വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഹാമാ​രി​ക്കു ശേഷം ആ പഴയകാ​ലം തിരി​ച്ചു​കി​ട്ടു​മോ? മുന്നോ​ട്ടു​പോ​കാൻ ബൈബിൾ നൽകുന്ന സഹായം

മഹാമാ​രി​ക്കു ശേഷം ആ പഴയകാ​ലം തിരി​ച്ചു​കി​ട്ടു​മോ? മുന്നോ​ട്ടു​പോ​കാൻ ബൈബിൾ നൽകുന്ന സഹായം

 “ഒരു സാധാരണ ജീവി​ത​ത്തി​ലേക്ക്‌ എല്ലാം ഒന്നു തിരി​ച്ചു​വ​രാ​നാണ്‌ നമ്മു​ടെ​യെ​ല്ലാം ആഗ്രഹം.”—ആംഗല മെർക്കൽ, ജർമൻ ചാൻസലർ.

 കോവിഡ്‌-19 മഹാമാ​രി ലോകത്തെ മുഴുവൻ പിടി​ച്ചു​ല​യ്‌ക്കുന്ന ഈ സമയത്ത്‌ നിങ്ങൾക്കും ഇതുത​ന്നെ​യാ​യി​രി​ക്കും തോന്നു​ന്നത്‌. ‘സാധാരണ ജീവിതം’ എന്നതു​കൊണ്ട്‌ എന്താണ്‌ ആളുകൾ ഉദ്ദേശി​ക്കു​ന്നത്‌? ആളുകൾ എന്തൊ​ക്കെ​യാ​ണു പ്രതീ​ക്ഷി​ക്കു​ന്നത്‌?

  •   എല്ലാം പഴയതു​പോ​ലെ ആകാൻ. പഴയതു​പോ​ലെ എല്ലാവ​രു​ടെ​യും ഒപ്പം ആയിരി​ക്കാ​നും അവർക്കു കൈ കൊടു​ക്കാ​നും കെട്ടി​പ്പി​ടി​ക്കാ​നും യാത്രകൾ ചെയ്യാ​നും ഒക്കെ പലരും ആഗ്രഹി​ക്കു​ന്നു. ഡോ. ആന്തണി ഫൗച്ചി a അതെക്കു​റിച്ച്‌ ഇങ്ങനെ​യാണ്‌ പറയു​ന്നത്‌: “ഒരു സാധാരണ ജീവിതം എന്നു പറഞ്ഞാൽ റസ്റ്റോ​റ​ന്റി​ലും തീയേ​റ്റ​റി​ലും ഒക്കെ പോകാൻ പറ്റണം എന്നാണ്‌ ആളുകൾ ചിന്തി​ക്കു​ന്നത്‌.”

  •   ജീവിതം കുറെ​ക്കൂ​ടെ നല്ലതാ​കാൻ. മുമ്പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാൾ നല്ലൊരു ജീവിതം തുടങ്ങാ​നുള്ള അവസര​മാ​യി ഇതിനെ കാണു​ന്ന​വ​രു​മുണ്ട്‌. ആളുകൾക്കു കഷ്ടപ്പെട്ട്‌ ജോലി ചെയ്യേ​ണ്ടി​വ​രുന്ന, സാമൂ​ഹിക അസമത്വ​മുള്ള, ആളുക​ളു​ടെ മാനസി​കാ​രോ​ഗ്യം ഒന്നി​നൊന്ന്‌ കുറഞ്ഞു​വ​രുന്ന ഈ ലോകം മാറിയേ തീരൂ എന്ന്‌ അവർക്കു തോന്നു​ന്നു. ലോക സാമ്പത്തിക ഫോറ​ത്തി​ന്റെ സ്ഥാപക​നായ ക്ലോസ്‌ ഷ്വാബ്‌ പറയുന്നു: “മഹാമാ​രി വന്ന ഈ സമയം ഒരു നല്ല അവസര​മാണ്‌. മുമ്പ​ത്തേ​തിൽനി​ന്നും എന്തു മാറ്റമാണ്‌ വേണ്ട​തെന്ന്‌ ഒന്നിരുന്ന്‌ ചിന്തി​ക്കാ​നും ഒരു പുതിയ ലോകത്തെ വാർത്തെ​ടു​ക്കാ​നും ഇപ്പോൾ കിട്ടി​യി​രി​ക്കുന്ന ഈ സുവർണ്ണാ​വ​സരം പിന്നെ കിട്ടില്ല.”

