വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Photo by Zhai Yujia/China News Service/VCG via Getty Images

ഉണർന്നിരിക്കുക!

നാശം വിതച്ചു​കൊണ്ട്‌ പ്രളയങ്ങൾ—ബൈബി​ളി​നു പറയാ​നു​ള്ളത്‌

നാശം വിതച്ചു​കൊണ്ട്‌ പ്രളയങ്ങൾ—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 ലോക​മെ​ങ്ങു​മാ​യി അനേകം ആളുകൾ കനത്ത വെള്ള​പ്പൊ​ക്ക​ത്തി​ന്റെ കെടു​തി​കൾ അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഈ റിപ്പോർട്ടു​കൾ കാണുക:

  •   “ചൈന​യു​ടെ തലസ്ഥാ​നത്ത്‌ കഴിഞ്ഞ ദിവസ​ങ്ങ​ളിൽ ശക്തമായ മഴ ഉണ്ടായി. 140-ഓ അതില​ധി​ക​മോ വർഷമാ​യി​ട്ടു​ണ്ടാ​കും പ്രദേ​ശത്ത്‌ ഇത്ര ശക്തമായ മഴ രേഖ​പ്പെ​ടു​ത്തി​യിട്ട്‌. ശനിമു​തൽ ബുധൻവരെ നഗരത്തിൽ 744.8 മില്ലി​മീ​റ്റർ (29.3 ഇഞ്ച്‌) മഴയാണ്‌ ലഭിച്ചത്‌.”—എപി ന്യൂസ്‌, 2023 ആഗസ്റ്റ്‌ 2.

  •   “ദക്ഷിണ ജപ്പാനിൽ വ്യാഴാഴ്‌ച ഖാനുൻ ചുഴലി​ക്കാ​റ്റി​നെ​ത്തു​ടർന്ന്‌ ശക്തമായ മഴയും കാറ്റും ഉണ്ടായി. ഇത്‌ ഇപ്പോൾ രണ്ടാം ദിവസ​മാണ്‌. കുറഞ്ഞത്‌ രണ്ടു പേരെ​ങ്കി​ലും മരിച്ചു. . . . ഈ ചുഴലി​ക്കാറ്റ്‌ മധ്യ തായ്‌വാ​നി​ലെ പർവത​പ്ര​ദേ​ശ​ങ്ങ​ളിൽ 0.6 മീറ്റർ (2 അടി) വരെ മഴ കൊണ്ടു​വ​രാൻ സാധ്യ​ത​യുണ്ട്‌.”—ഡോയ്‌ച​വെല്ലെ, 2023 ആഗസ്റ്റ്‌ 3.

  •   “കാനഡ​യി​ലെ അറ്റ്‌ലാ​ന്റിക്‌ തീരങ്ങ​ളിൽ കഴിഞ്ഞ 50 വർഷത്തിന്‌ ഇടയിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴയെ​ത്തു​ടർന്ന്‌ (നോവ സ്‌കോ​ഷ​യിൽ) വാരാ​ന്ത​ത്തിൽ കനത്ത വെള്ള​പ്പൊ​ക്ക​മു​ണ്ടാ​യി.”—ബിബിസി ന്യൂസ്‌, 2023 ജൂലൈ 24.

 ഇത്തരം സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

‘അവസാ​ന​കാ​ല​ത്തി​ന്റെ’ അടയാളം

 നമ്മൾ ജീവി​ക്കുന്ന ഈ കാലത്തെ ബൈബിൾ വിളി​ക്കു​ന്നത്‌ ‘അവസാ​ന​കാ​ലം’ എന്നാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:1) ഇക്കാലത്ത്‌ നമ്മൾ ‘പേടി​പ്പി​ക്കുന്ന കാഴ്‌ചകൾ’ അഥവാ ഭയപ്പെ​ടു​ത്തുന്ന സംഭവങ്ങൾ കാണു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (ലൂക്കോസ്‌ 21:11) ഇന്ന്‌ കാലാ​വ​സ്ഥാ​വ്യ​തി​യാ​നം കാരണം അപ്രതീ​ക്ഷി​ത​വും മുമ്പെ​ത്തെ​ക്കാൾ അതിശ​ക്ത​വും ആയ പ്രകൃ​തി​വി​പ​ത്തു​ക​ളാണ്‌ അടിക്കടി ഉണ്ടാകു​ന്നത്‌.

പ്രതീ​ക്ഷ​യ്‌ക്കു വകയുണ്ട്‌

 ഇന്നു ഭൂമി​യിൽ പേടി​പ്പി​ക്കുന്ന പല സംഭവ​ങ്ങ​ളും നടക്കു​ന്നതു കാണു​മ്പോൾ അതു പ്രതീ​ക്ഷ​യ്‌ക്കു വക നൽകു​ന്നെന്നു ബൈബിൾ പറയുന്നു. അത്‌ എങ്ങനെ? യേശു പറഞ്ഞു: “ഇതെല്ലാം സംഭവി​ക്കു​ന്നതു കാണു​മ്പോൾ ദൈവ​രാ​ജ്യം അടുത്ത്‌ എത്തി​യെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക.”—ലൂക്കോസ്‌ 21:31; മത്തായി 24:3.

 ഇപ്പോൾ നടക്കുന്ന ഈ സംഭവങ്ങൾ ദൈവ​രാ​ജ്യം ഉടനെ വരും എന്നതിന്റെ സൂചന​യാണ്‌. ജലപരി​വൃ​ത്തി​പോ​ലുള്ള പ്രകൃ​തി​യി​ലെ പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം ഈ രാജ്യ​ത്തി​ലൂ​ടെ നിയ​ന്ത്ര​ണ​ത്തിൽ വരും.—ഇയ്യോബ്‌ 36:27, 28; സങ്കീർത്തനം 107:29.

 ദൈവ​രാ​ജ്യം എങ്ങനെ​യാണ്‌ പ്രകൃ​തി​യി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തെന്ന്‌ അറിയാൻ “നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ആർക്കാ​കും?” എന്ന ലേഖനം കാണുക.