വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ബധിരരെ ചേർത്തു​പി​ടി​ക്കു​ന്നു—എങ്ങനെ?

ദൈവം ബധിരരെ ചേർത്തു​പി​ടി​ക്കു​ന്നു—എങ്ങനെ?

 ഇന്ന്‌ ലോക​മെ​ങ്ങു​മാ​യി ഏകദേശം ഏഴു കോടി ബധിര​രാ​ണു​ള്ളത്‌. 200-ലധികം ആംഗ്യ​ഭാ​ഷകൾ ഇന്നു ലോക​ത്തുണ്ട്‌. സങ്കടക​ര​മായ കാര്യം, പലപ്പോ​ഴും ബധിര​രാ​യ​വർക്കു മറ്റുള്ള​വ​രിൽനിന്ന്‌ മോശ​മായ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വ​രു​ന്നു എന്നതാണ്‌. പിൻവ​രുന്ന റിപ്പോർട്ടു​കൾ കാണുക:

  •   “ലോക​മെ​ങ്ങും ബധിര​രു​ടെ​യും കേൾവി​ക്കു​റ​വു​ള്ള​വ​രു​ടെ​യും അവകാ​ശങ്ങൾ മിക്ക​പ്പോ​ഴും അവഗണി​ക്ക​പ്പെ​ടു​ക​യാണ്‌.”—ബധിര​രു​ടെ ദേശീയ അസോ​സി​യേഷൻ (യു.എസ്‌.).

  •   “വികസ്വ​ര​രാ​ജ്യ​ങ്ങ​ളി​ലെ ബധിരർ പാവ​പ്പെ​ട്ട​വ​രിൽ പാവ​പ്പെ​ട്ട​വ​രാണ്‌. അവർക്കു വേണ്ടത്ര അറിവോ വിദ്യാ​ഭ്യാ​സ​മോ ലഭിക്കു​ന്നില്ല. ജോലി കിട്ടാ​നുള്ള സാധ്യ​ത​യും വളരെ കുറവാണ്‌.”—വേൾഡ്‌ ഫെഡ​റേഷൻ ഓഫ്‌ ദ ഡെഫ്‌.

 ബധിര​രായ ആളുകളെ ദൈവം എങ്ങനെ​യാ​ണു കാണു​ന്നത്‌? അവരെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌? യഹോ​വ​യു​ടെ സാക്ഷികൾ അവരെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

ബധിര​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം

 ബധിര​രാ​യ​വരെ ദൈവ​മായ യഹോവ a കരുതു​ന്നു എന്നു ബൈബിൾ പറയുന്നു. മറ്റുള്ളവർ അവരോ​ടു നന്നായി പെരു​മാ​റ​ണ​മെ​ന്നും തന്റെ വിദ്യാ​ഭ്യാ​സ​ത്തിൽനിന്ന്‌ അവരും പ്രയോ​ജനം നേടണ​മെ​ന്നും ആണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌.

 തിരു​വെ​ഴുത്ത്‌: ‘ചെവി കേൾക്കാ​ത്ത​വനെ ശപിക്ക​രുത്‌.’—ലേവ്യ 19:14.

 അർഥം: യഹോവ പുരാതന ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമം ബധിര​രു​ടെ അവകാ​ശ​ങ്ങളെ സംരക്ഷി​ക്കു​ന്ന​താ​യി​രു​ന്നു.

 തിരു​വെ​ഴുത്ത്‌: “ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല.”—പ്രവൃ​ത്തി​കൾ 10:34.

 അർഥം: യഹോവ എല്ലാ സംസ്‌കാ​ര​ത്തി​ലും പശ്ചാത്ത​ല​ത്തി​ലും ഭാഷയി​ലും ഉള്ള ആളുകളെ കരുതു​ന്നു. അവരിൽ ബധിര​രും ഉൾപ്പെ​ടു​ന്നു.

 തിരു​വെ​ഴുത്ത്‌: ‘യേശു ചുറ്റി​സ​ഞ്ച​രിച്ച്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു.’—മത്തായി 9:35.

 അർഥം: യേശു ഭൂമി​യിൽ വന്നത്‌, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും ബധിരർ ഉൾപ്പെടെ എല്ലാ മനുഷ്യർക്കു​വേണ്ടി ദൈവ​രാ​ജ്യം എന്തു ചെയ്യു​മെ​ന്നും പഠിപ്പി​ക്കാൻവേ​ണ്ടി​യാണ്‌.—മത്തായി 6:10.