 മഹാമാ​രി വന്ന ഈ ലോക​ത്തിൽ ഇനി​യൊ​രി​ക്ക​ലും ഒരു ‘സാധാരണ ജീവിതം’ ഉണ്ടാകു​കയേ ഇല്ലെന്നു ചിലർ കരുതു​ന്നു. കാരണം അവർക്കു ജോലി നഷ്ടപ്പെട്ടു, വീടി​ല്ലാ​താ​യി, ആരോ​ഗ്യം മോശ​മാ​യി. ചിലർക്ക്‌ വലിയ നഷ്ടം സംഭവി​ച്ചു; അവരുടെ പ്രിയ​പ്പെ​ട്ടവർ മരിച്ചു​പോ​യി.

 ഈ മഹാമാ​രി കഴിയു​മ്പോ​ഴേ​ക്കും ജീവിതം എങ്ങനെ​യാ​യി​ത്തീ​രും എന്നു നമുക്ക്‌ ആർക്കും കൃത്യ​മാ​യി പറയാൻ കഴിയില്ല. (സഭാ​പ്ര​സം​ഗകൻ 9:11) എന്നാൽ ഭാവി​യെ​ക്കു​റിച്ച്‌ ന്യായ​മായ പ്രതീ​ക്ഷകൾ മാത്രം ഉണ്ടായി​രി​ക്കാ​നും മാറി​വ​രുന്ന സാഹച​ര്യ​ങ്ങ​ളു​മാ​യി ഒത്തു​പോ​കാ​നും ബൈബി​ളി​നു നമ്മളെ സഹായി​ക്കാ​നാ​കും. അതു​പോ​ലെ നിങ്ങൾ ഒരിക്ക​ലും പ്രതീ​ക്ഷി​ക്കാത്ത, നമുക്ക്‌ ഉറപ്പോ​ടെ നോക്കി​യി​രി​ക്കാൻ കഴിയുന്ന ഒരു ഭാവി​യെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌.

കോവിഡ്‌-19 മഹാമാ​രി​യെ എങ്ങനെ കാണണം?

 ‘ലോകാ​വ​സാ​ന​ത്തിന്‌’ മുമ്പ്‌ ‘മാരക​മായ പകർച്ച​വ്യാ​ധി​കൾ’ ഉണ്ടാകു​മെന്നു വർഷങ്ങൾക്ക്‌ മുമ്പു​തന്നെ ബൈബിൾ പറഞ്ഞി​ട്ടുണ്ട്‌. (മത്തായി 24:3, സത്യ​വേ​ദ​പു​സ്‌തകം; ലൂക്കോസ്‌ 21:11) ഈ കാര്യം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ കോവിഡ്‌-19-നെക്കു​റിച്ച്‌ ഇനി​യൊന്ന്‌ ചിന്തി​ക്കുക. നമ്മുടെ കാലത്ത്‌ നടക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പറഞ്ഞ പ്രധാ​ന​പ്പെട്ട പല സംഭവ​ങ്ങ​ളിൽ ഒന്നാണ്‌ ഇത്‌; എന്നുപ​റ​ഞ്ഞാൽ യുദ്ധങ്ങ​ളും വലിയ ഭൂകമ്പ​ങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഒക്കെ​പ്പോ​ലെ​തന്നെ.

