ഉണർന്നിരിക്കുക!
താളംതെറ്റുന്ന കൗമാരമനസ്സുകൾ—ബൈബിളിനു പറയാനുള്ളത്
2023 ഫെബ്രുവരി 13 തിങ്കളാഴ്ച, ഐക്യനാടുകളിലെ രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ആയുള്ള കേന്ദ്രങ്ങൾ (CDC), ആ രാജ്യത്തെ കൗമാരക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തുവിട്ടു. അതനുസരിച്ച് അവിടത്തെ 40 ശതമാനത്തിലധികം ഹൈസ്കൂൾ വിദ്യാർഥികൾക്കും വിട്ടുമാറാത്ത നിരാശയും പ്രതീക്ഷയ്ക്ക് വകയില്ലെന്ന തോന്നലും ഉണ്ട്.
സിഡിസിയുടെ കീഴിലുള്ള കൗമാരക്കാരുടെയും സ്കൂൾവിദ്യാർഥികളുടെയും ആരോഗ്യത്തെക്കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്റെ (DASH) ഡയറക്ടറായ ഡോ. കാതലിൻ എതിയർ ഇങ്ങനെ പറയുന്നു: “കഴിഞ്ഞ 10-ലധികം വർഷമായി ചെറുപ്പക്കാരുടെ മാനസികാരോഗ്യം കൂടുതൽക്കൂടുതൽ വഷളാകുകയാണ്. എന്നാൽ അതിനെക്കാൾ ഞെട്ടിപ്പിക്കുന്നതാണ്, കൗമാരക്കാരായ പെൺകുട്ടികളുടെ മാനസികാരോഗ്യവും അവർക്കിടയിലെ ആത്മഹത്യാപ്രവണതയും. അത് ഇത്രയും മോശമായി ഇതുവരെ കണ്ടിട്ടില്ല.”
റിപ്പോർട്ട് പറയുന്നു:
കൗമാരപ്രായക്കാരായ 10 പെൺകുട്ടികളെ എടുത്താൽ, അതിൽ ഒന്നിലധികം പേർ അതായത്, 14 ശതമാനം പെൺകുട്ടികളും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതരായിട്ടുണ്ട്. ഡോ. കാതലിൻ പറയുന്നു: “ഇതു ശരിക്കും പേടിപ്പിക്കുന്ന ഒരു കണക്കാണ്. അതായത്, നിങ്ങൾക്ക് അറിയാവുന്ന 10 പെൺകുട്ടികളിൽ ഏറ്റവും കുറഞ്ഞത് ഒരാളെങ്കിലും ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്.”
കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ ഏകദേശം മൂന്നിൽ ഒരാൾ (30 ശതമാനം പേർ) ആത്മഹത്യ ചെയ്യുന്നതിന്റെ വക്കോളം എത്തിയിട്ടുണ്ട്.
കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ ഏകദേശം അഞ്ചിൽ മൂന്നു പേർക്ക് (57 ശതമാനം പേർക്ക്) സ്ഥായിയായ വിഷാദവും നിരാശയും തോന്നുന്നു.
സന്തോഷിക്കേണ്ട, സന്തോഷം പങ്കിടേണ്ട കൗമാരക്കാരെക്കുറിച്ചുള്ള ഈ സ്ഥിതിവിവരക്കണക്കുകൾ ശരിക്കും വിഷമിപ്പിക്കുന്നതാണ്. കടുത്ത സമ്മർദങ്ങൾ അനുഭവിക്കുന്ന ഇക്കാലത്ത് തളർന്നുപോകാതിരിക്കാൻ കൗമാരക്കാരെ എന്തു സഹായിക്കും? ബൈബിൾ എന്താണു പറയുന്നത്?
ബൈബിൾ കൗമാരക്കാരെ സഹായിക്കുന്നു
നമ്മൾ ജീവിക്കുന്ന ഇക്കാലം സമ്മർദങ്ങൾ നിറഞ്ഞതായിരിക്കുമെന്നുതന്നെ ബൈബിൾ പറഞ്ഞിട്ടുണ്ട്. “ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ” എന്നാണ് ബൈബിൾ ഇക്കാലത്തെ വിളിക്കുന്നത്. (2 തിമൊഥെയൊസ് 3:1-5) എന്നാൽ അതോടൊപ്പം കൗമാരക്കാർ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി നേരിടാൻ സഹായിക്കുന്ന ഉപദേശങ്ങളും ബൈബിളിലുണ്ട്. ലക്ഷക്കണക്കിന് കൗമാരക്കാർ അതിൽനിന്ന് പ്രയോജനം നേടിയിരിക്കുന്നു. ബൈബിളിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചില ലേഖനങ്ങൾ കാണുക:
ആത്മഹത്യാപ്രവണത തോന്നുന്ന കൗമാരക്കാർക്കുള്ള സഹായം
വിഷാദവും നിരാശയും വേണ്ടാത്ത ചിന്തകളും അനുഭവിക്കുന്ന കൗമാരക്കാർക്കുള്ള സഹായം
സങ്കടത്തിൽനിന്ന് സന്തോഷത്തിലേക്ക് (ബോർഡിലെ രേഖാചിത്രീകരണം)
നേരിട്ടോ ഓൺലൈനായോ ഉപദ്രവങ്ങൾ നേരിടുന്ന കൗമാരക്കാർക്കുള്ള സഹായം
ബലപ്രയോഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരിടാം? (ബോർഡിലെ രേഖാചിത്രീകരണം)
ലൈംഗികമായ അതിക്രമങ്ങൾ അനുഭവിക്കുന്ന കൗമാരക്കാർക്കുള്ള സഹായം
ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്?—ഭാഗം 1: മുൻകരുതലുകൾ
ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്?—ഭാഗം 2: വേദനയിൽനിന്ന് കരകയറാൻ
ബൈബിൾ മാതാപിതാക്കളെ സഹായിക്കുന്നു
ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ മാതാപിതാക്കൾ തങ്ങളുടെ കൗമാരക്കാരായ മക്കളെ സഹായിക്കേണ്ടതുണ്ട്. മാതാപിതാക്കൾക്ക് അത് എങ്ങനെ ചെയ്യാമെന്നു ബൈബിൾ പറയുന്നു. ബൈബിളിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചില ലേഖനങ്ങൾ കാണുക:
കൗമാരത്തിലുള്ള നിങ്ങളുടെ കുട്ടി മാനസികസമ്മർദത്തിലായാൽ (ഇംഗ്ലീഷ്)
കൗമാരത്തിലുള്ള നിങ്ങളുടെ കുട്ടി സ്വയം പരിക്കേൽപ്പിച്ചാൽ (ഇംഗ്ലീഷ്)
കുട്ടികളും സോഷ്യൽമീഡിയയും—ഭാഗം 1: എന്റെ കുട്ടി സോഷ്യൽമീഡിയ ഉപയോഗിക്കാറായോ? (ഇംഗ്ലീഷ്)
സ്മാർട്ട്ഫോണും കുട്ടികളും—ഭാഗം 1: എന്റെ കുട്ടിക്ക് ഒരു സ്മാർട്ട്ഫോൺ ആവശ്യമാണോ?