 തിരു​വെ​ഴുത്ത്‌: “യേശു ബധിരർക്കു കേൾവി​ശ​ക്തി​യും ഊമർക്കു സംസാ​ര​ശേ​ഷി​യും” കൊടു​ത്തു.—മർക്കോസ്‌ 7:37.

 അർഥം: ദൈവ​രാ​ജ്യ​ത്തിൽ ബധിരർക്കു കേൾവി​ശ​ക്തി​യും സംസാ​ര​പ്രാ​പ്‌തി​യും ലഭിക്കും എന്നതു യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ കാണി​ച്ചു​കൊ​ടു​ത്തു. ഒരു അവസര​ത്തിൽ, ബധിര​നായ ഒരു വ്യക്തിക്ക്‌ കേൾവി​ശ​ക്തി​യും സംസാ​ര​പ്രാ​പ്‌തി​യും കൊടു​ക്കു​ന്ന​തി​നു മുമ്പ്‌ യേശു ദയയോ​ടെ ആംഗ്യങ്ങൾ ഉപയോ​ഗിച്ച്‌ ആ വ്യക്തി​യു​മാ​യി ആശയവി​നി​മയം ചെയ്‌തു.—മർക്കോസ്‌ 7:31-35.

 തിരു​വെ​ഴുത്ത്‌: “ബധിരന്റെ ചെവികൾ അടഞ്ഞി​രി​ക്കില്ല.”—യശയ്യ 35:5.

 അർഥം: ബധിരർക്കു കേൾവി​ശക്തി കിട്ടു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു.—യശയ്യ 29:18.

യഹോ​വ​യു​ടെ സാക്ഷികൾ ഇന്ന്‌ ബധിരരെ സഹായി​ക്കു​ന്നു

 യഹോ​വ​യു​ടെ സാക്ഷികൾ ലോക​മെ​ങ്ങു​മുള്ള ബധിരരെ ദൈവ​ത്തിൽനി​ന്നുള്ള പ്രത്യാ​ശ​യെ​ക്കു​റി​ച്ചുള്ള സന്ദേശം അറിയി​ക്കു​ന്നു. അതിനാ​യി ഞങ്ങൾ, 100-ലധികം ആംഗ്യ​ഭാ​ഷ​ക​ളിൽ ബൈബി​ളും ബൈബിൾപ​ഠ​ന​ത്തി​നു സഹായി​ക്കുന്ന വീഡി​യോ​ക​ളും പുറത്തി​റ​ക്കു​ന്നു. അതു​പോ​ലെ ആംഗ്യ​ഭാ​ഷ​ക​ളിൽ ബൈബിൾപഠന പരിപാ​ടി​ക​ളും ക്രിസ്‌തീയ മീറ്റി​ങ്ങു​ക​ളും നടത്തുന്നു. ദൈവ​ത്തിൽനിന്ന്‌ പഠിക്കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാൾക്കും സൗജന്യ​മാ​യാണ്‌ ഇതെല്ലാം ലഭ്യമാ​ക്കു​ന്നത്‌. എന്തു​കൊണ്ട്‌? യേശു ഇങ്ങനെ പറഞ്ഞു: “സൗജന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു; സൗജന്യ​മാ​യി​ത്തന്നെ കൊടു​ക്കുക.”—മത്തായി 10:8.

 പിൻവ​രു​ന്ന വിധങ്ങ​ളിൽ നിങ്ങൾക്ക്‌ ബൈബി​ളും വീഡി​യോ​ക​ളും ഓൺ​ലൈ​നാ​യോ നിങ്ങളു​ടെ ഇലക്‌​ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളിൽ ഡൗൺലോഡ്‌ ചെയ്‌തോ ഉപയോ​ഗി​ക്കാം:

 JW.ORG. ഈ വെബ്‌​സൈ​റ്റി​ന്റെ ഏതെങ്കി​ലും പേജിനു മുകളി​ലുള്ള ഭാഷാ ബട്ടണിൽ ക്ലിക്ക്‌ ചെയ്‌ത്‌ ഏത്‌ ആംഗ്യ​ഭാ​ഷ​യി​ലാണ്‌ ലഭി​ക്കേ​ണ്ട​തെന്ന്‌ കൊടു​ക്കുക.