 ഇത്‌ അറിയു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം: ഈ പകർച്ച​വ്യാ​ധി​കൊണ്ട്‌ ഉണ്ടായ പ്രശ്‌ന​ങ്ങൾക്കു കുറെ​യൊ​ക്കെ മാറ്റം വന്നാലും, നമ്മൾ ജീവി​ക്കു​ന്നത്‌ ‘ബുദ്ധി​മുട്ട്‌ നിറഞ്ഞ സമയത്താ​ണെന്നു’ ബൈബിൾ മുന്നറി​യിപ്പ്‌ തരുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1) ഇത്‌ അറിയു​ന്നത്‌ പ്രശ്‌നങ്ങൾ നിറഞ്ഞ ഈ സമയത്ത്‌ ന്യായ​മായ പ്രതീ​ക്ഷകൾ മാത്രം വെക്കാൻ നമ്മളെ സഹായി​ക്കും.

 പ്രശ്‌ന​ങ്ങൾ കൂടി​ക്കൂ​ടി വരുന്ന നമ്മുടെ ഈ ലോകം വലി​യൊ​രു മാറ്റത്തി​ന്റെ വക്കിലാ​ണെന്നു ബൈബിൾ പറയുന്നു. എന്താണ്‌ ആ മാറ്റം?

മഹാമാ​രിക്ക്‌ അപ്പുറം നിങ്ങൾ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഒരു ഭാവി!

 ഇപ്പോൾ നമ്മൾ നേരി​ടുന്ന വലിയ​വ​ലിയ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രമല്ല ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌. പെട്ടെ​ന്നു​തന്നെ വരാൻപോ​കുന്ന നല്ലൊരു ഭാവി​യെ​ക്കു​റി​ച്ചും അതു പറയു​ന്നുണ്ട്‌. മനുഷ്യ​രു​ടെ ഗവൺമെ​ന്റു​കൾക്ക്‌ സ്വപ്‌നം​പോ​ലും കാണാൻ കഴിയാത്ത എന്നാൽ ദൈവ​ത്തിന്‌ മാത്രം നൽകാൻ കഴിയുന്ന ഒരു നല്ല ഭാവി​യാണ്‌ അത്‌. “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി​പാട്‌ 21:4.

 ദൈവ​മാ​യ യഹോവ b ഇങ്ങനെ ഉറപ്പ്‌ തരുന്നു: “ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു.” (വെളി​പാട്‌ 21:5) മഹാമാ​രി വരുത്തി​വെച്ച ബുദ്ധി​മു​ട്ടു​കൾ അടക്കം ഈ ലോക​ത്തി​ലുള്ള എല്ലാ പ്രശ്‌ന​ങ്ങ​ളും ദൈവം പരിഹ​രി​ക്കും. ദൈവം നമുക്കു തരാൻപോ​കു​ന്നത്‌:

  •   എല്ലാവർക്കും ശാരീ​രി​ക​വും മാനസി​ക​വും ആയ പൂർണാ​രോ​ഗ്യം ഉണ്ടായി​രി​ക്കും. രോഗ​മോ മരണമോ ഉണ്ടായി​രി​ക്കില്ല.—യശയ്യ 25:8; 33:24.

  •   അന്ന്‌ ചെയ്യുന്ന ജോലി നമുക്കു ശരിക്കും സംതൃ​പ്‌തി തരും. അല്ലാതെ നമ്മളെ തളർത്തി​ക്ക​ള​യു​ന്ന​തോ നമ്മളെ മടുപ്പി​ക്കു​ന്ന​തോ ആയിരി​ക്കില്ല.—യശയ്യ 65:22, 23.

  •   എല്ലാവർക്കും ഇഷ്ടം​പോ​ലെ ഭക്ഷണം ഉണ്ടായി​രി​ക്കും. ആരും വിശന്നി​രി​ക്കേണ്ടി വരില്ല.—സങ്കീർത്തനം 72:12, 13; 145:16.

  •   പഴയ ഓർമകൾ നമ്മളെ വേദനി​പ്പി​ക്കില്ല. ഇനി അതോ​ടൊ​പ്പം, നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വരെ വീണ്ടും കാണാ​മെന്ന പ്രതീ​ക്ഷ​യും ഉണ്ടായി​രി​ക്കും.—യശയ്യ 65:17; പ്രവൃ​ത്തി​കൾ 24:15.

