ഉണർന്നിരിക്കുക!
തുർക്കിയിലും സിറിയയിലും വിനാശം വിതച്ച് വൻഭൂകമ്പങ്ങൾ—ബൈബിളിനു പറയാനുള്ളത്
2023 ഫെബ്രുവരി 6 തിങ്കളാഴ്ച, വിനാശകാരിയായ ഭൂകമ്പങ്ങൾ തുർക്കിയെയും സിറിയയെയും കൊടുംദുരിതത്തിലാക്കി.
“തിങ്കളാഴ്ച ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ തുർക്കിയിലെ ചില പ്രദേശങ്ങളിലെയും വടക്കുപടിഞ്ഞാറൻ സിറിയയിലെയും 3,700-ലധികം ആളുകൾ കൊല്ലപ്പെട്ടു. അതോടൊപ്പം തണുത്തുറഞ്ഞ കാലാവസ്ഥ, പരിക്കേറ്റവരോ ഭവനരഹിതരോ ആയ ആയിരക്കണക്കിന് ആളുകളുടെ ദുരിതങ്ങൾ വർധിപ്പിക്കുന്നു, ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.”—റോയ്റ്റേഴ്സ് വാർത്താ ഏജൻസി, 2023 ഫെബ്രുവരി 6.
ദുരന്തങ്ങളെക്കുറിച്ചുള്ള ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെ ഹൃദയം തകർന്നുപോകും. അപ്പോൾ സഹായത്തിനായി നമുക്ക്, ‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവമായ’ യഹോവയിലേക്കു നോക്കാം. (2 കൊരിന്ത്യർ 1:3) ‘പ്രത്യാശ നൽകുന്ന തിരുവെഴുത്തുകളിലൂടെ’ ദൈവം നമ്മളെ ആശ്വസിപ്പിക്കും.—റോമർ 15:4.
ബൈബിളിൽനിന്ന് മനസ്സിലാക്കാം:
ഭൂകമ്പത്തെക്കുറിച്ച് ബൈബിൾ എന്താണ് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതെന്ന്.
ആശ്വാസവും പ്രത്യാശയും എവിടെനിന്ന് കിട്ടുമെന്ന്.
ദൈവം ദുരിതങ്ങളെല്ലാം അവസാനിപ്പിക്കുന്നത് എങ്ങനെയാണെന്ന്.
ഈ വിഷയങ്ങളെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്ന് അറിയാൻ പിൻവരുന്ന ലേഖനങ്ങൾ വായിക്കുക:
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.