 JW ലൈ​ബ്രറി ആംഗ്യ​ഭാഷ ആപ്ലി​ക്കേഷൻ. സൗജന്യ​മാ​യുള്ള ഈ ആപ്ലി​ക്കേഷൻ നിങ്ങളു​ടെ ഉപകര​ണ​ത്തിൽ ഇൻസ്റ്റാൾ ചെയ്യുക. അപ്പോൾ നിങ്ങൾക്ക്‌ ആംഗ്യ​ഭാ​ഷ​യി​ലുള്ള വീഡി​യോ​കൾ പ്ലേ ചെയ്‌തോ ഡൗൺലോഡ്‌ ചെയ്‌തോ കാണാൻ കഴിയും.

ബൈബിൾ പഠിക്കാൻ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങൾ

 ആംഗ്യ​ഭാ​ഷ​യി​ലുള്ള ബൈബിൾ. ലോക​ത്തി​ലെ ആദ്യത്തെ ആംഗ്യ​ഭാ​ഷ​യി​ലുള്ള സമ്പൂർണ ബൈബിൾ അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യി​ലുള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്തരം ആണ്‌. പുതിയ ലോക ഭാഷാ​ന്തരം ഭാഗി​ക​മാ​യോ പൂർണ​മാ​യോ ഇപ്പോൾ പല ആംഗ്യ​ഭാ​ഷ​ക​ളി​ലും ലഭ്യമാണ്‌. ഓരോ വർഷവും കൂടുതൽ ഭാഷക​ളിൽ പുറത്തി​റ​ങ്ങു​ന്നു​മുണ്ട്‌. (ബൈബിൾ ഏതൊക്കെ ഭാഷക​ളിൽ ലഭ്യമാ​ണെന്ന്‌ അറിയാ​നും അത്‌ ഓൺ​ലൈ​നാ​യി വായി​ക്കാ​നും “ പുതിയ ലോക ഭാഷാ​ന്തരം ബൈബിൾആംഗ്യ​ഭാ​ഷ​ക​ളിൽ” എന്ന ചതുരം കാണുക.)

  •   ആംഗ്യ​ഭാ​ഷ​യിൽ ഒരു ബൈബിൾ തയ്യാറാ​ക്കു​ന്ന​തിൽ എന്തെല്ലാം ജോലി​ക​ളാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന്‌ അറിയാൻ പുതിയ ലോക ഭാഷാ​ന്തരം സമ്പൂർണ​ബൈ​ബിൾ ഇപ്പോൾ അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യിൽ! എന്ന വീഡി​യോ കാണുക.

  •   ബൈബിൾവാ​യന കൂടുതൽ രസകര​മാ​ക്കാൻ JW ലൈ​ബ്രറി ആംഗ്യ​ഭാഷ ആപ്ലി​ക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്ലി​ക്കേഷൻ ഉപയോ​ഗിച്ച്‌ ആംഗ്യ​ഭാ​ഷാ ബൈബി​ളി​ലെ ഇഷ്ടമുള്ള വാക്യം പ്രത്യേ​കം എടുത്തു​കാ​ണാ​നും കഴിയും.

  •   ഡിമി​ത്രോ​യും വീറ്റയും ബധിര​രായ ദമ്പതി​ക​ളാണ്‌. എന്നാൽ അവരുടെ മക്കൾക്ക്‌ കേൾക്കാൻ കഴിയും. ആംഗ്യ​ഭാ​ഷ​യി​ലുള്ള ബൈബി​ളി​ന്റെ വീഡി​യോ​കൾ ദിവസ​വും കാണു​ന്നത്‌ ആ കുടും​ബ​ത്തിന്‌ എങ്ങനെ​യാണ്‌ പ്രയോ​ജനം ചെയ്യു​ന്ന​തെന്ന്‌ കാണുക.

 ബൈബിൾ പഠിക്കാൻ സഹായി​ക്കുന്ന വീഡി​യോ​കൾ. യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​ലെ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും അതു ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാ​നും ആളുകളെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി ആംഗ്യ​ഭാ​ഷ​യി​ലുള്ള വീഡി​യോ​കൾ പുറത്തി​റ​ക്കു​ന്നു. അതിന്റെ പ്രയോ​ജനം ആർക്കൊ​ക്കെ​യാണ്‌ കിട്ടു​ന്നത്‌?

