വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Manuel Reino Berengui/DeFodi Images via Getty Images

ഉണർന്നിരിക്കുക!

ലോക​കപ്പ്‌ ലോകത്തെ ഒന്നിപ്പി​ക്കു​മോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

ലോക​കപ്പ്‌ ലോകത്തെ ഒന്നിപ്പി​ക്കു​മോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ നീളുന്ന ഫിഫ ലോക​കപ്പ്‌, 500 കോടി​യോ​ളം ആളുകൾ കാണു​മെ​ന്നാണ്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌. ഇത്തരം കായി​ക​പ​രി​പാ​ടി​കൾക്ക്‌ കാണികൾ എന്ന നിലയിൽ ആളുകളെ ഒന്നിപ്പി​ക്കാൻ മാത്രമല്ല, അതിലും കൂടുതൽ കാര്യങ്ങൾ കൈവ​രി​ക്കാ​നാ​കു​മെന്ന്‌ അനേക​രും ചിന്തി​ക്കു​ന്നു.

  •   “കായി​ക​രം​ഗ​ത്തിന്‌ ഈ ലോക​ത്തെ​തന്നെ മാറ്റി​മ​റി​ക്കാ​നുള്ള കെൽപ്പുണ്ട്‌. അതിന്‌ നമ്മളെ പ്രചോ​ദി​പ്പി​ക്കാ​നാ​കും. മറ്റെന്തി​നെ​ക്കാ​ളും ആളുകളെ ഒന്നിപ്പി​ക്കാൻ അതിനു ശക്തിയുണ്ട്‌.”—നെൽസൺ മണ്ടേല, സൗത്ത്‌ ആഫ്രി​ക്ക​യു​ടെ മുൻ പ്രസി​ഡന്റ്‌.

  •   “ഫുട്‌ബോൾ . . . ആളുക​ളിൽ പ്രതീ​ക്ഷ​യും സന്തോ​ഷ​വും ആവേശ​വും സ്‌നേ​ഹ​വും നിറയ്‌ക്കു​ന്നു. വ്യത്യാ​സ​ങ്ങൾക്കി​ട​യി​ലും അത്‌ ആളുകളെ ഒരുമി​പ്പി​ക്കു​ന്നു.”—ജിയാനി ഇൻഫാ​ന്റി​നോ, ഫിഫയുടെ a പ്രസി​ഡന്റ്‌.

 ലോക​ക​പ്പി​നോ മറ്റ്‌ കായി​ക​പ​രി​പാ​ടി​കൾക്കോ ഇത്തരം മഹത്തായ ലക്ഷ്യങ്ങൾ കൈവ​രി​ക്കാ​നാ​കു​മോ? സമാധാ​ന​ത്തി​നും ഐക്യ​ത്തി​നും അത്‌ വഴിതു​റ​ക്കു​മോ?

ഇത്‌ ഐക്യ​ത്തി​ലേ​ക്കോ?

 ഈ വർഷത്തെ ലോക​കപ്പ്‌ ലോക​ത്തി​നു മുന്നിൽ വെറു​മൊ​രു കാൽപ്പ​ന്തു​കളി മാത്രമല്ല. അതു ചൂടു​പി​ടിച്ച പല ചർച്ചകൾക്കും തിരി​കൊ​ളു​ത്തി​യി​രി​ക്കു​ന്നു. മനുഷ്യാ​വ​കാ​ശങ്ങൾ, വംശീയത, സാമ്പത്തിക അസമത്വം എന്നിങ്ങ​നെ​യുള്ള സാമൂ​ഹി​ക​വും രാഷ്ട്രീ​യ​വും ആയ പല വിഷയ​ങ്ങ​ളി​ലേ​ക്കും അത്‌ ആളുക​ളു​ടെ ശ്രദ്ധ ക്ഷണിച്ചു.

