വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇടത്‌: ഇയാൻ ചുഴലി​ക്കാറ്റ്‌, ഫ്‌ളോ​റിഡ, യു.എസ്‌.എ., 2022 സെപ്‌റ്റം​ബർ (Sean Rayford/Getty Images); നടുക്ക്‌: യു​ക്രെ​യി​നി​ലെ ഡോ​ണെ​സ്‌ക്‌ വിട്ടു​പോ​കുന്ന ഒരു അമ്മയും മകനും, 2022 ജൂലൈ (Alex Chan Tsz Yuk/SOPA Images/LightRocket via Getty Images); വലത്‌: കോവിഡ്‌ ടെസ്റ്റുകൾ ചെയ്യുന്നു, ബെയ്‌ജിങ്‌, ചൈന, 2022 ഏപ്രിൽ (Kevin Frayer/Getty Images)

ഉണർന്നിരിക്കുക!

2022: കുഴഞ്ഞു​മ​റിഞ്ഞ ഒരു വർഷം—ബൈബിളിനു പറയാനുള്ളത്‌

2022: കുഴഞ്ഞു​മ​റിഞ്ഞ ഒരു വർഷം—ബൈബിളിനു പറയാനുള്ളത്‌

 2022-ലെ വാർത്ത​ക​ളിൽ നിറഞ്ഞുനിന്നത്‌, യുദ്ധങ്ങ​ളും സാമ്പത്തി​ക​ത​കർച്ച​ക​ളും പാരി​സ്ഥി​തി​ക​പ്ര​ശ്‌ന​ങ്ങ​ളും ആയിരുന്നു. എന്നാൽ ഈ സംഭവങ്ങൾ വിരൽചൂ​ണ്ടു​ന്നത്‌ എന്തി​ലേ​ക്കാ​ണെന്ന്‌ ബൈബിൾ മാത്രമേ വിശദീ​ക​രി​ക്കു​ന്നു​ള്ളൂ.

2022-ലെ സംഭവങ്ങൾ കാണി​ക്കു​ന്നത്‌ .​ .​ .

 ബൈബിൾ ‘അവസാ​ന​കാ​ലം’ എന്നു വിളി​ക്കുന്ന സമയത്താണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌ എന്നതി​നുള്ള കൂടു​ത​ലായ തെളി​വു​ക​ളാണ്‌ ഇക്കഴിഞ്ഞ വർഷം നടന്ന സംഭവങ്ങൾ. (2 തിമൊ​ഥെ​യൊസ്‌ 3:1) 1914-ലാണ്‌ ആ ‘അവസാ​ന​കാ​ലം’ തുടങ്ങി​യത്‌. നമുക്ക്‌ ഈ അടുത്ത്‌ നടന്ന സംഭവങ്ങൾ ഒന്നു നോക്കാം. അവസാ​ന​കാ​ല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പ്രവചി​ച്ചത്‌ പോ​ലെ​ത​ന്നെ​യാ​ണോ നടക്കു​ന്നത്‌ എന്ന്‌ ചിന്തി​ക്കാം:

 ‘യുദ്ധങ്ങൾ.’മത്തായി 24:6.

  •   “യുദ്ധത്തി​ന്റെ കെടു​തി​കൾ യൂറോ​പ്പിൽ വീണ്ടും വിനാശം വിതച്ച വർഷമാ​യി​രു​ന്നു 2022.” a

 ‘ഭക്ഷ്യക്ഷാ​മങ്ങൾ.’മത്തായി 24:7.

  •   “2022—പട്ടിണി​യാൽ ഇത്ര​ത്തോ​ളം വലഞ്ഞ ഒരു വർഷം മുമ്പൊ​രി​ക്ക​ലും ഉണ്ടായി​ട്ടില്ല.” b

 ‘പകർച്ച​വ്യാ​ധി​കൾ.’ലൂക്കോസ്‌ 21:11.

  •   “പോളി​യോ​യു​ടെ തിരി​ച്ചു​വ​രവ്‌, കുരങ്ങു​പനി ബാധി​ച്ച​വ​രു​ടെ വർധന, കോവിഡ്‌-19 ഇപ്പോ​ഴും വിതച്ചു​കൊ​ണ്ടി​രി​ക്കുന്ന വിനാശം. ഇതെല്ലാം, പകർച്ച​വ്യാ​ധി​ക​ളു​ടെ ഭീഷണി എത്ര വലുതാ​ണെ​ന്നും എത്ര പെട്ടെ​ന്നാണ്‌ പകർച്ച​വ്യാ​ധി​കൾ മനുഷ്യ​കു​ലത്തെ വിഴു​ങ്ങി​ക്ക​ള​യു​ന്ന​തെ​ന്നും കാണി​ച്ചു​ത​രു​ന്നു.” c

 60 ലക്ഷം കോവിഡ്‌ മരണങ്ങൾ“ എന്ന ലേഖനം കാണുക.

 ‘പേടി​പ്പി​ക്കുന്ന കാഴ്‌ചകൾ.’ലൂക്കോസ്‌ 21:11.

