ക​യോ ചെയ്യുന്ന ഒരാൾ യേശു​വി​ന്റെ ഈ വാക്കുകൾ അനുസ​രി​ക്കു​ക​യാ​ണെന്നു പറയാ​നാ​കു​മോ?

  •   “നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം എന്ന ഒരു പുതിയ കല്‌പന ഞാൻ നിങ്ങൾക്കു തരുക​യാണ്‌. ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം. നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.”—യോഹ​ന്നാൻ 13:34, 35.

     തന്റെ ശിഷ്യ​ന്മാ​രെ തിരി​ച്ച​റി​യി​ക്കു​ന്നതു സ്‌നേ​ഹ​മാ​ണെന്ന്‌ യേശു ഇവിടെ പറഞ്ഞു. യുദ്ധത്തെ പിന്തു​ണ​യ്‌ക്കുന്ന ഒരാൾ യേശു പറഞ്ഞ ആ സ്‌നേഹം കാണി​ക്കു​ക​യാ​ണോ?

 കൂടുതൽ വിവര​ങ്ങൾക്ക്‌ “യുദ്ധവും ക്രിസ്‌ത്യാ​നി​ത്വ​വും ഒത്തു​പോ​കു​മോ?” (ഇംഗ്ലീഷ്‌) എന്ന ലേഖനം വായി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളും യുദ്ധവും—ഇപ്പോൾ

 ഈ കാലത്ത്‌ യുദ്ധങ്ങ​ളിൽ പങ്കെടു​ക്കാ​തി​രി​ക്കാൻ ക്രിസ്‌ത്യാ​നി​കൾക്കു കഴിയു​മോ? കഴിയും. കാരണം, ബൈബിൾ ‘അന്ത്യനാ​ളു​കൾ’ എന്നു വിളി​ക്കുന്ന നമ്മുടെ ഈ കാലത്ത്‌, ‘യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യി​ല്ലാത്ത’ ഒരു കൂട്ടം ആളുക​ളെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. സകല ജനതക​ളിൽനി​ന്നു​മുള്ള ഈ ആളുകൾ യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​വ​രാണ്‌.—യശയ്യ 2:2, 4, അടിക്കു​റിപ്പ്‌.

 ‘സമാധാ​ന​ത്തി​ന്റെ ദൈവ​മായ’ യഹോവ a പെട്ടെ​ന്നു​തന്നെ തന്റെ സ്വർഗീയ ഗവൺമെ​ന്റി​ലൂ​ടെ “അടിച്ച​മർത്ത​ലി​നും അക്രമ​ത്തി​നും ഇരയാ​കു​ന്ന​വരെ” രക്ഷിക്കും.—ഫിലി​പ്പി​യർ 4:9; സങ്കീർത്തനം 72:14.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.