വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Surasak Suwanmake/Moment via Getty Images

ഉണർന്നിരിക്കുക!

2023 വേനൽക്കാ​ലത്തെ ആഗോള ഉഷ്‌ണ​ത​രം​ഗം—ബൈബി​ളി​നു പറയാ​നു​ള്ളത്‌

2023 വേനൽക്കാ​ലത്തെ ആഗോള ഉഷ്‌ണ​ത​രം​ഗം—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 ലോക​മെ​ങ്ങു​മുള്ള ആളുകൾ കനത്ത ചൂടും അതെത്തു​ടർന്നുള്ള ദുരന്ത​ങ്ങ​ളും നേരി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഈ റിപ്പോർട്ടു​കൾ കാണുക:

  •   “ലോക​മെ​ങ്ങു​മുള്ള താപനില റെക്കോർഡ്‌ ചെയ്യാൻ തുടങ്ങി​യിട്ട്‌ 174 വർഷമാ​യി. അന്നുമു​ത​ലുള്ള കണക്കെ​ടു​ത്താൽ കഴിഞ്ഞ ജൂൺ മാസത്തി​ലാണ്‌ ഏറ്റവും കൂടുതൽ ചൂട്‌ രേഖ​പ്പെ​ടു​ത്തി​യത്‌.”—യു.എസ്‌. വാണിജ്യ ഡിപ്പാർട്ട്‌മെ​ന്റി​ലെ സമുദ്ര-ഭൗമാ​ന്ത​രീക്ഷ വിഭാഗം, 2023 ജൂലൈ 13.

  •   “ഇറ്റലി, സ്‌പെ​യിൻ, ഫ്രാൻസ്‌, ജർമനി എന്നിവി​ട​ങ്ങ​ളിൽ ഉയർന്ന ഉഷ്‌ണ​ത​രം​ഗ​മാണ്‌ നേരി​ടു​ന്നത്‌. സിസിലി, സാർഡി​നിയ ദ്വീപു​ക​ളിൽ താപനില 48°C വരെ ഉയരു​മെ​ന്നാണ്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌. അത്‌ യൂറോ​പ്പിൽ ഇതുവരെ റെക്കോർഡ്‌ ചെയ്‌തി​ട്ടു​ള്ള​തി​ലേ​ക്കും​വെച്ച്‌ ഏറ്റവും ഉയർന്ന താപനി​ല​യാ​യി​രി​ക്കാ​നാണ്‌ സാധ്യത.”—യൂറോ​പ്യൻ ബഹിരാ​കാശ ഏജൻസി, 2023 ജൂലൈ 13.

  •   “ഭൂമിയിലെ താപനില ഉയരു​മ്പോൾ അടിക്കടി ശക്തമായ മഴ പെയ്യാ​നുള്ള സാധ്യ​ത​യുണ്ട്‌. അതു കൂടുതൽ വലിയ പ്രളയങ്ങൾ ഉണ്ടാക്കും.”—സ്റ്റീഫൻ ആലെൻബ്രൂക്ക്‌, ലോക കാലാ​വസ്ഥാ നിരീക്ഷണ സംഘട​ന​യു​ടെ ഒരു ഡിപ്പാർട്ട്‌മെ​ന്റി​ന്റെ ഡയറക്ടർ, 2023 ജൂലൈ 17.

 കാലാ​വ​സ്ഥാ​മാ​റ്റ​ത്തെ​ക്കു​റി​ച്ചുള്ള ഇത്തരം റിപ്പോർട്ടു​കൾ കാണു​മ്പോൾ നിങ്ങൾക്ക്‌ ഉത്‌കണ്‌ഠ തോന്നു​ണ്ടോ? ഗൗരവ​മേ​റിയ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്ന​തെന്നു നോക്കാം.

ഈ കാലാ​വ​സ്ഥാ​മാ​റ്റം ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​ണോ?

 അതെ. ആഗോള ഉഷ്‌ണ​ത​രം​ഗ​വും മറ്റു കാലാ​വ​സ്ഥാ​മാ​റ്റ​ങ്ങ​ളും നമ്മുടെ ഈ കാലത്ത്‌ നടക്കു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യ​ങ്ങൾക്കു ചേർച്ച​യി​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ‘പേടി​പ്പി​ക്കുന്ന കാഴ്‌ചകൾ’ അഥവാ ‘ഭയങ്കര​കാ​ഴ്‌ചകൾ’ നമ്മൾ കാണു​മെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. (ലൂക്കോസ്‌ 21:11, സത്യ​വേ​ദ​പു​സ്‌തകം) ഉയർന്നു​വ​രുന്ന ഈ ആഗോ​ള​താ​പ​നില കാണു​മ്പോൾ മനുഷ്യർ ഭൂമിയെ നശിപ്പി​ക്കു​മോ എന്ന്‌ ഓർത്ത്‌ പലരും ഭയക്കുന്നു.

ഭൂമി താമസ​യോ​ഗ്യ​മ​ല്ലാ​താ​കു​മോ?

 ഇല്ല. മനുഷ്യർക്ക്‌ സ്ഥിരമാ​യി താമസി​ക്കാ​നുള്ള ഒരു വീടാ​യി​ട്ടാണ്‌ ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌. അതു​കൊ​ണ്ടു​തന്നെ അതു നശിപ്പി​ക്കാൻ ദൈവം മനുഷ്യ​രെ അനുവ​ദി​ക്കില്ല. (സങ്കീർത്തനം 115:16; സഭാ​പ്ര​സം​ഗകൻ 1:4) ശരിക്കും പറഞ്ഞാൽ, ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കും’ എന്നാണ്‌ ദൈവം പറഞ്ഞി​രി​ക്കു​ന്നത്‌.—വെളി​പാട്‌ 11:18.

 ഭൂമിയെ പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളിൽനിന്ന്‌ സംരക്ഷി​ക്കാൻ ദൈവ​ത്തി​നു കഴിയു​മെ​ന്നും ദൈവം അതു ചെയ്യു​മെ​ന്നും ബൈബിൾ പറയുന്നു.

  •   “ദൈവം കൊടു​ങ്കാ​റ്റു ശാന്തമാ​ക്കു​ന്നു; കടലിലെ തിരമാ​ലകൾ അടങ്ങുന്നു.” (സങ്കീർത്തനം 107:29) പ്രകൃ​തി​ശ​ക്തി​കളെ നിയ​ന്ത്രി​ക്കാൻ ദൈവ​ത്തി​നാ​കും. അതു​കൊ​ണ്ടു​തന്നെ കാലാ​വ​സ്ഥാ​മാ​റ്റ​ങ്ങൾക്കു കാരണ​മാ​കുന്ന പ്രകൃ​തി​യി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ ദൈവ​ത്തി​നു കഴിയും.

  •   “അങ്ങ്‌ ഭൂമിയെ പരിപാ​ലി​ക്കു​ന്നു; അതിനെ വളരെ ഫലപു​ഷ്ടി​യു​ള്ള​തും വളക്കൂ​റു​ള്ള​തും ആക്കുന്നു.” (സങ്കീർത്തനം 65:9) ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്താൽ ഭൂമി ഒരു പറുദീ​സ​യാ​യി മാറും.

 ഭൂമിയെ പൂർവ​സ്ഥി​തി​യി​ലാ​ക്കു​മെന്ന ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ, “നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ആർക്കാ​കും?” എന്ന ലേഖനം കാണുക.