 ഇത്‌ അറിയു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം: ബൈബിൾ പറയുന്നു: “ഈ പ്രത്യാശ നമുക്ക്‌ ഒരു നങ്കൂര​മാണ്‌.” (എബ്രായർ 6:19) ഇങ്ങനെ​യൊ​രു നല്ല ഭാവി​യെ​ക്കു​റി​ച്ചുള്ള പ്രതീക്ഷ ഇപ്പോ​ഴുള്ള പ്രശ്‌ന​ങ്ങ​ളോട്‌ ഒത്തു​പോ​കാ​നും ടെൻഷൻ കുറയ്‌ക്കാ​നും സമാധാ​ന​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ഇരിക്കാ​നും നമ്മളെ സഹായി​ക്കും.

 പക്ഷേ ബൈബിൾ പറയുന്ന ഈ കാര്യങ്ങൾ നിങ്ങൾക്കു ശരിക്കും വിശ്വ​സി​ക്കാൻ പറ്റുമോ? “ബൈബിൾ—സത്യത്തി​ന്റെ ആശ്രയ​യോ​ഗ്യ​മായ ഉറവിടം” എന്ന ലേഖനം കാണുക.

മഹാമാ​രി മാറ്റിയ ജീവി​ത​വു​മാ​യി ഒത്തു​പോ​കാൻ ചില ബൈബിൾത​ത്ത്വ​ങ്ങൾ

  •   ജീവൻ വില​യേ​റി​യ​താണ്‌

     തിരു​വെ​ഴുത്ത്‌: “ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷി​ക്കു​ന്നു.”—സഭാ​പ്ര​സം​ഗകൻ 7:12.

     ചെയ്യാൻ കഴിയു​ന്നത്‌: നല്ല തീരു​മാ​നങ്ങൾ എടുക്കു​ന്നെ​ങ്കിൽ രോഗം വരാനുള്ള സാധ്യത നമുക്ക്‌ കുറയ്‌ക്കാ​നാ​കും. നിങ്ങളു​ടെ പ്രദേ​ശത്തെ സാഹച​ര്യം വിലയി​രു​ത്തുക. ആരോ​ഗ്യ​ത്തോ​ടും സുരക്ഷ​യോ​ടും ബന്ധപ്പെട്ട നിയ​ന്ത്ര​ണ​ങ്ങ​ളും പ്രദേ​ശത്തെ രോഗ​വ്യാ​പ​ന​നി​ര​ക്കും എത്ര ശതമാനം ആളുകൾ പൂർണ​മാ​യി വാക്‌സിൻ സ്വീക​രി​ച്ചു എന്നതും അറിഞ്ഞി​രി​ക്കുക.

  •   ജാഗ്ര​ത​യോ​ടെ​യി​രി​ക്കുക

     തിരു​വെ​ഴുത്ത്‌: “ബുദ്ധി​യുള്ള മനുഷ്യൻ ജാഗ്ര​ത​യു​ള്ളവൻ, അവൻ തിന്മയിൽനിന്ന്‌ മാറി​ന​ട​ക്കു​ന്നു; എന്നാൽ വിഡ്‌ഢി അതിരു കവിഞ്ഞ ആത്മവി​ശ്വാ​സ​മു​ള്ള​വ​നും എടുത്തു​ചാ​ട്ട​ക്കാ​ര​നും ആണ്‌.”—സുഭാ​ഷി​തങ്ങൾ 14:16.

     ചെയ്യാൻ കഴിയു​ന്നത്‌: ആരോ​ഗ്യം സംരക്ഷി​ക്കാൻവേണ്ട മുൻക​രു​ത​ലു​കൾ തുടർന്നും എടുക്കുക. കൊ​റോണ മാറാൻ ഇനിയും കാലങ്ങൾ എടുക്കു​മെ​ന്നാണ്‌ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യം.

  •   തെറ്റായ വിവര​ങ്ങൾക്കു പിന്നാലെ പോക​രുത്‌

     തിരു​വെ​ഴുത്ത്‌: “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ കേൾക്കു​ന്ന​തെ​ല്ലാം വിശ്വ​സി​ക്കു​ന്നു; എന്നാൽ വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു.”—സുഭാ​ഷി​തങ്ങൾ 14:15.