  •   “ഉഷ്‌ണ​ത​രം​ഗങ്ങൾ, വരൾച്ച, കാട്ടുതീ, പ്രളയം. കാലാവസ്ഥ കാരണ​മു​ണ്ടായ ഇത്തരം വിപത്തു​കൾക്കു സാക്ഷ്യം വഹിച്ച സമയമാ​യി​രു​ന്നു 2022-ലെ വേനൽക്കാ​ലം. ഉണ്ടായ നാശന​ഷ്ട​ങ്ങൾക്കു കൈയും കണക്കു​മില്ല. ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ ജീവൻ നഷ്ടമായി. കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു സ്വന്തം നാടു വിട്ട്‌ പോ​കേ​ണ്ടി​വന്നു.“ d

 ‘പ്രക്ഷോ​ഭങ്ങൾ (അഥവാ ‘ക്രമസ​മാ​ധാ​ന​ലം​ഘനം; കലാപങ്ങൾ,’ അടിക്കു​റിപ്പ്‌.)ലൂക്കോസ്‌ 21:9.

  •   “പണപ്പെ​രു​പ്പം​പോ​ലുള്ള വർധി​ച്ചു​വ​രുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ പൗരന്മാ​രെ രോഷം കൊള്ളി​ക്കു​ക​യും അവർ ഗവൺമെ​ന്റി​നെ​തി​രെ വൻ പ്രക്ഷോ​ഭങ്ങൾ സംഘടി​പ്പി​ക്കു​ക​യും ചെയ്‌ത ഒരു വർഷമാ​യി​രു​ന്നു 2022.” e

അടുത്ത വർഷത്തെ അവസ്ഥ എന്തായി​രി​ക്കും?

 2023-ൽ എന്തു സംഭവി​ക്കു​മെന്ന്‌ നമുക്ക്‌ ആർക്കും കൃത്യ​മാ​യി പറയാ​നാ​കില്ല. എന്നാൽ നമുക്ക്‌ അറിയാ​വുന്ന ഒരു കാര്യ​മുണ്ട്‌: ദൈവ​ത്തി​ന്റെ രാജ്യം അഥവാ സ്വർഗീയ ഗവൺമെന്റ്‌ പെട്ടെ​ന്നു​തന്നെ ഭൂമി​യിൽ വലിയ മാറ്റങ്ങൾ വരുത്തും. (ദാനി​യേൽ 2:44) മനുഷ്യർ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളു​ടെ കാരണം ആ ഗവൺമെന്റ്‌ ഇല്ലാതാ​ക്കും, ദൈവ​ത്തി​ന്റെ ഇഷ്ടം ഈ ഭൂമി​യിൽ നടക്കു​ന്നെന്ന്‌ ഉറപ്പു​വ​രു​ത്തു​ക​യും ചെയ്യും.—മത്തായി 6:9, 10.

 യേശു പറഞ്ഞതു​പോ​ലെ ‘ഉണർന്നി​രി​ക്കാ​നുള്ള’ സമയമാണ്‌ ഇപ്പോൾ. ബൈബിൾപ്ര​വ​ച​ന​ങ്ങൾക്ക​നു​സ​രിച്ച്‌ ഇന്നത്തെ സംഭവങ്ങൾ നടക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ നമുക്ക്‌ അടുത്ത്‌ ശ്രദ്ധി​ക്കാം. (മർക്കോസ്‌ 13:37) ബൈബി​ളിന്‌ ഇപ്പോൾ നിങ്ങളെ എങ്ങനെ സഹായി​ക്കാൻ കഴിയു​മെ​ന്നും നിങ്ങൾക്കും കുടും​ബ​ത്തി​നും ഒരു നല്ല ഭാവി​ക്കു​വേ​ണ്ടി​യുള്ള പ്രത്യാശ തരാൻ എങ്ങനെ കഴിയു​മെ​ന്നും അറിയാൻ ദയവായി ഞങ്ങളു​മാ​യി ബന്ധപ്പെ​ടുക.

a ഏപി ന്യൂസ്‌, “2022—യൂറോ​പ്പി​ലേക്ക്‌ വീണ്ടും യുദ്ധം കടന്നു​ക​യ​റിയ ഭീകര​മായ വർഷം,” ജിൽ ലോ​ലെസ്‌, 2022 ഡിസംബർ 8.

b ലോക ഭക്ഷ്യപ​രി​പാ​ടി, “ലോകം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലേക്ക്‌.”

c ആരോഗ്യത്തെക്കുറിച്ചുള്ള ജാമാ ചർച്ചാ​വേദി, “മഹാമാ​രി​യു​ടെ കാലത്തെ ജീവിതം—കോവിഡ്‌-19 മുതൽ കുരങ്ങ്‌ പനി, പോളി​യോ എന്നിവ വരെ,” ലോറൻസ്‌ ഓ. ഗോസ്റ്റിൻ, 2022 സെപ്‌റ്റം​ബർ 22.

d Earth.Org, “2022-ലെ വേനൽക്കാ​ലത്ത്‌ ഉണ്ടായ കാലാ​വ​സ്ഥാ​പ്ര​തി​ഭാ​സ​ങ്ങൾക്കു പിന്നിൽ എന്താണ്‌?” മാർട്ടിന ഇജീനി, 2022 ഒക്ടോബർ 24.

e അന്താരാഷ്ട്ര സമാധാ​ന​ത്തി​നുള്ള കാർനെഗീ എൻഡോ​വ്‌മെന്റ്‌, “സാമ്പത്തിക പരാജ​യങ്ങൾ 2022-ലെ ആഗോ​ള​പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മുഖ്യ കാരണം,” തോമസ്‌ കാരോ​ത്തേ​ഴ്‌സും ബെഞ്ചമിൻ ഫെൽഡ്‌മാ​നും, 2022 ഡിസംബർ 8.