വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Pawel Gluza/500Px Plus/Getty Images

ഉണർന്നിരിക്കുക!

50 വർഷം​കൊണ്ട്‌ വന്യജീ​വി​സ​മ്പത്ത്‌ നാലി​ലൊ​ന്നാ​യി ചുരു​ങ്ങി​യി​രി​ക്കു​ന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

50 വർഷം​കൊണ്ട്‌ വന്യജീ​വി​സ​മ്പത്ത്‌ നാലി​ലൊ​ന്നാ​യി ചുരു​ങ്ങി​യി​രി​ക്കു​ന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 മനുഷ്യ​രു​ടെ പ്രവർത്ത​നങ്ങൾ എങ്ങനെ​യാണ്‌ വന്യജീ​വി സമ്പത്തിനെ ബാധി​ക്കു​ന്നത്‌ എന്നതി​നെ​ക്കു​റിച്ച്‌ 2024 ഒക്ടോബർ 9-ന്‌ വേൾഡ്‌ വൈൽഡ്‌ ലൈഫ്‌ ഫണ്ട്‌ ഒരു റിപ്പോർട്ട്‌ പുറത്തു​വി​ട്ടു. ആശങ്ക​പ്പെ​ടു​ത്തുന്ന വിവര​ങ്ങ​ളാണ്‌ അതിൽ ഉണ്ടായി​രു​ന്നത്‌. “1970 മുതൽ 2020 വരെയുള്ള 50 വർഷം​കൊണ്ട്‌ വന്യജീ​വി​ക​ളു​ടെ എണ്ണം നാലി​ലൊ​ന്നാ​യി കുറഞ്ഞി​രി​ക്കു​ന്നു” എന്ന്‌ ആ റിപ്പോർട്ട്‌ വെളി​പ്പെ​ടു​ത്തി. അതിൽ ഇങ്ങനെ​യൊ​രു മുന്നറി​യി​പ്പും ഉണ്ടായി​രു​ന്നു: “അടുത്ത അഞ്ചു വർഷത്തി​നു​ള്ളിൽ എന്തു സംഭവി​ക്കും എന്നുള്ളത്‌ ഭൂമി​യി​ലെ ജീവന്റെ ഭാവി​തന്നെ നിർണ​യി​ക്കും എന്ന്‌ പറഞ്ഞാൽ അതിൽ ഒട്ടും അതിശ​യോ​ക്തി ഇല്ല.”

 ഇങ്ങനെ​യുള്ള വാർത്തകൾ കേൾക്കു​മ്പോൾ നമ്മളിൽ പലർക്കും ഞെട്ടലും വിഷമ​വും ഒക്കെ തോന്നു​ന്നു. എന്തു​കൊണ്ട്‌? കാരണം നമ്മുടെ മനോ​ഹ​ര​മായ ഭൗമ​ഗ്ര​ഹത്തെ നമ്മൾ സ്‌നേ​ഹി​ക്കു​ന്നു, അതിലെ വന്യജീ​വി സമ്പത്ത്‌ നശിച്ചു​കാ​ണാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. നമുക്ക്‌ അങ്ങനെ തോന്നാ​നുള്ള കാരണം ദൈവം നമ്മളെ അങ്ങനെ​യാണ്‌ സൃഷ്ടി​ച്ചത്‌; മനുഷ്യൻ മൃഗങ്ങളെ പരിപാ​ലി​ക്കണം എന്നതാ​യി​രു​ന്നു ദൈവ​ത്തി​ന്റെ ഉദ്ദേശ്യം.—ഉൽപത്തി 1:27, 28; സുഭാ​ഷി​തങ്ങൾ 12:10.

 അതു​കൊണ്ട്‌ നമ്മൾ ഇങ്ങനെ ചിന്തി​ച്ചു​പോ​യേ​ക്കാം, ‘ഭൂമി​യി​ലെ വന്യജീ​വി​കളെ സംരക്ഷി​ക്കാൻ നമുക്കാ​കു​മോ? ബൈബിൾ എന്താണു പറയു​ന്നത്‌?’

ഭാവി​യി​ലേക്ക്‌ പ്രതീ​ക്ഷ​യോ​ടെ നോക്കാം

 നമ്മൾ എത്ര​യൊ​ക്കെ ശ്രമി​ച്ചാ​ലും ഭൂമി​യി​ലെ വന്യജീ​വി​കൾ നശിച്ചു​പോ​കാ​തി​രി​ക്ക​ണ​മെ​ങ്കിൽ ദൈവം ഇടപെ​ടണം, ദൈവം ഇടപെ​ടു​ക​യും ചെയ്യും. ബൈബിൾ ഭാവി​യെ​ക്കു​റിച്ച്‌ വെളി​പാട്‌ 11:18-ൽ പറഞ്ഞി​രി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: ‘ദൈവം ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കും.’ ഈ വാക്യം രണ്ടു കാര്യങ്ങൾ പഠിപ്പി​ക്കു​ന്നു:

  1.  1. ഭൂമിയെ പൂർണ​മാ​യി നശിപ്പി​ച്ചു​ക​ള​യാൻ ദൈവം ആളുകളെ സമ്മതി​ക്കില്ല.

  2.  2. ദൈവം പെട്ടെന്നു പ്രവർത്തി​ക്കും. നമുക്ക്‌ അത്‌ എങ്ങനെ അറിയാം? കാരണം ദൈവം പെട്ടെന്നു പ്രവർത്തി​ച്ചി​ല്ലെ​ങ്കിൽ, മനുഷ്യന്‌ ഈ ഭൂമി​യി​ലെ മൃഗസ​മ്പത്ത്‌ പൂർണ​മാ​യി ഇല്ലാതാ​ക്കാ​നാ​കും. മുമ്പെ​ന്ന​ത്തെ​ക്കാ​ളു​മ​ധി​കം, അതിനുള്ള ശേഷി ഇന്നു മനുഷ്യ​നുണ്ട്‌.

 ഈ പ്രശ്‌നം പരിഹ​രി​ക്കാൻ ദൈവം എന്താണ്‌ ചെയ്യാൻ പോകു​ന്നത്‌? ദൈവം തന്റെ സ്വർഗീ​യ​ഗ​വൺമെ​ന്റി​നെ, ദൈവ​രാ​ജ്യ​ത്തെ, ഭൂമി മുഴുവൻ ഭരിക്കാ​നാ​യി ഉപയോ​ഗി​ക്കും. (മത്തായി 6:10) ഭൂമി​യി​ലെ മൃഗസ​മ്പ​ത്തി​നെ പരിപാ​ലി​ക്കാ​നും സംരക്ഷി​ക്കാ​നും വേണ്ട അറിവും പരിശീ​ല​ന​വും ഈ ഗവൺമെന്റ്‌ അനുസ​ര​ണ​മുള്ള മനുഷ്യർക്കു കൊടു​ക്കും.—യശയ്യ 11:9