     ചെയ്യാൻ കഴിയു​ന്നത്‌: കേട്ട പാതി കേൾക്കാത്ത പാതി എല്ലാം ചെയ്‌തു​നോ​ക്ക​രുത്‌. ആദ്യമേ അതു ശരിയാ​ണോ എന്ന്‌ ഉറപ്പു​വ​രു​ത്തണം. നിങ്ങൾ എന്തു ചെയ്യുന്നു എന്നതു പ്രധാ​ന​മാണ്‌. കാരണം തെറ്റായ വിവര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ നിങ്ങൾ എന്തെങ്കി​ലും ചെയ്‌താൽ അതു നിങ്ങളു​ടെ ആരോ​ഗ്യ​ത്തെ ബാധി​ക്കും.

  •   പോസി​റ്റീ​വാ​യി​രി​ക്കുക

     തിരു​വെ​ഴുത്ത്‌: “‘കഴിഞ്ഞ കാലം ഇപ്പോ​ഴ​ത്തെ​ക്കാൾ നല്ലതാ​യി​രു​ന്ന​തി​ന്റെ കാരണം എന്ത്‌’ എന്നു നീ ചോദി​ക്ക​രുത്‌. നീ അങ്ങനെ ചോദി​ക്കു​ന്നതു ജ്ഞാനമ​ല്ല​ല്ലോ.”—സഭാ​പ്ര​സം​ഗകൻ 7:10.

     ചെയ്യാൻ കഴിയു​ന്നത്‌: മഹാമാ​രിക്ക്‌ മുമ്പു​ണ്ടാ​യി​രുന്ന സന്തോ​ഷ​മുള്ള ജീവി​ത​ത്തെ​ക്കു​റി​ച്ചും മഹാമാ​രി വന്നപ്പോൾ നഷ്ടപ്പെ​ട്ടു​പോയ അവസര​ങ്ങ​ളെ​ക്കു​റി​ച്ചും ഓർത്ത്‌ വിഷമി​ക്കു​ന്നത്‌ ഒഴിവാ​ക്കുക. പകരം ഇപ്പോ​ഴത്തെ സാഹച​ര്യം എങ്ങനെ സന്തോ​ഷ​മു​ള്ള​താ​ക്കാ​മെന്നു നോക്കുക.

  •   മറ്റുള്ള​വരെ ബഹുമാ​നി​ക്കു​ക

     തിരു​വെ​ഴുത്ത്‌: “എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കുക.”—1 പത്രോസ്‌ 2:17.

     ചെയ്യാൻ കഴിയു​ന്നത്‌: മഹാമാ​രി​യെ​ക്കു​റി​ച്ചും അതു കാരണം ഉണ്ടാകുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും ആളുകൾക്ക്‌ പല അഭി​പ്രാ​യ​മാണ്‌. അവരുടെ അഭി​പ്രാ​യ​ങ്ങളെ നിങ്ങൾ തിരു​ത്താ​നും പോ​കേണ്ടാ, നിങ്ങൾ എടുത്ത നല്ല തീരു​മാ​ന​ങ്ങ​ളിൽനിന്ന്‌ നിങ്ങൾ മാറു​ക​യും വേണ്ടാ. അതു​പോ​ലെ വാക്‌സിൻ എടുക്കാൻ പറ്റാത്ത​വ​രോ​ടും പ്രായ​മാ​യ​വ​രോ​ടും ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉള്ളവ​രോ​ടും പരിഗണന കാണി​ക്കുക.

  •   ക്ഷമ കാണി​ക്കു​ക

     തിരു​വെ​ഴുത്ത്‌: “സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌.”—1 കൊരി​ന്ത്യർ 13:4.

