വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Sean Gladwell/Moment via Getty Images

ഉണർന്നിരിക്കുക!

ആഗോള സൈനിക ചെലവ്‌ 2 ട്രില്യൺ ഡോളർ കടന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

ആഗോള സൈനിക ചെലവ്‌ 2 ട്രില്യൺ ഡോളർ കടന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 2022-ൽ സൈന്യ​ത്തി​നാ​യി ലോക​മെ​ങ്ങും ചെലവ​ഴിച്ച തുക സർവകാല റെക്കോർഡാണ്‌. 2.24 ട്രില്യൺ യു.എസ്‌. ഡോളർ! (2,24,000 കോടി ഡോളർ) റഷ്യ-യു​ക്രെ​യിൻ ആക്രമ​ണ​ത്തെ​ത്തു​ടർന്നാണ്‌ ഇത്രയും വലിയ വർധനവ്‌. 2023 ഏപ്രി​ലിൽ, സ്റ്റോക്‌ഹോം ഇന്റർനാ​ഷനൽ പീസ്‌ റിസർച്ച്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ (എസ്‌ഐ​പി​ആർഐ) പുറത്തു​വിട്ട റിപ്പോർട്ട്‌ അനുസ​രിച്ച്‌, 2022-ൽ:

  •   യൂറോ​പ്പി​ന്റെ സൈനിക ചെലവ്‌ “ഈ വർഷം 13 ശതമാനം വർധിച്ചു. ശീതയു​ദ്ധ​ത്തി​നു ശേഷം യൂറോ​പ്പി​ലു​ണ്ടായ ഏറ്റവും വലിയ വാർഷിക വർധന​വാണ്‌ ഇത്‌.”

  •   “റഷ്യ . . . സൈന്യ​ത്തി​നാ​യി ചെലവാ​ക്കിയ തുക മുൻവർഷ​ത്തെ​ക്കാൾ ഏകദേശം 9.2 ശതമാനം കൂടു​ത​ലാ​യി​രു​ന്നു. ഇക്കാര്യ​ത്തിൽ ലോക​ത്തിൽ അഞ്ചാം സ്ഥാനത്താ​യി​രുന്ന റഷ്യ ഇതോടെ മൂന്നാം സ്ഥാന​ത്തേക്ക്‌ ഉയർന്നു.”

  •   സൈന്യ​ത്തി​നാ​യി പണം ചെലവ​ഴി​ക്കുന്ന കാര്യ​ത്തിൽ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളാണ്‌ ഇപ്പോ​ഴും ഒന്നാം സ്ഥാനത്ത്‌. “ലോക​ത്താ​കെ സൈന്യ​ങ്ങൾക്കാ​യി മുടക്കിയ തുകയു​ടെ 39 ശതമാ​ന​വും ചെലവാ​ക്കി​യത്‌ അമേരി​ക്ക​യാണ്‌.”

 എസ്‌ഐ​പി​ആർഐ റിപ്പോർട്ട്‌ തയ്യാറാ​ക്കു​ന്ന​തിൽ ഉൾപ്പെട്ട ഡോ. നാൻ ടിയാൻ പറയുന്നു: “കഴിഞ്ഞ കുറച്ച്‌ വർഷങ്ങ​ളാ​യി ലോകത്തെ സൈനിക ചെലവ്‌ കൂടി​വ​രു​ക​യാണ്‌ എന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്നത്‌, സുരക്ഷി​ത​ത്വം കുറഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന ഒരു ലോക​ത്തി​ലാണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌ എന്നാണ്‌.”

 ലോക​ശ​ക്തി​കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കൂടി​ക്കൂ​ടി​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും സമാധാ​ന​ത്തി​നുള്ള ഒരേ ഒരു വഴി​യെ​ക്കു​റി​ച്ചും ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌.

മുൻകൂ​ട്ടി​പ്പറഞ്ഞ സൈനി​ക​പോ​രാ​ട്ട​ങ്ങ​ളു​ടെ വർധനവ്‌

  •   നമ്മൾ ജീവി​ക്കു​ന്നത്‌ ‘അവസാ​ന​കാ​ലത്ത്‌’ ആണെന്ന്‌ ബൈബിൾ പറയുന്നു.—ദാനി​യേൽ 8:19.

  •   ആ സമയത്ത്‌ തമ്മിൽ അടിക്കുന്ന ലോക​ശ​ക്തി​കൾ ഉണ്ടായി​രി​ക്കു​മെന്ന്‌ ദാനി​യേ​ലി​ന്റെ പുസ്‌തകം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. ആ ലോക​ശ​ക്തി​കൾ തമ്മിൽ “ഏറ്റുമു​ട്ടും” അല്ലെങ്കിൽ പ്രാമു​ഖ്യ​ത​യ്‌ക്കു​വേണ്ടി പരസ്‌പരം പോര​ടി​ക്കും. അതിനാ​യി അവരുടെ വലിയ ‘നിധികൾ,’ അവരുടെ സമ്പത്ത്‌ അവർ ചെലവ​ഴി​ക്കും.—ദാനി​യേൽ 11:40, 42, 43.

 ആവേശ​മു​ണർത്തുന്ന ഈ ബൈബിൾപ്ര​വ​ച​ന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ നിവൃ​ത്തി​യേ​റിയ പ്രവചനം—ദാനി​യേൽ 11-ാം അധ്യായം എന്ന വീഡി​യോ കാണുക.

യഥാർഥ​സ​മാ​ധാ​ന​ത്തി​നുള്ള വഴി

  •   ഇപ്പോ​ഴുള്ള മനുഷ്യ​ഗ​വൺമെ​ന്റു​കളെ ദൈവം നീക്കി​ക്ക​ള​യു​മെന്നു ബൈബിൾ പറയുന്നു. “ദൈവം ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു രാജ്യം സ്ഥാപി​ക്കും. ആ രാജ്യം മറ്റൊരു ജനതയ്‌ക്കും കൈമാ​റില്ല. ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാ​ക്കി​യിട്ട്‌ അതു മാത്രം എന്നും നിലനിൽക്കും.”—ദാനി​യേൽ 2:44.

  •   നിലനിൽക്കുന്ന യഥാർഥ​സ​മാ​ധാ​നം കൊണ്ടു​വ​രാൻ മനുഷ്യർക്കു കഴിയില്ല. പക്ഷേ ദൈവ​മായ യഹോവ a ഉടനെ അതു കൊണ്ടു​വ​രും. എന്നാൽ എങ്ങനെ? ദൈവ​ത്തിന്റ സ്വർഗീ​യ​ഗ​വൺമെന്റ്‌ ആയുധങ്ങൾ എല്ലാം ഇല്ലാതാ​ക്കും; അക്രമങ്ങൾ നിറു​ത്ത​ലാ​ക്കും.—സങ്കീർത്തനം 46:8, 9.

 ദൈവ​രാ​ജ്യ​ത്തി​ന്റെ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “ദൈവ​രാ​ജ്യ​ത്തിൽ ‘സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും’” എന്ന ലേഖനം വായി​ക്കുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.