ഉണർന്നിരിക്കുക!
പ്രതീക്ഷകളുമായി 2024-ലേക്ക്—ബൈബിളിനു പറയാനുള്ളത്
2024-ലും, ലോകം നേരിടുന്ന പ്രശ്നങ്ങൾക്കൊന്നും ഒരു പരിഹാരവും ഉണ്ടാകില്ലെന്നാണു പലരും ചിന്തിക്കുന്നത്. എങ്കിലും ഭാവിയിൽ നല്ലൊരു മാറ്റം വരുമെന്നു നമുക്കു പ്രതീക്ഷിക്കാനാകും. എന്തുകൊണ്ട്?
ബൈബിൾ പ്രതീക്ഷ തരുന്നു
നമ്മുടെ പ്രതീക്ഷകൾ തകർക്കുന്ന പ്രശ്നങ്ങളൊക്കെ ദൈവം പരിഹരിക്കുമെന്നു ബൈബിൾ ഉറപ്പുതരുന്നു. പെട്ടെന്നുതന്നെ “ദൈവം (നമ്മുടെ) കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:4.
ഭാവിയെക്കുറിച്ച് ബൈബിൾ ഉറപ്പുതരുന്ന കാര്യങ്ങൾ അറിയാൻ “നല്ലൊരു ഭാവി ശരിക്കും പ്രതീക്ഷിക്കാമോ?” എന്ന ലേഖനം കാണുക.
ബൈബിളിന് ഇപ്പോഴും നിങ്ങളെ സഹായിക്കാനാകും
പ്രതീക്ഷയറ്റ് ജീവിക്കുന്നതിനു പകരം ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണാൻ ഭാവിയെക്കുറിച്ച് ബൈബിൾ തരുന്ന ഉറപ്പു സഹായിക്കും. (റോമർ 15:13) അതുപോലെ രോഗം, ദാരിദ്ര്യം, അനീതി എന്നിവപോലുള്ള പ്രശ്നങ്ങൾ ഇന്ന് ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ ബൈബിളിലെ പ്രായോഗിക നിർദേശങ്ങൾക്ക് നമ്മളെ സഹായിക്കാനാകും.
ദാരിദ്ര്യത്തിന്റെ പിടിയിലമർന്ന ഒരു ജീവിതമായിരുന്നെങ്കിലും സന്തോഷവും സമാധാനവും കണ്ടെത്താൻ ബൈബിൾ എങ്ങനെയാണ് ഒരു വ്യക്തിയെ സഹായിച്ചത്? ജുവാൻ പാബ്ലോ സെർമെനോ: യഹോവ എന്റെ ജീവിതത്തിന് അർഥം പകർന്നു എന്ന വീഡിയോ കാണുക.
കുറ്റബോധം, ഉത്കണ്ഠ, ദുഃഖം, പ്രിയപ്പെട്ടവരുടെ മരണം ഉണ്ടാക്കുന്ന വേദന എന്നിവപോലുള്ളവയെ നേരിടാൻ ബൈബിളിന് എങ്ങനെയാണു സഹായിക്കാൻ കഴിയുക? “ബൈബിളിൽനിന്ന് എനിക്ക് ആശ്വാസം കിട്ടുമോ?” എന്ന ലേഖനം വായിക്കുക.
മുമ്പ് പരുക്കൻ സ്വഭാവമായിരുന്നു തനിക്കെന്നു പറഞ്ഞ, പട്ടാളത്തിലായിരുന്ന ഒരു വ്യക്തി എങ്ങനെയാണ് ബൈബിളിൽനിന്ന് യഥാർഥ പ്രത്യാശ കണ്ടെത്തിയത്? അത് അറിയാൻ തോക്കിനു പകരം ബൈബിൾ കൈയിലെടുത്തു എന്ന വീഡിയോ കാണുക.
2024 നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും സന്തോഷത്തിന്റെ ഒരു വർഷമാക്കി മാറ്റുക. ബൈബിളിന് നിങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്ന് അറിയാൻ ഞങ്ങളുടെ സൗജന്യ ബൈബിൾപഠന പരിപാടി പരീക്ഷിച്ചുനോക്കാവുന്നതാണ്. അതിലൂടെ, ദൈവം എങ്ങനെയാണ് നിങ്ങൾക്ക് ഇപ്പോൾത്തന്നെ ‘സമാധാനവും’ അതുപോലെ “നല്ല ഭാവിയും പ്രത്യാശയും” തരുന്നതെന്ന് മനസ്സിലാക്കുക.—യിരെമ്യ 29:11.