വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Anna Moneymaker/Getty Images

ഉണർന്നിരിക്കുക!

ലോകാ​വ​സാന ഘടികാ​ര​ത്തിൽ ഇനി ‘90 സെക്കന്റ്‌’ മാത്ര​മോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

ലോകാ​വ​സാന ഘടികാ​ര​ത്തിൽ ഇനി ‘90 സെക്കന്റ്‌’ മാത്ര​മോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 2023 ജനുവരി 24-ന്‌ ലോകാ​വ​സാന ഘടികാരത്തിന്റെ a (Doomsday Clock) സൂചി ശാസ്‌ത്ര​ജ്ഞ​ന്മാർ കുറച്ചു​കൂ​ടെ മുന്നോട്ട്‌ നീക്കി. അത്‌ ലോകാ​വ​സാ​നത്തെ സൂചി​പ്പി​ക്കുന്ന പാതി​രാ​ത്രി 12:00 മണി​യോട്‌ കുറച്ചു​കൂ​ടെ അടുത്തു.

  •   “യുക്രെയിൻ യുദ്ധവും ആണവാ​യുധ ഭീഷണി​യും കാലാ​വസ്ഥാ പ്രതി​സ​ന്ധി​യും കാരണം ‘ലോകാ​വ​സാന ഘടികാ​ര​ത്തി​ന്റെ’ സൂചി ചൊവ്വാഴ്‌ച മുന്നോട്ട്‌ നീക്കി. മനുഷ്യ​രാ​ശി​യു​ടെ ദുരി​തങ്ങൾ സൂചി​പ്പി​ക്കുന്ന ഈ ഘടികാ​രം മുമ്പ്‌ ഒരിക്ക​ലും പാതി​രാ​ത്രി​യോട്‌ ഇത്രയ​ധി​കം അടുത്തി​ട്ടില്ല.”—ഫ്രാൻസി​ലെ ഒരു വാർത്താ​മാ​ധ്യ​മം.

  •   “‘ലോകാ​വ​സാന ഘടികാ​ര​ത്തി​ലെ’ സൂചി അർധരാ​ത്രി 12:00-ലേക്ക്‌ കുറച്ചു​കൂ​ടി അടുപ്പി​ച്ചു​വെ​ച്ചെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ ചൊവ്വാഴ്‌ച വെളി​പ്പെ​ടു​ത്തി. ഇനി 12:00-ലേക്ക്‌ 90 സെക്കന്റ്‌ മാത്രമേ ബാക്കി​യു​ള്ളൂ. സർവനാ​ശ​ത്തി​ലേക്ക്‌ മനുഷ്യ​രാ​ശി ഇത്രയ​ധി​കം അടുത്ത ഒരു സന്ദർഭം മുമ്പ്‌ ഉണ്ടായി​ട്ടില്ല.”—എബിസി ന്യൂസ്‌.

  •   “മനുഷ്യ​രാ​ശി​യു​ടെ നിലനിൽപ്പിന്‌ മുമ്പ്‌ എന്നത്തേ​തി​ലും ഭീഷണി​യു​ണ്ടെന്ന്‌ പല രാജ്യ​ങ്ങ​ളിൽനി​ന്നുള്ള ഒരു കൂട്ടം ശാസ്‌ത്ര​ജ്ഞ​ന്മാർ മുന്നറി​യിപ്പ്‌ നൽകി.”—ദ ഗാർഡി​യൻ ദിനപ്പ​ത്രം.

 മനുഷ്യ​ന്റെ​യും നമ്മുടെ ഭൂമി​യു​ടെ​യും അവസാനം അടു​ത്തെ​ത്തി​യോ? ഭാവി​യിൽ എന്തു സംഭവി​ക്കു​മെന്ന്‌ ഓർത്ത്‌ നമ്മൾ പേടി​ക്ക​ണോ? ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ഭാവി​യിൽ എന്തു സംഭവി​ക്കും?

 ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ‘ഭൂമി എന്നും നിലനിൽക്കും,’ അതിൽ ആളുകൾ “എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.” (സഭാ​പ്ര​സം​ഗകൻ 1:4; സങ്കീർത്തനം 37:29) അതു​കൊണ്ട്‌ മനുഷ്യർ ഭൂമിയെ നശിപ്പി​ച്ചു​ക​ള​യു​ക​യോ വാസ​യോ​ഗ്യ​മ​ല്ലാ​താ​ക്കു​ക​യോ ഇല്ല.

 എന്നാൽ, ബൈബിൾ ഒരു അവസാ​ന​ത്തെ​ക്കു​റിച്ച്‌ പറയു​ക​തന്നെ ചെയ്യു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ‘ഈ ലോകം നീങ്ങി​പ്പോ​കു​ന്നു’ എന്ന്‌ ബൈബിൾ പറയുന്നു.—1 യോഹ​ന്നാൻ 2:17.

ശുഭ​പ്ര​തീ​ക്ഷ​യോ​ടി​രി​ക്കുക

 കലങ്ങി​മ​റി​യുന്ന ഈ ലോകാ​വ​സ്ഥ​കൾക്കി​ട​യി​ലും ശുഭ​പ്ര​തീ​ക്ഷ​യോ​ടി​രി​ക്കാൻ ബൈബിൾ നമ്മളെ സഹായി​ക്കു​ന്നു. എങ്ങനെ?

 ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ഞങ്ങളുടെ സൗജന്യ ബൈബിൾപഠന പരിപാ​ടി​യി​ലേക്ക്‌ നിങ്ങ​ളെ​യും ക്ഷണിക്കു​ന്നു.

a “നമ്മൾതന്നെ വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കുന്ന അപകട​ക​ര​മായ സാങ്കേ​തി​ക​വി​ദ്യ​കൾ കാരണം മാനവ​കു​ടും​ബം നാശ​ത്തോട്‌ എത്ര അടു​ത്തെന്നു ആളുകൾക്ക്‌ മുന്നറി​യിപ്പ്‌ നൽകുന്ന ഒരു ഘടികാ​ര​മാണ്‌ ലോകാ​വ​സാന ഘടികാ​രം. ഈ ഭൂമി​ക്കും നമ്മുടെ നിലനിൽപ്പി​നും ചില കാര്യങ്ങൾ എത്ര​ത്തോ​ളം ഭീഷണി​യാ​ണെന്ന്‌ ഓർമി​പ്പി​ക്കുന്ന ഒരു പ്രതീ​ക​മാണ്‌ അത്‌.”—ബുള്ളറ്റിൻ ഓഫ്‌ ദി ആറ്റോ​മിക്‌ സയന്റി​സ്റ്റ്‌സ്‌.