വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നി​രി​ക്കുക!

തോക്കു​കൾക്കു മുന്നിൽ ജീവൻ പൊലി​യു​ന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

തോക്കു​കൾക്കു മുന്നിൽ ജീവൻ പൊലി​യു​ന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 2022 ജൂലൈ മാസം ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളിൽ വെടി​വെ​പ്പി​ലൂ​ടെ പലരു​ടെ​യും ജീവൻ പൊലി​ഞ്ഞു:

  •   “ജപ്പാനി​ലെ പേരു​കേട്ട ഒരു രാഷ്ട്രീയ നേതാ​വി​ന്റെ (മുൻ പ്രധാ​ന​മ​ന്ത്രി ഷിൻസോ ആബെ) കൊല​പാ​തകം രാജ്യത്തെ ഇളക്കി​മ​റി​ച്ചു. അക്രമ​നി​രക്ക്‌ കുറവുള്ള രാജ്യ​മായ ജപ്പാനിൽ തോക്ക്‌ ഉപയോ​ഗി​ക്കു​ന്ന​തിന്‌ കർശന​മായ നിയമ​ങ്ങ​ളുണ്ട്‌. എന്നിട്ടും ഇങ്ങനെ​യൊ​രു സംഭവ​മു​ണ്ടാ​യത്‌ ലോകത്തെ ഞെട്ടിച്ചു.”—2022 ജൂലൈ 10, ദ ജപ്പാൻ ടൈംസ്‌.

  •   “ഡെന്മാർക്ക്‌ ഭീതി​യിൽ: കോപ്പൻഹേ​ഗ​നി​ലെ ഒരു ഷോപ്പിങ്‌ മാളിൽ ആയുധ​ധാ​രി​യാ​യി വന്ന ഒരാൾ മൂന്നു പേരെ വെടി​വെച്ച്‌ കൊന്നു.”—2022 ജൂലൈ 4, റോയ്‌റ്റേഴ്‌സ്‌.

  •   “സൗത്ത്‌ ആഫ്രിക്ക: സൊ​വേ​റ്റോ​യി​ലുള്ള ഒരു ബാറിൽ ആയുധ​ധാ​രികളാ​യി വന്ന ചിലർ 15 പേരെ വെടി​വെച്ച്‌ കൊന്നു.”—2022 ജൂലൈ 10, ദ ഗാർഡി​യൻ.

  •   “ജൂലൈ 4-നും അതിന​ടുത്ത അവധി​ദി​വ​സ​ങ്ങ​ളി​ലു​മാ​യി ഐക്യ​നാ​ടു​ക​ളിൽ വെടി​വെ​പ്പു​ണ്ടാ​യി. 220-ലധികം ആളുകൾ കൊല്ല​പ്പെട്ടു.”—2022 ജൂലൈ 5, സിബി​എസ്‌ ന്യൂസ്‌.

 ഇതു​പോ​ലുള്ള അക്രമ​ങ്ങ​ളെ​ല്ലാം എന്നെങ്കി​ലും അവസാ​നി​ക്കു​മോ? ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

അക്രമ​ങ്ങൾക്ക്‌ ഒരു അവസാനം

 നമ്മൾ ജീവി​ക്കുന്ന ഈ സമയം ‘അവസാ​ന​കാ​ല​മാ​ണെന്ന്‌’ ബൈബിൾ പറയുന്നു. ആ സമയത്ത്‌ ആളുക​ളു​ടെ പ്രവൃ​ത്തി​കൾ വളരെ ക്രൂര​വും നീചവും ആയിരി​ക്കും. (2 തിമൊ​ഥെ​യൊസ്‌ 3:1, 3) അക്രമാ​സ​ക്ത​മായ അത്തരം പ്രവൃ​ത്തി​കൾ ആളുക​ളു​ടെ ജീവിതം ഭീതി​യി​ലാഴ്‌ത്തു​ന്നു. (ലൂക്കോസ്‌ 21:11) എങ്കിലും ഈ പ്രശ്‌ന​ങ്ങ​ളെ​ല്ലാം ഒരുനാൾ അവസാ​നി​ക്കു​മെന്ന്‌ ബൈബിൾ ഉറപ്പു തരുന്നു. അന്ന്‌ ആളുകൾ “സമാധാ​നം കളിയാ​ടുന്ന വാസസ്ഥ​ല​ങ്ങ​ളിൽ പാർക്കും, സുരക്ഷി​ത​മായ ഭവനങ്ങ​ളി​ലും പ്രശാ​ന്ത​മായ ഗൃഹങ്ങ​ളി​ലും വസിക്കും.” (യശയ്യ 32:18) എങ്ങനെ​യാ​യി​രി​ക്കും അക്രമം അവസാ​നി​ക്കുക?

 ദൈവം ദുഷ്ടന്മാ​രെ ഇല്ലാതാ​ക്കു​ക​യും ആയുധ​ങ്ങ​ളെ​ല്ലാം നശിപ്പി​ക്കു​ക​യും ചെയ്യും.

  •   “എന്നാൽ ദുഷ്ടന്മാ​രെ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​ക്കും.”—സുഭാ​ഷി​തങ്ങൾ 2:22.

  •   “ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു. വില്ല്‌ ഒടിച്ച്‌ കുന്തം തകർക്കു​ന്നു, യുദ്ധവാ​ഹ​നങ്ങൾ കത്തിച്ചു​ക​ള​യു​ന്നു.”—സങ്കീർത്തനം 46:9.

 സമാധാ​ന​ത്തോ​ടെ ജീവി​ക്കാൻ ആളുകളെ പഠിപ്പി​ച്ചു​കൊണ്ട്‌ ദൈവം അക്രമ​ത്തി​ന്റെ അടിസ്ഥാന കാരണങ്ങൾ നീക്കം ചെയ്യും.

  •   “അവ എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ ഒരിട​ത്തും ഒരു നാശവും വരുത്തില്ല, ഒരു ദ്രോ​ഹ​വും ചെയ്യില്ല. കാരണം, സമു​ദ്ര​ത്തിൽ വെള്ളം നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി മുഴുവൻ യഹോ​വ​യു​ടെ പരിജ്ഞാ​നം നിറഞ്ഞി​രി​ക്കും.”—യശയ്യ 11:9.

  •   ‘വാളുകൾ കലപ്പക​ളാ​യും കുന്തങ്ങൾ അരിവാ​ളു​ക​ളാ​യും അടിച്ചു​തീർക്കു​ന്ന​തിന്‌’ ഇപ്പോൾതന്നെ ദൈവം അക്രമ​ങ്ങ​ളും ആയുധ​ങ്ങ​ളും ഒഴിവാ​ക്കാൻ ആളുകളെ പഠിപ്പി​ക്കു​ന്നു.—മീഖ 4:3.

 ഭയമി​ല്ലാ​തെ ജീവി​ക്കാ​നാ​കുന്ന ഒരു ലോക​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഉറപ്പു​ത​രു​ന്നു. അതെക്കു​റിച്ച്‌ അറിയാ​നാ​യി, “ഭയത്തിൽനി​ന്നുള്ള മോചനം അതു സാധ്യ​മോ?” എന്ന ലേഖനം വായി​ക്കുക.

 അക്രമം എന്നേക്കു​മാ​യി അവസാ​നി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അറിയാ​നാ​യി, “ഒടുവിൽ ഭൂമി​യിൽ സമാധാ​നം!” എന്ന ലേഖനം വായി​ക്കുക.