ഭാഗം 3
“ഹൃദയത്തിൽ ജ്ഞാനി”
നിങ്ങൾക്കു തേടാൻ കഴിയുന്ന അത്യന്തം വിലയേറിയ നിക്ഷേപങ്ങളിലൊന്നാണ് യഥാർഥ ജ്ഞാനം. യഹോവ മാത്രമാണ് അതിന്റെ ഉറവ്. ഈ ഭാഗത്ത് യഹോവയാം ദൈവത്തിന്റെ അതിരറ്റ ജ്ഞാനത്തെ നാം കുറേക്കൂടെ അടുത്തു പരിശോധിക്കുന്നതായിരിക്കും. “അവൻ ഹൃദയത്തിൽ ജ്ഞാനി ആകുന്നു” എന്ന് വിശ്വസ്ത മനുഷ്യനായ ഇയ്യോബ് പറഞ്ഞു.—ഇയ്യോബ് 9:4, NW.
ഈ വിഭാഗത്തിൽ
അധ്യായം 17
‘ഹാ, ദൈവത്തിന്റെ ജ്ഞാനത്തിന്റെ ആഴമേ!’
യഹോവയുടെ ജ്ഞാനം വളരെ വളരെ ഉന്നതമാണ് എന്നു പറയുന്നത് എന്തുകൊണ്ട്?
അധ്യായം 18
“ദൈവവചന”ത്തിലെ ജ്ഞാനം
ബൈബിൾ താൻതന്നെ എഴുതുകയോ ദൂതന്മാരെക്കൊണ്ടു എഴുതിക്കുകയോ ചെയ്യുന്നതിനു പകരം മനുഷ്യരെ ദൈവം അതിന് ഉപയോഗിച്ചത് എന്തുകൊണ്ട്?
അധ്യായം19
“ഒരു പാവനരഹസ്യത്തിലെ ദൈവജ്ഞാനം”
നിഗൂഢമായിരുന്ന ഏതു പാവന രഹസ്യമാണ് ദൈവം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്?
അധ്യായം 20
“ഹൃദയത്തിൽ ജ്ഞാനി”—എങ്കിലും താഴ്മയുള്ളവൻ
അഖിലാണ്ഡത്തിന്റെ പരമാധികാരിയായ ദൈവത്തിന് എങ്ങനെയാണ് താഴ്മയുള്ളവനായിരിക്കാൻ കഴിയുക?
അധ്യായം 21
യേശു ‘ദൈവത്തിൽനിന്നുള്ള ജ്ഞാനം’ വെളിപ്പെടുത്തുന്നു
യേശുവിനെ അറസ്റ്റുചെയ്യാൻ പോയ പടയാളികൾ വെറുംകൈയോടെ മടങ്ങിവരാൻ അവന്റെ പഠിപ്പിക്കൽ കാരണമായത് എങ്ങനെ?
അധ്യായം 22
‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നുവോ?
ദൈവിക ജ്ഞാനത്തിൽ വളരാൻ സഹായിക്കുന്ന നാലു മാർഗങ്ങൾ ബൈബിൾ വിശദീകരിക്കുന്നു.