വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Chris McGrath/Getty Images

യുദ്ധം—ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഒരു മാറ്റം വരുമോ?

യുദ്ധം—ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഒരു മാറ്റം വരുമോ?

 ലോക​മെ​മ്പാ​ടും യുദ്ധങ്ങൾ വലിയ നാശവും വേദന​യും ദുരി​ത​വും വരുത്തി​വെ​ക്കു​ന്നു. പിൻവ​രുന്ന റിപ്പോർട്ടു​കൾ കാണുക:

  •   “1994 മുതലുള്ള കണക്ക്‌ നോക്കി​യാൽ, യുദ്ധം കാരണം ഏറ്റവും കൂടുതൽ ആളുകൾ കൊല്ല​പ്പെ​ട്ടത്‌ കഴിഞ്ഞ വർഷമാണ്‌. ഇത്യോ​പ്യ​യി​ലും യു​ക്രെ​യി​നി​ലും നടന്ന യുദ്ധങ്ങ​ളി​ലാണ്‌ കൂടുതൽ മരണവും റിപ്പോർട്ട്‌ ചെയ്‌തത്‌.”—പീസ്‌ റിസർച്ച്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓസ്‌ലോ, 2023 ജൂൺ 7.

  •   “2022-ൽ നടന്ന അതിതീ​വ്ര​മായ യുദ്ധങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌ യു​ക്രെ​യിൻ യുദ്ധം. ലോക​മെ​മ്പാ​ടു​മാ​യി കഴിഞ്ഞ വർഷം രാഷ്ട്രീ​യ​ക​ലാ​പങ്ങൾ 27 ശതമാനം വർധിച്ചു. ഏകദേശം 170 കോടി ആളുക​ളെ​യാണ്‌ അത്‌ ബാധി​ച്ചത്‌.”—ദി ആർമ്‌ഡ്‌ കോൺഫ്ലിക്ട്‌ ലൊ​ക്കേഷൻ ആന്റ്‌ ഇവന്റ്‌ ഡാറ്റാ പ്രോ​ജക്ട്‌ (ACLED), 2023 ഫെബ്രു​വരി 8.

 ബൈബിൾ നമുക്ക്‌ പ്രതീക്ഷ തരുന്നു. അതിൽ പറയുന്നു: “സ്വർഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു രാജ്യം സ്ഥാപി​ക്കും.” (ദാനി​യേൽ 2:44) ആ രാജ്യ​ത്തി​ന്റെ അഥവാ ഗവൺമെ​ന്റി​ന്റെ കീഴിൽ ‘ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കും.’—സങ്കീർത്തനം 46:9.