 ബൈബിൾ പഠിക്കാൻ വ്യക്തി​പ​ര​മായ സഹായം. വേണ്ടത്ര സമയ​മെ​ടുത്ത്‌ നിങ്ങൾക്ക്‌ ആംഗ്യ​ഭാ​ഷ​യിൽ ബൈബിൾ പഠിക്കാം. അതിനു നിങ്ങളെ ഒരാൾ സഹായി​ക്കും. ഈ സൗജന്യ ബൈബിൾപഠന പരിപാ​ടി എങ്ങനെ​യാ​ണു നടത്തു​ന്ന​തെന്ന്‌ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ “ആരെങ്കി​ലും സന്ദർശി​ക്ക​ണ​മെ​ങ്കിൽ” എന്ന ഭാഗം പൂരി​പ്പി​ക്കുക.

 ജേസൺ സെന​യോ​നൻ ഫിലി​പ്പീൻസി​ലാണ്‌ താമസി​ക്കു​ന്നത്‌. ദൈവ​വു​മാ​യി ഒരു അടുത്ത സൗഹൃദം വളർത്താൻ ഈ ബൈബിൾപഠന പരിപാ​ടി അദ്ദേഹത്തെ എങ്ങനെ​യാ​ണു സഹായി​ച്ച​തെന്ന്‌ കാണുക.

 മാരി​യോ അൻറ്റ്യൂ​നസ്‌ ഹോണ്ടു​റാ​സി​ലെ ഒരു പള്ളിയി​ലെ വൈദി​ക​നാ​യി​രു​ന്നു. “ഉത്തരങ്ങ​ളെ​ക്കാൾ കൂടുതൽ ചോദ്യ​ങ്ങ​ളാ​യി​രു​ന്നു എനിക്കു​ണ്ടാ​യി​രു​ന്നത്‌” എന്ന തലക്കെ​ട്ടി​ലുള്ള അദ്ദേഹ​ത്തി​ന്റെ ജീവി​ത​ക​ഥ​യിൽ ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള ചോദ്യ​ങ്ങൾക്ക്‌ അദ്ദേഹം എങ്ങനെ​യാണ്‌ ഉത്തരം കണ്ടെത്തി​യ​തെന്നു പറയുന്നു.

 മീറ്റി​ങ്ങു​ക​ളും മറ്റു പരിപാ​ടി​ക​ളും. ലോക​മെ​ങ്ങു​മാ​യി ഞങ്ങൾക്ക്‌ ആംഗ്യ​ഭാ​ഷ​യി​ലുള്ള സഭകളും ഗ്രൂപ്പു​ക​ളും ഉണ്ട്‌. അവിടെ ബധിര​രാ​യവർ ഓരോ ആഴ്‌ച​യും ഒന്നിച്ചു​കൂ​ടി പഠിക്കു​ക​യും ദൈവത്തെ ആരാധി​ക്കു​ക​യും ചെയ്യുന്നു. അതുകൂ​ടാ​തെ, ഓരോ വർഷവും ബൈബിൾപ​ഠ​ന​ത്തി​നാ​യി ആംഗ്യ​ഭാ​ഷ​യി​ലുള്ള വലിയ പരിപാ​ടി​ക​ളും ഞങ്ങൾ സംഘടി​പ്പി​ക്കു​ന്നുണ്ട്‌. കാഴ്‌ച​ശ​ക്തി​യും കേൾവി​ശ​ക്തി​യും ഇല്ലാത്ത ആളുകൾക്കു​വേണ്ടി ഞങ്ങളുടെ മീറ്റി​ങ്ങു​ക​ളും പരിപാ​ടി​ക​ളും സ്‌പർശന ആംഗ്യ​ഭാ​ഷ​യിൽ പരിഭാ​ഷ​പ്പെ​ടു​ത്താ​റുണ്ട്‌. അതു​പോ​ലെ ബ്രെയി​ലി​ലുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഞങ്ങൾ സൗജന്യ​മാ​യി കൊടു​ക്കു​ന്നുണ്ട്‌.

 ജോസ്‌ ലൂയിസ്‌ അയാല മെക്‌സി​ക്കോ​യി​ലാണ്‌ താമസി​ക്കു​ന്നത്‌. അദ്ദേഹം ജന്മനാ ബധിര​നാണ്‌, പിന്നീട്‌ കാഴ്‌ച​ശ​ക്തി​യും നഷ്ടപ്പെട്ടു. ബൈബി​ളി​ന്റെ നല്ലൊരു അധ്യാ​പ​ക​നാ​കാൻ അദ്ദേഹ​ത്തിന്‌ എങ്ങനെ​യാണ്‌ സഹായം കിട്ടി​യ​തെന്ന്‌ അറിയുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.