     ചെയ്യാൻ കഴിയു​ന്നത്‌: മുമ്പ്‌ ഒരു ടെൻഷ​നു​മി​ല്ലാ​തെ ചെയ്‌ത കാര്യ​ങ്ങ​ളൊ​ക്കെ ഇപ്പോൾ ചെയ്യാൻ ചിലർക്കു പേടി​യാ​യി​രി​ക്കും. അവരോട്‌ ദയയോ​ടെ ഇടപെ​ടുക. ഇനി മഹാമാ​രി​യു​ടെ നിയ​ന്ത്ര​ണ​ങ്ങ​ളൊ​ക്കെ കുറയു​ന്ന​തോ​ടെ എടുത്തു​ചാ​ടി കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കു തോന്നി​യേ​ക്കാം. പക്ഷേ ക്ഷമയോ​ടെ വേണം ഓരോ​ന്നും പ്ലാൻ ചെയ്യാൻ.

മഹാമാ​രി​യു​ടെ സമയത്ത്‌ ബൈബി​ളി​ന്റെ സഹായം അനുഭ​വി​ച്ച​റി​യു​ന്നു

 നല്ലൊരു ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ശരിക്കും ആശ്വാസം നൽകുന്നു. മഹാമാ​രി​യെ​ക്കു​റിച്ച്‌ ഒത്തിരി ചിന്തിച്ച്‌ നിരാ​ശ​പ്പെ​ട്ടു​പോ​കാ​തി​രി​ക്കാൻ അത്‌ അവരെ സഹായി​ക്കു​ന്നു. ആരാധ​ന​യ്‌ക്കു​വേണ്ടി പതിവാ​യി ഒരുമിച്ച്‌ കൂടി​വ​രാ​നുള്ള ബൈബി​ളി​ന്റെ കല്‌പന അനുസ​രി​ച്ചു​കൊ​ണ്ടും അവർ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (എബ്രായർ 10:24, 25) യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​കൾക്ക്‌ എല്ലാവ​രെ​യും ക്ഷണിക്കാ​റുണ്ട്‌. മഹാമാ​രി​യു​ടെ ഈ സമയത്ത്‌ അത്‌ വീഡി​യോ കോൺഫ​റൻസ്‌ വഴിയാണ്‌ നടക്കു​ന്നത്‌.

 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റിങ്ങ്‌ കൂടി​യത്‌ പ്രശ്‌ന​ങ്ങ​ളു​ടെ ഈ സമയത്ത്‌ ഗുണം ചെയ്‌തെന്നു പലരും പറഞ്ഞി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കോവിഡ്‌-19 ബാധിച്ച ഒരു സ്‌ത്രീ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഓൺലൈൻ മീറ്റി​ങ്ങിൽ പങ്കെടു​ത്തു. കോവിഡ്‌ ഉണ്ടാക്കിയ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം ആ സ്‌ത്രീ ആകെ വിഷമ​ത്തി​ലാ​യി​രു​ന്നു. എന്നാൽ മീറ്റി​ങ്ങു​കൾക്കു പങ്കെടു​ത്തത്‌ ആ സ്‌ത്രീ​യെ ശരിക്കും ആശ്വസി​പ്പി​ച്ചു. അവർ പറയുന്നു: “ഞാനും ഈ കുടും​ബ​ത്തി​ന്റെ ഭാഗമാ​ണെന്ന്‌ എനിക്കി​പ്പോൾ തോന്നു​ന്നു. ബൈബിൾ വായി​ച്ചത്‌ എന്റെ മനസ്സിനു ശാന്തി​യും സമാധാ​ന​വും നൽകി. എന്റെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചല്ല, വരാൻപോ​കുന്ന നല്ല കാല​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ എനിക്ക്‌ അതിലൂ​ടെ കഴിയു​ന്നുണ്ട്‌. ദൈവ​ത്തോട്‌ അടുക്കാൻ എന്നെ സഹായി​ച്ച​തിന്‌ വളരെ നന്ദി. അതായി​രു​ന്നു എപ്പോ​ഴും എന്റെ ആഗ്രഹം.”

a അലർജിക്കും സാം​ക്ര​മിക രോഗ​ത്തി​നും ഉള്ള യു.എസ്‌. ദേശീയ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ന്റെ ഡയറക്‌റ്റർ.

b ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ദൈവ​ത്തി​ന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.