വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Rui Almeida Fotografia/Moment via Getty Images

ഉണർന്നിരിക്കുക!

രാഷ്‌ട്രീയ അക്രമങ്ങൾ—ബൈബി​ളി​നു പറയാ​നു​ള്ളത്‌

രാഷ്‌ട്രീയ അക്രമങ്ങൾ—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 രാഷ്‌ട്രീയ അക്രമങ്ങൾ ലോക​മെ​ങ്ങും ആഞ്ഞടി​ക്കു​ക​യാണ്‌. അത്‌ ആളുകളെ പരി​ഭ്രാ​ന്തി​യി​ലാ​ക്കു​ന്നു.

  •   മെക്‌സി​ക്കോ​യിൽ 2023-2024 തെര​ഞ്ഞെ​ടുപ്പ്‌ സമയത്ത്‌, 39 സ്ഥാനാർഥി​ക​ളാണ്‌ കൊല്ല​പ്പെ​ട്ടത്‌. ഇത്രയും അധികം ആളുകൾ ഇങ്ങനെ കൊല്ല​പ്പെ​ടു​ന്നത്‌ ആദ്യമാ​യി​ട്ടാണ്‌. ഈ കൊല​പാ​ത​ക​ങ്ങ​ളും മറ്റു രാഷ്‌ട്രീയ അക്രമ​ങ്ങ​ളും അവിടത്തെ ജനങ്ങളെ അക്ഷരാർഥ​ത്തിൽ ഞെട്ടി​ച്ചു​ക​ളഞ്ഞു. തെര​ഞ്ഞെ​ടു​പ്പി​നെ​യും അതു ബാധിച്ചു.

  •   അടുത്തി​ടെ യൂറോ​പ്പിൽ അനേകം രാഷ്‌ട്രീയ അക്രമങ്ങൾ നടമാടി. 2024 മേയ്‌ 15-ന്‌ സ്ലൊവാ​ക്യ​യു​ടെ പ്രധാ​ന​മ​ന്ത്രി​യെ വധിക്കാൻ ശ്രമി​ച്ചത്‌ അതിൽ ഒന്നായി​രു​ന്നു.

  •   2024 ജൂലൈ 13-ന്‌ മുൻ പ്രസിഡന്റായ ഡോണൾഡ്‌ ട്രംപി​നു നേരെ ഉണ്ടായ വധശ്രമം ഐക്യ​നാ​ടു​കളെ മൊത്ത​ത്തിൽ പിടി​ച്ചു​കു​ലു​ക്കി.

 എന്തു​കൊ​ണ്ടാണ്‌ ഇത്ര​യേറെ രാഷ്‌ട്രീയ അക്രമങ്ങൾ? അത്‌ എന്നെങ്കി​ലും അവസാ​നി​ക്കു​മോ? ബൈബി​ളിന്‌ എന്താണു പറയാ​നു​ള്ളത്‌?

രാഷ്‌ട്രീയ ഭിന്നത മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു

 അക്രമ​ത്തി​നും ഭിന്നത​യ്‌ക്കും തിരി​കൊ​ളു​ത്തുന്ന തരം സ്വഭാ​വ​മുള്ള അനേകം ആളുകൾ “അവസാ​ന​കാ​ലത്ത്‌,” അതായത്‌ നമ്മുടെ ഈ കാലത്ത്‌ ഉണ്ടായി​രി​ക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു.

  •   “അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. കാരണം മനുഷ്യർ . . . നന്ദിയി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും . . . ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും . . . ക്രൂര​ന്മാ​രും . . . ചതിയ​ന്മാ​രും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും . . . ആയിരി​ക്കും.”—2 തിമൊ​ഥെ​യൊസ്‌ 3:1-5.

 രാഷ്‌ട്രീയ കലാപ​ങ്ങ​ളും ആളുകൾ ഗവൺമെ​ന്റിന്‌ എതിരെ മത്സരി​ക്കു​ന്ന​തും പോലുള്ള പ്രക്ഷോ​ഭങ്ങൾ ഈ കാലത്തി​ന്റെ പ്രത്യേ​ക​ത​യാ​ണെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു. (ലൂക്കോസ്‌ 21:9; അടിക്കു​റിപ്പ്‌) എന്നാൽ, രാഷ്‌ട്രീയ അക്രമ​ങ്ങ​ളും ഭിന്നത​യും എന്നും ഇങ്ങനെ തുടരില്ല.

രാഷ്‌ട്രീയ അക്രമ​ങ്ങൾക്ക്‌ ഒരു അവസാനം

 മനുഷ്യ​രു​ടെ എല്ലാ ഗവൺമെ​ന്റു​ക​ളും നീക്കി​യിട്ട്‌ ആ സ്ഥാനത്ത്‌ ദൈവം തന്റെ സ്വർഗീയ ഗവൺമെന്റ്‌ സ്ഥാപി​ക്കു​മെന്നു ബൈബിൾ പറയുന്നു.

  •   “സ്വർഗ​സ്ഥ​നായ ദൈവം . . . ഒരു രാജ്യം സ്ഥാപി​ക്കും. ആ രാജ്യം (മറ്റ്‌) രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാ​ക്കി​യിട്ട്‌ അതു മാത്രം എന്നും നിലനിൽക്കും.”—ദാനി​യേൽ 2:44.

 ദൈവ​രാ​ജ്യം ആളുകൾക്കി​ട​യിൽ യഥാർഥ ഐക്യം കൊണ്ടു​വ​രും. അന്ന്‌ നമുക്കു മുന്നി​ലു​ള്ളത്‌ സമാധാ​നം കളിയാ​ടുന്ന ഒരു ലോക​മാ​യി​രി​ക്കും.

  •   ആ രാജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രി​സ്‌തു​വി​നെ “സമാധാ​ന​പ്രഭു” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. അന്ന്‌ ‘സമാധാ​ന​ത്തിന്‌ അവസാ​ന​മു​ണ്ടാ​കില്ല’ എന്നു യേശു ഉറപ്പു​വ​രു​ത്തും.—യശയ്യ 9:6, 7.

  •   ഇപ്പോൾത്തന്നെ സമാധാ​ന​ത്തിൽ ജീവി​ക്കാൻ ആ രാജ്യ​ത്തി​ന്റെ പ്രജകൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിന്റെ ഫലം എന്താ​ണെന്നു ബൈബിൾ പറയുന്നു: “അവർ അവരുടെ വാളുകൾ കലപ്പക​ളാ​യും കുന്തങ്ങൾ അരിവാ​ളു​ക​ളാ​യും അടിച്ചു​തീർക്കും. ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യു​മില്ല.”—യശയ്യ 2:3, 4.

 കൂടുതൽ അറിയാൻ “ദൈവ​രാ​ജ്യം എന്തെല്ലാം ചെയ്യും?” എന്ന ലേഖനം വായി​ക്കു​ക​യും എന്താണ്‌ ദൈവ​രാ​ജ്യം? എന്ന വീഡി​യോ കാണു​ക​യും ചെയ്യുക.