വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Kim Steele/The Image Bank via Getty Images

സാമ്പത്തി​ക​പ്ര​തി​സന്ധി—ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഒരു മാറ്റം വരുമോ?

സാമ്പത്തി​ക​പ്ര​തി​സന്ധി—ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഒരു മാറ്റം വരുമോ?

 ഇന്ന്‌ അനേകം ആളുക​ളും ജീവി​ത​ത്തി​ന്റെ രണ്ട്‌ അറ്റവും കൂട്ടി​മു​ട്ടി​ക്കാൻ കഷ്ടപ്പെ​ടു​ക​യാണ്‌. ഓരോ ദിവസ​വും സാഹച​ര്യം കൂടു​തൽക്കൂ​ടു​തൽ വഷളാ​കു​ന്നു.

  •   ഒരാൾക്ക്‌ കിട്ടുന്ന “മാസ​വേ​ത​ന​ത്തി​ന്റെ മൂല്യ​ത്തിന്‌ വലി​യൊ​രു ഇടിവു​ത​ന്നെ​യാണ്‌ സംഭവി​ച്ചി​രി​ക്കു​ന്നത്‌” എന്ന്‌ ഈ അടുത്ത കാലത്തെ ഒരു ആഗോള റിപ്പോർട്ട്‌ a പറയു​ക​യു​ണ്ടാ​യി. വേണ്ട നടപടി എടുത്തി​ല്ലെ​ങ്കിൽ, “അസമത്വം വർധി​ക്കു​ക​യും” “അനവധി തൊഴി​ലാ​ളി​ക​ളു​ടെ​യും അവരുടെ കുടും​ബ​ങ്ങ​ളു​ടെ​യും ജീവി​ത​നി​ല​വാ​രം” ഇടിയു​ക​യും ചെയ്യു​മെന്ന്‌ ഇതു മുന്നറി​യിപ്പ്‌ തരുന്നു.

 വർധി​ച്ചു​വ​രുന്ന ഈ സാമ്പത്തി​ക​പ്ര​തി​സന്ധി പരിഹ​രി​ക്കാൻ ഗവൺമെ​ന്റു​കൾക്കു കഴിയു​മോ?

 അസമത്വം ഉൾപ്പെടെ സാമ്പത്തി​ക​പ്ര​തി​സ​ന്ധി​യോ​ടു ബന്ധപ്പെട്ട എല്ലാ പ്രശ്‌ന​ങ്ങ​ളും മാറ്റാൻ കഴിവുള്ള, അതു ചെയ്യുന്ന ഒരു ഗവൺമെ​ന്റി​നെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറയുന്നു. ‘സ്വർഗ​സ്ഥ​നായ ദൈവം ഒരു രാജ്യം സ്ഥാപി​ക്കും’ എന്നാണ്‌ അതിൽ പറയു​ന്നത്‌. ഭൂമി​യി​ലെ എല്ലാ കാര്യ​ങ്ങ​ളും കൈകാ​ര്യം ചെയ്യുന്ന ഒരൊറ്റ ഗവൺമെന്റ്‌ ആയിരി​ക്കും അത്‌. (ദാനി​യേൽ 2:44) ആ ഗവൺമെന്റ്‌ ഭരിക്കു​മ്പോൾ ആരെയും ഉപേക്ഷി​ക്കില്ല, ആരെയും മറന്നു​ക​ള​യു​ക​യും ഇല്ല. (സങ്കീർത്തനം 9:18) തന്റെ പ്രജകൾക്കു സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം ഉണ്ടെന്ന്‌ ദൈവ​രാ​ജ്യം ഉറപ്പു​വ​രു​ത്തും. അന്ന്‌ എല്ലാവർക്കും അവരുടെ കഠിനാ​ധ്വാ​ന​ത്തിന്‌ നല്ല പ്രതി​ഫലം ലഭിക്കു​ക​യും ചെയ്യും.—യശയ്യ 65:21, 22.

a അന്താരാഷ്ട്ര തൊഴിൽ സംഘട​ന​യു​ടെ ലോക വരുമാന റിപ്പോർട്ട്‌ 2022-23