 എങ്കിലും പലർക്കും ലോക​ക​പ്പു​പോ​ലുള്ള അന്താരാ​ഷ്ട്ര കായി​ക​പ​രി​പാ​ടി​കൾ വളരെ ഇഷ്ടമാണ്‌. പക്ഷേ ആളുകൾ എത്ര​യൊ​ക്കെ ആഗ്രഹി​ച്ചാ​ലും ഇത്തരം പരിപാ​ടി​കൾക്കു നിലനിൽക്കുന്ന ഐക്യം കൊണ്ടു​വ​രാൻ കഴിയില്ല. പലപ്പോ​ഴും ഇത്തരം മത്സരങ്ങ​ളി​ലൂ​ടെ ഉണ്ടാകു​ന്നത്‌, ആളുകളെ തമ്മിൽ ഭിന്നി​പ്പി​ക്കുന്ന മനോ​ഭാ​വ​വും പ്രവൃ​ത്തി​ക​ളു​മാണ്‌. അത്‌ ‘അവസാ​ന​കാ​ല​ത്തി​ന്റെ’ അടയാ​ള​മാ​ണെന്നു ബൈബിൾ പറയുന്നു.—2 തിമൊ​ഥെ​യൊസ്‌ 3:1-5.

ലോകത്തെ ഒന്നിപ്പി​ക്കാൻപോ​കു​ന്നത്‌!

 ലോകം മുഴുവൻ ഒരൊറ്റ കുടക്കീ​ഴി​ലാ​കു​മെന്ന പ്രത്യാശ ബൈബിൾ തരുന്നു. ഭൂമി​യി​ലുള്ള എല്ലാ മനുഷ്യ​രും ‘ദൈവ​രാ​ജ്യ​മെന്ന’ സ്വർഗീയ ഗവൺമെ​ന്റി​നു​കീ​ഴിൽ ഒരൊറ്റ ജനതയാ​യി, ഐക്യ​ത്തോ​ടെ ഭാവി​യിൽ ജീവി​ക്കു​മെന്നു ബൈബിൾ ഉറപ്പു​ത​രു​ന്നു.—ലൂക്കോസ്‌ 4:43; മത്തായി 6:10.

 ആ രാജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രി​സ്‌തു ഭൂമി​യി​ലെ​ങ്ങും സമാധാ​ന​മു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തും. ബൈബിൾ പറയുന്നു:

  •   “നീതിമാന്മാർ തഴച്ചു​വ​ള​രും; . . . സമാധാനസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:7.

  •   “സഹായ​ത്തി​നാ​യി കേഴുന്ന ദരി​ദ്രനെ അവൻ രക്ഷിക്കും; . . . അടിച്ച​മർത്ത​ലി​നും അക്രമ​ത്തി​നും ഇരയാ​കു​ന്ന​വരെ അവൻ മോചി​പ്പി​ക്കും.”—സങ്കീർത്തനം 72:12, 14.

 ഇന്നു​പോ​ലും യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ 239 ദേശങ്ങ​ളിൽ കഴിയുന്ന ലക്ഷക്കണ​ക്കിന്‌ ആളുകളെ ഐക്യ​ത്തിൽ കഴിയാൻ സഹായി​ച്ചി​ട്ടുണ്ട്‌. മറ്റുള്ള​വരെ വെറു​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ അവർ പഠിച്ചി​രി​ക്കു​ന്നു. കൂടുതൽ അറിയാൻ, “വെറു​പ്പി​ന്റെ ചങ്ങല പൊട്ടി​ച്ചെ​റി​യാം” എന്ന തലക്കെ​ട്ടി​നു കീഴി​ലുള്ള ലേഖനങ്ങൾ വായി​ക്കുക.

a ഫിഫ (Fédération Internationale de Football Association) എന്നത്‌ ഫുട്‌ബോ​ളി​ന്റെ രാജ്യാ​ന്തര ഭരണസ​മി​തി​യാണ്‌.