വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Francesco Carta fotografo/Moment via Getty Images

ഏകാന്തത എങ്ങും പടർന്നു​പി​ടി​ക്കു​ന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

ഏകാന്തത എങ്ങും പടർന്നു​പി​ടി​ക്കു​ന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 അടുത്ത കാലത്ത്‌ ഇറങ്ങിയ ഒരു ആഗോള റിപ്പോർട്ടനുസരിച്ച്‌ a ഇന്ന്‌ നാലിൽ ഒരാൾക്ക്‌ ഏകാന്തത അനുഭവപ്പെടുന്നു.

  •   “സാമൂഹിക ഒറ്റപ്പെടൽ ആരെ വേണ​മെ​ങ്കി​ലും ബാധി​ക്കാം. അയാൾ ഏതു പ്രായ​ത്തി​ലു​ള്ള​വ​രാ​ണെ​ങ്കി​ലും, എവിടെ താമസി​ക്കുന്ന ഒരാളാ​ണെ​ങ്കി​ലും.”—ചീഡോ പെംബെ, ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ സാമൂ​ഹിക ബന്ധത്തെ​ക്കു​റി​ച്ചുള്ള കമ്മീഷന്റെ സഹ-അധ്യക്ഷൻ.

 ഏകാന്തത എന്ന്‌ കേൾക്കു​മ്പോൾ പ്രായ​മാ​യ​വ​രും ഒറ്റയ്‌ക്ക്‌ കഴിയു​ന്ന​വ​രും ആയിരി​ക്കും നമ്മുടെ മനസ്സിൽവ​രുക. എന്നാൽ ചെറു​പ്പ​ക്കാ​രെ​യും നല്ല ആരോ​ഗ്യ​മു​ള്ള​വ​രെ​യും ജീവി​ത​ത്തിൽ വലിയ വിജയങ്ങൾ നേടി​യ​വ​രെ​യും വിവാ​ഹി​ത​രെ​യും ഒക്കെ ഈ പ്രശ്‌നം അലട്ടു​ന്നുണ്ട്‌. സാമൂ​ഹിക ഒറ്റപ്പെ​ട​ലും ഏകാന്ത​ത​യും ഒരു വ്യക്തി​യു​ടെ ശാരീ​രി​ക​വും മാനസി​ക​വും ആയ ആരോ​ഗ്യ​ത്തെ കാര്യ​മാ​യി ബാധി​ച്ചേ​ക്കാം.

  •   “ഏകാന്തത എന്നത്‌ വേദനി​പ്പി​ക്കുന്ന ഒരു വികാരം മാത്രമല്ല.” എന്ന്‌ യു.എസ്‌. സർജൻ ജനറലായ ഡോ. വിവേക്‌ മൂർത്തി പറയുന്നു. അദ്ദേഹം ഇങ്ങനെ​യും പറഞ്ഞു: “ദിവസ​വും 15 സിഗരറ്റ്‌ വലിക്കുന്ന ഒരാളു​ടേ​തിന്‌ സമാന​മായ മരണസാ​ധ്യത സാമൂ​ഹി​ക​മാ​യി ഒറ്റപ്പെടൽ അനുഭ​വി​ക്കുന്ന ഒരാൾക്കുണ്ട്‌.”

ബൈബി​ളി​നു പറയാ​നു​ള്ളത്‌

 നമ്മൾ ഒറ്റപ്പെടൽ അനുഭ​വി​ക്കാൻ നമ്മുടെ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നില്ല. മനുഷ്യർ സംതൃ​പ്‌തി​ക​ര​മായ നല്ല കൂട്ടു​കെട്ട്‌ ആസ്വദി​ക്കണം എന്നതാണ്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം.

  •   ബൈബിൾത​ത്ത്വം: ‘ദൈവം ഇങ്ങനെ പറഞ്ഞു: മനുഷ്യൻ ഏകനായി കഴിയു​ന്നതു നല്ലതല്ല.’—ഉൽപത്തി 2:18.

 നമ്മൾ ദൈവ​വു​മാ​യി നല്ലൊരു ബന്ധം വളർത്തി​യെ​ടു​ക്കാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. നമ്മൾ ദൈവ​ത്തോട്‌ അടുക്കാൻ ശ്രമി​ക്കു​മ്പോൾ ദൈവം നമ്മളോ​ടും അടുക്കു​മെന്ന്‌ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌.—യാക്കോബ്‌ 4:8.

  •   ബൈബിൾത​ത്ത്വം: “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ സന്തുഷ്ടർ; കാരണം സ്വർഗ​രാ​ജ്യം അവർക്കു​ള്ളത്‌.”—മത്തായി 5:3.

 നമ്മൾ മറ്റുള്ള​വ​രോ​ടൊ​പ്പം ഒരുമിച്ച്‌ ദൈവത്തെ ആരാധി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. അങ്ങനെ ചെയ്യു​മ്പോൾ നമുക്ക്‌ സന്തോഷം തോന്നും.

  •   ബൈബിൾത​ത്ത്വം: “സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോ​ദി​പ്പി​ക്കാ​മെന്നു നന്നായി ചിന്തി​ക്കുക. . . . നമ്മുടെ യോഗ​ങ്ങൾക്കു കൂടി​വ​രാ​തി​രി​ക്ക​രുത്‌; പകരം നമുക്കു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാം.”—എബ്രായർ 10:24, 25.

 ഏകാന്തത ഒഴിവാ​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ, “ഈ ഇല​ക്ട്രോ​ണിക്‌ യുഗത്തി​ലും ഏകാന്തത (ഇംഗ്ലീഷ്‌)” എന്ന ലേഖനം കാണുക.